കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എഡിച്ചു വിക്ലങ്കൻ ആയ തുംബി'... ഞെട്ടിത്തരിച്ച് ട്രോളൻമാർ, എന്താണീ വിക്ലങ്കനായ തുമ്പി; ആ സത്യം ഇതാ!

  • By Desk
Google Oneindia Malayalam News

കഴിഞ്ഞ രണ്ട് ദിവസമായി ട്രോള്‍ ഗ്രൂപ്പുകളില്‍, പ്രത്യേകിച്ചും ഐസിയുവില്‍ 'എഡിച്ചു വിക്ലങ്കന് ആയ തുംബി' ആണ് ട്രെന്‍ഡിങ്. ഫോളോ ദ ട്രെന്‍ഡ് എന്ന ആപ്തവാക്യത്തില്‍ വിശ്വസിക്കുന്ന ട്രോളന്‍മാരെല്ലാം അതിന്റെ പിറകേ പോവുകയും ചെയ്തു.

അപ്പോഴും പലര്‍ക്കും സംഗതി പിടി കിട്ടിയിരുന്നില്ല, എന്താണ് ഈ സംഭവം എന്നത്. എന്നാലും അതിന്റെ പേരില്‍ അവരും ട്രോള്‍ ഉണ്ടാക്കാതിരുന്നില്ല എന്നതാണ് വാസ്തവം.

സത്യത്തില്‍ എന്താണ് ഈ വിക്ലങ്കനായ തുംബി? ട്രോളന്‍മാര്‍ക്ക് പ്രമുഖര്‍ തന്നെ വേണം എന്നില്ല ഇരയായിട്ട്, കൂടെയുള്ള സഹട്രോളനേയും അവര്‍ ട്രോളേണ്ട വിധത്തില്‍ തന്നെ ട്രോളും. ഒരു ട്രോളന് സംഭവിച്ച അക്ഷര പിശകായിരുന്നു ഈ പൊങ്കാലയ്ക്ക് വഴിവച്ചത്. യഥാര്‍ത്ഥ പോസ്റ്റും, അതിന് പിറകേ വന്ന എമണ്ടന്‍ ട്രോളുകളും കാണാം.

ഇതാണ് വിക്ലങ്കന്‍!

ഇതാണ് വിക്ലങ്കന്‍!

'ഫാനില് ഇടുക്കിനുത്ത് മമ്പു പരന്നു നഡന്ന തുംബി, എഡിച്ച് വിക്ലങ്കന് ആയപ്പോള്‍ തുംബി'

സംഗതി ട്രോളന്‍ ഉദ്ദേശിച്ചത്- ഫാനില്‍ ഇടിക്കുന്നതിന് മുമ്പ് പറന്നു നടന്ന തുമ്പി എന്നും ഇടിച്ചു വികലാംഗന്‍ ആയപ്പോള്‍ ഉള്ള തുമ്പി എന്നും ആയിരുന്നു. പക്ഷേ, ടൈപ്പ് ചെയ്ത് വന്നപ്പോള്‍ ഇങ്ങനെ ആയിപ്പോയി. അതിന്റെ പേരിലാണ് ഇപ്പോള്‍ ഈ ട്രോളുകള്‍ എല്ലാം അരങ്ങുതകര്‍ക്കുന്നത്.

കാത്തിരുന്ന ട്രോളന്‍മാര്‍ക്ക് മുന്നില്‍

കാത്തിരുന്ന ട്രോളന്‍മാര്‍ക്ക് മുന്നില്‍

ഒരു ഇരയെ കിട്ടാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്ന ട്രോളന്‍മാര്‍ക്ക് മുന്നിലേക്കാണ് ഇങ്ങനെ ഒരു സാധനം കിട്ടിയത്. പിന്നെ നടന്ന പൊങ്കാലയെ കുറിച്ച് പ്രത്യേകിച്ച് എന്തെങ്കിലും പറയേണ്ടതുണ്ടോ... ഒറ്റ ദിവസം കൊണ്ട് താന്‍ ഫേമസ് ആയത് അറിഞ്ഞ് എഡിച്ച് വിക്ലങ്കനായ തുമ്പി ഇപ്പോള്‍ ഇങ്ങനെ ആണത്രെ!

എല്ലാവരേയും വിക്ലങ്കരാക്കാം..

എല്ലാവരേയും വിക്ലങ്കരാക്കാം..

