കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോഹം ഒന്നാം പകുതിയില്‍ തനിത്തങ്കം, രണ്ടാം പകുതി പോര

  • By കിഷോർ
Google Oneindia Malayalam News

മുന്‍പ് ഒരു സിനിമ ഇറങ്ങിയാല്‍ അത് നന്നായോ മോശമായോ എന്നറിയാന്‍ അടുത്ത ആഴ്ചത്തെ നാനയോ സിനിമാ മംഗളമോ ഒക്കെ ഇറങ്ങുന്നത് വരെ കാക്കണം. ഇന്ന് അതല്ല സ്ഥിതി. പടം ഇറങ്ങി ഒരു ഷോ കഴിഞ്ഞാല്‍ മതി, സോഷ്യല്‍ മീഡിയയില്‍ റിവ്യൂകളുടെ കളിയാണ്. ഒന്നാമത്തെ ഷോ തന്നെ കഴിയണം എന്നില്ല ഇന്റര്‍വെല്‍ വരെയുള്ള റിവ്യൂ, പടം തീര്‍ന്നതിന് ശേഷമുള്ള റിവ്യൂ എന്നിവ വെവ്വേറെയായി പോലും കിട്ടും. തീയറ്ററില്‍ ഇരുന്നാണ് എഴുത്ത്.

എഴുതി വളര്‍ത്താനും എഴുതി തളര്‍ത്താനും ഈ സോഷ്യല്‍ മീഡിയ നിരൂപണങ്ങള്‍ക്ക് ഒരു പരിധി വരെ കഴിയും എന്നാണ് വെപ്പ്. താരങ്ങള്‍ക്ക് വേണ്ടി എഴുതിക്കൂട്ടുന്ന ഫാന്‍സ് ഇഷ്ടം പോലെയുള്ളതിനാല്‍ ഇതില്‍ ശരിയേത് തെറ്റേത് എന്ന് പലപ്പോഴും തിരിച്ചറിയാനും കഷ്ടമായിരിക്കും. എന്നാല്‍ കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിന്റെ രഞ്ജിത് ചിത്രമായ ലോഹത്തെക്കുറിച്ച് ഏതാണ്ട് ഒരേ രീതിയിലാണ് എല്ലാവരും എഴുതുന്നതും പറയുന്നതും.

ഫസ്റ്റ് ഹാഫ് ക്ലാസ്. തനിത്തങ്കം. ബാക്കിയോ, സോഷ്യല്‍ മീഡിയയിലെ ലോഹം ചര്‍ച്ചകള്‍ ഇങ്ങനെ...

ആദ്യപകുതി ബ്രില്യന്റ്, സമ്മതിക്കണം

ആദ്യപകുതി ബ്രില്യന്റ്, സമ്മതിക്കണം

ആദ്യപകുതിയിലെ സ്‌ക്രിപ്റ്റിങ്ങും മെയ്ക്കിംഗും ബ്രില്യന്റ് എന്നാണ് കവി ശൈലന്‍ പറയുന്നത്. മിക്കവാറും സിനിമകള്‍ ആദ്യദിവസം തന്നെ കണ്ട് ഫേസ്ബുക്കില്‍ കൃത്യമായ അഭിപ്രായം പറയാറുള്ള ഒരാളാണ് ശൈലന്‍. ചെറിയൊരു ത്രെഡ്, അങ്ങിങ്ങായി തൂണുകളും കുത്തുകളും ഇട്ട്, ചിലയിടത്തൊക്കെ കൂട്ടി യോജിപ്പിച്ചും പലയിടത്തും സാധ്യതകള്‍ നിലനിര്‍ത്തിയുമാണ് രഞ്ജിത് കൊണ്ടുപോകുന്നത്.

