കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ്ആപ് മെസേജുകള്‍ രഹസ്യമല്ല പരസ്യം തന്നെ ; ഫേസ്ബുക്ക് ചെയ്യുന്നത് കേട്ടാല്‍ ഞെട്ടും

Google Oneindia Malayalam News

കാലിഫോര്‍ണിയ: ഇന്‍സ്റ്റന്റ് മെസേജ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പില്‍ ഗുരുതര സുരക്ഷാ വീഴ്ച. ഫേസ്ബുക്കിന്റെ ഉടമസ്ഥരായ ഫേസ്ബുക്കിനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ മെസേജ് കാണാനും വായിക്കാനും കഴിയുമെന്നാണ് കണ്ടെത്തല്‍.

യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ തോഭിയാസ് ബോള്‍ട്ടര്‍ ഗവേഷകനെ ഉദ്ധരിച്ച് എന്ന ദി ഗാര്‍ഡിയന്‍ ദിനപത്രമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വാട്‌സ്ആപ്പ് സുരക്ഷ അവകാശപ്പെടുന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനില്‍ സുരക്ഷാ വീഴ്ചയുണ്ടെന്നും ഫേസ്ബുക്കിന് നേരത്തെ തന്നെ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഗവേഷകന്‍ തോഭിയാസ് ബോള്‍ട്ടന്‍ പറയുന്നു.

സുരക്ഷിതമല്ല രഹസ്യവും

സുരക്ഷിതമല്ല രഹസ്യവും

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വാട്‌സ്ആപ്പ് കൊണ്ടുവന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ഉള്ളതുകൊണ്ട് ഉപയോക്താക്കളുടെ ചാറ്റുകള്‍ രഹസ്യമോ സുരക്ഷിതമോ ആകുന്നില്ലെന്നാണ് ഗവേഷകന്റെ കണ്ടെത്തല്‍.

എന്‍ഡ് ടു എന്‍ക്രിപ്ഷന്‍

എന്‍ഡ് ടു എന്‍ക്രിപ്ഷന്‍

വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ അയയ്ക്കുന്ന മെസേജുകള്‍ മൂന്നാമത് ഒരാള്‍കാണുന്നതും ഹാക്ക് ചെയ്യുന്നതും തടയുന്നതിനായി വാട്‌സ്ആപ്പ് ആയിരുന്നു ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം കൊണ്ടുവന്നത്.

എന്‍ക്രിപ്ഷന്‍ എങ്ങനെ

എന്‍ക്രിപ്ഷന്‍ എങ്ങനെ

വാട്‌സ്ആപ്പിലെ ഓരോ ചാറ്റിനും സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന് കമ്പനി അവകാശപ്പെടുന്ന എന്‍ഡ് ടു എന്‍ക്രിപ്ഷന്‍ സംവിധാനം വരുന്നതോടെ വാട്ട് ആപ്പിന്റെ ഇന്റേണല്‍ സെര്‍വ്വറില്‍ ഉപയോക്താക്കളുടെ മെസേജുകള്‍ സേവ് ആവുകയില്ലെന്നും വാട്‌സആപ്പ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിരുന്നു.

 പ്രശ്‌നം പ്രോട്ടോക്കോളില്‍

പ്രശ്‌നം പ്രോട്ടോക്കോളില്‍

വാട്‌സ്ആപ്പിലെ എന്‍ക്രിപ്ഷന്‍ സംവിധാനത്തിലാണ് സുരക്ഷാ വീഴ്ചയെന്നും തോഭിയാസ് പറയുന്നു. എന്‍ഡ് ടു എന്‍ക്രിപ്ഷനില്‍ പ്രോട്ടോകോള്‍ എന്ന സിഗ്നലാണ് മെസേജുകള്‍ക്ക് സുരക്ഷ ഒരുക്കുന്നത്. എന്നാല്‍ മെസേജുകളില്‍ കടന്നുകയറി ആരെങ്കിലും മാറ്റങ്ങള്‍ വരുത്തിയാല്‍ അത് മറികടക്കാനുള്ള കഴിവ് പ്രോട്ടോക്കോളിനില്ല.

