കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്ലെറിയുന്നവര്‍ക്ക് തെറ്റി, ഈ ജോണ്‍ ബ്രിട്ടാസിന്റെ 'ജെബി ജംഗ്ഷന്‍' നിങ്ങളുദ്ദേശിക്കുന്ന ഷോ അല്ല...

  • By Desk
Google Oneindia Malayalam News

മാനസിക രോഗികളുടെ ആത്മാവിഷ്‌കാരം എന്ന് സംവിധായകന്‍ ജോണ്‍ ബ്രിട്ടാസിന്റെ ജെ ബി ജങ്ഷനെ വിളിക്കുന്നു. ആഷിഖ് അബു മാത്രമല്ല, സോഷ്യല്‍ മീഡിയയിലും അല്ലാതെയുമായി പലരും ജോണ്‍ ബ്രിട്ടാസിനെ തെറിവിളിക്കുന്നുണ്ട്. സഖാവ് എന്ന കവിത എഴുതിയ സാം മാത്യുവിന്റെ പുതിയ കവിതയ്ക്കും ആ കവിത കേട്ട് കയ്യടിച്ചു എന്നതിന്റെ പേരില്‍ പ്രതീക്ഷ ശിവദാസ് എന്ന പെണ്‍കുട്ടിക്കും വരെ കിട്ടുന്നുണ്ട് സോഷ്യല്‍ മീഡിയ തെറികള്‍.

<strong> 'പീഡകര്‍ക്കൊപ്പമോ പിണറായി'.. സൗമ്യ 'റിയാലിറ്റി ന്യൂസ് ഷോ'... വേണുവിനും ആഷിഖ് അബുവിനും പൊങ്കാല! </strong> 'പീഡകര്‍ക്കൊപ്പമോ പിണറായി'.. സൗമ്യ 'റിയാലിറ്റി ന്യൂസ് ഷോ'... വേണുവിനും ആഷിഖ് അബുവിനും പൊങ്കാല!

ഫാരിസ് അബൂബക്കറിന്റെ ഇന്റര്‍വ്യൂവില്‍ പ്രൊഫഷണലിസം കണ്ടവരൊക്കെ എന്തിനാണ് ഇപ്പോള്‍ ജോണ്‍ ബ്രിട്ടാസിനെ തെറി വിളിക്കുന്നത്. ഒരു ജനതയുടെ ആത്മാവിഷ്‌കാരമായ കൈരളി എന്തുകൊണ്ടാണ് പെട്ടെന്നൊരു പാര്‍ട്ടി ചാനലാകുന്നത്. തെറിവിളിക്കുന്നവര്‍ തിരിച്ചറിയേണ്ടത് ഇതാണ്, പണ്ട് പിണറായി പറഞ്ഞത് തന്നെ, ഈ ജോണ്‍ ബ്രിട്ടാസിനെപ്പറ്റി നിങ്ങള്‍ക്കൊരു ചുക്കും അറിയില്ല, ഈ ജെ ബി ജങ്ഷനെപ്പറ്റിയും.

സോഷ്യല്‍ മീഡിയയിലെ കൊലവിളി

സോഷ്യല്‍ മീഡിയയിലെ കൊലവിളി

എടുത്ത് കിണറ്റിലെറിയണം എന്ന് മുതല്‍, ഇവനെപ്പോലുള്ള ----കള്‍ക്ക് കേറി നിരങ്ങാനല്ല നമ്മള്‍ പണം പിരിച്ച് ചാനല്‍ തുടങ്ങിയത് എന്ന് വരെ പോകുന്നു ജെ ബി ജങ്ഷന്റെ പുതിയ എപ്പിസോഡിനെതിരായ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍. സഖാവ് എന്ന കവിത ആഘോഷിച്ചവരും ഇടതുപക്ഷ സഹായാത്രികരുമാണ് ഇച്ഛാഭംഗം കൊണ്ട് തുള്ളുന്നവരില്‍ ഭൂരിഭാഗവും.

