കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്യപ്പന്‍ 'പലര്‍ക്കുണ്ടായതാണോ'യെന്ന് അരുദ്ധതി; ഉത്തരം കേട്ടാല്‍ ചിരിച്ച് മണ്ണ് കപ്പും!

  • By Kishor
Google Oneindia Malayalam News

ശബരിമലയില്‍ ഇരിക്കുന്ന അയ്യപ്പനും ബാക്കി ക്ഷേത്രങ്ങളിലുള്ള അയ്യപ്പനും പലര്‍ക്കുണ്ടായതാണോ - സംശയം ചുംബന സമരത്തിലെ നായികയായിരുന്ന ഗവേഷക വിദ്യാര്‍ഥി അരുദ്ധതിയുടേതാണ്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലാണ് അരുദ്ധതി ഈ സംശയം ചോദിച്ചത്. ഹിന്ദുവിനെപ്പറ്റി പറയുമ്പോള്‍ മുസ്ലിമിനെ വലിച്ചിഴക്കുന്നവരെയും അരുദ്ധതി ശരിക്ക് കളിയാക്കി.

ടി ജി മോഹന്‍ദാസ് ഫാന്‍സ് എന്ന പേജാണ് അരുദ്ധതിക്ക് ഉത്തരവുമായി രംഗത്തെത്തിയിരിക്കുന്നത്. അരുന്ധതി... നിങ്ങള്‍ കുറച്ചുപേര്‍ തെരുവില്‍ ആരാനെ ചുംബിച്ചും കൂട്ടികൊടുത്തും... എന്നാണ് മറുപടി തുടങ്ങുന്നത്. ഭീകരമായ സയന്‍സ് ഒക്കെ പറഞ്ഞാണ് പോസ്റ്റ്. പരമാബദ്ധങ്ങള്‍ പറയുന്ന ഈ പോസ്റ്റ് മൂവായിരത്തിലധികം പേര്‍ ലൈക്ക് ചെയ്യുകയും 2700 ലധികം പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു എന്നറിയുമ്പോഴുള്ള ഞെട്ടലുണ്ടല്ലോ... എന്റെ സാറേ, പോസ്റ്റ് മൊത്തമായി കണ്ടാലേ അത് മനസിലാകൂ... പോസ്റ്റിലെ വാചകങ്ങളിലേക്ക്..

അത് വേറൊരാശ്വാസം

അത് വേറൊരാശ്വാസം

അരുന്ധതി... നിങ്ങള്‍ കുറച്ചുപേര്‍ തെരുവില്‍ ആരാനെ ചുംബിച്ചും കൂട്ടികൊടുത്തും കെട്ടുതാലി ചുട്ടെരിച്ചും, നടത്തിയ സമരങ്ങളൊക്കെ നാട്ടിലെ സ്ത്രീകളുടെ നന്മയ്ക്ക് വേണ്ടിയാണല്ലോ എന്നോര്‍ക്കുമ്പോഴാണ് ഒരാശ്വാസം... കേരളത്തിലെ നല്ല അച്ഛനും അമ്മയ്ക്കും ജനിച്ച ഒരു പെണ്ണും അതിനൊന്നും അന്ന് കൂട്ടുനിന്നില്ല.

നിനക്കെന്ത് യോഗ്യത

നിനക്കെന്ത് യോഗ്യത

വിശ്വാസിയല്ലാത്ത നിനക്ക് വിശ്വാസങ്ങളെ വിമര്‍ശിക്കാന്‍ എന്താണ് യോഗ്യത...? ലോകത്തുള്ള ചരിത്രമെല്ലാം അറിയാമെന്ന് പറയുന്ന ചരിത്ര വിദ്യാര്‍ത്ഥിനിയെന്തേ ശബരിമലയുടെ ചരിത്രം അറിയാതെ പോയി. 'ശബരിമലയിലെ അയ്യപ്പനും മറ്റുള്ള ക്ഷേത്രങ്ങളിലെ അയ്യപ്പനും പലര്‍ക്കുണ്ടായതാണോ' എന്ന് ചോദിച്ചില്ലേ?

ഇതോ നിന്റെ സംസ്‌കാരം

ഇതോ നിന്റെ സംസ്‌കാരം

അതാണോ നിന്റെ സംസ്‌ക്കാരം അച്ഛനും, സഹോദരനും, മുത്തച്ഛനും, ഭര്‍ത്താവും, അയല്‍ക്കാരനും ആണാണ്... എന്ന് കരുതി അമ്മ ഇവരോടെല്ലാം ഒരു പോലെയാണോ പെരുമാറുന്നത്... എല്ലാവര്‍ക്കും ഒരേ സ്ഥാനമാണോ നല്‍കുന്നത്... അങ്ങനെയാണോ കണ്ടുവളര്‍ന്നത്...

