കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കനലൊരു തരിമതി'... ത്രിപുരപ്പൊങ്കാല തീരുന്നില്ല! കേരളം പിടിക്കാനിറങ്ങിയ സുരേന്ദ്രനും ഇടിവെട്ട് ട്രോൾ

  • By Desk
Google Oneindia Malayalam News

ത്രിപുര തിരഞ്ഞെടുപ്പില്‍ സിപിഎം തോറ്റമ്പിയതിന്റെ ഓളങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. സിപിഎം തോറ്റു എന്നത് മാത്രമല്ല, കോണ്‍ഗ്രസ്സ് നാമാവശേഷമായി എന്ന പ്രത്യേകതയും ഉണ്ടല്ലോ...

തോല്‍വി അങ്ങനെ പെട്ടെന്ന് അംഗീകരിക്കാന്‍ കേരളത്തിലെ സിപിഎമ്മുകാര്‍ തയ്യാറല്ല. കനല്‍ ഒരു തരി മതി എന്ന് പറഞ്ഞ് ഇന്ത്യ മുഴുവന്‍ കറുപ്പിച്ച്, കേരളം മാത്രം ചുവപ്പിച്ച് ഫോട്ടോയിട്ട് ആശ്വസിക്കുകയാണ് അവര്‍.

അതിനിടയിലാണ്, അടുത്തത് കേരളം എന്ന ഫേസ്ബുക്ക് പോസ്റ്റുമായി കെ സുരേന്ദ്രന്‍ എത്തുന്നത്. ട്രോളന്‍മാര്‍ക്ക് പിന്നെ പിടിപ്പത് പണിയായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... കോണ്‍ഗ്രസ്സിനേയും വെറുതേ വിടുന്നില്ല ട്രോളന്‍മാര്‍... സംഘപരിവാര്‍ അനുകൂല ട്രോള്‍ ഗ്രൂപ്പ് ആയ ഔട്‌സ്‌പോക്കണില്‍ സിപിഎമ്മിന് പൊങ്കാലയാണ്.

തീപ്പെട്ടി

തീപ്പെട്ടി

ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടി എടുക്കാന്‍ എന്നായിരുന്നല്ലോ പഴയ കോഡ് ഭാഷ. ഇപ്പോള്‍ തീപ്പെട്ടി ചോദിച്ചാല്‍ 'കനല്‍' എടുക്കട്ടേ എന്നാണത്രെ സിപിഎമ്മുകാര്‍ ചോദിക്കുന്നത്. കനല്‍ ഒരു തരി മതി എന്നാണല്ലോ!

കോണ്‍ഗ്രസ്സുപോലും

കോണ്‍ഗ്രസ്സുപോലും

കോണ്‍ഗ്രസ്സ് വോട്ട് മറിച്ചതുകൊണ്ടാണ് ബിജെപി ജയിച്ചത് എന്നാണല്ലോ പരാതി. 25 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ്സിന്റെ വോട്ട് കൊണ്ട് അവര്‍ പോലും ജയിച്ചിട്ടില്ല... പിന്നെയല്ലേ ബിജെപി എന്നാണ് മറുചോദ്യം!

കനലിനെ ട്രോളാന്‍

കനലിനെ ട്രോളാന്‍

സംഗതി സത്യമാണ്... കനല്‍ ഒരു തരി മതി ആളിക്കത്താന്‍. പക്ഷേ, ഒരു തരിയെങ്കിലും ബാക്കിയുണ്ടാവണ്ടേ എന്നാണ് ചോദ്യം.

തുറിച്ച് നോക്കരുത്

തുറിച്ച് നോക്കരുത്

ഇപ്പോള്‍ ഇതാണത്രെ കേരളത്തിലെ സഖാക്കളുടെ അവസ്ഥ. പുറത്തിറങ്ങിയാല്‍ ആളുകളുടെ തുറിച്ച് നോട്ടം സഹിക്കാന്‍ വയ്യ... പുതിയ കാമ്പയിനും തുടങ്ങിയിട്ടുണ്ടെന്ന്!

രാഹുല്‍ ഗാന്ധിയില്ലാതെ

രാഹുല്‍ ഗാന്ധിയില്ലാതെ

ഔട്ട്‌സ്‌പോക്കണിലെ ട്രോള്‍ ആണോ? രാഹുല്‍ ഗാന്ധിയെ ഒഴിവാക്കി ഒരുപരിപാടിയും ഇല്ല. കോണ്‍ഗ്രസ്സിന്റെ വോട്ട് എണ്ണിത്തുടങ്ങിയിട്ടില്ലെന്നാണത്രെ രാഹുല്‍ ഗാന്ധി വിചാരിച്ചിരുന്നത്.

