കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെങ്കയ്യ നായിഡു സൈനയെ ടെന്നീസ് താരമാക്കിയോ എപ്പോ... ചുമ്മാ ട്രോളല്ലേ!

  • By Desk
Google Oneindia Malayalam News

കേരളത്തിലെ കായികമന്ത്രിയായ ഇ പി ജയരാജന്‍ ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയെ കേരളക്കാരനാക്കിയതിന്റെ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ അടങ്ങി വരുന്നതേ ഉള്ളൂ. അപ്പോഴതാ അടുത്ത വിശേഷം. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ബാഡ്മിന്റണ്‍ താരം സൈന നേവാളിനെ ടെന്നീസ് താരമാക്കി പോലും. കേന്ദ്രമന്ത്രിയുടെ പൊതുവിജ്ഞാനത്തെ കളിയാക്കി നിമിഷനേരം കൊണ്ട് ട്രോളുകളും ഇറങ്ങി.

സത്യത്തില്‍ എന്താണ് സംഭവിച്ചത് എന്ന് ആര്‍ക്കും അറിയില്ല. ട്രോളുകളില്‍ പറയുന്ന പോലെ ഒരു ട്വീറ്റ് വെങ്കയ്യ നായിഡുവിന്റെ പേജില്‍ ഇല്ല. സൈനയെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റ് വെങ്കയ്യ നായിഡു ഇട്ടിരുന്നു. അത് ജൂണ്‍ പന്ത്രണ്ടാം തീയതി രാത്രി പത്ത് മണിക്കാണ്. ട്രോളുകളില്‍ കാണുന്ന ട്വീറ്റാകട്ടെ ജൂണ്‍ 13 ന് രാവിലെ 7 മണിക്കുളളതും.

<strong>പൂച്ചേ പൂച്ചേ... ജി സുധാകരന് ട്രോള് കൊണ്ട് ആറാട്ട്.. ദയവ് ചെയ്ത് മന്ത്രി ഇനി കവിതയെഴുതല്ല്!</strong>പൂച്ചേ പൂച്ചേ... ജി സുധാകരന് ട്രോള് കൊണ്ട് ആറാട്ട്.. ദയവ് ചെയ്ത് മന്ത്രി ഇനി കവിതയെഴുതല്ല്!

ഇ പി ജയരാജന് ട്രോള് കിട്ടിയത് ബാലന്‍സാക്കാന്‍ സോഷ്യല്‍ മീഡിയയിലെ അനുകൂലികള്‍ നടത്തിയ ഫോട്ടോഷോപ്പ് ശ്രമമായിരുന്നു വെങ്കയ്യയുടെ ഇല്ലാത്ത ട്വീറ്റ് എന്നാണ് ഒരുവിഭാഗം ആളുകള്‍ പറയുന്നത്. ഇനി ട്രോളുകള്‍ നോക്കൂ...

ടെന്നീസ് കപ്പ് കൂടി

ടെന്നീസ് കപ്പ് കൂടി

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജയിച്ചുവരുന്ന സൈന നേവാള്‍ വെങ്കയ്യ നായിഡുവിന് വേണ്ടി ടെന്നീസ് കപ്പ് കൂടി എടുക്കുന്നു

വെങ്കയ്യ പറഞ്ഞത് ഇതാണ്

വെങ്കയ്യ പറഞ്ഞത് ഇതാണ്

ഇതല്ലേ വെങ്കയ്യ നായിഡു പറഞ്ഞത് എന്ന് ചോദിച്ചാണ് ട്രോളന്മാരെ സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ കളിയാക്കുന്നത്

ട്രോള്‍ ഇന്ത്യ ഗ്രൂപ്പ്

ട്രോള്‍ ഇന്ത്യ ഗ്രൂപ്പ്

തിരുവഞ്ചൂര്‍ ഗ്രൂപ്പുണ്ടാക്കി, ഇ പി ജയരാജനെ ആഡ് ചെയ്തു. കെ സുധാകരനെ ആഡ് ചെയ്തു. പിന്നെ ഇപ്പോഴിതാ വെങ്കയ്യ നായിഡുവിനെയും ആഡ് ചെയ്തു.

