കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്‍ഡ്രോയ്ഡിലും ഐഫോണിലും വാട്സ്ആപ്പിന്‍റെ സമ്മാനം: കളര്‍ സ്റ്റാറ്റസില്‍ കിടിലന്‍ വെറൈറ്റികള്‍!

കളര്‍ ബാക് ഗ്രൗണ്ട്, ഇമോജികള്‍, ഫോണ്ട് എന്നിങ്ങനെയുള്ള കോമ്പിനേഷനാണ് സ്റ്റാറ്റസിലുള്ളത്.

Google Oneindia Malayalam News

ദില്ലി: വാട്സ്ആപ്പിന്‍റെ ബീറ്റാ പതിപ്പില്‍ പ്രത്യക്ഷപ്പെട്ട കളര്‍ സ്റ്റാറ്റസ് ആന്‍ഡ്രോയ്ഡിലും ഐഫോണിലും വരുന്നു. ഫേസ്ബുക്കാണ് കഴിഞ്ഞ വര്‍ഷം ആന്‍ഡ്രോയ്ഡ് ആപ്പില്‍ വര്‍ണശബളമായ കളര്‍ സ്റ്റാറ്റസ് ആപ്പ് ആദ്യം അവതരിപ്പിച്ചത്. കളര്‍ ബാക് ഗ്രൗണ്ട്, ഇമോജികള്‍, ഫോണ്ട് എന്നിങ്ങനെയുള്ള കോമ്പിനേഷനാണ് സ്റ്റാറ്റസിലുള്ളത്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് എന്നിവയ്ക്ക് പുറമേ ആപ്പിള്‍ ഫോണുകളിലും മാത്രമാണ് കളര്‍ സ്റ്റാറ്റസ് ലഭിക്കുക.

അത്യാകര്‍ഷമായ നിറങ്ങളുള്ള ബാക്ഗ്രൗണ്ടില്‍ ടെക്സ്റ്റ് ടൈപ്പ് ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതായിരിക്കും വാട്സ്ആപ്പിലെ കളര്‍ സ്റ്റാറ്റസെന്ന് നേരത്തെ ടെക് വെബ്സൈറ്റ് ആന്‍ഡ്രോയ്ഡ് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ക്യാമറ ഐക്കണിന് മുകളിലുള്ള പെന്‍ ഐക്കണിലാണ് കളര്‍ സ്റ്റാറ്റസ് ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കുക. ആദ്യം സ്റ്റാറ്റസ് ടൈപ്പ് ചെയ്ത ശേഷം ബാക് ഗ്രൗണ്ട് തിര‍ഞ്ഞെടുക്കാനുള്ള സൗകര്യമായിരിക്കും ആപ്പിലുണ്ടാകുക.

വാട്ആപ്പില്‍ കളര്‍ സ്റ്റാറ്റസ്

വാട്ആപ്പില്‍ കളര്‍ സ്റ്റാറ്റസ്

അത്യാകര്‍ഷമായ നിറങ്ങളുള്ള ബാക്ഗ്രൗണ്ടില്‍ ടെക്സ്റ്റ് ടൈപ്പ് ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതായിരിക്കും വാട്സ്ആപ്പിലെ കളര്‍ സ്റ്റാറ്റസ്. മെസേജിങ് ആപ്ലിക്കേഷന്‍ മാത്രമായി ആരംഭിച്ച വാട്സ്ആപ്പ് അടുത്തകാലത്താണ് പുതിയ ഫീച്ചറുകളുമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിന്‍റെ തലത്തിലേയ്ക്ക് ഉയരുകയായിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് സ്റ്റാറ്റസ് അപ്ഡേറ്റില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്.

അപ്ഡേറ്റ് എങ്ങനെ!!

അപ്ഡേറ്റ് എങ്ങനെ!!

