കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബദ്ധങ്ങള്‍ ഇനി മറന്നേക്കൂ: വാട്സസ്ആപ്പില്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറെത്തി

Google Oneindia Malayalam News

ദില്ലി: ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷം വാട്സ്ആപ്പിന്‍റെ ഡിലീറ്റ് ഫോര്‍ എവരിവണ്‍ പുറത്തിറങ്ങി. വാട്സ്ആപ്പിന്‍റെ ആരാധക വെബ്സൈറ്റ് WaBetaInfoയിലാണ് വാട്സ്ആപ്പിന്‍റെ പ്രഖ്യാപനം. ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ് ഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ലഭിക്കുക.

വെള്ളിയാഴ്ച മുതല്‍ ഐഒഎസ്, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് ഉപഭോക്താക്കള്‍ക്ക് തെറ്റായി അയച്ചതോ ആളുമാറി അയച്ചതോ ആയ മെസേജ് റീ കോള്‍ ചെയ്യാന്‍ സഹായിക്കുന്നതാണ് വാട്സ്ആപ്പിന്‍റെ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍.
ഫേസ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പാണ് ആളുമാറി അയയ്ക്കുന്ന മെസേജുകള്‍ അണ്‍സെന്‍റ് ചെയ്യുന്നതിനുള്ള സൗകര്യമാണ് ഇതോടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

 ഫീച്ചര്‍ എങ്ങനെ

ഫീച്ചര്‍ എങ്ങനെ


മെസേജ് സ്വീകരിക്കുന്ന ആള്‍ വായിക്കുന്നതിന് മുമ്പുതന്നെ മെസേജ് ഡിലീറ്റ് ചെയ്യാന്‍ കഴിയുമെന്നതാണ് ഫീച്ചറിന്‍റെ പ്രത്യേകത. വാട്സആപ്പിന്‍റെ എതിരാളികളായ ടെലഗ്രാമിലും വീ ചാറ്റിലും സമാന ഫീച്ചറുകള്‍ നിലവിലുണ്ട്. ഇതിന് പുറമേ വൈബറിലും ഈ സൗകര്യമുണ്ട്. ഇതിനെല്ലാം പിന്നാലെയാണ് ഇന്‍സ്റ്റന്‍റ് മെസേജിംഗ് സര്‍വ്വീസായ വാട്സആപ്പും ഈ ഫീച്ചര്‍ ആരംഭിക്കുന്നത്.

 പരീക്ഷണം മാത്രം

പരീക്ഷണം മാത്രം


വാട്സ്ആപ്പ് ഈ ഫീച്ചര്‍ പരീക്ഷണാര്‍ത്ഥം ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ അവതരിപ്പിച്ചതായി വാബീറ്റാഇന്‍ഫോ ലീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി റീകോള്‍ സെര്‍വര്‍ മെസേജുകള്‍ വിജയകരമായി ഡിലീറ്റ് ചെയ്യാന്‍ ആരംഭിച്ചതായും വാബീറ്റാഇന്‍ഫോ ലീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഫീച്ചര്‍ വരുന്നതോടെ റീകോള്‍ ചെയ്ത മെസേജ് നോട്ടിഫിക്കേഷന്‍ സെന്‍റില്‍ നിന്നും അപ്രത്യക്ഷമാവും. മെസേജ് സ്വീകരിക്കുന്നയാള്‍ക്ക് ഒരിക്കലും ഇത് കണ്ടെത്താന്‍ കഴിയില്ല എന്നതാണ് ഫീച്ചറിന്‍റെ മേന്മ.

 വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും

വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും

വ്യക്തികള്‍ക്കും ഗ്രൂപ്പുകളിലേയ്ക്കും അയച്ച മെസേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ ഉപഭോക്താക്കളെ സഹായിക്കും. എഫ്എക്യൂ വഴിയാണ് വാട്സ്ആപ്പ് ഇക്കാര്യം ഉപഭോക്താക്കളെ അറിയിച്ചിട്ടുള്ളത്. വിജയകരമായി ഡിലീറ്റ് ചെയ്ത മെസേജുകളുടെ സ്ഥാനത്ത് ദി മെസേജ് വാസ് ഡിലീറ്റ‍ഡ് എന്ന സന്ദേശമായിരിക്കും ഉണ്ടായിരിക്കുക.

 എല്ലാ മെസേജുകള്‍ക്കും

എല്ലാ മെസേജുകള്‍ക്കും

ടെക്സ്റ്റ് മെസേജ്, ഫോട്ടോ, വീഡിയോ, ജിഫ്, ഫയലുകള്‍, എന്നിങ്ങനെ എല്ലാത്തരത്തിലുള്ള മെസേജുകളും ഡിലീറ്റ് ചെയ്യാന്‍ അണ്‍സെന്‍റ് ഫീച്ചര്‍ കൊണ്ട് കഴിയുമെന്നാണ് വിവരം. ​എന്നാല്‍ ഫീച്ചര്‍ പുറത്തിറക്കുന്നത് എന്നാണെന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

റിപ്പോര്‍ട്ട് ഇങ്ങനെ

റിപ്പോര്‍ട്ട് ഇങ്ങനെ

ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ വാട്സ്ആപ്പിന്‍റെ വിന്‍ഡോസ് പതിപ്പില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ ജൂണിലും ഇത് സംബന്ധിച്ച ചില ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഒരു ബില്യണ്‍ വാട്സആപ്പ് ഉപഭോക്താക്കള്‍ ഈ ഫീച്ചറിനുള്ള കാത്തിരിപ്പിലാണ്.

English summary
Finally Facebook's Whatsapp rolling out recall feature in its messenger. The feature. The fan site for WhatsApp the WaBetaInfo reported feature will be available for Android, iOS and Windows phone users.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X