 0.01 ശതമാനം കീടാണു

0.01 ശതമാനം കീടാണു

അബ്ബാസ് കയറി ബാത്ത് റൂം പോലെയാണത്രെ ഇപ്പോള്‍ ഇന്ത്യയുടെ അവസ്ഥ. 0.01 ശതമാനം കീടാണു മാത്രമേ ബാക്കിയുള്ളൂ എന്ന്. അത് കേരളത്തിലാണത്രെ!

ഒരാളും കൂടി

ഒരാളും കൂടി

ആദ്യം ബംഗാളില്‍ സിപിഎം വീണു. പിന്നെ ഇതാ ത്രിപുരയിലും. ഇനി ഒരാളും കൂടി വരാനുണ്ടെന്ന്... ഇത്തിരി വൈകിയാലും അത് സംഭവിക്കും എന്നാണ് ഇവരുടെ പ്രതീക്ഷ.

അങ്ങേര് നോക്കിയാല്‍

അങ്ങേര് നോക്കിയാല്‍

അമിത് ഷാ വെറുതേ ഒന്ന് നോക്കിയാല്‍ മതിയത്രെ... കണ്ടാല്‍ കൊണ്ടുപോകും എന്ന്. ഇനിയിപ്പോള്‍ ഇന്ത്യയില്‍ കുറച്ച് സംസ്ഥാനങ്ങളല്ലേ ബാക്കിയുള്ളൂ... അമിത് ഷായുടെ ദൃഷ്ടി പെടാതെ നോക്കിക്കോ എന്നാണത്രെ ഇപ്പോള്‍ കേരളത്തിലെ സഖാക്കള്‍ പറയുന്നത്.

ദേശീയ പാര്‍ട്ടി

ദേശീയ പാര്‍ട്ടി

ത്രിപുരയെ ഒരു സംസ്ഥാനം എന്നൊന്നും വിളിക്കില്ല സംഘികള്‍. അര സംസ്ഥാനം ആയിട്ടാണ് കാണുന്നത്. പക്ഷേ, സഖാക്കളെ സംബന്ധിച്ച് പാര്‍ട്ടിയുടെ പേരിനൊപ്പം ഉള്ള ഇന്ത്യ ആയിരുന്നത്രെ ത്രിപുര!

ഒടുവില്‍

ഒടുവില്‍

ആദ്യം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ആയിരുന്നു. ത്രിപുരയിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള ആയി. ഇനി കേരളത്തിലെ തിരഞ്ഞെടുപ്പ് കൂടി കഴിയുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് തലശ്ശേരി എന്നാകുമത്രെ!

കണ്ടിട്ടില്ലായിരുന്നു

കണ്ടിട്ടില്ലായിരുന്നു

കഴിഞ്ഞ 25 വര്‍ഷവും ത്രുപരയില്‍ ഇങ്ങനെ ഒരു പാര്‍ട്ടിയെ മണിക് സര്‍ക്കാര്‍ കണ്ടിട്ടില്ലായിരുന്നു എന്നത് ഒരു സത്യമാണ്. പക്ഷേ, ആദ്യമായി കണ്ടപ്പോള്‍ ഭരണവും കൊണ്ടാണ് പോയത് എന്ന് മാത്രം!

ഒന്നൊന്നര ആണികൂടി

ഒന്നൊന്നര ആണികൂടി

ത്രിപുരയില്‍ അടിച്ചത് അവസാനത്തെ ആണി അല്ലത്രെ.... ഒന്നൊന്നര ആണി ബാക്കി വച്ചിട്ടുണ്ടെന്ന്... അത് കേരളത്തിനുള്ളതാണെന്ന് പറയണം എന്നാണത്രെ മോദിജി പറഞ്ഞുവിട്ടിട്ടുള്ളത്.

ആണോ കുഞ്ഞേ...

ആണോ കുഞ്ഞേ...

പിഎം മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റും വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ബിജെപിയുടെ ഏത് മെഷീന്‍ പ്രവര്‍ത്തിച്ചാലും ഇടതുമുന്നണിക്ക് 40 മുതല്‍ 45 സീറ്റ് വരെ കിട്ടും എനന്നായിരുന്നു അവകാശ വാദം!

ദേശീയ നേതാവ് പോലും....

ദേശീയ നേതാവ് പോലും....