ഇന്റര്‍വെല്‍ പഞ്ച് വരെ കലക്കി

ഇന്റര്‍വെല്‍ പഞ്ച് വരെ കലക്കി

അസ്സലൊരു ഗെയിം തുടര്‍ന്ന് നടക്കും എന്ന് ആരെക്കൊണ്ടും പ്രതീക്ഷിപ്പിക്കുന്ന തരത്തിലുള്ള ആദ്യപകുതിക്ക് കൂള്‍എന്നു പറയാവുന്ന ഒരു ഇന്റര്‍വല്‍ പഞ്ചും നല്‍കി. അതുകൊണ്ട് തന്നെ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വളരെ ഉയര്‍ന്നു. എന്നാല്‍....

പിന്നീടെന്തുണ്ടായി

പിന്നീടെന്തുണ്ടായി

ലോഹത്തില്‍ രണ്ടാം പകുതിയില്‍ നടന്നത് എന്താണെന്നു എത്ര ഓര്‍ത്തു നോക്കിയാലും ഒരുപിടിയും കിട്ടില്ല. കണ്ടിറങ്ങുന്നവനു മാത്രമല്ല, ലോഹത്തിന്റെ മുന്നിലോ പിന്നിലോ പ്രവര്‍ത്തിച്ചവര്‍ക്കോ സാക്ഷാല്‍ സംവിധായകനു പോലുമോ പിന്നീട് നടന്നത് രണ്ടാമതൊന്നു ചിന്തിച്ചെടുക്കാനോ മനസ്സിലെങ്കിലും ഒരു റിവ്യൂ എഴുതാനോ കഴിയുമെന്നു തോന്നുന്നില്ല..

പിള്ളേരെ കണ്ട് പഠിക്കണം

പിള്ളേരെ കണ്ട് പഠിക്കണം

രണ്ടുകൊല്ലം മുന്‍പ് ഇറങ്ങിയ സെവന്‍ത് ഡേ എന്ന മലയാളപടം ചാനലില്‍ വരുമ്പോള്‍ രഞ്ജിത്ത് വല്ലപ്പോഴും കാണുന്നത് നന്നായിരിക്കും. ഇതുപോലെ ഒക്കെയുള്ള ഒരു സംഗതി എങ്ങനെ ക്ലൈമാക്‌സില്‍ സെയ്ഫായി ലാന്‍ഡ് ചെയ്യാമെന്ന് ആ പിള്ളേരതില്‍ കാണിച്ചുതരുന്നുണ്ട്.

എല്ലാവര്‍ക്കും വേണ്ടത് ദൃശ്യം

എല്ലാവര്‍ക്കും വേണ്ടത് ദൃശ്യം

ബ്ലോക്ബസ്റ്റര്‍ ചിത്രമായ ദൃശ്യം പോലെ ഒരു പടം പ്രതീക്ഷിച്ചാണ് അതില്‍പ്പിന്നെ ഓരോരുത്തരും തീയറ്ററില്‍ കയറുന്നത്. പതിയെ തുടങ്ങിയ ചിത്രം മോഹന്‍ലാലിന്റെ സൗമ്യതയേറിയ രൂപഭാവം കൊണ്ടും സംഭാഷണങ്ങള്‍ കൊണ്ടും ഹൃദ്യമായിത്തന്നെ മുന്നോട്ടുപോയി എന്ന് ചിത്രം കണ്ടിറങ്ങിയവര്‍ പറയുന്നു.

മേക്ക് ഓവര്‍ ഗംഭീരം

മേക്ക് ഓവര്‍ ഗംഭീരം

ടാക്‌സി ഡ്രൈവറുടെ റോളില്‍ ആദ്യപകുതി മുഴുവന്‍ സ്ലോ ആയിരുന്നു മോഹന്‍ലാല്‍. എന്നാല്‍ ഇടവേളയ്ക്കു തൊട്ടു മുന്‍പത്തെ ആ മേക്ക് ഓവര്‍ ചിത്രത്തെ ഒന്നാകെ ടോപ് ഗിയറില്‍ എത്തിച്ചു. പ്രേക്ഷകനെയും മോഹന്‍ലാലിന്റെ നായകകഥാപാത്രത്തെയും ഹൈ ഫ്‌ലെയ്മില്‍ നിര്‍ത്തിയാണ് ഇടവേള.

