കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറുനാടന്‍ പോര്‍ട്ടലിനെതിരേ അപരന്‍

Google Oneindia Malayalam News

മറുനാടന്‍ മലയാളി പോര്‍ട്ടലിനെതിരേ ഗുരുതരമായ ആരോപണങ്ങളുയര്‍ത്തി മറ്റൊരു മറുനാടന്‍ രംഗത്ത്. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ അപരന്മാരുടെ ഭീഷണിയ്ക്കു മുന്നില്‍ വട്ടംകറങ്ങുമ്പോഴാണ് ഈ ഡമ്മിയുടെയും വരവ്. ചുരുക്കത്തില്‍ ഓണ്‍ലൈന്‍ ലോകത്ത് മറുനാടന്‍മലയാളി എന്ന പേരില്‍ രണ്ടു വെബ്‌സൈറ്റുകള്‍ ലഭ്യമാണ്-www.marunadanmalayali.com, www.marunadanmalayalee.com. ഇതിലേതാണ് ഒറിജിനലെന്ന തര്‍ക്കം ഇപ്പോഴും തുടരുകയാണ്.

ഷാജന്‍ സ്‌കറിയയുടെ നേതൃത്വത്തിലുള്ള marunadanmalayali എന്ന വെബ്‌സൈറ്റ് കൃത്യമായി അപ് ലോഡ് ചെയ്യുന്ന ഒന്നാണ്. വളരെ കുറഞ്ഞ കാലം കൊണ്ടു തന്നെ ഓണ്‍ലൈന്‍ ലോകത്ത് ശ്രദ്ധിക്കപ്പെടാന്‍ ഈ പോര്‍ട്ടലിന് സാധിച്ചിട്ടുണ്ട്. മറ്റെ ഡൊമെയ്‌നാകട്ടെ കഴിഞ്ഞ കുറെ കാലങ്ങളായി അപ്‌ഡേഷനൊന്നുമില്ലാതെ അടച്ചിട്ടിരിക്കുകയായിരുന്നു.

Marunadan Malayali

അതേ സമയം ആദ്യം ബുക്ക് ചെയ്ത ഡൊമെയ്ന്‍ marunadanmalayalee ആണ്. ഇതിന്റെ പ്രൈവസി പ്രൊട്ടക്ട് ചെയ്തുവെച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ആരുടെ പേരിലാണ് ഈ ഡൊമെയ്ന്‍ എന്നു തിരിച്ചറിയാന്‍ സാധിക്കുന്നില്ല.
ഈ സൈറ്റിലൂടെ തന്നെയാണ് ഷാജന്റെ മറുനാടനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ ലിങ്കുകള്‍ ഷെയര്‍ ചെയ്യപ്പെടുന്നതിനാല്‍ വായനക്കാര്‍ തികഞ്ഞ ആശയക്കുഴപ്പത്തിലാണ്.

ചരിത്രം

marunadanmalayalee എന്ന പേരിലാണ് സൈറ്റ് ആദ്യം പ്രവര്‍ത്തിച്ചിരുന്നത്. ഡിസൈനിങ് സ്ഥാപനവും ഷാജന്‍ സ്‌കറിയയും തമ്മില്‍ ഡൊമെയ്ന്‍ സംബന്ധിച്ച് അവകാശതര്‍ക്കമുണ്ടായതിനെ തുടര്‍ന്നു marunadanmalayali എന്ന പേരില്‍ അതേ ഡിസൈനോടുകൂടി പുതിയ സൈറ്റ് നിലവില്‍ വരികയായിരുന്നു. തര്‍ക്കം ഇപ്പോഴും തുടരുന്നുണ്ട്. നിലവിലുള്ള അവസ്ഥ തുടരാനാണ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി marunadanmalayalee വീണ്ടും അപ്‌ഡേഷന്‍ ആരംഭിച്ചിട്ടുണ്ട്. പക്ഷേ, ഇതിലുള്ള ഒട്ടുമിക്ക വാര്‍ത്തകളും marunadanmalayaliയെ കരിവാരിത്തേക്കുന്നതാണെന്ന ആക്ഷേപമുണ്ട്. ഇത് തെറ്റായ പ്രവണതയാണെന്ന് സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു.

മലയാളത്തില്‍ പെട്ടിക്കട പോലെ ന്യൂസ്‌ പോര്‍ട്ടലുകള്‍ പൊട്ടിമുളയ്ക്കുന്ന ഈ കാലത്ത് ഡൊമെയ്‌നിനെ ചൊല്ലിയുള്ള തര്‍ക്കത്തിനും ചളിവാരിയേറിനും ഏറെ പ്രസക്തിയുണ്ട്. നേരത്തെ ഷാജന്‍ സ്‌കറിയക്കൊപ്പമുണ്ടായിരുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്നെയാണ്‌ ഈ ആരോപണ പെരുമഴയ്ക്കു പിന്നിലെന്ന ആക്ഷേപമുണ്ട്.

English summary
Two websites in one malayalam name. marunadanmalayali and marunadanmalayalee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X