കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈവ് ലൊക്കേഷന്‍ ഷെയറിംഗുമായി വാട്സ്ആപ്പ്: ബുധനാഴ്ച മുതല്‍ ഫീച്ചര്‍ ഇന്ത്യയില്‍ ലഭിക്കും!

ഒരു പ്രത്യേകം സമയത്ത് ഒരു ഉപഭോക്താക്കള്‍ക്ക് കോണ്ടാക്ടിലുള്ളവരുമായോ ഗ്രൂപ്പിലുള്ളവരുമായോ ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്നതിനാണ് ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ നല്‍കുന്നത്

Google Oneindia Malayalam News

ദില്ലി: ലൈവ് ലൊക്കേഷന്‍ ഷെയറിംഗുമായി മൊബൈല്‍ മെസേജിംഗ് ആപ്ലിക്കേഷന്‍ വാട്സ്ആപ്പ്. ബുധനാഴ്ച മുതലാണ് വാട്സ്ആപ്പ് ഈ ഫീച്ചര്‍ ആരംഭിക്കുന്നത്. ഒരു പ്രത്യേകം സമയത്ത് ഒരു ഉപഭോക്താക്കള്‍ക്ക് കോണ്ടാക്ടിലുള്ളവരുമായോ ഗ്രൂപ്പിലുള്ളവരുമായോ ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്നതിനാണ് ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ നല്‍കുന്നത്. ഇപ്പോള്‍ നിലവിലുള്ളത് സ്റ്റാറ്റിക് ലൊക്കേഷന്‍ ഷെയര്‍ ചെയ്യാനുള്ള ഫീച്ചറാണ്. പുതിയ ഫീച്ചര്‍ പ്രാബല്യത്തില്‍ വരുന്നതോടെ സ്റ്റാറ്റിക് ലൊക്കേഷന് പുറമേ ലൈവ് ലൊക്കേഷനും കോണ്ടാക്ടുകള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഷെയര്‍ ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കും.

ഹോട്ടല്‍ ഭക്ഷണം പൊള്ളില്ല: നികുതി കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍, ആറ് ശതമാനം കുറവ്!! ഹോട്ടല്‍ ഭക്ഷണം പൊള്ളില്ല: നികുതി കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍, ആറ് ശതമാനം കുറവ്!!

ഇന്ത്യയില്‍ 2017 ഫെബ്രുവരിയില്‍ വാട്സ്ആപ്പിന് 200 മില്യണ്‍ ഉപഭോക്താക്കളാണുള്ളത്. യാത്ര ചെയ്യുന്നതിനിടെയും സുരക്ഷിതരാണെന്നും സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയും തങ്ങള്‍ സുരക്ഷിതരാണെന്ന് അറിയിക്കുന്നതിനായി ഈ ഫീച്ചര്‍ ഉപയോഗപ്പെടുത്താമെന്ന് വാട്സ്ആപ്പ് പ്രൊഡക്ട് മാനേജരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

 ഗൂഗിളും സ്നാപ്പ്ചാറ്റും

ഗൂഗിളും സ്നാപ്പ്ചാറ്റും

നേരത്തെയും ഇന്‍റര്‍നെറ്റ് കമ്പനികളും ആപ്ലിക്കേഷനുകളുമായി ചേര്‍ന്ന് ലൊക്കേഷന്‍ ഷെയറിംഗ് ഫീച്ചറായി ഉള്‍പ്പെടുത്തിയിരുന്നു. യൂബറും സ്നാപ്പ്ചാറ്റും ഉപഭോക്താക്കള്‍ക്ക് ലൊക്കേഷന്‍ ഷെയറിംഗ് ആരംഭിച്ചിരുന്നു. സ്നാപ്പ് മാപ്പ് എന്ന പേരിലായിരുന്നു ജൂണില്‍ സ്നാപ്പ് ചാറ്റ് ലൊക്കേഷന്‍ ഷെയറിംഗ് ആരംഭിച്ചിരുന്നു. 2009ല്‍ ഗൂഗിള്‍ ഗൂഗിള്‍ ലാറ്റിറ്റ്യൂഡ് എന്ന പേരില്‍ ലൊക്കേഷന്‍ ഷെയറിംഗ് ആരംഭിച്ചിരുന്നു.

