കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂക്ഷിക്കുക!!! വാട്‌സ്ആപ്പ് ഫേസ്ബുക്കുമായി നിങ്ങളുടെ നമ്പര്‍ ഷെയര്‍ ചെയ്യും, എങ്ങനെയെന്നല്ലേ

  • By Sandra
Google Oneindia Malayalam News

കാലിഫോര്‍ണിയ: ആഗോള മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഫേസ്ബുക്കുമായി ഷെയര്‍ ചെയ്യാന്‍ തുടങ്ങിക്കഴിഞ്ഞു. എന്തിനെന്നല്ലേ, ഇതോടെ ഫേസ്ബുക്കിലെ പരസ്യങ്ങള്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ലഭിച്ചു തുടങ്ങും. എന്നാല്‍ വാട്‌സ്ആപ്പില്‍ നിന്ന് ശേഖരിക്കുന്ന മൊബൈല്‍ നമ്പറുകള്‍ ഫേസ്ബുക്ക് ആരുമായും പങ്കുവെയ്ക്കുകയോ പ്രസിദ്ധപ്പെടുകയോ ഇല്ല.

കശ്മീരില്‍ കൊല്ലപ്പെട്ടവരൊന്നും പാല് വാങ്ങാന്‍ പോയവരായിരുന്നില്ല: മെഹബൂബ മുഫ്തികശ്മീരില്‍ കൊല്ലപ്പെട്ടവരൊന്നും പാല് വാങ്ങാന്‍ പോയവരായിരുന്നില്ല: മെഹബൂബ മുഫ്തി

ഫേസ്ബുക്ക് പ്രൊഫൈലുകളിലും കമ്പനി വ്യക്തിഗത വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയില്ല. എന്നാല്‍ സുഹൃത്തുക്കളുടെ അല്‍ഗൊരിതം മെച്ചപ്പെടുത്തുന്നതിനായി ഈ വിവരങ്ങള്‍ സോഷ്യല്‍ മീഡിയ ഭീമന്‍ ഉപയോഗിക്കും. ഇക്കാര്യം വാട്‌സ്ആപ്പിന്റെ പാരന്റ് കമ്പനിയായ ഫേസ്ബുക്ക് തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ഇതാദ്യമായാണ് ഫേസേബുക്ക് രണ്ട് പ്ലാറ്റ്‌ഫോമുകളെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള സേവനത്തിന് തുടക്കം കുറിയ്ക്കുന്നത്. ഇതോടെ ഫേസ്ബുക്ക് ഉപയോക്താക്കളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഫേസ്ബുക്കിന് ലഭിക്കും.

facebook-whatsapp

എന്നാല്‍ വാട്‌സ്ആപ്പ് ഉപയോക്താക്കളിലേക്ക് നേരിട്ട് പരസ്യങ്ങളെത്തിച്ച് പണമുണ്ടാക്കാനുള്ള ശ്രമമാണ് ഫേസ്ബുക്കിന്റേത്. രണ്ട് വര്‍ഷം മുമ്പ് ഫേസ്ബുക്ക് ഏറ്റെടുത്ത വാട്‌സ്ആപ്പിന് ഇന്ന് ലോകത്തെമ്പാടുമായി ഒരു ബില്യണ്‍ ഉപയോക്താക്കളാണുള്ളത്. ഫേസ്ബുക്ക് പുറത്തിറക്കിയ പോളിസിയെ സംശയത്തോടെ തന്നെയാണ് ഫേസ്ബുക്ക് ഉപയോക്താക്കള്‍ നോക്കിക്കാണുന്നത്. എന്നാല്‍ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുമെന്ന് വാട്‌സ്ആപ്പും ഉപയോക്താക്കള്‍ക്ക് ഉറപ്പുനല്‍കുന്നുണ്ട്. വാട്‌സ്ആപ്പ് ഏറ്റവും ഒടുവില്‍ അപ്‌ഡേറ്റ് ചെയ്തവര്‍ക്ക് പുതിയ പോളിസിയുടെ ഫീച്ചറുകള്‍ ലഭ്യമാകും.

English summary
WhatsApp's new policy is going to share your phone number with Facebook. New policy submitted by facebook to enlarge its advertising strategy through facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X