സര്‍ക്കാര്‍ വിവരം ചോര്‍ത്തും

സര്‍ക്കാര്‍ വിവരം ചോര്‍ത്തും

വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ പൂര്‍ണ്ണ സുരക്ഷിതമെന്ന് വാട്‌സ്ആപ്പ് വഴി അയയ്ക്കുന്ന മെസേജുകള്‍ കരുതുന്ന തങ്ങളുടെ മെസേജുകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ചോര്‍ത്താന്‍ കഴിയുമെന്നാണ് ഗവേഷകന്‍ വെളിപ്പെടുത്തുന്നു.

വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ പൂര്‍ണ്ണ സുരക്ഷിതമെന്ന് വാട്‌സ്ആപ്പ് വഴി അയയ്ക്കുന്ന മെസേജുകള്‍ കരുതുന്ന തങ്ങളുടെ മെസേജുകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ചോര്‍ത്താന്‍ കഴിയുമെന്നാണ് ഗവേഷകന്‍ വെളിപ്പെടുത്തുന്നു.

ഫേസ്ബുക്കിനെ അറിയിച്ചു

ഫേസ്ബുക്കിനെ അറിയിച്ചു

വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ നേരിടുന്ന സുരക്ഷാ പ്രശ്‌നത്തെക്കുറിച്ച് ഫേസ്ബുക്കിന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതായും തോഭിയാസ് പറയുന്നു.

അവകാശ വാദം സത്യമോ

അവകാശ വാദം സത്യമോ

വാട്‌സ്ആപ്പ് എന്‍ക്രിപ്ഷന്‍ സുരക്ഷിതമല്ലെന്നും ഹാക്ക് ചെയ്യാന്‍ കഴിയുമെന്നും അവകാശപ്പെട്ടുകൊണ്ട് പ്രമുഖ ആന്റിവൈറസ് ആപ്ലിക്കേഷന്റെ സ്ഥാപകനും അമേരിക്കന്‍ പ്രോഗ്രാമറുമായ ജോണ്‍ ഡേവിഡ് മക്കാഫെ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

ഗവേഷകന്റെ വാദം തള്ളി

ഗവേഷകന്റെ വാദം തള്ളി

വാട്‌സാപ്പില്‍ പിന്‍വാതിലുകളോ സുരക്ഷാ വീഴ്ചയോ ഇല്ലെന്ന് അവകാശപ്പെട്ട് കമ്പനി നേരിട്ട രംഗത്തെത്തിയിട്ടുണ്ട്.

വെളിപ്പെടുത്തല്‍ പ്രസ്താവനയില്‍

വെളിപ്പെടുത്തല്‍ പ്രസ്താവനയില്‍

വാട്‌സ്ആപ്പും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ പ്രോട്ടോക്കോളിന്റെ ഉപജ്ഞാതാക്കളായ ഓപ്പണ്‍ വിസ്പര്‍ സിസ്റ്റംസുമാണ് ഗവേഷകന്‍ തോഭിയാസിന്റെ വാദത്തെ തള്ളി രംഗത്തെയിട്ടുള്ളത്. ഇത് സംബന്ധിച്ച് വാട്‌സ്ആപ്പ് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്..

ഉപയോക്താക്കള്‍ക്ക് ആശ്വാസം

ഉപയോക്താക്കള്‍ക്ക് ആശ്വാസം

ലോകത്ത് 16 മില്യണിലധികം ഉപയോക്താക്കളുള്ള വാട്‌സ്ആപ്പിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ഉപയോക്താക്കളെ ആശങ്കയിലാക്കിയെന്നും അത് പരിഹരിക്കുന്നതിന് വേണ്ടിയായിരുന്നു വാട്‌സ്ആപ്പ് പ്രസ്താവന പുറത്തിറക്കിയത്.

English summary
The report, published in The Guardian, is based on findings of a security researcher. "If WhatsApp is asked by a government agency to disclose its messaging records, it can effectively grant access due to the change in keys," Tobias Boelter, the security researcher who discovered the backdoor, told Guardian.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X