കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂപ്പർ താരത്തിനെതിരെ ആഞ്ഞടിച്ച് വിനയൻ... താൻ പറഞ്ഞതാണ് ശരി; ആരാണ് വിനയനെ ഒതുക്കിയ താരം?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: സംവിധായകൻ വിനയൻ വർഷങ്ങളായി താര സംഘടനയായ അമ്മയുടേയും ഫെഫ്കയുടേയും ഇരയാണ്. എട്ട് വർഷങ്ങൾക്ക് ശേഷം വിനയൻ ആ വിലക്കിന് മറുപടി പറയുകയാണ്. അമ്മയ്ക്കും ഫെഫ്കയ്ക്കം കിട്ടിയത് പിഴയുടെ പണിയും.

വിനയനെതിരെയുള്ള വിലക്കിനെതിരെ അദ്ദേഹം വെറുതേയിരുന്നില്ല. സിനിമയിൽ നിന്ന് ഒളിച്ചോടുകയും ചെയ്തില്ല. പകരം നിയമത്തിന്റെ വഴി സ്വീകരിച്ചു. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയാണ് വിനയന് തുണയായത്.

സൂപ്പർ താരമായിരുന്നില്ല, താനായിരുന്നു ശരി എന്ന് എല്ലാവരും മനസ്സിലാക്കണം എന്നാണ് വിനയൻ ഇപ്പോൾ പറയുന്നത്. ആരാണ് വിനയനെ ഒതുക്കാനിറങ്ങിയ ആ സൂപ്പർ താരം എന്നാണ് ഇപ്പോഴത്തെ സോഷ്യൽ മീഡിയ ച‍ർച്ച.

എട്ട് വർഷങ്ങൾ

സംവിധായകൻ വിനയനെ മുഖ്യഥാര സിനിമ രം​ഗത്ത് നിന്ന് വിലക്കിയിട്ട് എട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നാൽ അതിന്റെ പേരിൽ വെറുതേയിരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.

അമ്മയും ഫെഫ്കയും

താരസംഘടനയായ അമ്മയും ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള എന്ന ഫെഫ്കയും ആയിരുന്നു വിനയനെ വിലക്കിയത്. അതിനെതിരെ നിയമത്തിന്റെ വഴിയിൽ നീങ്ങിയ വിനയൻ ഇക്കാലത്തിനടയ്ക്ക് സിനിമകളും സംവിധാനം ചെയ്തു.

സൂപ്പർ താരമായിരുന്നില്ല ശരി

സൂപ്പർ താരം പറഞ്ഞതായിരുന്നില്ല, താൻ പറഞ്ഞതായിരന്ന ശരി എന്ന് ഈ ഒരു രാത്രിയെങ്കിലം ഓർക്കണം എന്നായിരുന്നു വിനയന്റെ പ്രതികരണം. മാതൃഭൂമി ഓൺലൈനിനോടായിരുന്നു വിനയൻ പ്രതികരിച്ചത്.

പേര് പറയുന്നില്ല... പക്ഷേ

ആരുടേയും പേരെടുത്ത് പറയുന്നില്ലെന്ന് പറഞ്ഞായിരുന്നു വിനയൻ പ്രതികരിച്ചത്. തന്റെ എട്ട് വർഷം നശിപ്പിച്ചവരോട് പറയാനുള്ളത് എന്ന് പറഞ്ഞായിരന്നു വിനയൻ ഇക്കാര്യം പറഞ്ഞത്.

രാഷ്ട്രീയക്കാർക്കും ഉപദേശം

സിനിമാക്കാരോടും സൂപ്പർ താരത്തിനോടും മാത്രമല്ല, വലിയ നേതാക്കളോടം മന്ത്രിമാരോട് പോലും തനിക്ക് പറയാനുള്ളത് ഇതാണെന്നും വിനയൻ പ്രതികരിച്ചു. അമ്മയുടെ വിലക്കിനാൽ മുഖ്യധാരാ നായകർ ആരും തന്നെ ഏറെ കാലമായി വിനയൻ ചിത്രങ്ങളിൽ അഭിനയിക്കാറില്ല.

