കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തെ ഞെട്ടിക്കുന്ന ശ്രീജിത്ത് പണിക്കര്‍!!! ആരാണ് ഇദ്ദേഹം... ഇതൊക്കെ കണ്ടാൽ നിങ്ങളും ഞെട്ടും!!!

  • By Desk
Google Oneindia Malayalam News

സ്ഥിരമായി ടിവി ചാനലുകളിലെ അന്തി ചര്‍ച്ചകള്‍ കാണുന്നവര്‍ക്ക് പരിചിതമായ പേരും മുഖവും ആണ് ശ്രീജിത്ത് പണിക്കര്‍ എന്നത്. പല വിഷയങ്ങളില്‍ 'വിദഗ്ധനായി' അദ്ദേഹം ചാനലുകളില്‍ എത്താറുണ്ട്. ഏറ്റവും ഒടുവില്‍ 'ഐടി വിദഗ്ധന്‍' എന്ന വിശേഷത്തിലാണ് ശ്രീജിത്ത് പണിക്കര്‍ എത്തിയത്.

Recommended Video

cmsvideo
കേരളത്തെ ഞെട്ടിക്കുന്ന ശ്രീജിത്ത് പണിക്കര്‍!!! ആരാണ് ഇദ്ദേഹം | Oneindia Malayalam

യഥാര്‍ത്ഥത്തില്‍ ആരാണ് ശ്രീജിത്ത് പണിത്തര്‍ എന്ന രീതിയില്‍ ആണ് സോഷ്യല്‍ മീഡിയയുടെ അന്വേഷണങ്ങള്‍ ഇപ്പോള്‍ പുരോഗമിക്കുന്നത്. കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ നിരീക്ഷകന്‍, ടെലിവിഷന്‍ ചര്‍ച്ചക്കാരന്‍, എഴുത്തുകാരന്‍ എന്നൊക്കെയാണ് വിക്കി പീഡിയയില്‍ കാണുന്നത്. മിഷന്‍ നേതാജി എന്ന ലാഭരഹിത സംഘടനയുടെ സ്ഥാപകനും ശ്രീജിത്ത് പണിക്കര്‍ തന്നെ. നേതാജിയെ സംബന്ധിച്ച നിര്‍ണായകമായ രഹസ്യ വിവരങ്ങള്‍ സര്‍ക്കാര്‍ ഡിക്ലാസിഫൈ ചെയ്തപ്പോള്‍ അത് ആദ്യം സ്വന്തമാക്കിയതും ശ്രീജിത് പണിക്കര്‍ തന്നെ.

എന്നാല്‍ ശ്രീജിത്ത് പണിക്കര്‍ ഇപ്പോള്‍ താരമായിരിക്കുന്നത് സോഷ്യല്‍ മീഡിയയിലെ ട്രോളുകളിലൂടെയാണ്. അവ എന്തെല്ലാമാണെന്ന് നോക്കാം...

ഇനി അതും ചെയ്യും

ഇനി അതും ചെയ്യും

സാമ്പത്തിക വിദഗ്ധന്‍, രാഷ്ട്രീയ നിരീക്ഷകന്‍, വലതുപക്ഷ നിരീക്ഷകന്‍ എന്നിവ കഴിഞ്ഞ് ഒടുവില്‍ ഐടി നിരീക്ഷകന്‍ വരെ ആയിട്ടുണ്ട്. ഇനി അടുത്തതായി വാര്‍ത്താ അവതാരകനെ മാറ്റി നിര്‍ത്തി ചര്‍ച്ച പോലും നയിച്ചേക്കും!

വല്ലാത്ത നിരീക്ഷകന്‍

വല്ലാത്ത നിരീക്ഷകന്‍

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് ഡിസ്‌ക്രിപ്ഷന്‍ ഏതാണ്ട് ഇങ്ങനെ ആയിരിക്കുമത്രെ. എന്തുമാത്രം നിരീക്ഷണങ്ങളാണെന്ന് നോക്കിക്കേ...

അത് നിരീക്ഷിച്ചില്ല!

അത് നിരീക്ഷിച്ചില്ല!

നിരീക്ഷകന്‍ എന്നൊക്കെ പറയുമെങ്കിലും ഇദ്ദേഹം ശരിക്കും കടുത്ത സംഘപരിവാര്‍ അനുകൂലിയാണെന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം. ഇതിനിടയില്‍ അദ്ദേഹത്തിന്റെ നീരീക്ഷണത്തില്‍ ജസ്റ്റ് മിസ്സ് ആയത് ഈ സംഗതി ആയിരുന്നത്രെ!

