• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കക്കൂസില്‍ പോയാല്‍ ഫ്‌ലഷ് ചെയ്യാത്ത സൂപ്പര്‍ നടി, കുളിക്കാന്‍ മടിയ്ക്കുന്ന നടന്‍... ഞെട്ടും!!!

  • By രശ്മി നരേന്ദ്രൻ

ഓരോരുത്തര്‍ക്കും ഓരോ ശീലങ്ങളുണ്ടാകും. എത്രയൊക്കെ ഉയരങ്ങളിലെത്തിയാലും അതൊന്നും മാറ്റാന്‍ അവര്‍ തയ്യാറാവില്ലെന്നതാണ് സത്യം.

എന്നാല്‍ വന്‍ സെലിബ്രിറ്റികളായാലും ഈ ശീലങ്ങളൊക്കെ തുടര്‍ന്ന് പോയാല്‍ എങ്ങനെയുണ്ടാവും? സുന്ദരിയാ നടിയാണ്, പക്ഷേ ടോയ്‌ലറ്റില്‍ പോയാല്‍ ഫ്‌ലഷ് ചെയ്യില്ലെന്ന് വന്നാല്‍ എന്തായിരിക്കും സ്ഥിതി.

മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന ബോളിവുഡി നടന് കുളിക്കുന്ന കാര്യം പറഞ്ഞാലേ മടിയാണത്രെ. സെലിബ്രിറ്റികളുടെ അത്ഭുതപ്പെടുത്തുന്ന ശീലങ്ങള്‍ ഇങ്ങനെയൊക്കെയാണ്!!!

സണ്ണി ലിയോണിന് 15 മിനിറ്റില്‍ കാല്‍ കഴുകണം

കാലിന്റെ വൃത്തിയെ കുറിച്ച് അത്രത്തോളം ശ്രദ്ധാലുവാണത്രെ സണ്ണി ലിയോണ്‍. ഷൂട്ടിങ്ങിനിടയിലാണെങ്കില്‍ പോലും ഓരോ കാല്‍ മണിക്കൂര്‍ കൂടുമ്പോഴും സണ്ണി കാല്‍പാദങ്ങള്‍ കഴുകി വൃത്തിയാക്കും എന്നാണ് പറയുന്നത്.

കക്കൂസില്‍ പോയാല്‍ ഫ്‌ലഷ് ചെയ്യില്ല

ഹോളിവുഡിലെ സൂപ്പര്‍ നടിയാണ് നേഗന്‍ ഫോക്‌സ്. എന്നാല്‍ ഒരു പ്രശ്‌നമുണ്ട്... ടോയ്‌ലറ്റ് ഉപയോഗിച്ച് കഴിഞ്ഞാല്‍ ഫ്‌ലഷ് ചെയ്യാന്‍ നടിയ്ക്ക് ഭയങ്കര മടിയാണ്. താന്‍ മറന്നുപോകുന്നതാണ് എന്നാണ് വിശദീകരണം. വൃത്തിയിലൊന്നും വിശ്വസിക്കുന്നില്ലെന്ന് നടി തന്നെയാണ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

എന്ത് പറഞ്ഞിട്ടെന്താ... കരീന നഖം കടിക്കും

ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റോയും ഓഫ്സൈഡിലെ ദൈവം ഗാംഗുലിയുടേയും അതേ പ്രശ്‌നമാണ് ബോളിവുഡ് നടി കരീന കപൂറിനും. നഖം കടിച്ചുകൊണ്ടേയിരിക്കും. അത് എത്രയായിട്ടും മാറിയിട്ടേ ഇല്ല.

മൂത്രം കുടിക്കുന്ന ഗായിക

അമേരിക്കയിലെ അറിയപ്പെടുന്ന ഗായികയും ഗാനരചയിതാവും ആണ് കേഷ. സ്വന്തം മൂത്രം കുടിക്കുക എന്നതായിരുന്നു കേഷയുടെ ശീലം. എന്നാല്‍ അതുകൊണ്ട് വലിയ ഗുണം ഒന്നും ഇല്ലെന്ന് കണ്ട് പിന്നീട് ആ ശീലം ഉപേക്ഷിച്ചത്രെ.

പത്ത് കാപ്പി വേണം

ബോളിവുഡ് താരം ഷാഹിദ് കപൂറിന് ഒരു ദു:ശീലം ഉണ്ട്. എന്നാല്‍ അത്ര വലിയ പ്രശ്‌നമുണ്ടാക്കുന്ന ശീലമൊന്നും അല്ല. ഷാഹിദിന് കാപ്പിയില്ലാതെ ഒന്നും നടക്കില്ല. ഒരു ദിവസം പത്ത് കപ്പ് കാപ്പിവരെ കുടിക്കും.

