• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബല്‍റാമിനെ 'വിജൃംഭിപ്പിച്ച്' രശ്മിയുടെ മണിച്ചിത്ര സ്പൂഫ്... സ്പൂഫ് എഴുതുന്ന ഊളക്ക് ഇത്ര മതിയെന്ന്

cmsvideo
  ബൽറാമിനെ നാഗവല്ലിയാക്കി രശ്മി നായർ | Oneindia Malayalam

  മണിച്ചിത്രത്താഴിലെ മോഹന്‍ ലാലിന്റെ ആ ഡയലോഗ് ഏറെ പ്രസിദ്ധമാണ്. മാടമ്പള്ളിയിലെ ആ മനോരോഗി ശ്രീദേവിയല്ല, ഗംഗയാണ് എന്ന് പറയുന്ന അതേ ഡയലോഗ് തന്നെ. ആ ഡയലോഗ് ഇപ്പോള്‍ മറ്റൊരു രീതിയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.

  ഒരു അച്ഛനും മകനും ഈ ഗതി വരുത്തരുതേ...!!! ഫോട്ടോയിട്ട മോഹന്‍ലാലിനും പ്രണവിനും അടപടലം ട്രോളുകള്‍

  എകെജിക്കെതിരെ അധിക്ഷേപകരമായ പരമാര്‍ശം നടത്തിയ വിടി ബല്‍റാമിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. അതിന് ഒരു സ്പൂഫ് എന്ന വണ്ണം ബല്‍റാം തിരിച്ചും ഒരു പോസ്റ്റ് ഇട്ടു.

  മഹേഷിന്റെ 'കബറടക്കം'... നിമിറിനെ പൊളിച്ചടുക്കി പൊങ്കാല; എന്നാലും 'ഡിയർ' ദർശൻ, ഇങ്ങനെ ചെയ്യാവോ എന്ന്!

  എന്നാല്‍ ബല്‍റാമിനെ അതുക്കും മേലെ മറ്റൊരു സ്പൂഫ് കൊണ്ട് പൊളിച്ചടുക്കിയിരിക്കുകയാണ് രശ്മി നായര്‍. സംഗതി മാടമ്പള്ളിയിലെ അതേ മനോരോഗിയെ കുറിച്ചാണ്. രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

  വേദനിപ്പിക്കുന്ന സത്യങ്ങള്‍

  വേദനിപ്പിക്കുന്ന സത്യങ്ങള്‍

  ഞാൻ കരുതിയതിനും വളരെ മുൻപെതന്നെ വേദനിപ്പിക്കുന്ന ചില സത്യങ്ങൾ നിങ്ങൾ അറിയാൻ തുടങ്ങുകയാണ്. അങ്ങേയറ്റം ക്ഷമയോടെ നിങ്ങളിത് കേൾക്കണം.

  വിമര്‍ശിക്കുന്നവരെ തെറി വിളിക്കുന്ന ശ്രമിക്കുന്ന വ്യാജ രേഖകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന സെല്‍ഫ് ട്രോളുകള്‍ പോസ്റ്റ്‌ ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ ആ മാനസികരോഗി നിങ്ങൾ വിചാരിക്കുന്നത് പോലെ കെ സുരേന്ദ്രന്‍ അല്ല.

  ആ രോഗി വി ടി ബല്‍റാം ആണ്

  ആ രോഗി വി ടി ബല്‍റാം ആണ്

  ആ രോഗി വി ടി ബല്‍റാം ആണ്.... സുരേന്ദ്രനെ നിരീക്ഷിച്ചപ്പോള്‍ തന്നെ മനസിലായി അയാള്‍ വെറും മണ്ടന്‍ ആണെന്ന് . സുരേന്ദ്രനില്‍ അസുഖം ആരോപിക്കപെടുമ്പോൾ യഥാർത്ഥ രോഗി അടങ്ങിയിരിക്കുകയായിരുന്നു ആഹ്ലാദിക്കുകയായിരുന്നു പക്ഷെ ആ രോഗി ആരാണെന്നു മാത്രം പിടികിട്ടിയില്ല .