ബിടെക് ചങ്ക്

ബിടെക് ചങ്ക്

സാധാരണ ഗതിയില്‍ ബിടെക് കഴിഞ്ഞ് നില്‍ക്കുന്ന ചിലരാണ് ഇത്രയധികം പ്രൊഫൈലുകളില്‍ അറിയപ്പെടാറുള്ളതത്രെ. മുങ്ങല്‍ വിദഗ്ധന്‍ മുതല്‍ ജനറല്‍ സര്‍ജന്‍ വരെ ആകാനുള്ള സാധ്യതകളുണ്ട്!

കാലാവസ്ഥാ നിരീക്ഷകന്‍

കാലാവസ്ഥാ നിരീക്ഷകന്‍

ഒരുമാതിരിപ്പെട്ട എല്ലാ നിരീക്ഷണങ്ങളും അവസാനിച്ചിരിക്കുകയാണത്രെ ഇപ്പോള്‍. ഇനി അടുത്തതായി കാലാവസ്ഥാ നിരീക്ഷകനായും പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്.

ഡിവിഡി വരെ

ഡിവിഡി വരെ

നേരം എന്നൊരു സിനിമയുണ്ടായിരുന്നു. അതില്‍ മനോജ് കെ ജയന്‍ ചോദിക്കുന്നത് പോലെ ആണ് എന്ന് തോന്നുന്നു ഇപ്പോള്‍ ടിവി ചാനലുകാരും ചോദിക്കുന്നത്. ഇവിടെയിപ്പോ സിഡി മാത്രമല്ല, ഡിവിഡി വരെ റൈറ്റ് ചെയ്യാന്‍ അറിയാം!

എന്താപ്പോ പറ്റിയത്

എന്താപ്പോ പറ്റിയത്

ഇതിപ്പോ എന്താണ് പറ്റിയത് എന്നാണ് പലരുടേയും സംശയം. എങ്ങനെയാണ് ഒരാള്‍ക്ക് ഇത്രയും വ്യത്യസ്ത തരം നിരീക്ഷകന്‍ ആകാന്‍ പറ്റുന്നത്!

ത്രീ ഇന്‍ വണ്‍

ത്രീ ഇന്‍ വണ്‍

ചാനല്‍ ചര്‍ച്ചയ്ക്ക് പോകുന്ന ശ്രീജിത്ത് പണിക്കര്‍ ഇങ്ങനെ ആണത്രെ. എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ പത്ത്, കൊള്ളുമ്പോള്‍ 100 എന്ന മട്ടില്‍ പേര് മാറും!

ഇതെല്ലാം ചേര്‍ന്ന്

ഇതെല്ലാം ചേര്‍ന്ന്

ഐടി നിരീക്ഷകന്‍, കാലാവസ്ഥാ നിരീക്ഷകന്‍, സംവാദകന്‍, സാമ്പത്തിക വിദഗ്ധന്‍ തുടങ്ങിയവരെല്ലാം ഒത്തുചേര്‍ന്ന അപൂര്‍വ്വ സൃഷ്ടിയാണത്രെ ഇദ്ദേഹം. നിങ്ങള്‍ ശക്തിമാന്‍ സീരിയല്‍ ഒന്നും കണാണാറില്ലേ...

ഒന്ന് ഉറച്ച് നില്‍ക്ക്

ഒന്ന് ഉറച്ച് നില്‍ക്ക്

ചാനലുകാര്‍ക്കോ ഒരു ബോധമില്ലെന്ന് പറയാം. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ശ്രീജിത്ത് പണിക്കര്‍ക്കെങ്കിലും ഇതൊന്ന് തിരുത്തിക്കൂടെ. അല്ലെങ്കില്‍ നാട്ടുകാര്‍ ഇതുപോലെ പ്രതികരിക്കും.

പവനായിയെ വെല്ലും

പവനായിയെ വെല്ലും

പ്രൊഫഷണല്‍ കില്ലര്‍ ആയിരുന്ന പവനായിയേയും അദ്ദേഹത്തിന്റെ സ്യൂട്ട് കേസിനേയും ഓര്‍ക്കുന്നില്ലേ. അതുപോലെ ആണത്രെ ഇദ്ദേഹം. ഓരോ ചര്‍ച്ചയ്ക്ക് പോകുമ്പോള്‍ അവിടത്തെ സാഹചര്യം അനുസരിച്ച് നിരീക്ഷക പദവി തിരഞ്ഞെടുക്കും!

