കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കഷണം ബീഫിൽ തൻറെ എല്ലാ തോൽവികളും ഒതുക്കിയ മിടുക്കൻ.. ഈ നരേന്ദ്ര മോദി ഒരു സംഭവം തന്നെ!!!

  • By Kishor
Google Oneindia Malayalam News

രാജ്യത്ത് ബീഫ് വിവാദം കത്തിപ്പടരുമ്പോൾ മറിച്ചൊരു ചിന്താശകലം പ്രചരിക്കുകയാണ് വാട്സ് ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയയിൽ. എന്താണ് മോദിയുടെ ബീഫ് വിരോധത്തിന് പിന്നിലുള്ള അജണ്ട എന്നാണ് ചോദ്യം. പറഞ്ഞ വാക്കുകളൊന്നും പാലിക്കാൻ പറ്റാതെ, നോട്ട് നിരോധിച്ച് തലയിൽ മുണ്ടിട്ടോടേണ്ടി വന്ന, ജി ഡി പി കുത്തനെ ഇടിഞ്ഞുപൊളിയുന്ന ഘട്ടത്തിൽ ആരും മോദിയുടെ ഭരണപരാജയത്തെക്കുറിച്ച് പറയുന്നില്ല.. എന്താ കാര്യം?? ഇതാണാ വാട്സ് ആപ്പ് ഫോർവേഡ്.

<strong>നിങ്ങളുടെ വീട്ടിൽ ആർഎസ്എസുണ്ടോ മതംമാറ്റാൻ വരുന്ന ലൗ ജിഹാദുകാർ ഓടിയൊളിക്കും.. പൂരട്രോളുകൾ</strong>നിങ്ങളുടെ വീട്ടിൽ ആർഎസ്എസുണ്ടോ മതംമാറ്റാൻ വരുന്ന ലൗ ജിഹാദുകാർ ഓടിയൊളിക്കും.. പൂരട്രോളുകൾ

3 വർഷത്തെ ഭരണ പരാജയം

3 വർഷത്തെ ഭരണ പരാജയം

ഒരു ബീഫ്‌ കഷ്ണം ഇട്ട്‌ തന്നു കൊണ്ട്‌ എത്ര മനോഹരമായിട്ടാണയാൾ 3 വർഷത്തെ ഭരണ പരാജയം മറച്ചു വച്ചത്‌? ഒരു ചെയ്ഞ്ച് ആഗ്രഹിച്ച ഇന്ത്യൻ ജനതയുടെ മുന്നിലേക്ക് മോദിയും കൂട്ടരും വാഗ്ദാനങ്ങളുടെ പെരുമഴ തീർക്കുകയും അതുകേട്ട്‌ ഒരു അവസരം എന്ന നിലയിൽ ഇന്ത്യൻ ജനത ബി ജെ പിയെ അധികാരത്തിൽ എത്തിക്കുകയും ചെയ്തു..

15 ലക്ഷം അക്കൗണ്ടിലെത്തിയോ?

15 ലക്ഷം അക്കൗണ്ടിലെത്തിയോ?

കള്ളപ്പണം തിരികെ കൊണ്ട്‌ വന്ന് എല്ലാവർക്കും 15 ലക്ഷം രൂപ ഒരോ ഇന്ത്യക്കാരുടെയും അക്കൗണ്ടിൽ എത്തിക്കും എന്ന് പറഞ്ഞു. ആർക്കെങ്കിലും കിട്ടിയോ? - ഇതാണ് ഒരു ചോദ്യം. 15 ലക്ഷം രൂപ ഒരോ ഇന്ത്യക്കാരുടെയും അക്കൗണ്ടിൽ എത്തിക്കുമെന്ന് മോദി പറഞ്ഞിട്ടേയില്ല എന്നതാണ് സത്യം. കള്ളപ്പണത്തിന്റെ വലിപ്പം കാണിക്കാൻ വേണ്ടി പറഞ്ഞ ഒരു ഉപമയാണ് മോദിക്ക് പണിയായത്. അത് വേറെ കാര്യം.

പെട്രോൾ വില കുറഞ്ഞോ

പെട്രോൾ വില കുറഞ്ഞോ

40 രൂപക്ക്‌ പെട്രോൾ നൽകുമെന്ന് പറഞ്ഞു പക്ഷെ 3 വർഷം കൊണ്ട്‌ 70 ലധികം തവണ കൂട്ടി. - മാസത്തിൽ രണ്ട് തവണ പെട്രോൾ വില പുതുക്കി നിശ്ചയിക്കാറുണ്ട്. ചിലപ്പോൾ കൂടും ചിലപ്പോൾ കുറയും. അങ്ങനെ വരുമ്പോൾ ഈ 70 എന്ന കണക്ക് ഏകദേശം ശരിയായിരിക്കും. വില കൂടുകയും കുറയുകയും ചെയ്യുന്നുണ്ട്. എന്നാൽ അന്താരാഷ്ട്ര തലത്തിൽ കുറയുന്നതിന് അനുസരിച്ചുള്ള കുറവ് ഇന്ത്യയിൽ ഉണ്ടാകുന്നില്ല എന്നതാണ് സത്യം.