ആന്‍ഡ്രോയ്ഡിലും ഐഫോണിലും കളര്‍ സ്റ്റാറ്റസ് പുറത്തിറക്കിയെന്ന വാര്‍ത്ത വാട്സ്ആപ്പ് സ്ഥിരീകരിച്ചതായി വാട്സ്ആപ്പിന്‍റെ പ്രസ്താവനയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ എല്ലാ ഉപയോക്താക്കള്‍ക്കും ആദ്യ ഘട്ടത്തില്‍ കളര്‍ സ്റ്റാറ്റസ് ഫീച്ചര്‍ ലഭിക്കില്ലെന്നും ഏറ്റവും പുതിയ അപ്ഡേറ്റ് ചെയ്തവര്‍ക്ക് മാത്രമാണ് കളര്‍ സ്റ്റാറ്റസ് ലഭിക്കുകയുള്ളൂവെന്നും വാട്സ്ആപ്പ് വ്യക്തമാക്കി. ഇപ്പോള്‍ ഫീച്ചര്‍ ലഭിക്കാത്തവര്‍ക്ക് പോപ്പ് അപ്പ് വഴി ഫീച്ചര്‍ ലഭിക്കുമെന്നും പ്രസ്താവനയില്‍ വാട്സആപ്പ് പറയുന്നു.

ഐക്കണ്‍ എങ്ങനെ

ഐക്കണ്‍ എങ്ങനെ

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസ് ബാറില്‍ ക്യാമറ ഐക്കണിന് മുകളില്‍ ഫ്ലോട്ടിംഗ് പെന്‍ ഐക്കണാണ് കാണുക. എന്നാല്‍ വിന്‍ഡോസ് ഫോണുപയോഗിക്കുന്നവര്‍ക്ക് വാട്സ്ആപ്പ് സ്റ്റാറ്റസിലെ പുതിയ അപ്ഡേറ്റ് ലഭിക്കില്ല. ഇക്കാര്യം വാട്സ്ആപ്പ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ വാട്സ്ആപ്പിന്‍റെ വെബ് പതിപ്പില്‍ കളര്‍ സ്റ്റാറ്റസ് ലഭിക്കും.

മാധ്യമറിപ്പോര്‍ട്ടുകള്‍

വാട്സ്ആപ്പ് സ്ക്രീനിലെ ക്യാമറയ്ക്കൊപ്പം കളര്‍ സ്റ്റാറ്റസ് ഫീച്ചര്‍ ശ്രദ്ധയില്‍പ്പെട്ടതായി ടെക് വെബ്സൈറ്റ് ആന്‍ഡ്രോയ്ഡ് പോലീസാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ആന്‍ഡ്രോയ്ഡിന്‍റെ 2.17.291 ബീറ്റാ പതിപ്പിലാണ് വാട്സ്ആപ്പില്‍ ഈ അപ്ഡേറ്റ് ലഭ്യമായിട്ടുള്ളതെന്നാണ് ആന്‍ഡ്രോയ്ഡ് പോലീസ് പറയുന്നത്.

സ്റ്റാറ്റസിലെ ഫീച്ചറുകള്‍

സ്റ്റാറ്റസിലെ ഫീച്ചറുകള്‍

ക്യാമറയ്ക്കൊപ്പം ഒരു പെന്‍സിലും പ്രത്യക്ഷപ്പെടുന്നതായി വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നതോടെ ടെക്സറ്റ് ടൈപ്പ് ചെയ്യാന്‍ കഴിയുന്ന കളര്‍ സ്ക്രീനാണ് ലഭിക്കുക. ടെക്സ്റ്റ് ടൈപ്പ് ചെയ്യുന്നതിനും ടെകസ്റ്റിന്‍റെ ഫോണ്ട് മാറ്റുന്നതിനും, ഇമോജികള്‍ തിരഞ്ഞെടുക്കുന്നതിനുമുള്‍പ്പെടെ മൂന്ന് ഓപ്ഷനുകളാണ് കളര്‍ സ്ക്രീനിലുള്ളത്.

English summary
Get ready for colourful status updates on WhatsApp. Earlier, this month Facebook-owned WhatsApp was reportedly testing a new feature that will allow users to post status updates with colourful background.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X