എല്ലാം ഞാന്‍ തന്നെ

എല്ലാം ഞാന്‍ തന്നെ

എല്ലാം മായ എന്നൊക്കെ പറയുന്നത് പോലെ ആണോ ഇത് എന്നുകൂടി ഉറപ്പിക്കേണ്ട സ്ഥിതി ആയിട്ടുണ്ട്. എല്ലാം ഞാന്‍ തന്നെ എന്ന് പറഞ്ഞാല്‍ നാട്ടുകാര്‍ വിശ്വസിക്കുമോ എന്ന് കൂടി ആലോചിക്കണ്ടേ!

 വിജ്ഞാനകോശം 'രാമനാഥന്‍'

വിജ്ഞാനകോശം 'രാമനാഥന്‍'

ജയറാമിന്റെ കഥാനായകന്‍ എന്നൊരു സിനിമയുണ്ട്. അതിലെ നായക കഥാപാത്രത്തിന്റെ പേര് രാമനാഥന്‍ എന്നാണ്. ഏതാണ്ട് അതുപോലെ ആണത്രെ ഈ ശ്രീജിത്ത് പണിക്കര്‍!

ഒരു നിരീക്ഷണ ജീവിതം

ഒരു നിരീക്ഷണ ജീവിതം

രാവിലെ എഴുന്നേറ്റ് രാഷ്ട്രീയം നിരീക്ഷിക്കും. അത് കഴിഞ്ഞാല്‍ പിന്നെ സാമ്പത്തികം നിരീക്ഷിക്കുക്കും. പിന്നെ ഐടി... ഒന്നും കിട്ടിയില്ലെങ്കില്‍ വരിവരിയായി പോകുന്ന ഉറുമ്പുകള വരെ നിരീക്ഷിക്കുമെന്ന്! വല്ലാത്ത നിരീക്ഷണ ജീവിതം തന്നെ!

അപ്പോള്‍ സിഎഎ വിഷയത്തില്‍...

അപ്പോള്‍ സിഎഎ വിഷയത്തില്‍...

ശ്രീജിത്ത് പണിക്കര്‍ ഐടി വിദഗ്ധനാണെന്ന് അംഗീകരിക്കുന്നവരില്‍ കൊങ്ങികളും കൂട്ടരും ഉണ്ടത്രെ. പക്ഷേ, സിഎഎ വിഷയത്തില്‍ സാമൂഹിക നിരീക്ഷകനായിരുന്ന ശിരീജിത്ത് പണിക്കരെ അംഗീകരിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട്!

അയാള്‍ക്ക് തന്നെ പിടിയില്ല!

അയാള്‍ക്ക് തന്നെ പിടിയില്ല!

അയാള്‍ അങ്ങനെ ഒരാളാ... ചിലപ്പോള്‍ ഐടി വിദഗ്ധന്‍, ചിലപ്പോള്‍ രാഷ്ട്രീയ നിരീക്ഷകന്‍, ചിലപ്പോള്‍ കൈനോട്ട വിദഗ്ധന്‍, ചിലപ്പോള്‍ പക്ഷി നിരീക്ഷകന്‍...

അയാള്‍ ആരാണെന്ന് അയാള്‍ക്ക് തന്നെ പിടിയില്ല!

കുത്തുകള്‍ കൂടുംതോറും

കുത്തുകള്‍ കൂടുംതോറും

ഇതുപോലെ ആണത്രെ ഇദ്ദേഹത്തിന്റെ കാര്യം. ഓരോ പൊട്ടുകുത്തുമ്പോഴും അദ്ദേഹത്തിന്റെ ടൈറ്റില്‍ മാറിക്കൊണ്ടിരിക്കും. എന്നാല്‍ ഒരു കാര്യത്തില്‍ മാത്രം ഒരു വ്യത്യാസവും ഉണ്ടാവില്ല. അത് എന്താണെന്ന് കണ്ട് പിടിക്കാമോ!

English summary
Who is Sreejith Panicker? Many people ask this question whether he is a political analyst, IT Expert. Economic Expert or a Social Observer?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X