കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്ട്‌സ്ആപ്പ് കോളിംഗ് ക്ലിക്കായി; പ്രതിദിനം 10 കോടി കോളുകള്‍

Google Oneindia Malayalam News

കാലിഫോര്‍ണിയ: ലോകത്തെ ഏറ്റവും ജനപ്രിയ മെസേജിങ് സര്‍വീസ് ആയ വാട്സ്ആപ്പില്‍ പ്രതിദിനം 10 കോടി കോളുകളെന്ന് കണ്ടെത്തല്‍. സെക്കന്റില്‍ 1,100 കോളുകള്‍ വീതം ചെയ്യുന്നതിനായി ഉപയോക്താക്കള്‍ വാട്ട്‌സ്ആപ്പിനെ ആശ്രയിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ബ്ലോഗ് പോസ്റ്റിലൂടെയാണ് ഫെയ്സ്ബുക്ക് ഈ കണക്ക് പുറത്തുവിട്ടിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് ആദ്യമായി വോയ്സ് കോളിങ് ഫീച്ചര്‍ അവതരിപ്പിച്ചത്. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് വേണ്ടിയായിരുന്നു വോയ്‌സ് കോളിംഗ് ആദ്യമായി അനുവദിച്ചിരുന്നതെങ്കിലും പിന്നീട് ഐഒഎസ്, ബ്ലാക്കബെറി, വിന്‍ഡോസ് ഉപയോക്താക്കള്‍ക്കും വോയ്‌സ് കോളിംഗ് സംവിധാനം ലഭ്യമാക്കിയിരുന്നു.

whatsapp

'സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സംവദിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഒരു വര്‍ഷമായി വാട്സ്ആപ്പ് കോളിങ് ഉപയോഗിക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്നും, മറ്റു രാജ്യങ്ങളിലുള്ളവരുമായി സംവദിക്കാനുള്ള മികച്ച വഴിയും വാട്സ്ആപ്പ് കോളിങ് ആണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വാട്ട്‌സ്ആപ്പിലും ജിഫ് ഫയലുകള്‍?വാട്ട്‌സ്ആപ്പിലും ജിഫ് ഫയലുകള്‍?

ഐഒഎസ് ആപ്പില്‍ ജിഫ് സപ്പോര്‍ട്ട് കൂടി കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ്. തേഡ് പാര്‍ട്ടി ആപ്പുകളായ ഗൂഗിള്‍ ഡ്രൈവ്, വണ്‍ഡ്രൈവ് എന്നിവയില്‍ നിന്നുപോലും പിഡിഎഫ്, ഡോക്ക് ഫയല്‍ എന്നീ ഡോക്യുമെന്റുകള്‍ ഷെയര്‍ ചെയ്യാന്‍ വാട്സ്ആപ്പ് നിലവില്‍ അവസരം നല്‍കുന്നുണ്ട്.

വാട്ട്‌സ്ആപ്പിലെ മെസേജുകള്‍ രഹസ്യമല്ല പരസ്യം തന്നെ!വാട്ട്‌സ്ആപ്പിലെ മെസേജുകള്‍ രഹസ്യമല്ല പരസ്യം തന്നെ!

കഴിഞ്ഞ ഫെബ്രുവരിയില്‍ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണം ഒരു ബില്യണ്‍ കടന്നതിന് ശേഷം വാട്ട്‌സ് ആപ്പിനെ തേടിയെത്തുന്ന വളര്‍ച്ചയാണ് വാട്ട്‌സ്ആപ്പ് വോയ്സ് കോളിംഗിലുണ്ടായിട്ടുള്ളത്. മൈക്രോസോഫ്റ്റ് 12 വര്‍ഷം മുമ്പ് ആരംഭിച്ച സ്‌കൈപ്പ് വഴി 3 ബില്യണ്‍ ഉപയോക്താക്കള്‍ കോളിംഗ് സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് മൈക്രോസോഫ്റ്റ് പുറത്തുവിടുന്ന കണക്ക്.

English summary
Whatsapp hits 100 million calls per day in voice calling feature facebook clarifies milestone in Facebook blog.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X