കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃതാനന്ദമയിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്ഷേപം; നടക്കുന്നത് അന്ന് വിഎസ് പറഞ്ഞതോ?

  • By Desk
Google Oneindia Malayalam News

വളരെ കാല്‍ക്കുലേറ്റഡ് ആയി അന്യമതത്തില്‍ നിന്നുള്ള ആളുകള്‍ ഇതുപോലെ പാവപ്പെട്ട മതങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന നേതാക്കളെ അവഹേളിക്കാന്‍ വേണ്ടി ചെയ്യുന്നതും ആയിക്കൂടെ - ഗെയ്ല്‍ ട്രെഡ്‌വെല്‍ വിവാദം കത്തിനില്‍ക്കുമ്പോള്‍ സി പി എം നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞ വാക്കുകളാണ് അത്. തീരദേശത്ത് നിന്നും ഉയര്‍ന്നുവന്ന അമൃതാനന്ദമയിയെ ആക്ഷേപിക്കുന്ന ശരിയല്ല എന്നും അന്ന് വി എസ് പറഞ്ഞു.

മാതാ അമൃതാനന്ദമയിയെ ആക്ഷേപിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്ററുകള്‍ പ്രചരിക്കുകയാണ് ഇപ്പോള്‍. കടപ്പുറം സുധാമണിയെന്ന് വിളിച്ചാണ് ഹീനമായ ഭാഷയില്‍ അവരെ ആളുകള്‍ ആക്ഷേപിക്കുന്നത്. ഒരു പ്രമുഖ ആശുപത്രിയിലെ നഴ്‌സ് ബലാത്സംഗം ചെയ്യപ്പെട്ടു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയില്‍ ഈ ആക്രമണങ്ങള്‍ നടക്കുന്നത്.

ആരാണ് ഈ ആക്ഷേപങ്ങള്‍ക്ക് പിന്നില്‍? എന്താകും ഇവരുടെ ലക്ഷ്യം? സോഷ്യല്‍ മീഡിയയില്‍ത്തന്നെയുള്ള ഒരു പറ്റം ആളുകളുടെ ചോദ്യങ്ങള്‍ ഇങ്ങനെ പോകുന്നു...

എതിര്‍ക്കുന്നത് ഇവരോ

എതിര്‍ക്കുന്നത് ഇവരോ

മാതാ അമൃതാനന്ദമയിയുടെ പേരുള്ളത് എന്തും, അതിപ്പോള്‍ സ്‌കൂളുകളോ കോളജുകളോ ആശുപത്രികളോ മറ്റ് ആത്മീയ സ്ഥാപനങ്ങളോ എന്തുമായിക്കോട്ടെ, കണ്ണും പൂട്ടി എതിര്‍ക്കണം എന്ന് കരുതുന്നവരാണോ അമൃതാനന്ദമയിക്കെതിരെ ഈ ആക്ഷേപം ഉന്നയിക്കുന്നത്.

പ്രചാരണങ്ങള്‍ ഇങ്ങനെ

പ്രചാരണങ്ങള്‍ ഇങ്ങനെ

രഹസ്യ ഐ സി യുവിലെ അഞ്ചാം നമ്പര്‍ ബെഡിലാണ് പീഡനത്തിന് ഇരയായ നഴ്‌സിനെ ചികിത്സിക്കുന്നത് എന്ന് വരെ സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പറയുന്നു. എന്നാല്‍ എവിടെനിന്നാണ് ഇത്തരം വിവരങ്ങള്‍ ഇവര്‍ക്ക് കിട്ടുന്നത് എന്നതിന് മാത്രം ഒരു തെളിവും ഇല്ല. ആരോപണങ്ങള്‍ ഉന്നയിക്കുന്നവരാകട്ടെ ഇതിന്റെ ഉറവിടം എവിടെനിന്ന് എന്ന് പറയുന്നുമില്ല.

മാധ്യമങ്ങള്‍ കണ്ണടയ്ക്കുകയാണോ

മാധ്യമങ്ങള്‍ കണ്ണടയ്ക്കുകയാണോ

പ്രമുഖ ആശുപത്രി എന്ന് പറഞ്ഞാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയ മാധ്യമങ്ങളെയും കുറേ ആക്ഷേപങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ ഈ സംഭവത്തെപ്പറ്റി ആധികാരികമായ വിവരങ്ങള്‍ ആര്‍ക്കും നല്‍കാനില്ല. പോലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല.

ഇതിന്റെ പേരാണോ ആക്ടിവിസം

ഇതിന്റെ പേരാണോ ആക്ടിവിസം

സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്തകള്‍ പുറംലോകം അറിയുന്ന ഇക്കാലത്തും ഇത്തരം കൂട്ടായ ആക്രമണങ്ങളും ക്യാംപെയ്‌നുകളും ഒരു സ്ഥാപനത്തിന് നേരെ നടത്തുന്നത് ആരാണ്. എന്ത് ക്രെഡിബിലിറ്റിയാണ് ആക്ഷേപങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്ക് ഉള്ളത്. തെളിവുകള്‍ കയ്യിലുണ്ടെങ്കില്‍ ഇവര്‍ പോലീസിന് വിവരം കൈമാറാത്തത് എന്താണ്.