ബിജെപിയുടെ കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ളവര്‍ പ്രചരണം നടത്തിയതുകൊണ്ടാണ് ത്രിപുരയില്‍ ബിജെപി ജയിച്ചത് എന്നൊക്കെയാണ് തട്ടിവിട്ടത്. സിപിഎമ്മിനാണെങ്കില്‍ കേന്ദ്ര മന്ത്രി പോയിട്ട് കൊള്ളാവുന്ന ഒരു കേന്ദ്ര നേതാവെങ്കിലും ഉണ്ടോ എന്നാണ് ചോദ്യം!

പണികിട്ടിയത് ഇങ്ങനെ?

പണികിട്ടിയത് ഇങ്ങനെ?

ത്രിപുരയില്‍ ബിജെപി മത്സരിക്കുന്നു എന്ന് കേട്ടപ്പോള്‍ തോല്‍പിച്ച് തരിപ്പണം ആക്കാം എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇങ്ങനെ ഒരു ബോംബ് ഇടുമെന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചില്ലത്രെ!

ദേശീയ ഘടകം

ദേശീയ ഘടകം

ഇനി മുതല്‍ സിപിഎം കേരള ഘടകം വെറും ഒരു സംസ്ഥാന ഘടകം അല്ലത്രെ... ത്രിപുരയും കൂടി പോയ സ്ഥിതിക്ക് കേരളം ആണത്രെ ദേശീയ ഘടകം!

ഒരു തരി കനല്‍

ഒരു തരി കനല്‍

ഒരു തരി കനല്‍ എങ്കിലും ബാക്കി വച്ചിട്ടുണ്ടല്ലോ... അ് തന്നെ ഭാഗ്യം. ഇനിയിപ്പോള്‍ അതും കൂടി ചോദിച്ചേക്കരുത്!

വിശ്രമിക്കാന്‍ പറ്റില്ല

വിശ്രമിക്കാന്‍ പറ്റില്ല

ത്രിപുരയിലും കൂടി തോറ്റു എന്ന് പറഞ്ഞ് വിശ്രമിക്കാന്‍ പാടുണ്ടോ? ഒരു തരി കനല്‍ മതി എന്ന പോസ്റ്റ് ഇട്ട് ന്യായീകരിക്കാന്‍ മറന്നുപോകരുതെന്ന്!

ഇതെന്താ എംഎല്‍എ സൂപ്പര്‍മാര്‍ക്കറ്റോ

ഇതെന്താ എംഎല്‍എ സൂപ്പര്‍മാര്‍ക്കറ്റോ

വന്നുവന്ന് കോണ്‍ഗ്രസ് ഇപ്പോള്‍ എംഎല്‍എമാരെ വില്‍ക്കുന്ന ഒരു പാര്‍ട്ടിയായി മാറിയിട്ടുണ്ട്. ഇനിയിപ്പോള്‍ കേരളത്തിലെ തിരഞ്ഞെടുപ്പിന് മുമ്പായി അമിത് ഷാ ഹൈക്കമാന്‍ഡിനോട് ഒരു 20 എംഎല്‍എമാരെ ചോദിക്കുമോ എന്നാണ് സംശയം!

ഇങ്ങോട്ട് വന്നാല്‍ മതി

ഇങ്ങോട്ട് വന്നാല്‍ മതി

ത്രിപുരയും കഴിഞ്ഞു, അടുത്തത് കേരളം ആണെന്ന്... അതും പറഞ്ഞ് ഇങ്ങോട്ട് വന്നാല്‍ മതി, പിന്നെ ഒന്നും ബാക്കു കാണില്ലെന്ന്!

മൂട്ടില്‍ തീപിടിച്ചെന്ന്

മൂട്ടില്‍ തീപിടിച്ചെന്ന്

കനല്‍ ഒരു തരി മതി എന്ന് പറഞ്ഞ് കേരളത്തിനെ ചുവപ്പാക്കിയിരിക്കുകയല്ലേ... ഇനി ഇന്ത്യ എന്തായാലും ഉയരങ്ങളിലേക്ക് കുതിക്കുമെന്ന്... മൂട്ടില്‍ തീപിടിച്ചാല്‍ പിന്നെ കുതിക്കാതിരിക്കാന്‍ പറ്റുമോ!