  ഫ്രീ തിങ്കേഴ്സില്‍

  ഫ്രീ തിങ്കേഴ്സില്‍

  ആ ഘട്ടത്തിലാണ് ഒരുദിവസം ഞാന്‍ ബലരാമനുമായി ഫ്രീ തിങ്കെഴ്സില്‍ എത്തിയത്. അവിടെ വച്ച് ബലരാമനില്‍ നിന്നും ഒരു പ്രത്യേക സൈക്കിക് വൈബ്രേഷന്‍റെ അനുഭവം എനിക്ക് കിട്ടാൻ തുടങ്ങി .വേദനയോടെ ഞാൻ മനസിലാക്കി നമ്മള്‍ അന്വേഷിച്ചു നടക്കുന്ന സോഷ്യല്‍ മീഡിയയിലെ യഥാര്‍ത്ഥ മനോരോഗി എന്‍റെ അടുത്ത് നില്‍ക്കുന്ന ബല്‍റാം ആണെന്ന്.

  സംഘികളെ കുറിച്ച് പറഞ്ഞ് നോക്കി

  സംഘികളെ കുറിച്ച് പറഞ്ഞ് നോക്കി

  ബല്‍റാമില്‍ എന്തുകൊണ്ട് എങ്ങനെ എവിടെവച്ച് ഈ രോഗം ഉടലെടുത്തു .ഒരിക്കൽ ശാഖയിലും മറ്റും പോയിരുന്ന പിന്നീടു കോളേജില്‍ കെഎസ് യു- എബിവിപി സഖ്യമുണ്ടാക്കിയ ആ ഭൂതകാലമാണോ ബല്‍റാമിന്‍റെ രോഗ കാരണം. അതറിയാൻ വേണ്ടി ഞാന്‍ ബലരാമനെ സംഘികളെ പറ്റി പറഞ്ഞു പ്രകോപിപ്പിച്ചു നോക്കി .പക്ഷെ ബല്‍റാമിന് അതൊരു പ്രശ്നമേ അല്ല എന്ന് എനിക്ക് വളരെ വ്യക്തമായി.

  സോളാറില്‍

  സോളാറില്‍

  സോളാര്‍ റിപ്പോര്‍ട്ടിലെ ഒരു പരാമര്‍ശം പറഞ്ഞു ഞാന്‍ ബലരാമനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു. ഉമ്മന്‍ചാണ്ടിയുടെമേലുള്ള ബലാല്‍സംഗ ആരോപണത്തെ ചൊല്ലി എന്തൊക്കെയോ പറഞ്ഞു ഞാന്‍ ബലരാമനോട് എതിര്‍ത്തു. ബല്‍റാം പ്രതികരിച്ചു അതി നീചമായി... അതിശക്തമായി... അസാധാരണമായി... അപൂർവമായ ഒരു മനോരോഗത്തിന്റെ അഗ്നികുണ്ഡങ്ങൾ ബല്‍റാമിന്‍റെ കണ്ണുകളില്‍ ജ്വലിക്കുന്നത് ഞാന്‍ ആദ്യമായി കണ്ടു. ആ നിമിഷങ്ങളിൽ ഒരു നിമിഷം ബല്‍റാം ഒരു മനോരോഗിയായി മാറുകയായിരുന്നു .ബല്‍റാമിന്‍റെ അസുഖവും അതാണ്‌ ചില നേരങ്ങളില്‍ ബല്‍റാം മനോരോഗിയായി മാറുന്നു.

  ഇതാണ് ആ രോഗം

  ഇതാണ് ആ രോഗം

  നമ്മൾ പത്രങ്ങളിൽ ഒക്കെ വായിക്കാറില്ലേ ഇരുപത്തി രണ്ടു വയസില്‍ വിവാഹം കഴിച്ചവര്‍ പന്ത്രണ്ടു വയസില്‍ പ്രണയിച്ചു ബാലപീഡനം നടത്തി എന്നൊക്കെ പറയുന്നു .പഴമക്കാർ ഇതിനെ ബാധ കൂടിയതനെന്നൊക്കെ പറയും സൈക്കാര്‍ട്ടിയില്‍ സ്പ്ലിറ്റ് പേഴ്സനാലിറ്റി ഡുവല്‍ പേഴ്സനാലിറ്റി അപര വ്യക്തിത്വം ദ്വന്ദ വ്യക്തിത്വം പൊസഷന്‍ സ്റ്റേറ്റ് തുടങ്ങിയ ലഘു മനോരോഗങ്ങള്‍ ആയിട്ടാണിതിനെ കാണുന്നത്. ചികിത്സിച്ചില്ലെങ്കിൽ ഇവിടെ ബലരാമന്‍ ഒരു ജനപ്രതിനിധി കൂടിയാണ്.