ട്വിസ്റ്റുകള്‍ വെറും നമ്പറുകള്‍ മാത്രമായി

ട്വിസ്റ്റുകള്‍ വെറും നമ്പറുകള്‍ മാത്രമായി

ആദ്യ പകുതിയെ അപേക്ഷിച്ച് നോക്കിയാല്‍ രണ്ടാം പകുതി വിരസമായിരുന്നു. ത്രില്ലര്‍ മൂഡ് നല്‍കി സജീവമാക്കാന്‍ സംവിധായകന്‍ നോക്കിയെങ്കിലും അതങ്ങോട്ട് ഏറ്റില്ല. ക്ലൈമാക്‌സ് സീനുകളിലെ ട്വിസ്റ്റുകളും അത്രയ്ക്കങ്ങോട്ട് ഏശിയില്ല.

ലോഹം ധൈര്യമായി കാണാം

ലോഹം ധൈര്യമായി കാണാം

രണ്ടാം പകുതിയിലെ ചില സീനുകളും സംഭാഷണങ്ങളും മാറ്റിനിര്‍ത്തിയാല്‍ രഞ്ജിത്തിന്റെ ഒരു തിരിച്ചുവരവാണ് ഈ ചിത്രം. മോഹന്‍ലാല്‍ എന്ന നടന്റെ സമീപകാലത്തെ മികച്ച പ്രകടനവും ഈ ചിത്രത്തിലുണ്ട്. ഈ ലോഹത്തിനു പ്രേക്ഷകനെ പിടിച്ചിരുത്താനുള്ള തിളക്കമുണ്ട്. ഒരു വട്ടം ധൈര്യമായി തീയറ്ററില്‍ പോയി കാണാവുന്ന പടമാണിത്.

സിദ്ദിഖ് കലക്കിക്കളഞ്ഞു

സിദ്ദിഖ് കലക്കിക്കളഞ്ഞു

മോഹന്‍ലാല്‍ കഴിഞ്ഞാല്‍ എടുത്തു പറയേണ്ട പേര് സിദ്ദിഖിന്റെതാണ്. മുതലാളിയുടെ റോളില്‍ തീയറ്ററില്‍ ചിരി സമ്മാനിച്ച് സിദ്ദിഖ് മികച്ചു നിന്നു. നായികയായെത്തിയ ആന്‍ഡ്രിയയും അബുസലിം, രണ്‍ജി പണിക്കര്‍, വിജയരാഘവന്‍ എന്നിവരും മോശമാക്കിയില്ല. ഇനി ഫാന്‍സിന് പറയാനുള്ളത് എന്തൊക്കെയെന്ന് നോക്കാം.

കിടക്കട്ടെ ഒരു ട്രോള്‍

കിടക്കട്ടെ ഒരു ട്രോള്‍

ഏട്ടന്‍ മീശ പിരിക്കണ സീന്‍ കണ്ടപ്പോള്‍ തന്നെ പൈസ മുതലായി.... ബാക്കി കൂടെ കണ്ടപ്പൊ 100 രൂപ റ്റിക്കറ്റ് എടുത്തിട്ട് 200 രൂപ മുതലായി... അത് കൊണ്ട് പടം കഴിഞ്ഞ് വീണ്ടും ക്യൂ നിന്ന് റ്റിക്കറ്റ് കൗണ്ടറില്‍ 100 രൂപ കൂടി അധികം കൊടുത്ത് ഞാന്‍ എല്ലാര്‍ക്കും മാതൃക ആയി - സിനിമ പാരഡിസോ ക്ലബിലെ ഒരു വിരുതന്റെ റിവ്യൂ ഇങ്ങനെയാണ്.