പറയാന്‍ പോകുന്നത്

പറയാന്‍ പോകുന്നത്

ത്രിപുരയില്‍ തോറ്റതിന് ശേഷം പുറത്തോ, ഫേസ്ബുക്കിലോ ഇറങ്ങാന്‍ പോകുന്ന സഖാക്കള്‍ പറയാന്‍ പോകുന്നത് എന്താണെന്ന് ഊഹിക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലത്രെ... കനല്‍ ഒരു തരി മതി എന്നായിരിക്കും എന്ന് ഉറപ്പല്ലേ...

സുരേന്ദ്രനെ വിടുമോ

സുരേന്ദ്രനെ വിടുമോ

അടുത്തത് കേരളം എന്നൊക്കെ പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടാല്‍ പിന്നെ കെ സുരേന്ദ്രനെ വെറുതേ വിടുമോ... ഇങ്ങനെ കിടന്നുറങ്ങാതെ എഴുന്നേറ്റ് പണി തുടങ്ങാനാണ് ട്രോളന്‍മാര്‍ പറയുന്നത്!

ചെങ്ങന്നൂരും കൂടി!!!

ചെങ്ങന്നൂരും കൂടി!!!

ത്രിപുര പിടിച്ചുകഴിഞ്ഞല്ലോ... ഇനി കേരളവും പിടിക്കും എന്നാണല്ലോ... അതിന് മുമ്പ് ആ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കൂടി പിടിക്കും എന്നൊന്നും പറഞ്ഞേക്കരുത്!

ആരും ശ്രദ്ധിക്കുന്നില്ല

ആരും ശ്രദ്ധിക്കുന്നില്ല

ത്രിപുര പിടിച്ചു, ഇനി കേരളവും പിടിക്കും എന്നൊക്കെയാണ് കെ സുരേന്ദ്രന്‍ പറയുന്നത്. പക്ഷേ, പറഞ്ഞിട്ടെന്താ കാര്യം... നോ ബഡി കെയേഴ്‌സ്!

ആഭ്യന്തരം വിട്ടൊരു കളിയും ഇല്ല

ആഭ്യന്തരം വിട്ടൊരു കളിയും ഇല്ല

എന്തായാലും ത്രിപുരയില്‍ ഭരണം കിട്ടി. ഇനി കേരളത്തിലെ കാര്യത്തില്‍ ഒരു ധാരണയൊക്കെ വേണ്ടേ എന്നാണത്രെ ചോദ്യം. ആഭ്യന്തരത്തില്‍ കുറഞ്ഞതൊന്നും കെ സുരേന്ദ്രന്‍ പ്രതീക്ഷിക്കുന്നില്ലെന്ന്!

ഒന്നിച്ച് നിന്നിരുന്നെങ്കില്‍

ഒന്നിച്ച് നിന്നിരുന്നെങ്കില്‍

ബിജെപിയെ പ്രതിരോധിക്കാന്‍ ഒന്നിച്ച് നില്‍ക്കണം എന്നാണല്ലോ സിപിഎമ്മിനോട് കോണ്‍ഗ്രസ് പറയുന്നത്. ത്രിപുരയില്‍ ഒന്നിച്ച് നിന്നിരുന്നെങ്കില്‍ നല്ല ചേലായേനെ. വെറും രണ്ട് ശതമാനത്തില്‍ താഴെ വോട്ടല്ലേ അവിടെ കോണ്‍ഗ്രസ്സിന് കിട്ടിയത്!

എത്ര മനോഹരമായ സ്വപ്‌നം

എത്ര മനോഹരമായ സ്വപ്‌നം

അടുത്തത് കേരളത്തില്‍ ഭരണം പിടിക്കാം എന്നത് കെ സുരേന്ദ്രനെ സംബന്ധിച്ച് മനോഹരമായ സ്വപ്‌നം ആയിരിക്കാം. പക്ഷേ, കേരളീയരെ സംബന്ധിച്ച് കെ സുരേന്ദ്രന്റെ നടക്കാത്ത സ്വപ്‌നം ആണത്രെ!

പേര് മാറ്റണ്ട

പേര് മാറ്റണ്ട

എന്തായാലും സിപിഎമ്മിന്റെ പേര് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള മാര്‍ക്‌സിസ്റ്റ് എന്നാക്കണം എന്നാണല്ലോ പലരും പറയുന്നത്. പേര് മാറ്റാതിരിക്കാന്‍ ഒരു വഴിയുണ്ട്... കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- മലയാളീസ് എന്നാക്കിയാല്‍ മതിയെന്ന്!

കാത്തിരുന്നോ...

കാത്തിരുന്നോ...