ആരാണ് ആ സൂപ്പർ താരം?

വിനയനെ വിലക്കാൻ പിറകിൽ നിന്ന അല്ലെങ്കിൽ അതിനെ പിന്തുണച്ച സൂപ്പർ താരം ആരാണ് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. അക്കാലത്തെ അമ്മ ഭാരിവാഹിയായ സൂപ്പർ താരത്തിന് നേർക്ക് തന്നെയാണ് സംശയം നീളുന്നത്.

എന്തിന് വിനയനെ വിലക്കി?

എന്തിന്റെ പേരിലായിരുന്നു വിനയനെ താര സംഘടനയും ഫെഫ്കയും വിലക്കിയത് എന്ന ചോദ്യവും നിർണായകമാണ്. ചിലരുടെ താത്പര്യങ്ങൾ മാത്രമായിരുന്നു അതിന് പിന്നിൽ എന്നാണ് ആരോപണം.

താരങ്ങളെ സംഭാവന ചെയ്ത വിനയൻ

കലാഭവൻ മണി, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങി ഒരുപാട് പേരെ നായക പദവിയിലേക്ക് ഉയർത്തിയത് വിനയൻ ചിത്രങ്ങൾ ആയിരുന്നു. വിനയന്റെ സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ പൃഥ്വിരാജിന് പോലും ഒരുകാലത്ത് അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വന്നിരുന്നു.

മോഹൻലാൽ ഒഴികെ

സൂപ്പർ താരം മോഹൻലാൽ ഒഴികെ ഒട്ടുമിക്ക താരങ്ങളും വിനയൻ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി രണ്ട് വിനയൻ ചിത്രങ്ങളിലാണ് നായക വേഷം ഇട്ടത്. പൃഥ്വിരാജും ദിലീപും എല്ലാം വിനയൻ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളവരാണ്.

 കഴിഞ്ഞ എട്ട് വർഷം

വിലക്ക് വന്നതിന് ശേഷം ഇപ്പോൾ എട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കന്നത്. ഇക്കാലത്തിനിടയിൽ വിനയൻ സംവിധാനം ചെയ്തത് നാല് സിനിമകൾ മാത്രമായിരുന്നു. അതിലൊന്നും പ്രമുഖ താരങ്ങൾ അഭിനയിക്കുകയം ചെയ്തില്ല.

ഇനി എന്ത്?

ഇപ്പോൾ വിനയന്റെ പരാതിയിൽ തീർപ്പായിരിക്കുകയാണ്. അമ്മയും ഫെഫ്കയും വിനയന്റെ വിലക്ക് നീക്കുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

അമ്മയ്ക്കും ഫെഫ്കയ്ക്കും പിഴ

വിനയനെ വിലക്കിയ സംഭവത്തിൽ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അമ്മയ്ക്കം ഫെഫ്കയ്ക്കും പിഴ ചുമത്തിയിട്ടുണ്ട്. അമ്മ നാല് ലക്ഷവും ഫെഫ്ക 81,000 രൂപയും ആണ് പിഴ അടക്കേണ്ടത്.

ഇന്നസെന്റും സിബി മലയിലും അടക്കണം

നടനും എംപിയും അമ്മയടെ പ്രസിഡന്റും ആയ ഇന്നസെന്റ്, ഇടവേള ബാബു, സംവിധായകരായ സിബി മലയിൽ, ബി ഉണ്ണികൃഷ്ണൻ, കെ മോഹനൻ എന്നവരും പിഴയടച്ചേ പറ്റൂ. ഇന്നസെന്റ് 51,000 രൂപയും സിബി മലയിൽ 61,000 രൂപയും ആണ് പിഴ അടക്കേണ്ടത്.

English summary
Who was that superstar who acted against Director Vinayan?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X