ഈ ഓണം ലാലേട്ടന്‍ കൊണ്ടുപോയി

ഈ ഓണം ലാലേട്ടന്‍ കൊണ്ടുപോയി

എന്താ പറയുക, ശരിക്കും എല്ലാ മലയാളികള്‍ക്കും ലാലേട്ടനും കൂട്ടരും തന്ന ഓണ സദ്യ തന്നെയാണിത്. കോമഡിയും, സെന്റിമെന്‍സും, സസ്‌പെന്‍സും എല്ലാം ഒത്തിണങ്ങിയ ത്രില്ലിംഗ് എക്‌സ്പീരിയന്‌സ് തന്നെയാണ് ഈ സിനിമ. ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല. ലാലേട്ടന്റെ ഹിറ്റ് ആയി മാറാന്‍ പോകുന്ന മറ്റൊരു സിനിമ കൂടി. ഈ ഓണം ലാലേട്ടന്‍ കൊണ്ട് പോയി

രണ്ടാം പകുതി ലേഹ്യമാക്കിക്കളഞ്ഞു

രണ്ടാം പകുതി ലേഹ്യമാക്കിക്കളഞ്ഞു

മഞ്ഞലോഹത്തിന്റെ വിലയറിയാനായി കാത്തിരുന്ന ഞങ്ങളെ ആദ്യപകുതിയില്‍ ഓരൊ മലയാളിയും ഇഷ്ടപ്പെടുന്ന രീതിയില്‍ കാണിച്ച് കൊതിപ്പിച്ച് അവസാനഭാഗത്തില്‍ മടുപ്പികാതെ കൊണ്ടവസാനിപ്പിച്ചു രഞ്ജിത്. ഇവരും പറയുന്നത് ലോഹത്തിന്റെ രണ്ടാം പകുതി നശിപ്പിച്ചു എന്നാണ്.

പടം വേറെ ലെവലില്‍

പടം വേറെ ലെവലില്‍

മോഹന്‍ലാലിന്റെ മികച്ച തിരിച്ചുവരവിന് വഴിയൊരുക്കാന്‍ രഞ്ജിത്തിന് സാധിച്ചു. ടീസറില്‍ കണ്ടപോലെ ഒരു ആക്ഷന്‍ ചിത്രം അല്ല ഇത്. രസകരമായ മുഹൂര്‍ത്തങ്ങളും ഭേദപ്പെട്ട തിരക്കഥയും മാസ്സ് സീനുകളും ചേര്‍ന്ന ഒരു സിനിമയാണ്. ഫാന്‍സിനെ മാത്രമല്ല, സാധാരണക്കാരെയും ഏറെക്കുറെ കുടുംബപ്രേക്ഷകരെയും തൃപ്തിപ്പെടുത്തും ലോഹം. ക്ലൈമാക്‌സ് സീനുകള്‍ ചെറുതായി ഒന്നു മാറ്റിയിരുന്നേല്‍ പടം വേറെ ലെവല്‍ എത്തിയേനെ.

രഞ്ജിത്ത് - ലാലേട്ടന്‍ കോമ്പോ

രഞ്ജിത്ത് - ലാലേട്ടന്‍ കോമ്പോ

കള്ളക്കടത്തിലെ കള്ളത്തരങ്ങളാണ് ലോഹത്തിന്റെ ഉള്ളടക്കം.സ്വര്‍ണ്ണക്കടത്തും അതുമായി ബന്ധപ്പെട്ട് കിടക്കുന്ന സാധാരണക്കാരന്‍ മുതല്‍ ഉന്നതന്‍മാര്‍ വരെയുള്ള ആള്‍ക്കാരും അതിനിടയിലെ ചതിയും ഒക്കെ ചേര്‍ന്ന ഒരു കൂട്ട്. രഞ്ജിത്ത് - ലാലേട്ടന്‍ കോമ്പോ അങ്ങ് തകര്‍ത്തു...ഒരു പക്കാ മീശപിരിയന്‍ മാസ്സ് പടം അല്ല ലോഹം..എന്നാല്‍ മീശ പിരിയും മാസ്സും ഉണ്ട് ..അത്യാവശ്യത്തിന് മാത്രം.

