കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വി എം ദീപ വീണ്ടും ഏഷ്യാനെറ്റില്‍

  • By Lakshmi
Google Oneindia Malayalam News

രാഷ്ട്രീയ കേരളത്തെ ഇളക്കിമറിച്ച ഐസ് ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുകയും ഇതിന്റെ പേരില്‍ ആക്രമണത്തിന് ഇരയാവുകയും ചെയ്ത മാധ്യമപ്രവര്‍ത്തക വിഎം ദീപ ഏഷ്യാനെറ്റില്‍ തിരിച്ചെത്തുന്നു.

ഐസ്‌ക്രീം പാര്‍ലര്‍ കേസുമായിബന്ധപ്പെട്ട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പരുക്കേറ്റ ദീപ കുറേനാള്‍ പഠനവും പരിസ്ഥിതി പ്രവര്‍ത്തനവുമായി മാധ്യമരംഗത്തുനിന്നും മാറിനില്‍ക്കുകയായിരുന്നു.

VM Deepa

ഐസ്‌ക്രീ പാര്‍ലര്‍ കേസിലൂടെയാണ് ദീപയെന്ന മാധ്യമപ്രവര്‍ത്തക കേരളത്തില്‍ ശ്രദ്ധനേടിയത്. ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയില്‍ റിപ്പോര്‍ട്ടറായിരിക്കേയാണ് ദീപയ്ക്ക് മര്‍ദ്ദനമേറ്റത്.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ നിര്‍ണായകമായ റജീനയുടെ മൊഴി ആദ്യം ലഭിച്ചത് ദീപയ്ക്കായിരുന്നു. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസ് ഈ വാര്‍ത്ത പുറത്തുവിടേണ്ടെന്ന് തീരുമാനിയ്ക്കുകയും അതേസമയം ഇന്ത്യാവിഷന്‍ ഇതേവാര്‍ത്തയ്ക്ക് വലിയ പ്രാധാന്യം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഏഷ്യാനെറ്റും പെണ്‍വാണിഭക്കേസില്‍ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരായ നിലപാടെടുത്തു. തുടര്‍ന്നങ്ങോട്ട് കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം റിപ്പോര്‍ട്ട് ചെയ്തത് ദീപയായിരുന്നു.

വിമാനത്താവളത്തില്‍ നടന്ന ആക്രമണത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്ന് മാറിനിന്ന ദീപ ഒന്നരവര്‍ഷം മുമ്പാണ് മാധ്യമരംഗത്തേയ്ക്ക് തിരിച്ചെത്തിയത്. ഇന്ത്യാ വിഷനില്‍ ഗ്രാന്‍ റിപ്പോര്‍ട്ട് എന്ന പരിപാടി അവതരിപ്പിച്ചുകൊണ്ടായിരുന്നു ദീപയുടെ രണ്ടാം വരവ്. ഇപ്പോള്‍ ഇന്ത്യാവിഷന്‍ വിട്ട ദീപ ഏഷ്യനെറ്റ് ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയില്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ തസ്തികയിലാണ് പ്രവേശിച്ചിരിക്കുന്നത്.

English summary
Journalist VM Deepa who was attacked by Muslim League activist over reports of Ice Cream Parlour Sex Racked Case is back in Asianet News Channel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X