എന്താണ് ജെ ബി ജങ്ഷന്‍

എന്താണ് ജെ ബി ജങ്ഷന്‍

ഇതിനെക്കാള്‍ പൈങ്കിളി കാണിച്ചിട്ടുണ്ട് ജെ ബി ജങ്ഷന്‍. ഇതൊരു ഫ്രണ്ട്ഷിപ്പ് ഷോയാണ് എന്ന് ഈ എപ്പിസോഡില്‍ പോലും അവതാരകനായ ജോണ്‍ ബ്രിട്ടാസ് പറയുന്നുണ്ട്. എന്ത് പൈങ്കിളി കാണിച്ചിട്ടായാലും, മലയാളം ചാനലുകളില്‍ എത്ര ചര്‍ച്ചകള്‍ ഇതേ റേറ്റിങില്‍ ഓടുന്നുണ്ട് എന്ന് നോക്കിയാല്‍ അറിയാം ജോണ്‍ ബ്രിട്ടാസിന്റെയും ജെ ബി ജങ്ഷന്റെയും പ്രാധാന്യം.

ബ്രിട്ടാസ് പറഞ്ഞ കാര്യങ്ങള്‍

ബ്രിട്ടാസ് പറഞ്ഞ കാര്യങ്ങള്‍

ജെ ബി ജങ്ഷന്റെ സഖാവ് എപ്പിസോഡില്‍ ബ്രിട്ടാസ് പറഞ്ഞ പല കാര്യങ്ങളും പൈങ്കിളിയാണെന്ന് തോന്നിപ്പോകും, ശരിയാണ്. പക്ഷേ, അത് ആ പ്രോഗ്രാമിന്റെ മൊത്തം മൂഡിന് യോജിച്ചതാണ്.. അയാള്‍ ഷോയില്‍ ഇടക്കിടെ പറയുന്നുമുണ്ട്. ഈ ഷോ എത്തരത്തിലുള്ളതാണെന്ന്. എന്തുകൊണ്ടാണ് അതാരും കേള്‍ക്കാതെ പോകുന്നത്.

ആദര്‍ശം വിറ്റാല്‍ ചാനല്‍ ഓടുമോ

ആദര്‍ശം വിറ്റാല്‍ ചാനല്‍ ഓടുമോ

ആദര്‍ശം പറയാനൊക്കെ കൊള്ളാം. പക്ഷേ ചാനല്‍ ഓടുമോ. പൈങ്കിളി എന്ന് കുറ്റം പറയുന്നവര്‍ ഈ പറയുന്ന കൈരളിയുടെ വെബ്‌സൈറ്റ് ഒന്ന് എടുത്തുനോക്കൂ, നടിക്ക് പറ്റിയ അബദ്ധം മുതല്‍ സമലമാന സോഫ്റ്റ് പോണ്‍ കണ്ടന്റുകളും വാര്‍ത്താ രൂപത്തില്‍ കണ്ടിട്ടില്ലേ. എങ്കില്‍പിന്നെ ചാനലിന് മാത്രമായി എന്താണ് പ്രത്യേകത.

ജോണ്‍ ബ്രിട്ടാസില്ലാതിരുന്ന കാലം

ജോണ്‍ ബ്രിട്ടാസില്ലാതിരുന്ന കാലം

ജോണ്‍ ബ്രിട്ടാസ് ഏഷ്യാനെറ്റില്‍ പോയിരുന്ന കാലത്തും ഇതുപോലെ ആളുകള്‍ ഒരുപാട് ചീത്ത വിളിച്ചിട്ടുണ്ട്. ചതിയനെന്നും വഞ്ചകനെന്നും വരെ വിളിച്ചവരുണ്ട്. പക്ഷേ അക്കാലത്ത് കൈരളിയുടെ റേറ്റിംഗ് എന്തായിരുന്നു എന്ന് നോക്കിയാലറിയാം ജോണ്‍ ബ്രിട്ടാസിന്റെ പ്രസക്തി. അതുകൊണ്ട് തന്നെയാണ് ഏഷ്യാനെറ്റില്‍ നിന്നും ഒരു പ്രയാസവും കൂടാതെ ബ്രിട്ടാസ് കൈരളിയിലേക്ക് തിരിച്ചെത്തിയതും.