സംഘികളുടെ അവസ്ഥ

സംഘികളുടെ അവസ്ഥ

വെങ്കയ്യ നായിഡുവിന്റെ ട്വീറ്റ് കണ്ടപ്പോള്‍ സംഘികള്‍ ഇങ്ങനെയായി എന്നൊക്കെയാണ് ട്രോളുകള്‍

നായിഡുവിന് തന്നെ

നായിഡുവിന് തന്നെ

നായിഡുവിനെതിരായ ട്രോളുകള്‍ ഇറങ്ങുന്ന കാര്യം നായിഡുവിന്റെ ട്വീറ്റില്‍ തന്നെ പറയുന്നവരുമുണ്ട്

ഇ പി പറഞ്ഞതായിരിക്കും

ഇ പി പറഞ്ഞതായിരിക്കും

സൈന ടെന്നീസ് താരമാണ് എന്ന് കേട്ടപ്പോള്‍ ഇ പി ജയരാജന്‍ പറഞ്ഞതാണ് എന്നാണത്രെ എല്ലാവരും കരുതിയത്

സുധാകരനോ തിരുവഞ്ചൂരോ

സുധാകരനോ തിരുവഞ്ചൂരോ

ജയരാജന്‍, തിരുവഞ്ചൂര്‍, സുധാകരന്‍ ഇവരൊക്കെ അബന്ധം പറഞ്ഞാലും വെങ്കയ്യ നായിഡു ഇങ്ങനെ ഒരു കാര്യം പറയുമെന്ന് സംഘികള്‍ പോലും കരുതിയിരുന്നില്ലത്രെ

ട്രോളിന്റെ ലോകത്തേക്ക്

ട്രോളിന്റെ ലോകത്തേക്ക്

ട്രോളിന്റെ അധോലോകത്തേക്ക് വെങ്കയ്യ നായിഡുവിനെ ക്ഷണിക്കുന്ന ഇ പി ജയരാജന്‍

പറഞ്ഞ പോലെ ചെയ്തല്ലോ

പറഞ്ഞ പോലെ ചെയ്തല്ലോ

ഇനി ഇ പി ജയരാജന്‍ സജസ്റ്റ് ചെയ്ത പ്രകാരമാണോ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയത്.

തിരുവഞ്ചൂരിന് പകരം

തിരുവഞ്ചൂരിന് പകരം

കോണ്‍ഗ്രസുകാര്‍ തിരുവഞ്ചൂരിനെ ഇറക്കിയതിന് പകരമായിട്ടാണത്രെ സി പി എം ഇ പി ജയരാജനെ ഇറക്കിയത്.

പേര് കേട്ടാല്‍ വിറച്ചവര്‍

പേര് കേട്ടാല്‍ വിറച്ചവര്‍

കഴിഞ്ഞ ദിവസം വരെ ഇ പി ജയരാജന്റെ പേര് കേട്ടാല്‍ വിറച്ചിരുന്നവരൊക്കെ ഇപ്പോള്‍ ഭയങ്കര ട്രോളിങിലാണ്

ജയിച്ചുകളഞ്ഞു

ജയിച്ചുകളഞ്ഞു

അവസാനം തിരുവഞ്ചൂരിനെ മലര്‍ത്തിയടിച്ച് ഇപി ജയരാജന്‍ കപ്പ് നേടി. റിങില്‍ നിന്നും ഒരു കാഴ്ച

ബെസ്റ്റ് കായിക മന്ത്രി

ബെസ്റ്റ് കായിക മന്ത്രി

ബോക്‌സിങിലൂടെ കേരളത്തിന് മെഡല്‍ നേടിക്കൊടുത്ത വ്യക്തി - എന്ന് കേട്ടപ്പോള്‍ ജനങ്ങളുടെ ഭാവം

മുഹമ്മദലി സഖാവേ

മുഹമ്മദലി സഖാവേ

കേരളത്തിന്റെ പ്രശസ്തി ഉയര്‍ത്താനായി എത്രയെത്ര കളികളില്‍ ഇ പി യും ആലിക്കയും സിക്‌സറടിച്ചിട്ടുണ്ട് എന്നറിയോ

English summary
Why Social media troll Union Minister M Venkaiah Naidu over Saina Nehwal tweet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X