  രോഗിയുടെ പ്രത്യേകത

  രോഗിയുടെ പ്രത്യേകത

  ഈ രോഗബാധ ഉണ്ടാകുമ്പോൾ രോഗിക്ക് സ്വബോധം ഉണ്ടാകില്ല. അർത്ഥരാത്രിയിൽ ഫ്രീതിങ്കര്‍ ഗ്രൂപ്പില്‍ എകെജിയെ അപമാനിച്ച് തിരികെയെത്തുന്ന ബലരാമന് ഫ്രീതിങ്കര്‍ ഗ്രൂപ്പുകാരെ കൂടെ നിര്‍ത്താം, അവര്‍ എന്ത് നാറിതരവും സപ്പോര്‍ട്ട് ചെയ്യും ഏതു ലെവല്‍ വരെ വേണമെങ്കിലും താഴും ഒക്കെ അറിയാം . പകല്‍ സമയങ്ങളില്‍ കോണ്‍ഗ്രസ്സുകാരോടൊപ്പം നടന്നു സെല്‍ഫി എടുക്കും രാത്രികാലങ്ങളില്‍ അവര്‍ പോലും അറിയാതെ ആർഎസ്എസ് ആകും . പക്ഷെ ഇതൊക്കെ നാറിത്തരം ആണെന്ന ബോധം ഉണ്ടാകില്ല.

  ബലരാമനിലെ ചിത്തരോഗി!

  ബലരാമനിലെ ചിത്തരോഗി!

  ബലരാമനിലെ മനോരോഗിയുടെ സഞ്ചാരദിശയും ലക്ഷ്യവും കണ്ടെത്താനായി ഞാനന്ന് ഫേക്ക് ഐഡിയില്‍ ബലരാമന്റെ പ്രൊഫൈലില്‍ കയറി നോക്കി. ബലരാമനിലെ ചിത്തരോഗിയുമായി സംസാരിച്ചു . ഭാഷ തനി തറ ആയിരുന്നു . ന്യൂറോസിസില്‍ തുടങ്ങി സൈക്കോസിസിന്‍റെ ചിത്തഭ്രമത്തിന്റെ സങ്കീര്‍ണ്ണമായ മേഖലകളിലൂടെ സഞ്ചരിച്ച്, എതിര്‍ക്കുന്നവരെ ഒക്കെ തന്തയ്ക്കു വിളിച്ചു വല്ലാത്ത ഒരു കൊലപാതക പ്രവണതയോടെ നില്‍ക്കുകയായിരുന്നു ബല്‍റാം അന്നവിടെ .

  ബാല്യത്തെ കുറിച്ച് അറിയാന്‍

  ബാല്യത്തെ കുറിച്ച് അറിയാന്‍

  എന്തെങ്കിലും എനിക്ക് ചെയ്യണമെങ്കില്‍ ബല്‍റാമിന്‍റെ ബാല്യത്തെ കുറിച്ച് അറിയണമായിരുന്നു. ഞാന്‍ ചന്തുവിനെയും കൂട്ടി പുറപ്പെട്ടു ബല്‍റാം ജനിച്ചു വളര്‍ന്ന തൃത്താല എന്ന ഗ്രാമത്തിലേക്ക്. ആ നാട്ടുമ്പുറത്ത് ഒരു വലിയ തറവാടിന്റെ ആകത്തളത്തില്‍ മുത്തശ്ശിയോടൊപ്പം പുള്ളുവന്‍പാട്ടും പഴംകഥകളും കേട്ട് വളര്‍ന്ന ഒരു കൊച്ചു പയ്യന്‍. അവനെ അഞ്ചു വയസു തികയും മുന്‍പേ ശാഖയിലേക്ക് വലിച്ചെറിഞ്ഞിട്ടു ഉന്നത ഉദ്യോഗത്തിന്റെ തിരക്കുമായി പോയ അച്ഛന്‍, അമ്മമാര്‍.