ക്ഷേത്രങ്ങളിലും അങ്ങനെ തന്നെ

ക്ഷേത്രങ്ങളിലും അങ്ങനെ തന്നെ

അതുപോലെയാണ് ഓരോ ക്ഷേത്രത്തിലെ പ്രതിഷ്ഠകളും അനുഷ്ഠാനങ്ങളും... വിശ്വാസമില്ലെങ്കില്‍ വിശ്വസിക്കണ്ട. എന്നു കരുതി ചീപ്പ് പബ്ലിസിറ്റിയ്ക്കു വേണ്ടി എല്ലായിടത്തും കയറി ചൊറിയരുത്...

ബോധക്ഷയമുണ്ടാകും, തീര്‍ച്ച

ബോധക്ഷയമുണ്ടാകും, തീര്‍ച്ച

അരുന്ധതി മോളെ... ആര്‍ത്തവ സമയത്ത് സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചാല്‍ അവര്‍ക്ക് താങ്ങാനാകാത്ത കാലുവേദനയും വയറുവേദനയും ബോധക്ഷയവും ഉണ്ടാകും. ഇക്കാരണം കൊണ്ടാണ് ക്ഷേത്രങ്ങളില്‍ ആര്‍ത്തവ സമയത്ത് സ്ത്രീകളെ വിലക്കിയിരിക്കുന്നത്.

ക്ഷേത്രങ്ങളുടെ സയന്‍സ്

ക്ഷേത്രങ്ങളുടെ സയന്‍സ്

ക്ഷേത്രങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ സയന്‍സുണ്ട്. ക്ഷേത്രങ്ങള്‍ പണിതിരിക്കുന്നത് പത്മാസനം മാതൃകയിലാണ്. വളരെ പവര്‍ഫുളളായ എനര്‍ജി ഫീല്‍ഡാണ് ഓരോ ക്ഷേത്രവും. ക്ഷേത്രാചാരങ്ങള്‍ പാലിക്കുന്ന ഒരു വ്യക്തിയുടെ ശരീരത്തില്‍ കടക്കുന്ന ഊര്‍ജ്ജം ലിംഗത്തിലേക്ക് പോകാതെ കാലുകളിലേക്ക് പോകും.

ആര്‍ത്തവത്തിന് പിന്നിലെ സയന്‍സ്

ആര്‍ത്തവത്തിന് പിന്നിലെ സയന്‍സ്

ആര്‍ത്തവമെന്ന സംഗതി ഉണ്ടാകുന്നത് തന്നെ ബോഡി ഓവര്‍ എര്‍ത്ത് ചെയ്യുന്നതിന്റെ ഫലമായാണ്. ആര്‍ത്തവ സമയത്ത് ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ബോഡി എര്‍ത്ത് ചെയ്യുന്നതിന്റെ അളവ് വളരെ കൂടുതലായിരിക്കും. ശരീരത്തിന് താങ്ങാന്‍ പോലും കഴിയില്ല. അല്ലാതെ ഇക്കാര്യത്തില്‍ സ്ത്രീ വിരുദ്ധത ഒന്നുമില്ല.

എല്ലാം സ്‌നേഹം കൊണ്ടാണ്

എല്ലാം സ്‌നേഹം കൊണ്ടാണ്

സത്യത്തില്‍ സ്ത്രീ സ്‌നേഹമാണ് ഇതിന് പുറകിലുള്ളത്. അതുകൊണ്ടു തന്നെ ആര്‍ത്തവ സമയത്ത് ക്ഷേത്രങ്ങളില്‍ കടക്കാന്‍ പൂതിയുള്ള യുക്തിവാദി സ്ത്രീകളെ ക്ഷേത്രത്തില്‍ കടത്തിവിടണം എന്നാണ് എന്റെ അഭിപ്രായം. പക്ഷേ വയറുവേദനയോ ബോധക്ഷയമോ ഉണ്ടായി തട്ടിപ്പോയാല്‍ ദൈവങ്ങളും തന്ത്രിമാരും ഉത്തരവാദിയല്ല എന്നെഴുതി വാങ്ങിയ ശേഷം വേണം അവരെ കടത്തിവിടാന്‍.