പൈല്‍സിന്റെ ക്രീം മുഖത്ത് തേക്കും

ഓസ്‌കാര്‍ സ്വന്തമാക്കിയ നടിയാണ് സാന്ദ്ര ബുള്ളക്ക്. എന്നാല്‍ മുഖത്തെ ചുളിവുകള്‍ നീക്കാന്‍ സാന്ദ്ര ഉപയോഗിച്ചിരുന്ന ടെക്‌നിക്കിനെ കുറിച്ച് കേട്ടാല്‍ ആരായാലും ഞെട്ടിപ്പോകും... പൈല്‍സിന്(മൂലക്കുരു) ഉപയോഗിക്കുന്ന ക്രീം ആണത്രെ സാന്ദ്ര മുഖത്ത് പുരട്ടിയിരുന്നത്.

പിങ്ക് സ്‌നേഹിയായ നായിക

പൊതുവേ പെണ്‍കുട്ടികള്‍ക്കെല്ലാം പിങ്ക് നിറത്തോട് വളരെ ഇഷ്ടമായിരിക്കും. എന്നാല്‍ ബോളിവുഡ് താരം അമീഷ പട്ടേലിന്റെ പിങ്ക് സ്‌നേഹം അല്‍പം കടന്ന് പോകും. അലമാര നിറയെ പിങ്ക് വസ്ത്രങ്ങള്‍ മാത്രമാണത്രെ.

ചത്താലും പല്ല് തേക്കൂല്ലാന്ന്

പല്ല് തേക്കുക എന്നത് ഒരു ജീവിത ചര്യയാണ്. എന്നാല്‍ അമേരിക്കന്‍ ഗായിക ജെസ്സീക്ക സിംപ്സണ് അത് 'അലര്‍ജി' ആണത്രെ!!! മൗത്ത് ഫ്രഷ്‌നര്‍ ഉപയോഗിച്ച് എളുപ്പവഴി തേടുകയാണ് ജെസ്സീക്കയുടെ രീതി!

പാദരക്ഷകളെ പ്രണയിക്കുന്ന ഖാന്‍

ബോളിവുഡ് കിങ് ഖാന്‍ ഷാറൂഖ് ഖാന് പാദരക്ഷകളോടാണ് ആസക്തി. ഒരു ദിവസത്തില്‍ ഒരിക്കല്‍ മാത്രമാണത്രെ ഷാറൂഖ് ചെരുപ്പ് ഊരി വയ്ക്കാറുള്ളത്. ചിലപ്പോള്‍ ഉറങ്ങുമ്പോള്‍ പോലും ഷൂ ഊരിയിടാറില്ലെന്ന്!

അടുക്കും ചിട്ടയുമാണ് പ്രിയങ്കയ്ക്ക് പ്രിയം

ബോളിവുഡില്‍ നിന്ന് ഇപ്പോള്‍ ഹോളിവുഡിലേക്ക് എത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. അടുക്കും ചിട്ടയും ആണ് പ്രിയങ്കയ്ക്ക് പഥ്യം. അല്ലെങ്കില്‍ ആകെ അസ്വസ്ഥയാകുമത്രെ താരം.

മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് ആണത്രെ, പക്ഷേ

ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്നാണ് ആമിര്‍ ഖാന്‍ അറിയപ്പെടുന്നത്. സംഗതി ശരിയുമാണ്. പക്ഷേ കുലിക്കുന്ന കാര്യത്തില്‍ ആമിര്‍ ഖാനുള്ള മടി പ്രശസ്തമാണ്.

ബാത്ത് റൂമില്‍ പോയാല്‍ കൈ കഴുകില്ല

വാഷ്‌റൂം ഉപയോഗിച്ച് കഴിഞ്ഞാല്‍ ഫ്‌ലഷ് ചെയ്യാത്ത നടിയെ കുറിച്ച് നേരത്തേ പറഞ്ഞല്ലോ... ഇതാ മറ്റൊരു ഗായിക ക്രിസ്റ്റീന അഗിലേറ- ഇവര്‍ വാഷ്‌റൂം ഉപയോഗിച്ച് കഴിഞ്ഞാല്‍ കൈ പോലും കഴുകാറില്ലത്രെ.

ഒരു കൈയ്യില്‍ രണ്ട് വാച്ച്... ആരപ്പാ ഇത്!!!