പരാതിക്കാരിയെ കണ്ടവരുണ്ടോ

പരാതിക്കാരിയെ കണ്ടവരുണ്ടോ

പീഡനത്തിന് ഇരയായി എന്ന് പറയുന്ന പരാതിക്കാരിയെ കണ്ടവരോ അവരോട് സംസാരിച്ചവരോ ആരെങ്കിലും ഉണ്ടോ. ഇതിന്റെ നിജസ്ഥിതി അറിയുന്ന ആരാണ് ഉള്ളത്. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ ശരിയായ വിവരങ്ങള്‍ എന്തുകൊണ്ട് പുറത്തുവരുന്നില്ല.

സമാധാനം പറയുമോ

സമാധാനം പറയുമോ

ഇനി ഈ വാര്‍ത്തയും വിവാദവും കെട്ടിച്ചമയ്ക്കപ്പെട്ടതാണെങ്കില്‍ മാതാ അമൃതാനന്ദമയിയെ ഈ ആക്ഷേപിക്കുന്നതിന് പിന്നിലെ കാരണമെന്താണ്. ആശുപത്രിക്കും അവര്‍ക്കും ഉണ്ടായിട്ടുള്ള ദുഷ്‌പേരിന് ആര് സമാധാനം പറയും

അന്വേഷണം എവിടെവരെ

അന്വേഷണം എവിടെവരെ

മുഖ്യമന്ത്രി പിണറായി വിജയനോ മന്ത്രിമാരോ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന മറ്റാരുമോ ഈ വിവാദത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പരാതി ലഭിച്ചില്ലെങ്കില്‍ പോലും സ്വമേധയാ പോലീസിന് അന്വേഷിക്കാമെന്നിരിക്കേ ഈ വിവാദത്തില്‍ വ്യക്തത വരുത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയല്ലേ.

വി എസ് പറഞ്ഞതാണോ സത്യം

വി എസ് പറഞ്ഞതാണോ സത്യം

അമൃതാനന്ദമയിയെക്കുറിച്ച് ഉയരുന്ന ആരോപണങ്ങളില്‍ കഴമ്പുണ്ട് എന്ന് കരുതുന്നില്ല എന്നാണ് വി എസ് അച്യുതാനന്ദന്‍ അന്ന് മീഡിയ വണ്‍ ചാനലിനോട് പറഞ്ഞത്. ഈ വീഡിയോയും ആളുകള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നുണ്ട്.

 എങ്ങനെയാണ് മൂടിവെക്കുക

എങ്ങനെയാണ് മൂടിവെക്കുക

സമൂഹമാധ്യമങ്ങളിലൂടെ ഓരോ കാര്യങ്ങളും പുറത്തുവരുന്ന ഈ കാലത്ത് ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ അത് എങ്ങനെയാണ് മൂടിവെക്കാന്‍ കഴിയുക എന്ന് ചോദിക്കുന്നവരുമുണ്ട്. കെട്ടിച്ചമക്കപ്പെട്ട വാര്‍ത്തയാണ് ഇതെന്ന് ഒരുപാട് പേര്‍ കരുതാനുള്ള കാരണവും ഇത് തന്നെ

സോഷ്യല്‍ മീഡിയയുടെ ദൗര്‍ബല്യം

സോഷ്യല്‍ മീഡിയയുടെ ദൗര്‍ബല്യം

കേസിന്റെ നിജസ്ഥിതികള്‍ ഇനിയും പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. എന്നാലും ഊഹാപോഹങ്ങള്‍ കൊണ്ട് ആര്‍ക്കെതിരെ വേണമെങ്കിലും ക്യാംപെയ്ന്‍ നടത്താനും പ്രചാരണങ്ങള്‍ അഴിച്ചുവിടാനും കുറച്ച് പേരെയെങ്കിലും അത് വിശ്വസിപ്പിക്കാനും കഴിയുന്നു എന്നത് സോഷ്യല്‍ മീഡിയയുടെ വിശ്വാസ്യത കെടുത്തുന്നതല്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്.

പരാതി നല്‍കിയത് എന്തിന്

പരാതി നല്‍കിയത് എന്തിന്

അമൃത ആശുപത്രിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങളും അധിക്ഷേപങ്ങളും പ്രചരിച്ചുതുടങ്ങിയതോടെയാണ് ആശുപത്രിയുടെ ഭാഗത്ത് നിന്നും നിയമപരമായ പ്രതികരണം ഉണ്ടായത്. കുപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം.

പോലീസ് സംഘം അന്വേഷിക്കുന്നു

പോലീസ് സംഘം അന്വേഷിക്കുന്നു

അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പോലീസ് സംഘം അമൃത ആശുപത്രിയില്‍ എത്തി സംഭവം അന്വേഷിച്ചതായി പത്രവാര്‍ത്ത ഉണ്ടായിരുന്നു. മെയ് 30ന് ശേഷമുള്ള സി സി ടി വി ദൃശ്യങ്ങളും ആശുപത്രിയിലെത്തിയ ആളുകളുടെ വിവരങ്ങളും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ടത്രെ.

പിന്നില്‍ ആശുപത്രി ലോബിയോ

പിന്നില്‍ ആശുപത്രി ലോബിയോ

അമൃത ആശുപത്രിക്ക് നേരെയുള്ള ആ ആരോപണങ്ങള്‍ക്ക് പിന്നില്‍ കൊച്ചിയിലെ ആശുപത്രി ലോബികളാണ് എന്ന പ്രചാരണവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങളും ആരോപണം ഉന്നയിക്കുന്നവര്‍ തുറന്നുപറയുന്നില്ല എന്നതാണ് ശ്രദ്ധേയം.

English summary
Social media posters abuses Mata Amruthanandamayi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X