പോസ്റ്റ് മുതലാളിയുടെ കാര്യം ഇപ്പോള്‍ വലിയ കഷ്ടത്തിലാണ്. തന്നെ വിക്ലങ്കനാക്കിയ ആളെ തുമ്പി തന്നെ കാണിച്ചുകൊടുത്തിട്ടുണ്ട്. അടുത്തത് പാറ്റയെ ആണത്രെ വിക്ലങ്കനാക്കുന്നത്. ഓന്തും മരപ്പട്ടിയും ഒക്കെ പിറകേ വരുന്നുണ്ടെന്ന്!

കൈ അബദ്ധം

കൈ അബദ്ധം

സംഗതി ആകെ വൈറല്‍ ആയിക്കഴിഞ്ഞു. പക്ഷേ, അപ്പോഴും പലര്‍ക്കും എന്താണ് സംഭവം എന്ന് പിടികിട്ടിയില്ല. അതിപ്പോള്‍ പോസ്റ്റ് മുതലാളിയോട് തന്നെ ചോദിക്കാം എന്ന് വച്ചാല്‍ ഇതായിരിക്കും കിട്ടാന്‍ പോകുന്ന മറുപടി!

ഒറ്റയ്ക്ക് വിചാരിച്ചാല്‍

ഒറ്റയ്ക്ക് വിചാരിച്ചാല്‍

ഇപ്പോള്‍ പല്ലികളും പാറ്റകളും എല്ലാം ട്രോളന്‍മാരെ സമീപിക്കുകയാണത്രെ. ഫേമസ് ആകണം എങ്കില്‍ അവര്‍ മാത്രം വിചാരിച്ചാല്‍ പോരല്ലോ, ട്രോളന്‍മാര്‍ കൂടി വിചാരിക്കണ്ടേ!

വിക്ലങ്കന്‍ ആക്കിക്കളയും!

വിക്ലങ്കന്‍ ആക്കിക്കളയും!

തുമ്പികള്‍ക്കിടയില്‍ പോലും ഇപ്പോള്‍ വിക്ലാങ്കന്‍ ആണത്രെ ട്രെന്‍ഡിങ്. തന്റെ റൂട്ടില്‍ പറക്കാന്‍ ശ്രമിച്ച മറ്റൊരു തുമ്പിയെ ഭീഷണിപ്പെടുത്തിയത് കണ്ടവരുണ്ടത്രെ!

ഇത് അവന്‍ തന്നെ!

ഇത് അവന്‍ തന്നെ!

ഈ ബോര്‍ഡ് കണ്ടപ്പോള്‍ ആണ് ചില ട്രോളന്‍മാര്‍ക്ക് ആ സംശയം ഉടലെടുത്തത്. ഈ ബോര്‍ഡ് എഴുതിയ ആണ്‍ തന്നെ ആണോ ശരിക്കും ഉള്ള ആ വിക്ലങ്കന്‍?

തിരുവഞ്ചൂരിന്റെ ഫേക്കോ

തിരുവഞ്ചൂരിന്റെ ഫേക്കോ

മറ്റ് ചിലര്‍ക്ക് വേറെ ചില സംശയങ്ങളും ഉണ്ട്. ഇനി ഇയാള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഫേക്ക് വല്ലതും ആണോ എന്നതാണ് ആ സംശയം. പറയാന്‍ പറ്റില്ലത്രെ!

എഡിച്ചു...

എഡിച്ചു...

ട്രോളന്‍മാര്‍ക്ക് യഥാസമയം ഓരോന്നായി കിട്ടുമല്ലോ. എവര്‍ ഗ്രീന്‍ ഹിറ്റ് മേക്കര്‍ ആയ കുമ്മനംജി അവിടെ തന്നെ ഉണ്ടാകും. അതിനിടയ്ക്കാണ് പ്രിയ കുട്ടൂസ് വന്നത്. ഇപ്പോഴിതാ... വിക്ലങ്കനായ തുമ്പിയും!

ഭാഷയെ മാറ്റിമറിച്ചു

ഭാഷയെ മാറ്റിമറിച്ചു

സംഗതി മലയാള ഭാഷാ നിഘണ്ഡുവിനെ തന്നെ മാറ്റി മറിച്ചിരിക്കുകയാണ്. അത്രയ്ക്കും ഭീകരം ആയിരുന്നല്ലോ ആ പ്രയോഗങ്ങള്‍!