  ആ കഥ ഇങ്ങനെ

  ആ കഥ ഇങ്ങനെ

  ശാഖയിലൂടെ വളര്‍ന്നു മുഖ്യമന്ത്രി ആകുന്നതും കാത്തു കുഞ്ഞു ബല്‍റാം എന്നും ദന്ധയും കറക്കി കാക്കി നിക്കറും ഇട്ടു പടിപ്പുര വാതിലില്‍ വിജനമായ വഴിയിലേക്ക് കണ്ണും നട്ടിരിക്കും പക്ഷെ ഒന്നും നടന്നില്ല. ബല്‍റാം എസ്എസ്എല്‍സിക്ക് പഠിക്കുന്ന കാലം ബല്‍റാം ആയിരുന്നു ആ സ്കൂളിന്‍റെ റാങ്ക് സ്വപ്നം പരീക്ഷയ്ക്കുള്ള തത്രപ്പാടിനിടയില്‍ അബദ്ധത്തില്‍ അവനൊരു ന്യൂസ് പേപ്പര്‍ കാണുന്നു അന്നാണ് ബല്‍റാം ജീവിതത്തില്‍ ആദ്യമായി പത്രം വായിക്കുന്നത്.

  ആ സത്യം തിരിച്ചറിഞ്ഞു

  ആ സത്യം തിരിച്ചറിഞ്ഞു

  കേരളത്തില്‍ ഒരു എംഎല്‍എ പോലും ഇല്ലാത്ത പാര്‍ട്ടിയാണ് ബിജെപി എന്ന സത്യം ബല്‍റാം തിരിച്ചറിയുന്നു ആ കൊച്ചു മനസ് പിടഞ്ഞു . പഠിപ്പ് നിര്‍ത്തിവച്ചു രാത്രികളില്‍ ഉറക്കമില്ലാതെ ബല്‍റാം അലഞ്ഞു നടന്നു എങ്ങനെയെങ്കിലും എംഎല്‍എ ആകാന്‍. ശാഖയിലെ അവസാന ദിവസം കാക്കി നിക്കര്‍ ഊരി തോളില്‍ ഇട്ടു ഭ്രാന്തനെ പോലെ ശാഖാ അങ്കണത്തില്‍ കൂടി ഓടിയ ബല്‍റാമിനെ ആ മുഖ്യശിക്ഷക് ഇന്നും ഓര്‍ക്കുന്നു.

  ആദ്യത്തെ ഡിസോ‍ര്‍ഡര്‍

  ആദ്യത്തെ ഡിസോ‍ര്‍ഡര്‍

  അതായിരുന്നു ബല്‍റാമിനുണ്ടായ ആദ്യത്തെ സൈക്കിക് ഡിസോര്‍ഡര്‍. അഡ്മിഷന്‍ കിട്ടിയ എഞ്ചിനീയറിംഗ് കോളേജില്‍ അനുസരണയോടെ അവന്‍ കെഎസ് യു പ്രവര്‍ത്തകന്‍ ആയി. പഠിച്ചു മിടുക്കനായി റാങ്ക് വാങ്ങി കോണ്‍ഗ്രസ് രാഷ്ട്രീയം എന്ന സെപ്ടിക് ടാങ്കില്‍ നീന്തി സീറ്റൊപ്പിച്ചു . അതിനിടയില്‍ ഏതെങ്കിലും സൈക്ക്യാര്‍ട്ടിസ്റ്റിനെ കാണിച്ചു കാണും അയാള്‍ എന്തെങ്കിലും മരുന്നും കൊടുത്തു കാണണം.

  എംഎല്‍എ ആയി...

  എംഎല്‍എ ആയി...

  എനിവേ, ഉണര്‍ന്നെഴുന്നേറ്റ ബല്‍റാം കഴിഞ്ഞതെല്ലാം മറന്നു. അവന്‍ കേരളാ നിയമസഭാ സാമാജികന്‍ ആയി എങ്കിലും ആ രോഗ സാധ്യത പോസിബിളിറ്റി ഓഫ് അനദര്‍ സൈക്കിക് ഡിസോര്‍ഡര്‍ ബല്‍റാമില്‍ ഉറങ്ങിക്കിടന്നു വര്‍ഷങ്ങളോളം. പിന്നെയായിരുന്നു ബല്‍റാം യുക്തിവാദി ആയത്. യുക്തിവാദികളില്‍ നിന്നും ബല്‍റാം ഫ്രീതിങ്കര്‍ എന്ന സെപ്ടിക് ടാങ്കിനെ കുറിച്ചും അതില്‍ നീന്തുന്ന സുഖത്തെ കുറിച്ചും കേള്‍ക്കുന്നു . ബല്‍റാം ജോയിന്‍ ചെയ്തു യുക്തിവാദികളോട് ഒപ്പം.

