കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ്ആപ്പ് കോളിംഗ് എല്ലാം ചോര്‍ത്തും, മുന്നറിയിപ്പുമായി ടെക് വിദഗ്ദര്‍

വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള ഫീച്ചര്‍ ചോര്‍ത്തും

Google Oneindia Malayalam News

ദില്ലി: വാട്‌സ്ആപ് പുറത്തിറക്കിയ വീഡിയോ കോളിംഗ് ഉപയോക്താക്കള്‍ക്ക് ഭീഷണിയാവുന്നുവെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്. വാട്‌സ്ആപ്പ് ഒടുവില്‍ അവതരിപ്പിച്ച വീഡിയോ കോളിംഗ് ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉള്‍പ്പെടെ എല്ലാ പ്ലാറ്റ്‌ഫോമിലും ലഭ്യമാണ്.

വാട്‌സ്ആപ്പ് വീഡിയോ കോള്‍ ഫീച്ചര്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം നേരത്തെ പുറത്തുവന്നെങ്കിലും ഇപ്പോഴാണ് എല്ലാ പ്ലാറ്റ്‌ഫോമിലും വാട്‌സ്ആപ്പ് വീഡിയോ കോള്‍ സംവിധാനം ലഭ്യമാണ്. നിലവിലുള്ള വാട്‌സ്ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന് അപ്‌ഡേറ്റ് ചെയ്യുക മാത്രമാണ് വീഡിയോ കോള്‍ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യുന്നതിനായി വേണ്ടത്.

സ്പാമര്‍മാരുടെ തന്ത്രം

സ്പാമര്‍മാരുടെ തന്ത്രം

ഉപയോക്താക്കളുടെ ഫോണിലെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താന്‍ സ്പാമര്‍മാര്‍ വീഡിയോ കോളിംഗ് സംവിധാനത്തെ ചൂഷണം ചെയ്യുന്നുവെന്നാണ് കണ്ടെത്തല്‍.

വീഡിയോ കോള്‍ ഇന്‍വൈറ്റുകള്‍

വീഡിയോ കോള്‍ ഇന്‍വൈറ്റുകള്‍

ഗ്രൂപ്പ് വീഡിയോ കോളിംഗ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് സ്പാമര്‍മാര്‍ അയയ്ക്കുന്ന ഇന്‍വൈറ്റ് ലിങ്കുകള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ ലിങ്കുകള്‍ വഴി സ്പാമര്‍മാര്‍ ഫോണിലെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് കണ്ടെത്തല്‍.

പ്രചരിക്കുന്നത് സ്പാം മെസേജ്

പ്രചരിക്കുന്നത് സ്പാം മെസേജ്

വാട്സ്ആപ്പ് വീഡിയോ കോളിംഗിനുള്ള ഇന്‍വിറ്റേഷന്‍ എന്നവകാശപ്പെട്ട് വാട്സ്ആപ്പില്‍ പ്രചരിക്കുന്നത് സ്പാം മെസേജാണെന്നാണ് ടെക് വിദഗ്ദരുടെ മുന്നറിയിപ്പ്. ലിങ്കില്‍ ഒന്നുമില്ലെങ്കിലും സ്പാം മെസേജ് ആണെന്നും ടെക് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

മെസേജ് കിട്ടുന്നവര്‍ക്ക് വീഡിയോ കോളിംഗ്

മെസേജ് കിട്ടുന്നവര്‍ക്ക് വീഡിയോ കോളിംഗ്

വാട്സ്ആപ്പ് വീഡിയോ കോളിനുള്ള ഇന്‍വിറ്റേഷന്‍ ലഭിക്കുന്നവര്‍ക്ക് വീഡിയോ കോള്‍ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യാമെന്നാണ് മെസേജില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ മറ്റൊരു വെബ്ബ്സൈറ്റില്‍ എത്തുമെങ്കിലും ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ്, ബ്ലാക്ക്ബെറി പ്ലാറ്റ്ഫോമിലുള്ളവര്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ ലഭിക്കുകയുള്ളൂ എന്നാണ് വെബ്ബ്സൈറ്റ് നല്‍കുന്ന വിവരം.

പ്രചരണങ്ങളില്‍ വാട്‌സ്ആപ്പിന് പങ്കില്ല

പ്രചരണങ്ങളില്‍ വാട്‌സ്ആപ്പിന് പങ്കില്ല

വാട്‌സ്ആപ്പ് വീഡിയോ കോള്‍ ആക്ടിവേറ്റ് ചെയ്യാമെന്ന നിര്‍ദേശവുമായി വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്ന മെസേജുകള്‍ വാട്‌സ്ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയതല്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഹാക്കര്‍മാരും സ്പാമര്‍മാരുമാണ് ഈ നീക്കത്തിന് പിന്നിലുള്ളത്.

വാട്‌സ്ആപ്പ് തട്ടിപ്പ്

വാട്‌സ്ആപ്പ് തട്ടിപ്പ്

വാട്ട്‌സ്ആപ്പിന്റെ പേരില്‍ ഇത്തരം വ്യാജമെസേജുകള്‍ പ്രചരിക്കുന്നത് ഇതാദ്യമായല്ല. നേരത്തെ വാട്‌സ്ആപ്പ് ഗോള്‍ഡ് എന്ന പേരിലും ഇത്തരം വ്യാജ മെസേജുകള്‍ പ്രചരിച്ചിരുന്നു.

 എന്തായിരുന്നു വാട്‌സ്ആപ്പ് ഗോള്‍ഡ്

എന്തായിരുന്നു വാട്‌സ്ആപ്പ് ഗോള്‍ഡ്

സെലിബ്രിറ്റികള്‍ക്ക് മാത്രം ലഭ്യമാകുന്ന വാട്‌സ്ആപ്പിന്റെ പ്രത്യേക പതിപ്പാണെന്ന് കാണിച്ചുള്ള മെസേജില്‍ വാട്‌സ്ആപ്പ് ഗോള്‍ഡ് എന്ന ലിങ്കും ഉള്‍പ്പെട്ടതായിരുന്നു ഈ തട്ടിപ്പ്്. സൗജന്യ കോളിംഗ് സംവിധാനം, പുതിയ തീം, നിരവധി ഫോട്ടോകള്‍ അയയ്ക്കാനുള്ള സൗകര്യം, പുതിയ ഇമോജികള്‍, കൂടുതല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ ഈ പതിപ്പില്‍ ഉണ്ടെന്നായിരുന്നു അവകാശവാദം.

ആപ്പിലും പണി

ആപ്പിലും പണി

വാട്‌സ്ആപ്പ് ഗോള്‍ഡ് എന്ന പേരിലുള്ള ലിങ്കിലുള്ള വൈറസ് വഴി ഉപയോക്താക്കളുടെ സ്മാര്‍ട്ട്‌ഫോണിലുള്ള വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കാനുള്ള ഹാക്കര്‍മാരുടെ നീക്കമാണെന്ന് വ്യക്തമാക്കി ടെക് വിദഗ്ദര്‍ ഉടന്‍തന്നെ രംഗത്തെത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍:

ജാഗ്രതൈ!!! വാട്ട്‌സ്ആപ്പ് വീഡിയോ കോളിംഗ് ഇന്‍വൈറ്റിനെ ഭയക്കണം, കാരണം ഇതാ

വാട്ട്‌സ് ആപ് ഗോള്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തോ? പണി കിട്ടും തീര്‍ച്ച

English summary
WhatsApp group calling scam will expose users personal data. spammers have found this update as an opportunity to spam user's phone and put the personal data at security risk.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X