 ട്രോളന്റ ഭീഷണി

ട്രോളന്റ ഭീഷണി

ഇനി മുതല്‍ ട്രോളന്‍മാരുടെ ഭീഷണി ഭാഷ പോലും മാറും. മറ്റ് രാഷ്ട്രീയക്കാരെ പോലെ തൊപ്പി തെറിപ്പിക്കും എന്നൊന്നും ആയിരിക്കില്ല, അടിച്ച് വിക്ലങ്കന്‍ ആക്കിക്കളയും എന്നായിരിക്കും ഭീഷണി!

തുമ്പിയുടെ മനസ്സില്‍

തുമ്പിയുടെ മനസ്സില്‍

ഒരുപാട് പാട്ടുകളിലൂടേയും കഥകളിലൂടേയും എല്ലാം മലയാളികളുടെ മനസ്സില്‍ ചിര പ്രതിഷ്ഠ നേടിയ ആളായിരുന്നു തുമ്പി. ഒറ്റ ട്രോളിലൂടെ തന്നെ വിക്ലങ്കനാക്കിയ ആ ട്രോളനെ കൈയ്യില്‍ കിട്ടിയാല്‍ തുമ്പി പിന്നെ എന്ത് ചെയ്യും എന്നാണ് വിചാരിക്കുന്നത്!

 ഇതാണ് അവസ്ഥ

ഇതാണ് അവസ്ഥ

സത്യത്തില്‍ എങ്ങനെയാണ് ഒരു തുമ്പി വിക്ലങ്കനാകുന്നത് എന്ന് ആര്‍ക്കെങ്കിലും മനസ്സിലാകാതെയുണ്ടോ.. ഉണ്ടെങ്കില്‍ ഈ ട്രോള്‍ ഒന്ന് കണ്ട് നോക്കിയാല്‍ മതി! ശരിക്കും വിക്ലങ്കന്‍ ആയിക്കൊള്ളും!

 പ്രമുഖര് തന്നെ വേണമെന്നില്ല

പ്രമുഖര് തന്നെ വേണമെന്നില്ല

എഡിച്ച് വിക്ലങ്കന് എന്നത് മനസ്സിലാകാത്തവര്‍ക്കുള്ള ട്രോള്‍ ആണിത്. രാഷ്ട്രീയക്കാരേയും സിനിമാക്കാരേയും മാത്രമല്ല, പ്രമുഖരല്ലാത്ത ട്രോളന്‍മാരേയും ട്രോളിക്കളയും ഈ ട്രോളന്‍മാര്‍!

വിക്ലങ്ക പെന്‍ഷന്‍!

വിക്ലങ്ക പെന്‍ഷന്‍!

ഇനിയിപ്പോള്‍ ആ തുമ്പിയൊക്കെ വില്ലേജ് ഓഫീസില്‍ വരെ എത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ വിക്ലങ്ക പെന്‍ഷന്‍ എന്ന വാക്ക് കേട്ട് വില്ലേജ് ഓഫീസര്‍ വിജൃംഭിതനാകാതിരുന്നാല്‍ മതിയായിരുന്നു!

സാധനം കിട്ടും!

സാധനം കിട്ടും!

ഒന്നാം തിയ്യതി ആയിട്ട് എവിടെ നിന്ന് മദ്യം കിട്ടും എന്ന് ആലോചിച്ച് വിഷമിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് വിക്ലങ്കനായ തുമ്പിയുടെ ട്രോള്‍ കണ്ടത്. പുതിയ ഭാഷയൊക്കെ കണ്ടുപിടച്ചവനല്ലേ, സാധനം അവന്റെ കൈയ്യില്‍ ഉണ്ടാകും എന്ന്!

എന്താണ് തുമ്പിയുമായുള്ള ബന്ധം

എന്താണ് തുമ്പിയുമായുള്ള ബന്ധം

ചിലരുടെ സംശയങ്ങള്‍ ഇങ്ങനെയാക്കെ ആണ്... ആരാണ് ഈ എഡിച്ച് വിക്ലിങ്കന്‍? അയാളും തുമ്പിയും തമ്മിലുള്ള ബന്ധം എന്താണ്!!