ഇനി കുറച്ച് ശാസ്ത്രം

ഇനി കുറച്ച് ശാസ്ത്രം

ഞാന്‍ പറയുന്ന കാര്യം ശാസ്ത്രീയമായി തന്നെ തെളിയിക്കാന്‍ വളരെ എളുപ്പമാണ്. ആര്‍ത്തവ സമയത്ത് സൂര്യന്‍ ഉദിക്കുന്നതിന് മുന്‍പ് ഒരു മണിക്കൂര്‍ നേരം കണ്ണടക്കാതെ തുടര്‍ച്ചയായി പത്മാസനത്തിലിരിക്കാന്‍ ഏതെങ്കിലും യുക്തിവാദി ഫെമിനിസ്റ്റിനോട് പറയുക. ഒരു മണിക്കൂര്‍ നേരം ആ ഇരുപ്പില്‍ നിന്നും എഴുന്നേല്‍ക്കരുത്. അപ്പോള്‍ സംഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങളും ക്ഷേത്രത്തില്‍ പ്രവേശിച്ചാലും സംഭവിക്കും.

ശബരിമലയിലേക്ക് വന്നാല്‍

ശബരിമലയിലേക്ക് വന്നാല്‍

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പോകണമെന്ന് വിശ്വാസമുള്ള സ്ത്രീകള്‍ പറയുന്നില്ല പക്ഷെ കുറെ ഊള ഫെമിനിസ്റ്റുകള്‍ക്ക് പണ്ടേ ഉള്ള ചൊറിച്ചിലാണിത്.. പട്ടി തിന്നുകയുമില്ല... പശുവിനെ തിന്നാനും സമ്മതിക്കുകയുമില്ല...

അയ്യപ്പനെക്കുറിച്ച് അറിയില്ലല്ലേ

അയ്യപ്പനെക്കുറിച്ച് അറിയില്ലല്ലേ

പിന്നെ സഹോദരി, ഒരു ക്ഷേത്രത്തെ സംബന്ധിച്ച് ആ ക്ഷേത്രത്തിലെ മൂര്‍ത്തീ സങ്കല്‍പം പ്രധാനമാണ്. ശബരിമലയിലെ മൂര്‍ത്തീ സങ്കല്‍പം അനുസരിച്ച് അവിടെ തപസ്സു അനുഷ്ഠിക്കുന്ന സന്ന്യാസ രൂപത്തിലുള്ള അയ്യപ്പനാണ് മൂര്‍ത്തി. ശാസ്താവിന്റെ വിഗ്രഹത്തില്‍ വിലയം പ്രാപിച്ച അയ്യപ്പനാണ് മൂര്‍ത്തി. അതാണ് ശബരിമല മാത്രം മറ്റു ശാസ്താ ക്ഷേത്രത്തില്‍ നിന്നും വ്യത്യസ്ഥമാകുന്നത്.

മൂര്‍ത്തി വേറെയാണ്

മൂര്‍ത്തി വേറെയാണ്

കേരളത്തില്‍ അനേകം ശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും അയ്യപ്പക്ഷേത്രം ഒന്നേയുള്ളൂ. അത് ശബരിമല മാത്രമാണ്. മറ്റെല്ലാം 'അയ്യപ്പ ക്ഷേത്രം' എന്ന് പറയുന്നുവെങ്കിലും മൂര്‍ത്തി 'ശാസ്താവ്' ആണ്. ശബരിമലയില്‍ മാത്രമാണ് അയ്യപ്പ സങ്കല്പത്തില്‍ ശാസ്താവിനെ ആരാധിക്കുന്നത്. ക്ഷേത്രത്തിന്റെ പേര് 'ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം എന്നാണ്'

രജസ്വലകളെ വിലക്കിയതിന് പിന്നില്‍

രജസ്വലകളെ വിലക്കിയതിന് പിന്നില്‍

സന്ന്യാസ രൂപത്തില്‍ തപസ്സ് അനുഷ്ഠിയ്ക്കുന്ന അയ്യപ്പന്‍ ബ്രഹ്മചാരി ആകയാലാണ് ശബരിമലയില്‍ മാത്രം രജസ്വലകളായ സ്ത്രീകളെ വിലക്കിയിരിക്കുന്നത്. അവിടെ പോകുന്നവരും ബ്രഹ്മചര്യം അനുഷ്ഠിക്കണം കാരണം അവിടെ വരുന്ന ഭക്തരും മൂര്‍ത്തിയും ഒന്നാണ് എന്നാണ് സങ്കല്‍പം. 41 ദിവസം നോമ്പെടുത്തു വ്രത ശുദ്ധിയോടെ പോകണം എന്നാണ്.

English summary
Women entry at sabarimala temple becomes a hot topic in Social media dicsussion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X