അടുത്ത തവണ ഭരണം കിട്ടിയാല്‍ കെ സുരേന്ദ്രന്‍ പ്രാര്‍ത്ഥന ഇത്രമാത്രമേ ഉണ്ടാവൂ... ആഭ്യന്തരം തന്നെ കിട്ടണേ എന്ന്! കുമ്മനം സമ്മതിച്ചാല്‍ മതിയായിരുന്നു!

ഇത് കേരളമാണ്...

ഇത് കേരളമാണ്...

അടുത്ത തവണ കേരളം പിടിക്കും എന്നൊക്കെ കെ സുരേന്ദ്രന്‍ പറയുമ്പോള്‍ പൊതുജനം ചോദിക്കുന്നത് ഇങ്ങനെ ആണത്രെ... എവിടെ നിന്ന് കുറ്റിയും പറിച്ചോണ്ട് വരുന്നു- ഇത് കേരളമാണെന്ന്!

കോട്ടിന്റെ പണി തുടങ്ങി

കോട്ടിന്റെ പണി തുടങ്ങി

മോദിജി പ്രധാനമന്ത്രി ആയപ്പോള്‍ ഒരു കിടുക്കാച്ചി കോട്ടൊക്കെ ഇട്ടിരുന്നില്ലേ... അതുപോലെ ഒന്ന് കുമ്മനംജിയും മുഖ്യമന്ത്രിയാകുമ്പോള്‍ ഇടാന്‍ വേണ്ടി തയ്പിക്കുന്നുണ്ടത്രെ... ഇതുപോലെ ആകാതിരുന്നാല്‍ മതിയായിരുന്നു!

കേരളം എന്നൊക്കെ

കേരളം എന്നൊക്കെ

വന്നുവന്ന് ഇപ്പോള്‍ കേരളം എന്നൊക്കെ പറയാന്‍ മാത്രം ധൈര്യം ആയിട്ടുണ്ട് കെ സുരേന്ദ്രന്. ത്രിപുരയില്‍ ജയിച്ചതിന്റെ ഒരു ധൈര്യത്തില്‍ ആയിരിക്കും!

എല്ലാം പോയില്ലേ...

എല്ലാം പോയില്ലേ...

ഇത്രയും കാലം സാക്ഷരതയുള്ള ത്രപുരയുടെ കാര്യം പറഞ്ഞായിരുന്നു പിടിച്ചു നിന്നിരുന്നത്. ഇപ്പോള്‍ അതും പോയി... എന്നാലും കനല്‍ ഒരു തരി മതി എന്നതാണ് ഒരു ആശ്വാസം!

ചവിട്ടിക്കയറി ചെന്നതാ...

ചവിട്ടിക്കയറി ചെന്നതാ...

ത്രിപുരയില്‍ ജയിച്ചതിന്റെ ആവേശത്തില്‍ ഇങ്ങ് കേരളത്തിലേക്കും കൂടി വന്നേക്കണം. ആ ആവേശം അപ്പോള്‍ തന്നെ തീര്‍ന്നുകിട്ടിയേക്കും!

പിണറായി വിജയന്റെ മരണം കൊതിച്ച് ഒരു തെമ്മാടിക്കൂട്ടം... അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ സംഭവിച്ചത്പിണറായി വിജയന്റെ മരണം കൊതിച്ച് ഒരു തെമ്മാടിക്കൂട്ടം... അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ സംഭവിച്ചത്

പോളണ്ടിനെ പറ്റി, സോറി ത്രിപുരയെ പറ്റി ഒരക്ഷരം മിണ്ടരുത്!!! സിപി(കെ)എമ്മിനെ പൊളിച്ചടുക്കി ട്രോളന്മാർപോളണ്ടിനെ പറ്റി, സോറി ത്രിപുരയെ പറ്റി ഒരക്ഷരം മിണ്ടരുത്!!! സിപി(കെ)എമ്മിനെ പൊളിച്ചടുക്കി ട്രോളന്മാർ

'അറിഞ്ഞില്ലാ... ആരും പറഞ്ഞില്ലാ...' ഈ വാദവും കൊണ്ട് സിപിഎമ്മുകാര്‍ വരണ്ട; ത്രിപുരയിലെ കഥ ഇങ്ങനെയാണ്'അറിഞ്ഞില്ലാ... ആരും പറഞ്ഞില്ലാ...' ഈ വാദവും കൊണ്ട് സിപിഎമ്മുകാര്‍ വരണ്ട; ത്രിപുരയിലെ കഥ ഇങ്ങനെയാണ്

English summary
Tripura election Results: BJP looking to kerala next... Social Media mock CPM , BJP and Congress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X