കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബല്‍റാമിന് ട്രോളര്‍മാരുടെ വക പൊങ്കാല... എന്നാലും കുലുക്കമില്ല!

Google Oneindia Malayalam News

തോമസ് ഐസക്കുമായുള്ള ഫേസ്ബുക്ക് യുദ്ധത്തില്‍ കോണ്‍ഗ്രസിന്റെ യുവ എംഎല്‍എ വിടി ബല്‍റാമിന് നഷ്ടമാണ് സംഭവിച്ചതെന്നാണ് ട്രോളര്‍മാരുടെ വിലയിരുത്തല്‍. നേരത്തെ പിണറായി വിജയനെതിരെ പോസ്റ്റ് ഇട്ടപ്പോഴും ഇത് തന്നെ ആയിരുന്നു അവസ്ഥ.

തോമസ് ഐസക്കിന്റെ മാന്യമായ ഭാഷയ്ക്ക് ബല്‍റാം നല്‍കിയത് ഇത്തിരി മോശം ഭാഷയിലാണെന്നാണ് ആക്ഷേപം. ആവശ്യമില്ലാത്ത കാര്യങ്ങള്‍ വലിച്ചിഴച്ചതും 'അടയിരിക്കല്‍' പ്രയോഗവും ഒക്കെയാണ് ബല്‍റാമിന് വിനയായത്. എങ്ങനെയാണ് ട്രോളര്‍മാര്‍ ബല്‍റാമിന് 'പണി' കൊടുത്തത് എന്ന് നോക്കാം....

അങ്ങാടി നിലവാരം

അങ്ങാടി നിലവാരം

ബല്‍റാമിനെതിരെ ഇറങ്ങിയ ട്രോളുകളില്‍ ഏറ്റവും മനോഹരവും നിലവാരമുള്ളതും ആയത് വിഘ്‌നേഷ് ഗംഗന്റെ ഈ കാര്‍ട്ടൂണ്‍ ആണെന്ന് പറയാതെ വയ്യ. അങ്ങാടി നിലവാരം!!!

ഫ്യൂസ് പോയോ

ഫ്യൂസ് പോയോ

അങ്കിളേ ... തോമസ് ഐസക് സാര്‍ അങ്കിന്റെ ഫ്യൂസ് ഊരി എന്ന് കേള്‍ക്കുന്നത് നേരാണോ...!!! ചിരിച്ച് പോകും.

നാറ്റിയ്ക്കരുത്

നാറ്റിയ്ക്കരുത്

ഒരിയ്ക്കലെങ്കിലും ബല്‍റാം ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകുമോ? ഉണ്ടാകാനിടയില്ല. കാരണം ബല്‍റാം ഇപ്പോഴും വിഷയത്തില്‍ നിലപാടിലുറച്ച് തന്നെയാണ് നില്‍ക്കുന്നത്.

ഇതാണോ അവസ്ഥ

ഇതാണോ അവസ്ഥ

തോമസ് ഐസക്കിന്റെ രണ്ടാമത്തെ പോസ്റ്റ് കൂടി കണ്ടതോടെ ബല്‍റാമിന്റെ അവസ്ഥ ഇങ്ങനെ ആയിപ്പോയി എന്നാണ് ട്രോളേഴ്‌സ് പറയുന്നത്.

തൊറക്കൂല്ലെടാ...

തൊറക്കൂല്ലെടാ...

മിന്നാരത്തിലെ പപ്പുവിന്റെ അവസ്ഥയിലാണോ ബല്‍റാം ഇപ്പോള്‍? അല്ല, വാതില്‍ തുറക്കുകയും മറുപടി കൊടുക്കുകയും ചെയ്തു.

ഓംബുഡ്‌സ്മാന്‍

ഓംബുഡ്‌സ്മാന്‍

കൃഷി ഓഫീസര്‍ക്കെതിരെയുള്ള പരാതി ഓംബുഡ്‌സ്മാന്‍ തള്ളിയ കാര്യം ബല്‍റാമിന് അറിയില്ലെന്നാണ് പറയുന്നത്. അപ്പോള്‍ പിന്നെ ഇങ്ങനെ ഒരു ട്രോള്‍ വന്നതില്‍ കുറ്റം പറയാന്‍ പറ്റില്ല.

ചാക്യാരുടെ വക

ചാക്യാരുടെ വക

ബല്‍റാം ഫാന്‍സിനോട് ചാക്യാര്‍ ഇങ്ങനെ പറയുമായിരിക്കും അല്ലേ!!!

പറ്റില്ലല്ലേ

പറ്റില്ലല്ലേ

ചിത്രത്തിലെ മോഹന്‍ലാല്‍ ചോദിയ്ക്കുന്നതുപോലെ ബല്‍റാം ഐസക്കിനോട് ചോദിയ്ക്കുമോ....

ഓടിക്കോ

ഓടിക്കോ

തോമസ് ഐസക്കിന്റെ പോസ്റ്റ് കണ്ട് ബല്‍റാം ഓടി എന്നാണ് പറയുന്നത്. പക്ഷേ ബല്‍റാം ഓടിയിട്ടില്ല കെട്ടോ...

ഫാം വില്ല

ഫാം വില്ല

ഫേസ്ബുക്കിലെ ഇടപെടലുകളില്‍ മാത്രം സജീവമായ ആളാണ് ബല്‍റാം എന്നാണല്ലോ ആരോപണം. അപ്പോപ്പിന്നെ....

ഫാന്‍സ് കരുതുന്നത്

ഫാന്‍സ് കരുതുന്നത്

ബല്‍റാമിന്റെ മറുപടികള്‍ അത്യുഗ്രനാണെന്നാണ് ഫാന്‍സ് കരുതുന്നത് എന്നാണ് പരിഹാസം.

ഐസക്കിനും ഉണ്ട്

ഐസക്കിനും ഉണ്ട്

ഐസക്കിനെതിരേയും ഉണ്ട് ട്രോളുകള്‍.

English summary
VT Balram- Thomas Isaac Facebook war... How trollers celebrating it?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X