 വികസനത്തില്‍

വികസനത്തില്‍

കഴിഞ്ഞ കുറച്ച് മാസങ്ങളായി വാട്സ്ആപ്പ് ലൈവ് ലൊക്കേഷന്‍ ഷെയറിംഗ് ഫീച്ചര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ആപ്പ് ഡവലപ്പര്‍ വ്യക്തമാക്കുന്നു. എന്‍ഡു ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സേവനം കൊണ്ടുവന്നതിന് ശേഷം വാട്സാപ്പ് കൊണ്ടുവരുന്ന നിര്‍ണായക ഫീച്ചറാണ് ലൈവ് ലൊക്കേഷന്‍ ഷെയറിംഗ്.

 വരുമാനമുണ്ടാക്കാന്‍ ഫേസ്ബുക്ക്

വരുമാനമുണ്ടാക്കാന്‍ ഫേസ്ബുക്ക്

സൗജന്യ മൊബൈല്‍ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പിനെ ഏറ്റെടുത്തതിനു ശേഷം ഫേസ്ബുക്കിന് ഇതില്‍ നിന്നും കാര്യമായ വരുമാനമൊന്നും ലഭിച്ചിരുന്നില്ല. വാട്‌സ്ആപ്പ് ബിസിനസ് ആപ്പ് ഇതിന് പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്. ആപ്പിന്റെ ബീറ്റ പതിപ്പ് ഫേസ്ബുക്ക് പരീക്ഷിച്ചു വരികയാണ്. വാട്‌സ്ആപ്പ് ബീറ്റയില്‍ രജിസ്റ്റര്‍ ചെയ്യുകയും വാട്‌സ്ആപ്പ് ബിസിനസ് ആപ്പിന്റെ ഭാഗമാകുകയും ചെയ്യാം.

ആപ്പിന്‍റെ പ്രത്യേകതകള്‍

ആപ്പിന്‍റെ പ്രത്യേകതകള്‍

ഫേസ്ബുക്കിലേതു പോലെ തന്നെ പ്രൊഫൈല്‍ ചിത്രവും വിലാസവും വെബ്‌സൈറ്റ് വിവരങ്ങളുമെല്ലാം വാട്‌സ്ആപ്പിന്റെ ബിസിനസ് വേര്‍ഷനില്‍ ഉള്‍ക്കൊള്ളിക്കാനാകും. പഴയ മെസേജുകള്‍ പുതിയ ആപ്പിലേക്ക് മാറ്റാനും സാധിക്കും.

 ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍

ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍

മെസേജ് സ്വീകരിക്കുന്ന ആള്‍ വായിക്കുന്നതിന് മുമ്പുതന്നെ മെസേജ് ഡിലീറ്റ് ചെയ്യാന്‍ കഴിയുമെന്നതാണ് ഫീച്ചറിന്‍റെ പ്രത്യേകത. വാട്സആപ്പിന്‍റെ എതിരാളികളായ ടെലഗ്രാമിലും വീ ചാറ്റിലും സമാന ഫീച്ചറുകള്‍ നിലവിലുണ്ട്. ഇതിന് പുറമേ വൈബറിലും ഈ സൗകര്യമുണ്ട്. ഇതിനെല്ലാം പിന്നാലെയാണ് ഇന്‍സ്റ്റന്‍റ് മെസേജിംഗ് സര്‍വ്വീസായ വാട്സആപ്പും ഈ ഫീച്ചര്‍ ആരംഭിക്കുന്നത്.