കൈയ്യില്‍ വാച്ച് കെട്ടുന്നത് തന്നെ ഔട്ട് ഓഫ് ഫാഷന്‍ ആണെന്നാണ് പറയുന്നത്. അപ്പോഴാണ് ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചന്‍ ഒരു കൈയ്യില്‍ തന്നെ രണ്ട് വാച്ച് കെട്ടി നടക്കുന്നത്. മകന്‍ അഭിഷേക് ബച്ചന്‍ വിദേശത്ത് പഠിക്കുമ്പോള്‍ അവിടത്തെ സമയം അറിയാന്‍ വേണ്ടി കെട്ടി തുടങ്ങിയതാണത്രെ ഈ ശീലം.

ടെറസ്സില്‍ കുളിക്കാനുള്ള കൊതി

മുന്‍ മിസ് യൂണിവേഴ്‌സും ബോളിവുഡ് നടിയും ആണ് സുസ്മിത സെന്‍. തുറസ്സായ ടെറസ്സില്‍ കുളിക്കുക എന്നതാണത്രെ സുസ്മിതയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കക്കൂസിലിരിക്കുമ്പോള്‍ പപ്പായ തിന്നും

ബോളിവുഡിലെ വെറ്ററന്‍ താരമാണ് ജിതേന്ദ്ര. കക്കൂസില്‍ ഇരിക്കുമ്പോള്‍ പപ്പായ തിന്നുന്ന ശീലമുണ്ടത്രെ ഇദ്ദേഹത്തിന്!!!

ഹോട്ടലില്‍ മുറിയെടുക്കും മുമ്പ്

പ്രിയങ്ക ചോപ്രയെ പോലെ തന്നെ അടുക്കും ചിട്ടയും വൃത്തിയും ഒക്കെ ഉള്ള ആളാണ് പ്രീതി സിന്റയും. ഹോട്ടലില്‍ മുറിയെടുക്കും മുമ്പ് ആദ്യം നോക്കുക ബാത്ത് റൂമിന് വൃത്തിയുണ്ടോ എന്നാണത്രെ.

തല നനക്കാത്ത താരം

ഹോളിവുഡ് നടനാണ് റോബര്‍ട്ട് പാറ്റിന്‍സണ്‍. തലമുടി നനയ്ക്കുകയേ വേണ്ടെന്നാണ് ഇദ്ദേഹത്തിന്‍ പക്ഷം. ആഴ്ചകളോളം കക്ഷി ഇങ്ങനംെ തല നനയ്ക്കാതെ നടക്കാറുണ്ടത്രെ.

പോണ്‍താരത്തിന്റെ വൃത്തി കേട്ടാല്‍

കാമറൂണ്‍ ഡയസ് എന്ന പേര് പോണ്‍ ഇന്‍ഡസ്ട്രിയില്‍ പ്രസിദ്ധമാണ്. എന്നാല്‍ വൃത്തിയുടെ കാര്യത്തില്‍ ഒരു രോഗം പോലെയാണ്. കൈകൊണ്ട് വാതില്‍ തുറന്നാല്‍ അഴുക്കാകുമോ എന്ന് ഭയന്ന് കൈമുട്ടുകൊണ്ടാണത്രെ ഇവര്‍ തുറക്കാറുള്ളത്.

ബാത്ത് റൂമില്‍ ലൈബ്രറി

ബോളിവുഡിലെ നവാബ് എന്നാണ് സെയ്ഫ് അലി ഖാന്‍ അറിയപ്പെടുന്നത്. കക്ഷിയ്ക്ക് കൂടുതല്‍ സമയം കുളിമുറിയില്‍ ചെലവഴിക്കാന്‍ വലിയ ഇഷ്ടമാണത്രെ. അതുകൊണ്ട് തന്നെ കുളിമുറിയില്‍ ഒരു ചെറിയ ലൈബ്രറിയും ടെലിഫോണ്‍ എക്‌സ്റ്റന്‍ഷനും കൂടി റെഡിയാക്കിയിട്ടുണ്ട്.

മൊബൈലിനോട് വിദ്യക്ക് അലര്‍ജി

മലയാളിയായ ബോളിവുഡ് താരമാണ് വിദ്യ ബാലന്‍. ഈ സൈബര്‍ യുഗത്തിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ താത്പര്യമില്ലാത്ത താരം. ദിസവങ്ങളോളം മൊബൈല്‍ എടുത്ത് നോക്കാന്‍ പോലും മറന്നുപോകുമത്രെ വിദ്യ.

തുണിമാറാന്‍ ഇഷ്ടമില്ലാത്ത ഡെപ്പ്

ജോണി ഡെപ്പിനെ ഇഷ്ടപ്പെടാത്ത ഹോളിവുഡ് ആരാധകരുണ്ടാവില്ല. എന്നാല്‍ വസ്ത്രം മാറാന്‍ ഇത്രയേറെ മടിയുള്ള വേറെ ഒരാളെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. ചിലപ്പോള്‍ ആഴ്ചകളോളം ഒരേ വസ്ത്രം തന്നെ ധരിച്ച് നടക്കും ജോണി ഡെപ്പ്.

