കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്ടത്തരം പറഞ്ഞ് ശ്രീജിത്ത് പണിക്കര്‍!!! സ്മിത മേനോന് പറ്റിയ അതേ പിഴ... ആര്യ രാജേന്ദ്രന് മത്സരിക്കാനാകുമോ?

  • By Desk
Google Oneindia Malayalam News

യുഡിഎഫ് തോല്‍ക്കാനുള്ള തയ്യാറെടുപ്പിലോ എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ച. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല, കെഎം ഷാജഹാന്‍, കോണ്‍ഗ്രസ് അനുകൂല മാധ്യമ പ്രവര്‍ത്തകനായ ജോര്‍ജ്ജ് പൊടിപ്പാറ, വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍ എന്നിവരായിരുന്നു ചര്‍ച്ചയില്‍.

കേരളത്തെ ഞെട്ടിക്കുന്ന ശ്രീജിത്ത് പണിക്കര്‍!!! ആരാണ് ഇദ്ദേഹം... ഇതൊക്കെ കണ്ടാൽ നിങ്ങളും ഞെട്ടും!!!കേരളത്തെ ഞെട്ടിക്കുന്ന ശ്രീജിത്ത് പണിക്കര്‍!!! ആരാണ് ഇദ്ദേഹം... ഇതൊക്കെ കണ്ടാൽ നിങ്ങളും ഞെട്ടും!!!

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തന്നെ... ഹൈക്കമാന്‍ഡിന്റെ പച്ചക്കൊടിയെന്ന് റിപ്പോർട്ട്; ആന്റണി നയിക്കുംഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തന്നെ... ഹൈക്കമാന്‍ഡിന്റെ പച്ചക്കൊടിയെന്ന് റിപ്പോർട്ട്; ആന്റണി നയിക്കും

ചര്‍ച്ച പൊടിപൊടിക്കുന്നതിനിടെയായിരുന്നു ശ്രീജിത്ത് പണിക്കര്‍ക്ക് ഒരു അമളി പിണഞ്ഞത്. അവതാരകനോ മറ്റ് പാനലിസ്റ്റുകളോ അത് ചൂണ്ടിക്കാണിച്ചതുമില്ല. മുമ്പൊരിക്കല്‍ മഹിള മോര്‍ച്ച നേതാവ് സ്മിത മേനോന് പിണഞ്ഞ അതേ അബദ്ധം തന്നെയാണ് ശ്രീജിത്ത് പണിക്കര്‍ക്കും പറ്റിയത്. പരിശോധിക്കാം...

സിപിഎമ്മിനെ കണ്ട് പഠിക്കണം

സിപിഎമ്മിനെ കണ്ട് പഠിക്കണം

കോണ്‍ഗ്രസ് സിപിഎമ്മിനെ കണ്ട് പഠിക്കണം എന്നതായിരുന്നു ചര്‍ച്ചയുടെ ഏറെക്കുറേയുള്ള ഭാഗങ്ങളിലും പലരും പറഞ്ഞുകൊണ്ടിരുന്നത്. പാനലിസ്റ്റ് ആയ ശ്രീജിത്ത് പണിക്കരും ഇത്തരത്തില്‍ കോണ്‍ഗ്രസിനെ ഉപദേശിക്കുന്നുണ്ടായിരുന്നു.

വികെ പ്രശാന്തിന്റൈ ഉദാഹരണം

വികെ പ്രശാന്തിന്റൈ ഉദാഹരണം

വട്ടിയൂര്‍ക്കാവ് സീറ്റില്‍ സിപിഎം വികെ പ്രശാന്തിനെ മത്സരിപ്പിച്ച സംഗതിയൊക്കെ ശ്രീജിത്ത് പണിക്കര്‍ ഉയര്‍ത്തിക്കാണിച്ചു. അന്ന് ബിജെപി എസ് സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം അമ്പേ പരാജയമായിരുന്നു എന്ന നിലപാടാണ് ശ്രീജിത്ത് പണിക്കര്‍ സ്വീകരിച്ചത്.

നേമത്ത് ആര്യ രാജേന്ദ്രന്‍

നേമത്ത് ആര്യ രാജേന്ദ്രന്‍

ഏറ്റവും പ്രായം കുറഞ്ഞ, ആര്യ രാജേന്ദ്രനെ പോലെ ഒരാളെ ഈ വരുന്ന തിരഞ്ഞെടുപ്പില്‍ സിപിഎം ഉപയോഗിച്ചാല്‍ താന്‍ അത്ഭുതപ്പെടില്ലെന്നാണ് ശ്രീജിത്ത് പറഞ്ഞത്. അത് ചിലപ്പോള്‍ കൈയ്യില്‍ കിട്ടാത്ത നേമം പോലെ ഉള്ള ഒരു സീറ്റ് ആയിക്കാം. അങ്ങനെ ചെയ്താല്‍ പോലും അത് ഒരു രാഷ്ട്രീയ തന്ത്രമാണെന്നാണ് താന്‍ മനസ്സിലാക്കുക എന്നും ശ്രീജിത്ത് പറഞ്ഞു.

