കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പാര്‍ 'ബ്രാ'!!! ബ്രാകളെ ഒടിച്ചുമടക്കി കോഴിക്കൂടിന് മുകളില്‍ വിരിച്ചിട്ട് ട്രോള്‍ പൊങ്കാല...!!!

  • By Desk
Google Oneindia Malayalam News

ലോകകപ്പില്‍ ഇനി ഒരു ലാറ്റിന്‍ അമേരിക്കന്‍ ടീം പോലും അവശേഷിക്കുന്നില്ല. ആഫ്രിക്കന്‍ ടീമും ഇല്ല. വന്നുവന്ന് റഷ്യന്‍ ലോകകപ്പ് ഒരു യൂറോ കപ്പ് പോലെ ആയിട്ടുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്.

എന്നാല്‍ അതൊന്നും അല്ല പ്രധാന സംഭവം. ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനോട് തോറ്റ് ബ്രസീല്‍ പുറത്ത് പോയിരിക്കുന്നു. അഞ്ച് ലോകകപ്പുകള്‍ ഷെല്‍ഫില്‍ വച്ച്, ആറാം ലോകകപ്പുമായി ആറാടാന്‍ ഇറങ്ങിയ കാനറികളെ ബെല്‍ജിയം പട തുരത്തിയപ്പോള്‍ അഹ്ലാദാരവം മുഴക്കിയത് 'ജനകീയ മുന്നണി' ആയിരുന്നു.

ക്വാര്‍ട്ടര്‍ കാണാതെ മടങ്ങിയ അര്‍ജന്റീന, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ജര്‍മനി, മെക്‌സിക്കോ ടീമുകളുടെ ആരാധകര്‍ തന്നെ ആണ് 'സാമ്പാര്‍ മുന്നണി'. ബ്രാകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത വിധത്തിലുള്ള ട്രോളാക്രമണം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്!!!

ഉരുണ്ടതിന്റെ ട്രോഫി

ഉരുണ്ടതിന്റെ ട്രോഫി

കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലായി കപ്പടിക്കാന്‍ ശ്രമിക്കുന്നതാണ്. ഇത്തവണയും നടന്നില്ല. ഇനി കിടന്ന് ഉരുണ്ടതിന് വല്ല പ്രത്യേക ട്രോഫിയും ഉണ്ടോ എന്ന് അറിഞ്ഞിട്ട് മടങ്ങാന്‍ കാത്തിരിക്കുകയാണ് അയാള്‍!

ഏട്ടന്‍മാരുടെ കണ്ണീര്‍...

ഏട്ടന്‍മാരുടെ കണ്ണീര്‍...

ഏട്ടന്‍മാരുടെ കണ്ണീരിന് പകരം ചോദിക്കാന്‍ ഒരു അനിയന്‍ വരുന്നുണ്ടെന്ന് കേട്ടിരുന്നല്ലോ... ആ പകരം ചോദിക്കല്‍ ഒരു നാല് കൊല്ലം കഴിഞ്ഞിട്ട് മതിയോ എന്നാണ് ഇപ്പോള്‍ ചോദിക്കുന്നത്!

ചങ്കില്‍ കുത്തരുത്

ചങ്കില്‍ കുത്തരുത്

അല്ലെങ്കിലേ തോറ്റ് തുന്നംപാടി, ട്രോളും കണ്ട് വിഷമിച്ചിരിക്കുകയാണ്. അപ്പോഴാണോ ഏഴ് ഗോള്‍ കിട്ടിയ കഥയൊക്കെ വീണ്ടും പറഞ്ഞ് മനസ്സമാധാനം കളയുന്നത്!

മഞ്ഞപ്പിത്തം പിടിച്ചോ...

മഞ്ഞപ്പിത്തം പിടിച്ചോ...