 പരീക്ഷണം മാത്രം

പരീക്ഷണം മാത്രം


വാട്സ്ആപ്പ് ഈ ഫീച്ചര്‍ പരീക്ഷണാര്‍ത്ഥം ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ അവതരിപ്പിച്ചതായി വാബീറ്റാഇന്‍ഫോ ലീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി റീകോള്‍ സെര്‍വര്‍ മെസേജുകള്‍ വിജയകരമായി ഡിലീറ്റ് ചെയ്യാന്‍ ആരംഭിച്ചതായും വാബീറ്റാഇന്‍ഫോ ലീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഫീച്ചര്‍ വരുന്നതോടെ റീകോള്‍ ചെയ്ത മെസേജ് നോട്ടിഫിക്കേഷന്‍ സെന്‍റില്‍ നിന്നും അപ്രത്യക്ഷമാവും. മെസേജ് സ്വീകരിക്കുന്നയാള്‍ക്ക് ഒരിക്കലും ഇത് കണ്ടെത്താന്‍ കഴിയില്ല എന്നതാണ് ഫീച്ചറിന്‍റെ മേന്മ.

 എല്ലാ മെസേജുകള്‍ക്കും

എല്ലാ മെസേജുകള്‍ക്കും

ടെക്സ്റ്റ് മെസേജ്, ഫോട്ടോ, വീഡിയോ, ജിഫ്, ഫയലുകള്‍, എന്നിങ്ങനെ എല്ലാത്തരത്തിലുള്ള മെസേജുകളും ഡിലീറ്റ് ചെയ്യാന്‍ അണ്‍സെന്‍റ് ഫീച്ചര്‍ കൊണ്ട് കഴിയുമെന്നാണ് വിവരം. ​എന്നാല്‍ ഫീച്ചര്‍ പുറത്തിറക്കുന്നത് എന്നാണെന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

 റിപ്പോര്‍ട്ട് ഇങ്ങനെ

റിപ്പോര്‍ട്ട് ഇങ്ങനെ

ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ വാട്സ്ആപ്പിന്‍റെ വിന്‍ഡോസ് പതിപ്പില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ ജൂണിലും ഇത് സംബന്ധിച്ച ചില ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഒരു ബില്യണ്‍ വാട്സആപ്പ് ഉപഭോക്താക്കള്‍ ഈ ഫീച്ചറിനുള്ള കാത്തിരിപ്പിലാണ്.

വാട്ആപ്പില്‍ കളര്‍ സ്റ്റാറ്റസ്

വാട്ആപ്പില്‍ കളര്‍ സ്റ്റാറ്റസ്


അത്യാകര്‍ഷമായ നിറങ്ങളുള്ള ബാക്ഗ്രൗണ്ടില്‍ ടെക്സ്റ്റ് ടൈപ്പ് ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതായിരിക്കും വാട്സ്ആപ്പിലെ കളര്‍ സ്റ്റാറ്റസ്. മെസേജിങ് ആപ്ലിക്കേഷന്‍ മാത്രമായി ആരംഭിച്ച വാട്സ്ആപ്പ് അടുത്തകാലത്താണ് പുതിയ ഫീച്ചറുകളുമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിന്‍റെ തലത്തിലേയ്ക്ക് ഉയരുകയായിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് സ്റ്റാറ്റസ് അപ്ഡേറ്റില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്

 അപ്ഡേറ്റ് എങ്ങനെ!!

അപ്ഡേറ്റ് എങ്ങനെ!!

ആന്‍ഡ്രോയ്ഡിലും ഐഫോണിലും കളര്‍ സ്റ്റാറ്റസ് പുറത്തിറക്കിയെന്ന വാര്‍ത്ത വാട്സ്ആപ്പ് സ്ഥിരീകരിച്ചതായി വാട്സ്ആപ്പിന്‍റെ പ്രസ്താവനയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ എല്ലാ ഉപയോക്താക്കള്‍ക്കും ആദ്യ ഘട്ടത്തില്‍ കളര്‍ സ്റ്റാറ്റസ് ഫീച്ചര്‍ ലഭിക്കില്ലെന്നും ഏറ്റവും പുതിയ അപ്ഡേറ്റ് ചെയ്തവര്‍ക്ക് മാത്രമാണ് കളര്‍ സ്റ്റാറ്റസ് ലഭിക്കുകയുള്ളൂവെന്നും വാട്സ്ആപ്പ് വ്യക്തമാക്കി. ഇപ്പോള്‍ ഫീച്ചര്‍ ലഭിക്കാത്തവര്‍ക്ക് പോപ്പ് അപ്പ് വഴി ഫീച്ചര്‍ ലഭിക്കുമെന്നും പ്രസ്താവനയില്‍ വാട്സആപ്പ് പറയുന്നു.

