കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുള്‍ കലാമിന്റെ സ്വപ്‌നത്തിന് ഐസിയുവില്‍ മാരക ട്രോളുകള്‍.. എന്താ സംഭവം?

  • By Muralidharan
Google Oneindia Malayalam News

സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവണമെങ്കില്‍ അദ്യം സ്വപ്നങ്ങള്‍ കാണുക എന്നതായിരുന്നു മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ തത്വം. ഇന്ത്യക്കാരെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച ശാസ്ത്രജ്ഞന്‍ എന്നും ആളുകള്‍ അദ്ദേഹത്തെ വിളിക്കുന്നു. മിസൈല്‍ സാങ്കേതികവിദ്യാ വിദഗ്ദനും എഞ്ചിനീയറുമായ കലാം രാജ്യത്തിന്റെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു.

മരിച്ചതിന് ശേഷവും അബ്ദുള്‍ കലാമിന്റേത് എന്ന് പറഞ്ഞ് ഒരുപാട് മഹദ് വചനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ പലതും ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ട്രോള്‍ ഗ്രൂപ്പായ ഐ സി യുവില്‍ കലാമിന്റെ സ്വപ്‌നങ്ങള്‍ക്ക് ഇഷ്ടം പോലെ ട്രോളുകളാണ് വരുന്നത്. എന്താണ് കാര്യമെന്ന് പോലും ആര്‍ക്കും അറിയില്ല. എന്നാലും ട്രോളുക തന്നെ. കാണൂ ചില സാംപിളുകള്‍..

ഉറക്കത്തില്‍ കാണുന്നതല്ല

ഉറക്കത്തില്‍ കാണുന്നതല്ല

ഉറക്കത്തില്‍ കാണുന്നതാണ് സ്വപ്‌നമെന്ന് എല്ലാവരും പറയും. എന്നാല്‍ ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്‌നമെന്ന് അബ്ദുള്‍ കലാമും. അത് തന്നെ വ്യത്യാസം

 ട്രോള്‍ ചെയ്യല്ലേ

ട്രോള്‍ ചെയ്യല്ലേ

അബ്ദുള്‍ കലാമിനെ ട്രോള്‍ ചെയ്യരുത് എന്ന് പറയുന്ന ഒരുപാട് പേരെയും ഫേസ്ബുക്കില്‍ കാണാം. കാരണം ഒന്ന് ചോദിച്ച് നോക്കൂ

 ഓവര്‍ റേറ്റഡ് ആണോ

ഓവര്‍ റേറ്റഡ് ആണോ

അബ്ദുള്‍ കലാം ഓവര്‍ റേറ്റഡാണ് എന്ന് പറയുന്നവരുമുണ്ട്. അവര്‍ അഗ്നിച്ചിറകുകള്‍ വായിച്ചാല്‍ കാര്യം മനസിലാകും

 ഇത്തരം ചിത്രങ്ങള്‍

ഇത്തരം ചിത്രങ്ങള്‍

ട്രോളിന്റെ പേരില്‍ ഇത്തരം ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്ത് അപ്ലോഡ് ചെയ്യുന്നവരും ഉണ്ട്. കലാം സ്വപ്‌നം പഠിപ്പിച്ചത് ഇങ്ങനെയാണത്രെ

 സച്ചിനാണെന്ന് പറഞ്ഞതോ

സച്ചിനാണെന്ന് പറഞ്ഞതോ

സ്വപ്‌നം കാണാന്‍ പഠിപ്പിച്ചത് കലാമാണത്രെ. അപ്പോള്‍ അന്ന് സച്ചിനാണെന്ന് പറഞ്ഞതോ

 സ്വപ്‌നം കാണാന്‍ പഠിച്ചിട്ടോ

സ്വപ്‌നം കാണാന്‍ പഠിച്ചിട്ടോ

കലാം സ്വപ്‌നം കാണാന്‍ പഠിപ്പിച്ചവരെല്ലാം ആ സ്വപ്‌നം കണ്ട് ജീവിതത്തില്‍ വിജയിച്ചോ

English summary
Social media groups troll APJ Abdul Kalam and his dreams.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X