ഇതൊരു ഫ്രണ്ട്ഷിപ്പ് ജംഗ്ഷന്‍

ഇതൊരു ഫ്രണ്ട്ഷിപ്പ് ജംഗ്ഷന്‍

ജോണ്‍ ബ്രിട്ടാസിന്റെ റേഞ്ചിനൊത്ത ഒരു പരിപാടിയില്ല ജെ ബി ജങ്ഷന്‍ എന്നാണ് ആരോപണമെങ്കില്‍ അതൊരു പരിധി വരെ ശരിയാണ് എന്ന് ഒരു വാദത്തിന് വേണ്ടി സമ്മതിക്കാം. സിനിമാ നടന്മാരെയും നടിമാരെയും വിളിച്ചിരുത്തി അടുക്കള തമാശകള്‍ പറയുന്ന ഒരു പരിപാടിയായി ജെ ബി ജങ്ഷനെ കാണുന്നവര്‍ ഒരുപാടുണ്ട്.

ഇനി കവിതയിലേക്ക്

ഇനി കവിതയിലേക്ക്

ബലാത്സംഗം ചെയ്യപ്പെട്ട പെണ്ണിനെന്താ പ്രണയം പാടില്ലെ? അങ്ങിനെ ഒരു പെണ്ണു ചിന്തിച്ചാല്‍ എന്തു കൊണ്ട് അത് കവിതയായിക്കൂടാ? കവിതയെ കവിതയായി കാണാന്‍ പറ്റാത്തവരുടെ നാട്. ഇതിലെവിടാണു സ്ത്രീ വിരുദ്ധത - ഫേസ്ബുക്കില്‍ കണ്ട ഒരു കമന്റാണ് ഇത്. ശരിയല്ലേ, ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരാകുന്ന മലയാളികള്‍ക്ക് ഒരു കവിതയെ കവിതയായി കാണാന്‍ പറ്റുന്നില്ലേ.

ഇതല്ലേ ഫാസിസം

ഇതല്ലേ ഫാസിസം

കവിതയെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയരുന്നത് സ്വാഭാവികം. പക്ഷേ വ്യക്തിഹത്യയും ചീത്തവിളിയും നടത്തി കവിതയെഴുതി പാടിയവനെയും അത് കേട്ടിരുന്ന പെണ്‍കുട്ടിയെയും ഭീഷണിപ്പെടുത്തുന്നത് ഫാസിസമല്ലേ. കവിത മോശമെങ്കില്‍ അതാണ് ചര്‍ച്ചയാകേണ്ടത്. അതല്ല കവിതയുടെ വിഷയമാണ് മോശമെങ്കില്‍ അത്.

സഖാവ് എവിടെ നിന്ന് വന്നു

സഖാവ് എവിടെ നിന്ന് വന്നു

ഈ സമയം മുതലെടുത്ത് ചിലര്‍ നേരത്ത വൈറലായ കാംപസ് കവിത സഖാവിനെയും ചീത്ത വിളിക്കുന്നുണ്ട്. സാം മാത്യു ഇപ്പോള്‍ എഴുതിയ കവിത മോശമെന്ന് സ്ഥാപിക്കാനാണിത്. സാം മാത്യു എസ് എഫ് ഐയുടെ ദേശീയ കവി എന്നൊക്കെയാണ് ആക്ഷേപം.

ആദ്യമായിട്ടാണോ

ആദ്യമായിട്ടാണോ

ബലാത്സംഗത്തിന്റെ ഇര, അത് ചെയ്തയാളെ സ്‌നേഹിക്കുന്നു എന്ന തരത്തിലുള്ള സിനിമകള്‍ ഇവിടെ ഇറങ്ങിയിട്ടില്ലേ. വിജയിച്ചിട്ടില്ലേ. നോവലുകള്‍ ഇല്ലേ. ഇതിലും മോശമായത് എന്ന് പറയാവുന്ന പരാമര്‍ശമുള്ള കവിതകള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെട്ടിട്ടില്ലേ. ഏത് തരത്തില്‍ കവിത എഴുതണമെന്നും എന്ത് എഴുതണമെന്നും എഴുതുന്നവന്‍ തീരുമാനിക്കട്ടെ - ഇതല്ലേ ശരി.

പരിപാടി കാണാം

സോഷ്യല്‍ മീഡിയയില്‍ വന്‍ വിവാദമായ ജെ ബി ജങ്ഷന്‍ എപ്പിസോഡ് കാണാം

English summary
Why Social Media criticize JB Junction and John Britas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X