കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്സ്ആപ്പും കളറാവുന്നു: സ്റ്റാറ്റസില്‍ കിടിലന്‍ പരീക്ഷണങ്ങള്‍, ഫേസ്ബുക്ക് മാതൃക!!

ടെക് വെബ്സൈറ്റ് ആന്‍ഡ്രോയ്ഡ് പോലീസാണ് സ്റ്റാറ്റസിനെക്കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്

Google Oneindia Malayalam News

കാലിഫോര്‍ണിയ: ഫേസ്ബുക്കിന് സമാനമായി കളര്‍ സ്റ്റാറ്റസ് ലഭ്യമാക്കാന്‍ ഫേസ്ബുക്കിന്‍റെ മെസേജി​ങ് ആപ്പ് വാട്സ്ആപ്പും. അത്യാകര്‍ഷമായ നിറങ്ങളുള്ള ബാക്ഗ്രൗണ്ടില്‍ ടെക്സറ്റ് ടൈപ്പ് ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതായിരിക്കും വാട്സ്ആപ്പിലെ കളര്‍ സ്റ്റാറ്റസ്. മെസേജിങ് ആപ്ലിക്കേഷന്‍ മാത്രമായി ആരംഭിച്ച വാട്സ്ആപ്പ് അടുത്തകാലത്താണ് പുതിയ ഫീച്ചറുകളുമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിന്‍റെ തലത്തിലേയ്ക്ക് ഉയരുകയായിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് സ്റ്റാറ്റസ് അപ്ഡേറ്റില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്.

വാട്സ്ആപ്പ് സ്ക്രീനിലെ ക്യാമറയ്ക്കൊപ്പം കളര്‍ സ്റ്റാറ്റസ് ഫീച്ചര്‍ ശ്രദ്ധയില്‍പ്പെട്ടതായി ടെക് വെബ്സൈറ്റ് ആന്‍ഡ്രോയ്ഡ് പോലീസാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ആന്‍ഡ്രോയ്ഡിന്‍റെ 2.17.291 ബീറ്റാ പതിപ്പിലാണ് വാട്സ്ആപ്പില്‍ ഈ അപ്ഡേറ്റ് ലഭ്യമായിട്ടുള്ളതെന്നാണ് ആന്‍ഡ്രോയ്ഡ് പോലീസ് പറയുന്നത്. ക്യാമറയ്ക്കൊപ്പം ഒരു പെന്‍സിലും പ്രത്യക്ഷപ്പെടുന്നതായി വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നതോടെ ടെക്സറ്റ് ടൈപ്പ് ചെയ്യാന്‍ കഴിയുന്ന കളര്‍ സ്ക്രീനാണ് ലഭിക്കുക. ടെക്സ്റ്റ് ടൈപ്പ് ചെയ്യുന്നതിനും
ടെകസ്റ്റിന്‍റെ ഫോണ്ട് മാറ്റുന്നതിനും, ഇമോജികള്‍ തിരഞ്ഞെടുക്കുന്നതിനുമുള്‍പ്പെ മൂന്ന് ഓപ്ഷനുകളാണ് കളര്‍ സ്ക്രീനിലുള്ളത്.

whatsapp

ഈ ഫീച്ചര്‍ തിരഞ്ഞെടുക്കപ്പെട്ട കുറച്ച് ഉപയോക്താക്കള്‍ക്ക് മാത്രം ലഭിക്കുന്ന വാട്സ്ആപ്പ് പരീക്ഷണാര്‍ത്ഥമാണ് ഇപ്പോള്‍ ഇത് ലഭ്യമാക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷമാണ് ഫേസ്ബുക്ക് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് വേണ്ടി കളര്‍ സ്റ്റാറ്റസ് അവതരിപ്പിക്കുന്നത്. നിറഞ്ഞ ബാക് ഗ്രൗണ്ടിനൊപ്പം ഇമോജികള്‍ ഉള്‍പ്പെടുത്തി സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുന്നതിനുള്ള സാഹചര്യമാണ് ഇതോടെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ലഭിച്ചത്.

English summary
After Facebook, Whatsapp will give its users a similar profile experience, where the user will be able to add texts to a colourful background.The messaging service which started as a messaging only platform, seems to pushing towards a social media platform, which seemed distorted when it introduced the status update feature.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X