തുമ്പികളുടെ ലോകത്ത്

തുമ്പികളുടെ ലോകത്ത്

തുമ്പികളുടെ ലോകത്ത് നടക്കുന്ന സംഭാഷണം ഇങ്ങനെ ആണത്രെ...
' ഹോ എന്നാലും മമ്പു പരന്നു നടന്ന അവന്‍ ഇങ്ങനെ വ്ക്ലങ്കന്‍ ആയല്ലോ എന്നോര്‍ക്കുമ്പോഴാ'' ആയതല്ലല്ലോ, എഡിച്ച് വിക്ലങ്കന്‍ ആക്കിയതല്ലേ'

'ആര്?

ഇനി ഒരു കാര്യം ഉറപ്പിക്കാം... ഫാനിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകും!

പെണ്ണുകാണല്‍

പെണ്ണുകാണല്‍

ചില തുമ്പികള്‍ ഇപ്പോള്‍ പെണ്ണുകാണാന്‍ പോകുമ്പോള്‍ തന്നെ ഇക്കാര്യം മുന്‍കൂട്ടി പറയാറുണ്ടത്രെ... താന്‍ പലപ്പോഴും ഫാനിന്റെ അടിയില്‍ ആയിരിക്കും, എഡിച്ചു വിക്ലങ്കനാകാനുള്ള സാധ്യത വരെ ഉണ്ടെന്ന്!

ആണോ കുഞ്ഞേ...

ആണോ കുഞ്ഞേ...

ഉഴപ്പന്‍മാരൊക്കെ ഇനി അധ്യാപകരെ പറ്റിക്കാന്‍ പോലും ഈ പ്രയോഗം ഉപയോഗിച്ചേക്കാം. മാഷ്‌ക്ക് എന്ത് ട്രോള്‍.. വിക്ലങ്കന്‍ എന്നൊക്കെ കേട്ടാല്‍ ആകെ തകര്‍ന്നുപോയേക്കും!

ഭീഷണിപ്പെടുത്താന്‍

ഭീഷണിപ്പെടുത്താന്‍

കുട്ടികള്‍ക്ക് കണ്‍സഷന്‍ കൊടുക്കില്ലെന്ന് പറഞ്ഞ സ്വകാര്യ ബസ് മുതലാളിമാരെ ഭീഷണിപ്പെടുത്താന്‍ വരെ ഇപ്പോള്‍ വിക്ലങ്കനെ ഉപയോഗിക്കുന്നുണ്ട് എന്നാണ് കേള്‍വി!

അത് ഭാഗ്യം

അത് ഭാഗ്യം

പറക്കുന്നതിനിടയില്‍ ചാകേണ്ടതായിരുന്നു എന്നൊക്കെ പറയുന്ന ഈച്ചയോട് സഹഈച്ച പറയുന്നത് കേള്‍ക്കുക- ചത്തിരുന്നെങ്കിലും കുഴപ്പമില്ല, എങ്ങാനും എഡിച്ചു വിക്ലങ്കന്‍ ആയിരുന്നെങ്കിലോ!

ആരും ഞെട്ടും

ആരും ഞെട്ടും

ഇനി ശരിക്കും വികലാംഗന്‍ എന്ന് പറയാന്‍ ട്രോളന്‍മാര്‍ മറക്കുമോ എന്നാണ് സംശയം. അങ്ങനെയെങ്കില്‍ ചിലപ്പോള്‍ വീട്ടില്‍ ഇത്തരം ഒരു രംഗവും ആവര്‍ത്തിച്ചേക്കാം!

ആരാണവന്‍...

ആരാണവന്‍...

തുമ്പിക്കല്യാണത്തിന് വന്നെത്തിയ തുമ്പികളില്‍... ആ വിക്ലങ്കന്‍ തുമ്പി ആരാണ്? ഇപ്പോ അറിയണം. അതു കഴിഞ്ഞിട്ട് മതി ബാക്കി പാട്ടും കൂത്തും എല്ലാം!

ദേ നില്‍ക്കുന്നു

ദേ നില്‍ക്കുന്നു

കേരളത്തില്‍ പലതരം തുമ്പികള്‍ ഉണ്ട്. നീലച്ചുട്ടി, തവളക്കണ്ണന്‍, കാട്ടുതണല്‍ തുമ്പി, പീലിത്തുമ്പി തുടങ്ങി പലഇനങ്ങള്‍... അതില്‍ ആ സൈഡിലേക്ക് മാറി നില്‍ക്കുന്നതാണ് പുതിയ തുമ്പി, വിക്ലങ്കന്‍ തുമ്പി!

