കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാനെറ്റ് ന്യൂസ് വിനുവിനെ വെളിയിൽ തള്ളിയോ? 'മത്തി വിനു' എവിടെയെന്ന് ചോദിച്ചവർക്ക് മറുപടി ഇതാ!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
എല്ലാ വ്യാജ പ്രചാരണങ്ങൾക്കും വിരാമം, വിനു തിരിച്ചെത്തി | Oneindia Malayalam

തിരുവനന്തപുരം: നിലവില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താമുഖം എന്ന് വിളിക്കാവുന്ന അവതാരകനാണ് വിനു വി ജോണ്‍. വിനു വി ജോണ്‍ അവതരിപ്പിക്കുന്ന ന്യൂസ് അവറിന് ഇഷ്ടക്കാരെന്ന പോലെ നിരവധി ശത്രുക്കളുമുണ്ട്. സിപിഎം പ്രതിസ്ഥാനത്ത് നില്‍ക്കുന്ന വിഷയങ്ങളില്‍ യാതൊരു വിധ ദയാ-ദാക്ഷീണ്യവും കാട്ടാതെയുള്ള ഏകപക്ഷീയമായ ആക്രമണങ്ങള്‍ വിനു നടത്തുന്നു എന്നൊരു ആക്ഷേപമുണ്ട്. ഇത് ഓണ്‍ലൈന്‍ സഖാക്കളുടെ പൊതു ശത്രുവായി വിനുവിനെ മാറ്റുകയും ചെയ്തു.

''ആസ്ഥാന വിധവയുടെ ബൈക്കിലെ കറക്കം''.. തറനിലവാരത്തിൽ സോഷ്യൽ മീഡിയയിലെ വിപ്ലവ ശിങ്കങ്ങൾ!''ആസ്ഥാന വിധവയുടെ ബൈക്കിലെ കറക്കം''.. തറനിലവാരത്തിൽ സോഷ്യൽ മീഡിയയിലെ വിപ്ലവ ശിങ്കങ്ങൾ!

അതിനിടെ പെട്ടെന്നാണ് വിനു ഏഷ്യാനെറ്റ് സ്‌ക്രീനില്‍ നിന്നും അപ്രത്യക്ഷനായത്. ഇതേക്കുറിച്ച് അഭ്യൂഹങ്ങള്‍ പലതും പ്രചരിച്ചു. എന്നാല്‍ എല്ലാ വ്യാജ പ്രചാരണങ്ങള്‍ക്കും വിരാമമിട്ട് വിനു വി ജോണ്‍ തിരിച്ചെത്തി. ഏഷ്യാനെറ്റ് ന്യൂസില്‍ കഴിഞ്ഞ ദിവസം ന്യൂസ് അവര്‍ അവതരിപ്പിക്കുകയും ചെയ്തു. എന്താണ് സംഭവിച്ചത് എന്നല്ലേ..

ഏഷ്യാനെറ്റിന്റെ മുഖം

ഏഷ്യാനെറ്റിന്റെ മുഖം

ഏഷ്യാനെറ്റ് ന്യൂസിലെ മറ്റ് അവതാരകരേക്കാളും വിനു വി ജോണ്‍ നയിക്കുന്ന ന്യൂസ് അവറിന് കാഴ്ചക്കാര്‍ കൂടുതലാണ്. സര്‍ക്കാരിനും സിപിഎമ്മിനും എതിരെ രൂക്ഷമയ ആക്രമണം ഓണ്‍ എയറില്‍ വിനു നടത്താറുണ്ട്. അതാസ്വദിക്കാന്‍ സിപിഎം-സര്‍ക്കാര്‍ വിരുദ്ധരും വിനുവിനെ തെറി വിളിക്കാനെങ്കിലും സഖാക്കളും ന്യൂസ് അവര്‍ കാണാനിരിക്കുകയും ചെയ്യും.

തോമസ് ചാണ്ടിയുടെ രാജി

തോമസ് ചാണ്ടിയുടെ രാജി

തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ച കായല്‍ കയ്യേറ്റ വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസിന്റെതായിരുന്നു. മറ്റ് ചാനലുകള്‍ ആ വിഷയം വിട്ടപ്പോള്‍ പോലും ദിനംപ്രതിയെന്നോണം ന്യൂസ് അവര്‍ തോമസ് ചാണ്ടിക്കെതിരെയും സര്‍ക്കാരിനെതിരെയും ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. ഒടുക്കം തോമസ് ചാണ്ടി രാജി വെച്ചപ്പോള്‍ മുഴുവന്‍ ക്രഡിറ്റും ഏഷ്യാനെറ്റിന് തന്നെ കിട്ടുകയും ചെയ്തു.

ശശീന്ദ്രന്റെ നന്ദി പ്രകടനം

ശശീന്ദ്രന്റെ നന്ദി പ്രകടനം

അതിനിടെ മുന്‍ മന്ത്രി എകെ ശശീന്ദ്രനെതിരെ വിനു വി ജോണ്‍ ഒരു വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരുന്നു. തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ ശശീന്ദ്രന്‍ തനിക്ക് നന്ദി പറഞ്ഞ് കൊണ്ട് മെസ്സേജ് അയച്ചു എന്നതായിരുന്നു വെളിപ്പെടുത്തല്‍. സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമായിരുന്നു വിനു വി ജോണിന്റെ ട്വീറ്റ്.

