കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരസ്യം ബ്ലോക്ക് ചെയ്തിട്ടുണ്ടോ എങ്കില്‍ ഇനി ടൈംസ് ഓഫ് ഇന്ത്യ വായിക്കേണ്ട!

  • By Desk
Google Oneindia Malayalam News

ദില്ലി: വാര്‍ത്തകള്‍ക്കിടയില്‍ പരസ്യങ്ങള്‍ എന്നതായിരുന്നു കുറച്ചുകാലം മുമ്പേ സ്ഥിതി. ഇതിപ്പോള്‍ വന്ന് വന്ന് പരസ്യങ്ങള്‍ക്കിടയില്‍ വാര്‍ത്ത എന്ന മട്ടിലായിട്ടുണ്ട്. ചുഴിയുള്ള പുഴയില്‍ മുങ്ങാംകുഴിയിടുന്ന വൈദഗ്ദ്ധ്യമുണ്ടെങ്കിലേ ഓണ്‍ലൈനിലെ ചില പേജുകളില്‍ നിന്നും കണ്ടന്റ് വായിച്ച് തിരിച്ചുപോരാന്‍ പറ്റൂ എന്ന് പറഞ്ഞാല്‍ അത് അതിശയമാകില്ല. പരസ്യം കൊടുക്കുന്ന പോര്‍ട്ടലുകളെ പറഞ്ഞിട്ടും കാര്യമില്ല, സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ്ജ് ഒന്നും ഇല്ലല്ലോ, അവര്‍ക്കും പിഴച്ചുപോകണ്ടേ.

<strong>മുഖ്യമന്ത്രിയുടെ അകമ്പടി കാര്‍ പോകാന്‍ ആംബുലന്‍സ് തടഞ്ഞുവെച്ചു; രോഗി മരിച്ചു.. വീഡിയോ കണ്ടാല്‍... </strong>മുഖ്യമന്ത്രിയുടെ അകമ്പടി കാര്‍ പോകാന്‍ ആംബുലന്‍സ് തടഞ്ഞുവെച്ചു; രോഗി മരിച്ചു.. വീഡിയോ കണ്ടാല്‍...

ആഡ്‌ബ്ലോക്ക് പ്ലസ് പോലുള്ള എക്‌സ്റ്റന്‍ഷനുകളിലൂടെ ബ്രൗസറില്‍ പരസ്യങ്ങളെ ബ്ലോക്ക് ചെയ്താണ് പലരും ഈ പരസ്യങ്ങളുടെ തള്ളിച്ച ഒന്ന് നിയന്ത്രിക്കുന്നത്. പരസ്യങ്ങള്‍ കാണണ്ട ഒപ്പം ബ്രൗസിങ് സ്പീഡും കൂടും. ഇതൊക്കെയാണ് ആഡ്‌ബ്ലോക്ക് പ്ലസുകളുടെ മെച്ചം. എന്നാല്‍ ഈ ആഡ് ബ്ലോക്കുകള്‍ പോര്‍ട്ടലുകള്‍ക്ക് കൊടുക്കുന്ന പണി ചില്ലറയൊന്നുമല്ല.

toi-

പരസ്യങ്ങളിലൂടെ കിട്ടേണ്ടുന്ന വലിയൊരു വരുമാനമാണ് ഈ എക്സ്റ്റന്‍ഷനുകള്‍ ഇല്ലാതാക്കുന്നത്. അതുകൊണ്ട് തന്നെയാകണം ടൈംസ് ഓഫ് ഇന്ത്യ പോര്‍ട്ടല്‍ ആഡ്‌ബ്ലോക്ക് എക്‌സ്റ്റന്‍ഷന്‍ ഒഴിവാക്കിയാല്‍ മാത്രമേ തങ്ങളുടെ സൈറ്റ് കാണാനാവൂ എന്ന് നിര്‍ബന്ധം പിടിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ട്രാഫിക്കുള്ള ന്യൂസ് പോര്‍ട്ടലുകളിലൊന്നാണ് ടൈംസ് ഓഫ് ഇന്ത്യ.

ആഡ് ബ്ലോക്ക് ആക്ടീവ് ചെയ്ത ശേഷം ടൈംസ് ഓഫ് ഇന്ത്യ തുറന്നാല്‍ സൈറ്റ് കാണാന്‍ പറ്റില്ല പകരം ഒരു സന്ദേശം പോപ് അപ്പായി ഉയര്‍ന്നുവരും. ഇന്ത്യയിലും പുറത്തുമായി ആയിരത്തിലധികം ജേര്‍ണലിസ്റ്റുകളുള്ള തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം പരസ്യങ്ങളില്‍ നിന്നാണ്. ആഡ് ബ്ലോക്കുകള്‍ ഈ വരുമാനമാണ് ഇല്ലാതാക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ ബ്രൗസ് ചെയ്യുന്നത് തുടരണമെങ്കില്‍ ആഡ് ബ്ലോക്ക് ഓഫ് ചെയ്യൂ എന്നാണ് ഈ സന്ദേശം.

English summary
Turn ad blocker off to read Times Of India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X