ഐക്കണ്‍ എങ്ങനെ

ഐക്കണ്‍ എങ്ങനെ

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസ് ബാറില്‍ ക്യാമറ ഐക്കണിന് മുകളില്‍ ഫ്ലോട്ടിംഗ് പെന്‍ ഐക്കണാണ് കാണുക. എന്നാല്‍ വിന്‍ഡോസ് ഫോണുപയോഗിക്കുന്നവര്‍ക്ക് വാട്സ്ആപ്പ് സ്റ്റാറ്റസിലെ പുതിയ അപ്ഡേറ്റ് ലഭിക്കില്ല. ഇക്കാര്യം വാട്സ്ആപ്പ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ വാട്സ്ആപ്പിന്‍റെ വെബ് പതിപ്പില്‍ കളര്‍ സ്റ്റാറ്റസ് ലഭിക്കും.

സ്റ്റാറ്റസിലെ ഫീച്ചറുകള്‍

സ്റ്റാറ്റസിലെ ഫീച്ചറുകള്‍

ക്യാമറയ്ക്കൊപ്പം ഒരു പെന്‍സിലും പ്രത്യക്ഷപ്പെടുന്നതായി വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നതോടെ ടെക്സറ്റ് ടൈപ്പ് ചെയ്യാന്‍ കഴിയുന്ന കളര്‍ സ്ക്രീനാണ് ലഭിക്കുക. ടെക്സ്റ്റ് ടൈപ്പ് ചെയ്യുന്നതിനും ടെകസ്റ്റിന്‍റെ ഫോണ്ട് മാറ്റുന്നതിനും, ഇമോജികള്‍ തിരഞ്ഞെടുക്കുന്നതിനുമുള്‍പ്പെടെ മൂന്ന് ഓപ്ഷനുകളാണ് കളര്‍ സ്ക്രീനിലുള്ളത്.

 ലൈവ് ലൊക്കേഷന്‍ ഷെയറിംഗ്

ലൈവ് ലൊക്കേഷന്‍ ഷെയറിംഗ്

നേരത്തെയുള്ള സ്റ്റാറ്റിക് ലൊക്കേഷനില്‍ നിന്ന് വ്യത്യസ്തമായി മറ്റുള്ളവര്‍ക്ക് ലൊക്കേഷന്‍ ഷെയര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്നവര്‍ക്ക് അവരെ കൃത്യമായി പിന്തുടരാന്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ് ഈ ഫീച്ചറിന്‍റെ പ്രത്യേകത. ലൈവ് ഫീച്ചര്‍ വഴി നിങ്ങള്‍ സഞ്ചരിക്കുന്ന വഴിയും കാണാന്‍ സാധിക്കും.

സ്ത്രീ സുരക്ഷയ്ക്കും

സ്ത്രീ സുരക്ഷയ്ക്കും

വാട്സ്ആപ്പ് ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ ഫീച്ചര്‍ സ്ത്രീ സുരക്ഷയ്ക്ക് സഹായിക്കുമെന്നും ടെക് വിദഗ്ദര്‍ വിലയിരുന്നു.

English summary
WhatsApp will start rolling out the option to share "live location," from Wednesday. With this, a user can choose to let a contact or a group trace their location or movement on a map in real time for a defined window of time. This is different from the current "share location" feature which shares a static location. However, like the static location, live location too will only be visible to the contacts or groups one chooses to share it with.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X