അട്ട ചികിത്സയോട്

അട്ടയെ കൊണ്ട് കടിപ്പിച്ച് ശരീരത്തിലെ ദുഷിച്ച രക്തം നീക്കുന്ന ഒരു പരിപാടി പല സ്ഥലങ്ങളിലും ഉണ്ട്. ഹോളിവുഡ് നട് ഡെമി മൂര്‍ ഇതിന്റെ ഉസ്താദ് ആണത്രെ.

പല്ല് പ്രേമം മൂത്ത ആയുഷ്മാന്‍

ദിവസത്തില്‍ ഒരിക്കല്‍ പോലും പല്ല് തേക്കാന്‍ ഇഷ്ടപ്പെടാത്തവരുടെ കൂട്ടത്തിലെ വ്യത്യസ്തനാണ് ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറേഷി. പല്ലിനോടാണ് കക്ഷിക്ക് പ്രേമം. ഇടയ്ക്കിടെ ബ്രഷ് ചെയ്യും എന്ന് മാത്രമല്ല, എവിടെ പോകുമ്പോഴും തന്റെ ഡെന്റല്‍ കിറ്റ് മറക്കാതെ എടുക്കുകയും ചെയ്യും.

അത് ചെയ്തില്ലെങ്കില്‍ ഒരു സമാധാനവും ഇല്ല

ബോളിവുഡ് താരമാണ് കുനാല്‍ കപൂര്‍. എന്ത് ഭക്ഷണം കഴിച്ചാലും അല്‍പം ബാക്കി വച്ചില്ലെങ്കില്‍ കക്ഷിയ്ക്ക് ഒരു സമാധാനവും ഉണ്ടാവില്ലത്രെ.

കാലിളക്കും ജോണ്‍

മലയാളി വേരുകളുള്ള ബോളിവുഡ് താരമാണ് ജോണ്‍ എബ്രഹാം. എവിടെ ഇരുന്നാലും കാലുകള്‍ ഇളക്കിക്കൊണ്ടിരിക്കുക എന്നതാണ് ജോണിന്റെ ശീലം. അല്ലെങ്കില്‍ ഭയങ്കര അസ്വസ്ഥതയാണത്രെ.

വാനമ്പാടിയുടെ കാഷ്ടം.. മുഖസൗന്ദര്യത്തിന്

ഹോളിവുഡിലെ സുന്ദരനാണ് ടോം ക്രൂയിസ്. തന്റെ മുഖ സൗന്ദര്യം നിലനിര്‍ത്താന്‍ ടോം ഉപയോഗിക്കുന്ന സാധനം കേട്ടാല്‍ ഞെട്ടിപ്പോകും. വാനമ്പാടിയുടെ കാഷ്ടം കൊണ്ട് ഉണ്ടാക്കുന്ന ഫേഷ്യല്‍ ക്രീം!

സച്ചിന്റെ വഴിയേ സേവാഗും

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ടെന്‍ഷന്‍ വന്നാല്‍ പിന്നെ നഖം കടിക്കാതിരിക്കാന്‍ പറ്റില്ല. സൗരവ് ഗാംഗുലിയും അങ്ങനെ തന്നെ. വീരേന്ദ്ര സെവാഗിന്റെ കാര്യമാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട.

ഒരേ ഭക്ഷണം... തുടര്‍ച്ചയായി

ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് മരിച്ചുകഴിഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ ചില ഭക്ഷണ രീതികള്‍ ഇപ്പോഴും ചര്‍ച്ചയാണ്. ഒരേഭക്ഷണം തന്നെ തുടര്‍ച്ചയായി കുറേ ദിവസങ്ങളില്‍ കഴിക്കുക എന്നതായിരുന്നത്രെ ഇദ്ദേഹത്തിന്റെ ശീലം.

നഖം കടിക്കുന്ന ബ്രിട്ണി

നഖം കടിക്കുക എന്നതിനെ ഒരു മോശം ശീലം അല്ലാതായി പ്രഖ്യാപിക്കേണ്ടിവരും. സെലിബ്രിറ്റികളില്‍ ഏറ്റവും അധികം നേരിടുന്ന വെല്ലുവിളിയാണിത്. ഗായിക ബ്രിട്ണി സ്പിയേഴ്‌സും അങ്ങനെ തന്നെ.

English summary
It is really hard to believe and imagine that your Bollywood & Hollywood celebrities have these weird habits which they can’t ignore. We bring the hidden habits of celebrities which might just shock you!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X