ആര്യക്ക് എത്ര വയസ്സ്

ആര്യക്ക് എത്ര വയസ്സ്

ആര്യ രാജേന്ദ്രന്‍ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കോര്‍പ്പറേഷന്‍ മേയര്‍ ആണ്. 21 വയസ്സാണ് ആര്യ രാജേന്ദ്രന്റെ പ്രായം. ആര്യയെ തിരുവനന്തപുരം മേയര്‍ ആക്കാന്‍ സിപിഎം എടുത്ത തീരുമാനം വലിയ തോതില്‍ അംഗീകരിക്കപ്പെട്ടു എന്നത് ഒരു വാസ്തവമാണ്.

എന്താണ് മണ്ടത്തരം

എന്താണ് മണ്ടത്തരം

ഇനി ശ്രീജിത്ത് പണിക്കര്‍ പറഞ്ഞ കാര്യത്തിലെ മണ്ടത്തരത്തിലേക്ക് വരാം. ആര്യയെ പോലെ ഒരാളെ സിപിഎം ഇത്തവണ മത്സരരംഗത്തിറക്കിയാലും അത്ഭുതപ്പെടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ആര്യ രാജേന്ദ്രന് വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

എത്ര വയസ്സ് വേണം

എത്ര വയസ്സ് വേണം

പ്രായപൂര്‍ത്തി വോട്ടവകാശം ആയ എല്ലാവര്‍ക്കും തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവില്ല എന്നത് പോലെ തന്നെയാണ് നിയമസഭ തിരഞ്ഞെടുപ്പിലും. 25 വയസ്സ് പൂര്‍ത്തിയാവര്‍ക്ക് മാത്രമേ നിയമസഭയിലേക്കും ലോക്‌സഭയിലേക്കും മത്സരിക്കാനാവൂ എന്നതാണ് ചട്ടം. രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള ചുരുങ്ങിയ പ്രായം 30 വയസ്സാണ്. അതുകൊണ്ട് വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ നേമത്ത് എന്നല്ല, ഒരു മണ്ഡലത്തിലും ആര്യ രാജേന്ദ്രന് മത്സരിക്കാന്‍ സാധിക്കില്ല.

സ്മിത മേനോന് പിണഞ്ഞ അമളി

സ്മിത മേനോന് പിണഞ്ഞ അമളി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു സ്മിത മേനോന്റെ അമളി. ന്യൂസ് 18 കേരളയില്‍ രാഷ്ട്രീയത്തിലെ യുവാക്കളുടെ സാന്നിധ്യം സംബന്ധിച്ചായിരുന്നു ചര്‍ച്ച. തദ്ദേശ തിരഞ്ഞെടുപ്പില്‍ 19 യസ്സുള്ള കുട്ടികള്‍ വരെ മത്സരിച്ചിരുന്നു എന്നാണ് സ്മിത മേനോന്‍ പറഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 21 വയസ്സ് ആയിരിക്കെ ഇത്തരമൊരു വാദം ഉന്നയിച്ച സ്മിത മേനോന്‍ വലിയ തോതില്‍ ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസിനേക്കാള്‍...

കോണ്‍ഗ്രസിനേക്കാള്‍...

സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തെ കുറിച്ച് പ്രശംസിക്കുന്നുണ്ട് ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ശ്രീജിത്ത് പണിക്കര്‍. പന്തളത്തെ തോല്‍വിയില്‍ സിപിഎം എടുത്ത നടപടിയും തിരുവനന്തപുരത്തെ പരാജയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിഷ്‌ക്രിയത്വും ചൂണ്ടിക്കാണിച്ചു. ഇതിനെ പിന്തുണച്ച് അവതാരകനായ വിനു വി ജോണും എത്തി.

അടിപിടിയുടെ വക്കില്‍

അടിപിടിയുടെ വക്കില്‍

കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാലയും കെഎം ഷാജഹാനും തമ്മിലുള്ള തര്‍ക്കത്തിനും കഴിഞ്ഞ ദിവസത്തെ ന്യൂസ് അവര്‍ ചര്‍ച്ച വേദിയായിരുന്നു. കടുത്ത സിപിഎം വിമര്‍ശകനായ കെഎം ഷാജഹാന്‍ ഏറെക്കാലമായി കോണ്‍ഗ്രസിനെ അടിമുടി പിന്തുണയ്ക്കുന്ന ആളാണ്.

പിസി ജോർജ്ജ് മുസ്ലീം വിരുദ്ധനോ? പൂഞ്ഞാറിന് വേണ്ടിയുള്ള ചാവേറാക്രമണമെന്ന്... കണക്ക് നിരത്തി ജനപക്ഷംപിസി ജോർജ്ജ് മുസ്ലീം വിരുദ്ധനോ? പൂഞ്ഞാറിന് വേണ്ടിയുള്ള ചാവേറാക്രമണമെന്ന്... കണക്ക് നിരത്തി ജനപക്ഷം

Recommended Video

cmsvideo
Thiruvananthapuram Mayors Bhavan building Construction Likely to start soon

English summary
Will not wonder if CPM field Arya Rajedndran in Assembly Election says, Sreejith Panicker! But it was blunder by Panicker.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X