കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്ട്‌സ്ആപ്പില്‍ വീഡിയോ കോളിംഗ് ഓപ്ഷന്‍ റെഡി!

  • By Jisha
Google Oneindia Malayalam News

കാലിഫോര്‍ണിയ: ലോകത്തെ ജനപ്രിയ മൊബൈല്‍ ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് വീഡിയോ കോളിങ്ങ് ഫീച്ചര്‍ ഉടനെത്തും. വാട്സ്ആപ്പ് തന്നെയാണ് ഇത് സ്ഥിരീകരിച്ചിട്ടുള്ളത്. നേരത്തെ പ്രമുഖ ടെക് വെബ്ബസൈറ്റായ ആന്‍ഡ്രോയിഡ് പൊലീസ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരുന്നു എങ്കിലും കമ്പനിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം ലഭ്യമാകുന്നത് ഇപ്പോഴാണ്. ആന്‍ഡ്രോയ്ഡ് വാട്ട്‌സ്ആപ്പിന്റെ ബീറ്റാ പതിപ്പില്‍ 2.16.80 ല്‍ പുതിയ വീഡിയോ കോളിംഗ് സൗകര്യം ലഭ്യമായിക്കഴിഞ്ഞു.

വീഡിയോ കോളിനായി ഡാറ്റാ കണക്ടിവിറ്റിക്ക് പുറേ ഓഡിയോ കോള്‍, വീഡിയോ കോള്‍ എന്നിങ്ങനെ ഓപ്ഷനുകളുള്ള പുതിയ ഡയലോഗ് ബോക്‌സാണ് കമ്പനി ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ വീഡിയോ കോളില്‍ ക്ലിക്ക് ചെയ്യുന്നതോടെ കോള്‍ ചെയ്യാന്‍ കഴിയില്ലെന്ന മെസേജാണ് വാട്ട്‌സ്ആപ്പ് നല്‍കുന്നത്. വാട്ട്‌സ്ആപ്പിന്റെ ബീറ്റാപതിപ്പിന്റെ അപ്‌ഡേറ്റ് ലഭിക്കുന്നവര്‍ക്ക് മാത്രമേ വീഡിയോ കോളിംഗ് സംവിധാനം ലഭ്യമാകുകയുള്ളൂ. പരീക്ഷണാര്‍ത്ഥം അവതരിപ്പിച്ചിട്ടുള്ള വീഡിയോ കോളിംഗ് സംവിധാനം ഏറെനാള്‍ നീണ്ടുനില്‍ക്കുകയില്ല. വാട്ട്‌സ്ആപ്പിന്റെ ബീറ്റാപതിപ്പില്‍ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീഡിയോ കോളിംഗ് സംവിധാനം അവതരിപ്പിക്കാന്‍ കാലതാമസം നേരിട്ടതെന്ന് വാട്ട്‌സ്ആപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

main

പരീക്ഷണടിസ്ഥാനത്തില്‍ ബീറ്റാ ആപ്പുകളില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ വീഡിയോ കോളിംഗ് ടെസ്റ്റ് വാട്ട്‌സ്ആപ്പ് നടപ്പിലാക്കിയിട്ടുണ്ട്. വോയ്സ് കോളിങ്ങ് ഫീച്ചറിന് സമാനമായി ഫീച്ചര്‍ ആദ്യഘട്ടത്തില്‍ പരിമിത ആളുകള്‍ക്ക് മാത്രമേ ലഭ്യമാകൂ എന്ന ആശങ്ക ആദ്യം ഉണ്ടായിരുന്നെങ്കിലും അത് പരിഹരിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വാര്‍ത്ത. ഇതോടൊപ്പം കോള്‍ ബാക്ക്, വോയ്സ് മെയില്‍ ഫീച്ചറുകള്‍ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ ഉടന്‍ അവതരിപ്പിക്കുന്നുവെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വാട്ട്‌സ്ആപ്പ് വെബ്ബ് പുറത്തിറക്കിയതിന് പിന്നാലെയാണ് വാട്ട്‌സ്ആപ്പ് നിലവില്‍ വാട്സ്ആപ്പ് കോളില്‍ വരുന്ന മിസ്ഡ് കോളുകള്‍ക്ക് മറുപടി നല്‍കാന്‍ ആപ്പ് തുറക്കാതെ സാധിക്കില്ല. എന്നാല്‍ കോള്‍ ബാക്ക് ഫീച്ചര്‍ വഴി ആപ്പ് തുറക്കാതെ തന്നെ വാട്സ്ആപ്പില്‍ വന്ന് മിസ്ഡ് കോളിലേക്ക് തിരിച്ചു വിളിക്കാന്‍ കഴിയും.

ഇന്‍സ്റ്റന്റ് മെസേജിംഗ് രംഗത്തെ എതിരാളികള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നതിന് വേണ്ടിയാണ് ഫെയ്‌സ്ബുക്ക് ഏറ്റെടുത്ത വാട്ട്‌സ്ആപ്പ് വീഡിയോ കോളിംഗ് സംവിധാനവുമായി രംഗത്തെത്തിയിട്ടുള്ളത്. നിലവില്‍ സ്‌നാപ്പ്ചാറ്റ്, ഫെയ്‌സ്ബുക്ക് മെസ്സഞ്ചര്‍, ഹാങ്ങ് ഔട്ട്, വൈബര്‍ എന്നിവയിലാണ് വീഡിയോ കോളിംഗ് സംവിധാനമുള്ളത്. എന്നിരിക്കിലും ഈ രംഗത്ത് സ്‌കൈപ്പിനുള്ള സ്വാധീനത്തെ തകര്‍ക്കാന്‍ മറ്റ് എതിരാളികള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. എന്നാല്‍ പ്രതിമാസം ഒരു മില്യണ്‍ സജീവ ഉപയോക്താക്കളുള്ള വാട്ട്‌സ്ആപ്പിന് ഈയടുത്ത് അവതരിപ്പിച്ച സ്വകാര്യത സംരക്ഷിക്കാനുള്ള എന്‍ഡ് ടു എന്‍ഡ് സബ്‌സ്‌ക്രിപ്ഷന്‍ സംവിധാനം കൂടിയായപ്പോള്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ദ്ധലവാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ക്ക് ഈ വീഡിയോ കോളിംഗ് സംവിധാനം ബാധകമാകുമോ എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രധാന ചോദ്യം.

English summary
WhatsApp video calling option spotted in Android beta update.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X