  പീഡോഫില്‍, സിംപതി, എംപതി

  പീഡോഫില്‍, സിംപതി, എംപതി

  പക്ഷെ അവിടെ ബല്‍റാമിനെ എതിരേറ്റത് തിളങ്ങുന്ന ചമയങ്ങളും കടുത്ത ചായക്കൂട്ടുകളും ഉള്ള വ്യക്തിഅധിക്ഷേപങ്ങളും കള്ളകഥകളും ആയിരുന്നു. കൊച്ചു കുഞ്ഞുങ്ങളോട് കാമം തോനുന്നതിനു അടി ഇരന്നു വാങ്ങുന്ന മഞ്ചിസ്റ്റ് എന്ന പീഡോഫൈല്‍ അനുഭാവികളോട് തോന്നിയ ഒരു സിമ്പതി പിന്നീടു ഒരു എമ്പത്തി ആയി മാറി തീക്ഷ്ണമായ ഒരുതരം തന്മയീ ഭാവം താന്‍ മഞ്ചിസ്റ്റാണ് എന്നൊരു തോന്നല്‍ . ബല്‍റാമിന്‍റെ സ്വന്തം വ്യക്തിബോധത്തെ എന്നെന്നേക്കുമായി കീഴടക്കിക്കൊണ്ട് ആ മനസ് പൂര്‍ണ്ണമായും മഞ്ചിസ്റ്റ് ആയി മാറാന്‍ തുടങ്ങുകയാണ്. അതനുവദിച്ചുകൂടാ ചികിത്സിക്കണം.

  രോഗിയാണെന്ന് അറിയിക്കാതിരിക്കുക

  രോഗിയാണെന്ന് അറിയിക്കാതിരിക്കുക

  അതിനാദ്യം വേണ്ടത് താനൊരു രോഗിയാണ് എന്നുള്ള കാര്യം ബല്‍റാമിനെ ഒരിക്കലും അറിയിക്കാതിരിക്കുക എന്നതാണ്.ഇപ്പോള്‍ നമ്മളെ കൂടാതെ ഈ കാര്യങ്ങള്‍ എല്ലാം അറിയാവുന്ന ഒരാള്‍ കൂടിയുണ്ട് സോഷ്യല്‍ മീഡിയയില്‍, കെ സുരന്ദ്രന്‍. ഒരിക്കല്‍ എല്ലാവരുടെയും മുന്നില്‍ വച്ച് ബല്‍റാമിന്‍റെ രോഗം പുറത്തു വരാന്‍ പോകുന്നു എന്ന് തോന്നിയ ഒരു ഘട്ടത്തില്‍ അതൊഴിവാക്കാനായി സുരേന്ദ്രന്‍ ബല്‍റാമിന് പിന്തുണ പ്രഖ്യാപിച്ചു. പിന്നീട് നമ്മള്‍ ആവശ്യപ്പെടാതെ തന്നെ ബല്‍റാമിനു വേണ്ടി അദ്ദേഹത്തിന്‍റെ കൊങ്ങി ഫാന്‍സിനു വേണ്ടി ന്യായീകരിക്കാന്‍ തന്‍റെ ഒരായിരം അണികളെ പോലും വിട്ടു തരാന്‍ തയ്യാറാണെന്ന് പറഞ്ഞ സുരേന്ദ്രന്‍.

  സ്പൂഫ് എഴുതുന്ന ഊള

  വ്യക്തി അധിക്ഷേപം നടത്തിയിട്ട് മറുപടി ചോദിക്കുമ്പോള്‍ സ്പൂഫ് എഴുതുന്ന ഊളയ്ക്ക് ഇത് മതി- എന്ന് പറഞ്ഞുകൊണ്ടാണ് രശ്മി നായര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. രശ്മിയുടെ പോസ്റ്റ് വായിക്കാം

  English summary
  VT Balram's AKG Remark: Resmi Nair's Facekook post gone viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more