തുമ്പിയുടെ അവസ്ഥ

തുമ്പിയുടെ അവസ്ഥ

ഫാനില്‍ തട്ടിയാല്‍ വികലാംഗനാവുകയോ തട്ടിപ്പോവുകയോ ആയിരിക്കും സംഭവിക്കുക. ഇതിപ്പോള്‍ എല്ലാവന്‍മാരും കൂടി അടിച്ച് വിക്ലങ്കന്‍ ആക്കിക്കളഞ്ഞില്ലേ!

വീടിനനുസരിച്ച്!

വീടിനനുസരിച്ച്!

വീടിനനുസരിച്ചാണ് ഇപ്പോള്‍ തുമ്പികളുടെ ജീവിത നിലവാരം. എസി ഉളള വീട്ടിലെ തുമ്പിയാണെങ്കില്‍ ഒരു കുഴപ്പവും ഇല്ല. എന്നാല്‍ എസി ഇല്ലാത്ത വീട്ടില്‍ ആണെങ്കില്‍ അവന്‍ വിക്ലങ്ക തുമ്പി ആയി മാറും!

 ഇനിയിപ്പോള്‍ ബംഗാളികള്‍...

ഇനിയിപ്പോള്‍ ബംഗാളികള്‍...

കേരളത്തിലെ എല്ലാ തൊഴില്‍ മേഖലകളിലും അന്യ സംസ്ഥാന തൊഴിലാളികള്‍ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ഇനിയിപ്പോള്‍ ട്രോളുകള്‍ ഇറക്കാനും ബംഗാളികളെ ആരെയെങ്കിലും രംഗത്തിറക്കിയോ എന്നാണ് സംശയം!

പുതിയ ട്രെന്‍ഡ്

പുതിയ ട്രെന്‍ഡ്

എന്താണ് ട്രോളുകളിലെ പുതിയ ട്രെന്‍ഡ്... അവഞ്ചേഴ്‌സ്, താനോസ്, കുമ്മനം, പ്രിയ കുട്ടൂസ് എന്നൊന്നും പറഞ്ഞ് അവസാനിപ്പിക്കാന്‍ പറ്റില്ല. എഡിച്ച് വിക്ലങ്കനായ തുമ്പിയെ കിട്ടിയില്ലെങ്കില്‍ ഒന്നും നടക്കില്ല!

പാട്ടും മാറ്റി

പാട്ടും മാറ്റി

മംഗലശ്ശേരി നീലകണ്ഠനെ കാണാന്‍ വന്നപ്പോള്‍ അങ്ങേര് പാടിയ ആ പാട്ടുണ്ടല്ലോ... വന്ദേ മുകുന്ദ ഹരേ എന്ന പാട്ട്. തുമ്പികളുടെ ലോകത്തിലെ പാട്ട് ഇങ്ങനെ ആണത്രെ!

കാണാന്‍ വയ്യ

കാണാന്‍ വയ്യ

എഡിച്ച് വിക്ലങ്കനായുള്ള ആ കിടപ്പ് കാണാന്‍ വയ്യെന്ന്! ഇനിയിപ്പോള്‍ അടുത്ത സിനിമയിലും ചിലപ്പോള്‍ ഈ വിക്ലങ്കന്‍ കടന്നുവരാന്‍ സാധ്യതയുണ്ട്!

ഗൂഗിള്‍ വരെ ഞെട്ടി

ഗൂഗിള്‍ വരെ ഞെട്ടി

സംഗതി എന്താണെന്ന് പിടികിടാത്തവര്‍ എല്ലാം ഓടിയത് ഗൂഗിള്‍ അമ്മച്ചിയുടെ അടുത്തേക്കാണ്. വിക്ലങ്കന്‍ തുമ്പിയെ കുറിച്ച് അമ്മച്ചിക്ക് പോലും ഒരു ധാരണയും ഇല്ലല്ലോ... പകച്ച് കാണും!

തൈലം വേണ്ടിവരും!

തൈലം വേണ്ടിവരും!

ഓരോ ദിവസവും ഇങ്ങനെ ഫാനില്‍ എഡിച്ച് വിക്ലങ്കന്‍ ആയാല്‍ എന്ത് ചെയ്യും. തൈലം പുരട്ടിയാല്‍ എങ്ങാനും മാറുമോ... അമ്മത്തുമ്പി ഇനി പച്ച വെള്ളം കൊടുക്കില്ല പോലും!

