കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ്ആപ്പിലും ഇനി ഒൗദ്യോഗിക അക്കൗണ്ട്.. ഒൗദ്യോഗിക അക്കൗണ്ട് എങ്ങനെ തിരിച്ചറിയാം..?

  • By Anoopa
Google Oneindia Malayalam News

ഫേസ്ബുക്കിലേതു പോലെ വാട്‌സ്ആപ്പിലും ഔദ്യോഗിക അക്കൗണ്ട് വരുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് കമ്പനി ഒൗദ്യോഗിക അക്കൗണ്ടുകള്‍ തുടങ്ങാനുദ്ദേശിക്കുന്നത്. കമ്പനിയുടെ ബ്ലോഗിലാണ് പുതിയ അറിയിപ്പ് പ്രത്യക്ഷപ്പെട്ടത്. പുതിയ ഫീച്ചര്‍ ഉടന്‍ എത്തുമെന്നാണ് വാട്‌സ്ആപ്പ് അറിയിച്ചിരിക്കുന്നത്.

വാട്‌സ്ആപ്പിലെ ഔദ്യോഗിക അക്കൗണ്ടുകള്‍ എങ്ങനെ തിരിച്ചറിയാം..?
ഫേസ്ബുക്കിലും ട്വിറ്ററിലും ഔദ്യോഗിക അക്കൗണ്ടുകളുടെയോ പേജിന്റെയോ വശത്തായി നീല നിറത്തിലുള്ള ടിക്ക് മാര്‍ക്ക് കാണാം. സമാനമായി ഔദ്യോഗിക അക്കൗണ്ടുകള്‍ തിരിച്ചറിയാന്‍ വാടസ് ആപ്പ് സിംബലിനു താഴെ പച്ച നിറത്തിലുള്ള ടിക്ക് മാര്‍ക്ക് കാണാം. ഒദ്യോഗിക അക്കൗണ്ട് എങ്ങനെയായിരിക്കും കാണപ്പെടുക എന്നു മനസ്സിലാക്കാന്‍ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് കമ്പനി ബ്ലോഗില്‍ കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.

whats-app

ബാങ്ക്, എയര്‍ലൈന്‍ സംവിധാനങ്ങളുമായി ആശയവിനിമയം നടത്താന്‍ വാട്‌സ്ആപ്പിന്റെ ഔദ്യോഗിക അക്കൗണ്ടുകള്‍ സഹായിക്കും. ഈ കോണ്ടാക്ടുകള്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ ഇവരുടെ ഔദ്യോഗിക അക്കൗണ്ടുകളിലേക്ക് ആശയവിനിമയം നടത്താന്‍ സാധിക്കും.

English summary
WhatsApp to soon have verified accounts: Here’s how it will work
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X