വിനുവിന്റെ വെളിപ്പെടുത്തൽ

വിനുവിന്റെ വെളിപ്പെടുത്തൽ

എകെ ശശീന്ദ്രന്‍ ഒരു രാഷ്ട്രീയ അശ്ലീലമാണെന്ന് വീണ്ടും തെളിയിച്ചു. ചാണ്ടിയുടെ രാജിക്ക് പിന്നാലെ എനിക്ക് അയച്ച സന്ദേശം- എന്ന കുറിപ്പോട് കൂടിയാണ് സ്‌ക്രീന്‍ ഷോട്ട് വിനു ഷെയര്‍ ചെയ്തത്. തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട വിവാദമുണ്ടായ സമയത്ത് ശശീന്ദ്രനുമായി ബന്ധപ്പെടാന്‍ നിരവധി തവണ ശ്രമിച്ചിരുന്നുവെന്ന് വിനു പറഞ്ഞു. എന്നാല്‍ അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല.

രാജിയിൽ സന്തോഷം

രാജിയിൽ സന്തോഷം

മാത്രമല്ല തങ്ങളെ പരിഹസിക്കുക കൂടി ചെയ്തു. ചാണ്ടിയുടെ രാജി വരെ മാത്രമായിരുന്നു അത്. രാജിക്ക് ശേഷം തനിക്ക് ശശീന്ദ്രനില്‍ നിന്നും നിരവധി ഫോണ്‍ കോളുകള്‍ വന്നു. എന്നാല്‍ ആ ഫോണ്‍വിളികളോട് താന്‍ പ്രതികരിച്ചില്ല. ഇതോടെയാണ് നന്ദി പറഞ്ഞുകൊണ്ടുള്ള സന്ദേശം ശശീന്ദ്രന്‍ അയച്ചതെന്നും വിനു ട്വിറ്ററിലൂടെ വെളിപ്പെടുത്തുകയുണ്ടായി.

പൊടുന്നനെ അപ്രത്യക്ഷം

പൊടുന്നനെ അപ്രത്യക്ഷം

ഈ സംഭവത്തിന് ശേഷമാണ് വിനു വി ജോണ്‍ ഏഷ്യാനെറ്റ് സ്‌ക്രീനില്‍ നിന്നും അപ്രത്യക്ഷനായത്. പകരം പിജി സുരേഷ് കുമാറും ജിമ്മി ജെയിംസുമാണ് ന്യൂസ് അവര്‍ നയിച്ചത്. ഇതോടെ പലവിധ കഥകള്‍ പരന്ന് തുടങ്ങി. ശശീന്ദ്രന്‍ സംഭവത്തോടെ ചാനല്‍ വിനുവിനെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ് എന്നും സസ്‌പെന്‍ഡ് ചെയ്ത് വീട്ടിലിരുത്തിയിരിക്കുകയാണ് എന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടു.

പുറത്താക്കിയെന്ന് പ്രചാരണം

പുറത്താക്കിയെന്ന് പ്രചാരണം

സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് കൊണ്ട് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വന്‍ പ്രതിഷേധം വിനുവിന് നേര്‍ക്ക് ഉണ്ടെന്നും അതിനാല്‍ ചാനലില്‍ നിന്നും മാറ്റി നിര്‍ത്തിയെന്നും പ്രചാരണമുണ്ടായി. തീര്‍ന്നില്ല. ചില ചര്‍ച്ചകളിലെ ഏകപക്ഷീയ നിലപാടുകള്‍ ചാനലിന്റെ റേറ്റിംഗിനെ പോലും ബാധിച്ചുവെന്നും അതുകൊണ്ട് മാറ്റി നിര്‍ത്തിയെന്നും വാര്‍ത്തകളുണ്ടായി.

തിരുമ്പി വന്തിട്ടേൻ

തിരുമ്പി വന്തിട്ടേൻ

നീണ്ട അവധിക്ക് ശേഷം തിരിച്ച് വരുന്നുവെന്ന വിനു വി ജോണിന്റെ ട്വീറ്റോട് കൂടിയാണ് മറ്റെല്ലാം വ്യാജ പ്രചാരണങ്ങളാണ് എന്ന് തെളിഞ്ഞത്. ആറാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം സ്‌ക്രീനിലേക്ക് തിരികെ വരുന്നു, ന്യൂസ് അവര്‍ എല്ലാവരും കാണണം എന്നതായിരുന്നു ട്വീറ്റ്. ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ച് വരവില്‍ പെട്രോള്‍ വില വര്‍ധനവായിരുന്നു വിനുവിന്റെ ചര്‍ച്ചാവിഷയം.

വിനു വി ജോൺ ട്വിറ്ററിൽ

English summary
After a long break Vinu V John back on Asianet News Screen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X