വെറുതേ പറന്നാല്‍ പോര

വെറുതേ പറന്നാല്‍ പോര

അല്‍ തുമ്പിക്ക് വെറുതേ പറന്ന് നടന്നാല്‍പോര. ഫാനിന്റെ അടുത്തേക്ക് പോകണം, അവിടെയൊക്കെ പറന്ന് നടക്കണം, എന്നിട്ട് എഡിച്ച് വിക്ലങ്കന്‍ ആകണം എന്ന്!

എങ്ങനെ വരാനാ

എങ്ങനെ വരാനാ

എഡിച്ച് വിക്ലങ്കനായി കിടക്കുന്ന തുമ്പിപ്പെണ്ണിനോടാണ് തുമ്പച്ചോട്ടിലേക്ക് വരാന്‍ പറയുന്നത്. ഈ അവസ്ഥയില്‍ എങ്ങനെ വരാനാണെന്ന് ഒന്ന് പറഞ്ഞുകൊടുക്കുമോ ആവോ!

 പൊരിഞ്ഞ പോരാട്ടം!

പൊരിഞ്ഞ പോരാട്ടം!

ഫാനില്‍ എഡിച്ച് വിക്ലങ്കനായി വീട്ടിലേക്ക് വരുന്ന മകന്‍ തുമ്പിയെ അച്ഛന്‍ തുമ്പി സ്വീകരിക്കുന്നത് ഏതാണ്ട് ഇങ്ങനെ ആയിരിക്കും. പൊരിഞ്ഞ പോരാട്ടമായിരുന്നു എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഉണ്ടാവില്ല!

പുഷ്പമോ...

പുഷ്പമോ...

മൂന്ന് പങ്കകളുള്ള പുഷ്പത്തില്‍ തട്ടി പരിക്ക് പറ്റിയതാണ് എന്നൊക്കെ തള്ളിയാല്‍ മനസ്സിലാകില്ല എന്ന് വിചാരിച്ചോ... ഫാനില്‍ എഡിച്ച് വിക്ലങ്കന്‍ ആയതാണെന്ന് പറഞ്ഞുതരാന്‍ വേറേയും തുമ്പികള്‍ ശേഷിക്കുന്നുണ്ട് ഇവിടെ!

ഊഞ്ഞാലിടാനോ...

ഊഞ്ഞാലിടാനോ...

എഡിച്ച് വിക്ലങ്കനായിരിക്കുന്ന തുമ്പിച്ചെക്കനോട് തന്നെ പറയണം, തുമ്പക്കുടത്തിന്റെ തുഞ്ചത്ത് ഊഞ്ഞാലിടാന്‍. തെറിപറയാതിരുന്നത് ഭാഗ്യം എന്ന് വിചാരിച്ചാല്‍ മതി!

തല തല എന്ന് കേട്ടിട്ട്ണ്ടാ... ദാ ദിദാണ് ആ തല!! ധോണിക്ക് മാസ്സ് ട്രോളുകൾ, 'ബോണ്ട' കോലിക്ക് അടപടലംതല തല എന്ന് കേട്ടിട്ട്ണ്ടാ... ദാ ദിദാണ് ആ തല!! ധോണിക്ക് മാസ്സ് ട്രോളുകൾ, 'ബോണ്ട' കോലിക്ക് അടപടലം

ദൈവത്തിനിട്ട് ഇമ്മാതിരി പണി പോരാളികൾ തന്നെ കൊടുക്കണം! ഹിറ്റ്മാൻ ചീറ്റിപ്പോയി, പാണ്ഡ്യ പണ്ടാറമടങ്ങും!ദൈവത്തിനിട്ട് ഇമ്മാതിരി പണി പോരാളികൾ തന്നെ കൊടുക്കണം! ഹിറ്റ്മാൻ ചീറ്റിപ്പോയി, പാണ്ഡ്യ പണ്ടാറമടങ്ങും!

പെട്രോൾ, ഡീസല്‍ വിലയ്ക്ക് കക്കൂസ് ട്രോളുകൾ; ഐസക്കിനെ തോണ്ടിയ രമേശിനും... മോദിയുടെ കാര്യം പറയണോ!!!പെട്രോൾ, ഡീസല്‍ വിലയ്ക്ക് കക്കൂസ് ട്രോളുകൾ; ഐസക്കിനെ തോണ്ടിയ രമേശിനും... മോദിയുടെ കാര്യം പറയണോ!!!

English summary
What is Edichu Viklangan aya thumbi, which is trending on Social Media troll groups?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X