അവസാനം മാത്രം നിരാശ

അവസാനം മാത്രം നിരാശ

നല്ലൊരു ആക്ഷന്‍ മസാല മൂവിക്കുള്ള കഥയായിരുന്നിട്ടും അതിനെ ഒരു ക്ലാസ്സ് ത്രില്ലര്‍ ആക്കാനുള്ള രഞ്ജിത്തിന്റെ ശ്രമം പൂര്‍ണ്ണമായി വിജയിച്ചില്ല.വെറും ഒരു സിമ്പിള്‍ ക്ലൈമാക്‌സ് ആണ് രഞ്ജിത്ത് ഒരുക്കിയിരിക്കുന്നത്, അതൊന്നു മാറ്റി പിടിച്ചിരുന്നേല്‍ ലോഹം അത് വേറെ ലെവല്‍ തന്നെ ആയേനേ.പിന്നെ ഇടയ്ക്കിടയ്ക്കുള്ള ട്വിസ്റ്റും ഫൈറ്റുമൊക്കെ കൊള്ളാം.

കണ്ടിരിക്കാവുന്ന പടം

കണ്ടിരിക്കാവുന്ന പടം

വേഗത കുറഞ്ഞതും ബോറടിക്കത്തതുമായ ആദ്യ പകുതിയും, മാസ്സ് ചിത്രങ്ങളുടെ പേസില്‍ പോകുന്ന രണ്ടാം പകുതിയുമാണ് സിനിമ.. പ്രവചിക്കാന്‍ കഴിയുന്ന കഥാഗതിയും പഴയ നമ്പരുകളുമൊക്കെ വന്നു പോകുന്നുണ്ടെങ്കിലും മാസ്സ് എന്ന ലേബലില്‍ വന്ന സമീപകാല മലയാള ചിത്രങ്ങള്‍ വച്ച് നോക്കിയാല്‍ ഒരു തവണ കണ്ടിരിക്കാവുന്ന മോശമല്ലാത്ത ചിത്രം തന്നെയാണ് ലോഹം.

പ്രതീക്ഷങ്ങള്‍ ഇങ്ങനെയായിരുന്നു

പ്രതീക്ഷങ്ങള്‍ ഇങ്ങനെയായിരുന്നു

ഒരുപാടു നാളുകള്‍ക്ക് ശേഷം വരുന്ന ഒരു മോഹന്‍ലാല്‍ രഞ്ജിത്ത് സിനിമ.. മോഹന്‍ലാലിനെ കൊണ്ട് ഇനിയൊരിക്കലും മീശപിരിപ്പിക്കില്ല എന്ന് പറഞ്ഞ രഞ്ജിത്ത് വീണ്ടും അതിനു തുനിഞ്ഞപ്പോള്‍ തന്നെ പ്രതീക്ഷകള്‍ കൂടുതലായിരുന്നു.. അവര്‍ മുന്നേ ചെയ്ത സിനിമകള്‍ തന്നെയാണ് അതിനു കാരണം.. ആ സിനിമകളുടെ അമിതപ്രതീക്ഷകള്‍ സൃഷ്ടിക്കാവുന്ന പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ടു കൊണ്ട് തന്നെയാവും ആറാം തമ്പുരാനും നരസിംഹവും പ്രതീക്ഷിച്ചു ആരും തീയെറ്റരിലേക്ക് വരണ്ട എന്ന് പറഞ്ഞത്..

കളിയാക്കിയതാണോ

കളിയാക്കിയതാണോ

മീശ പിരിച്ച സ്റ്റില്‍സും കിടിലന്‍ ടീസരും കണ്ടപ്പോള്‍ രഞ്ജിത്ത് നമ്മളെ കളിയാക്കാന്‍ പറഞ്ഞതാണോ എന്ന് വരെ തോന്നിപ്പോയി.. പക്ഷെ സിനിമ കണ്ടപ്പോള്‍ മനസിലായി അങ്ങേരു കാര്യമായിട്ട് പറഞ്ഞതാണെന്ന്. അതാണ് ലോഹത്തിന്റെ പ്രത്യേകതയും.

English summary
What social media talks about Mohanlal movie Loham.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X