നോട്ട് നിരോധനത്തിന്റെ ബാക്കി

നോട്ട് നിരോധനത്തിന്റെ ബാക്കി

നോട്ട്‌ നിരോധനം ഇന്ത്യയുടെ സംബദ്‌ വ്യവസ്ഥയെ തകിടം മറിച്ചു. നോട്ട്‌ നിരോധിച്ചു. എത്ര കോടി കള്ളപ്പണം തിരികെയെത്തി? എത്ര കോടി കള്ള നോട്ടുകൾ തിരികെയെത്തി? രാജ്യത്ത്‌ എത്ര കോടിയുടെ നഷ്ടമുണ്ടായി? കണക്കുകൾ ആർക്കും അറിയില്ല. ചെറുകിട കച്ചവടക്കാരെ മുതൽ വങ്കിടക്കാരെ വരെ ബാധിച്ചു. ഇനിയും അതിന്റെ ആഘാതത്തിൽ നിന്നും ഇന്ത്യ മുക്തമായിട്ടില്ല.- ഈ പറഞ്ഞത് കാര്യം. നോട്ട് നിരോധനം സംബന്ധിച്ച ആധികാരിക കണക്കുകൾ പുറത്ത് വിടാൻ കേന്ദ്രം ഇനിയും തയ്യാറായിട്ടില്ല.

മോദി എന്ത് ചെയ്തു

മോദി എന്ത് ചെയ്തു

ഏറ്റവും കുറവ്‌ തൊഴിലവസരങ്ങളാണു ഈ കാലയളവിൽ. മേയ്ക്ക്‌ ഇൻ ഇന്ത്യ പരസ്യത്തിനപ്പുറം പരാജയമാണ്‌. കശ്മീർ അശാന്തമാണ്‌. മൻമോഹൻ സിംഗിന്റെ ചില പദ്ധതികളുടെ പേരു മാറ്റി ഹിന്ദും സംസ്കൃതവുമാക്കി മിമിക്രി കാണിക്കുക്കയും. ചില പദ്ധതികൾ ഉദ്ഘാടനം ചെയ്ത്‌ ഫോട്ടോ എടുത്തതുമല്ലാതെ മോദി എന്ത്‌ ചെയ്തു? - ചോദ്യങ്ങളാണ്.

എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്

എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്

ലോകം മുഴുവൻ സഞ്ചാരം നടത്തി. അതിനായിരുന്നെങ്കിൽ സന്തോഷ്‌ ജോർജ്ജ്‌ കുളങ്ങരയെ പ്രധാനമന്ത്രിയാക്കാമായിരുന്നു. പുതിയ നിയമം മൂലം കന്നുകാലി കർഷകരും / മാംസവ്യാപാരികളും അനുബന്ധ തൊഴിലുകൾ ചെയ്യുന്ന വലിയൊരു വിഭാഗവും പട്ടിണിയിലാകും. ബീഫ്‌ തിന്നുന്നതിനു തല്ലി കൊല്ലുന്നു. ക്ഷേത്രത്തിൽ കേറുന്നതിനു ചുട്ടു കൊല്ലുന്നു.

മോദി മിടുക്കനാണ്

മോദി മിടുക്കനാണ്

വർഗ്ഗീയ കലാപങ്ങൾ അക്രമങ്ങൾ പീഡനങ്ങൾ ദാരിദ്രം തൊഴിലില്ലായ്മ. ഇന്ത്യ ദരിദ്രമാണു. ഈ കുറ്റപത്രങ്ങളിൽ നിന്നൊക്കെ എത്ര വിദഗ്ദമായാണു മോദി തലയൂരിയത്‌.
വൻ രാഷ്ട്രീയ ലാഭവും. സവർണ്ണ പ്രീണനം - വർഗ്ഗീയ വിഭജനം - കോർപ്പറേറ്റ്‌ പ്രീണനം. മോദി മിടുക്കനാണ്. ഒരു ബീഫ് കഷണം ഇട്ട്, മോദി എത്ര സുന്ദരമായി എല്ലാവരെയും പറ്റിച്ചു - ഇതാണ് ഈ വാട്സ് ആപ്പ് ഫോർവേഡിന് പറയാനുള്ളത്. ഇനി നിങ്ങൾ ചിന്തിച്ചുനോക്കൂ.

English summary
Whats app forward criticize 3 years of Modi government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X