രാവിലെ ഉറക്കമുണര്‍ന്ന കോഴികള്‍ എല്ലാം ആകെ ഞെട്ടിപ്പോയി. മഞ്ഞപ്പിത്തം ആണെന്നാണ് ആദ്യം വിചാരിച്ചത്. പിന്നെയല്ലേ സംഗതി മനസ്സിലായത്!

നിങ്ങളാരാ....

നിങ്ങളാരാ....

ട്രോളും ഉപദേശവും ഒക്കെ കണ്ടാല്‍ തോന്നും സെമിഫൈനലില്‍ എത്തിയ ടീം ആണെന്ന്. ചോദിച്ചപ്പോള്‍ അല്ലേ സംഗതി മനസ്സിലായത്.. പ്രീ ക്വാര്‍ട്ടറിലേ പോയവരാണ്!

പ്രത്യേക കണ്ടം വേണം

പ്രത്യേക കണ്ടം വേണം

അല്ലെങ്കിലും എല്ലാവന്‍മാരും ഓടിയ കണ്ടത്തിലൂടെ ഒക്കെ ഓടാന്‍ ബ്രാ ഫാന്‍സിന് പറ്റുമോ.... അഞ്ച് വേള്‍ഡ് കപ്പ് ഒക്കെ ഉള്ള തറവാട്ടില്‍ പിറന്നവരല്ലേ!

പോവാ ബ്രസീല്‍

പോവാ ബ്രസീല്‍

വിവാ ബ്രസീല്‍ എന്നൊക്കെ പറഞ്ഞ് തുടങ്ങിയതായിരുന്നു. ഈ വേള്‍ഡ് കപ്പില്‍ ഒരു കളി പോലും തോറ്റിട്ടും ഉണ്ടായിരുന്നില്ല. ബെല്‍ജിയത്തിനോട് കളിച്ചതിന് ശേഷം 'പോവാ' ബ്രസീല്‍ എന്നായി!

സെല്‍ഫ് ഗോള്‍ കൂട്ടുമോ...

സെല്‍ഫ് ഗോള്‍ കൂട്ടുമോ...

ലോകകപ്പില്‍ ഒരു ഗോള്‍ അടുക്കുക എന്ന് പറഞ്ഞാല്‍ ചില്ലറ കാര്യം ഒന്നും അല്ല. പക്ഷേ, സെല്‍ഫ് ഗോള്‍ ആ കൂട്ടത്തില്‍ കൂട്ടാന്‍ പറ്റുമോ എന്നാണ് ഫെര്‍ണാണ്ടീഞ്ഞോയുടെ സംശയം. അത് ഇപ്പോള്‍ തന്നെ ചോദിക്കുകയും വേണം!

സ്വാഗതം

സ്വാഗതം

ജനകീയ മുന്നണി വികസിക്കും എന്ന് കേട്ടപ്പോള്‍ ഇത്രത്തോളം വിശ്വസിച്ചിരുന്നില്ല. ഇനിയിപ്പോള്‍ ജനകീയ മുന്നണിയിലേക്ക് ബ്രസീലിനെ കൂടി സ്വാഗതം ചെയ്യാമല്ലോ!

രണ്ട് ഗോളടിച്ചു

രണ്ട് ഗോളടിച്ചു

കളിയില്‍ ആകെ പിറന്നത് മൂന്ന് ഗോളുകള്‍. അതില്‍ രണ്ട് ഗോളും അടിച്ചത് ബ്രസീല്‍... പക്ഷേ, പറഞ്ഞിട്ടെന്താ... തോറ്റുപോയി!

ഈ കളറാണ് പ്രശ്‌നം

ഈ കളറാണ് പ്രശ്‌നം

ഈ മൂന്ന് കളറുകളാണ് ശരിക്കും പ്രശ്‌നം എന്ന് തോന്നുന്നു. കഴിഞ്ഞ തവണ വിലങ്ങനെ വച്ച ടീമിനോട് കളിച്ച് സെന്‍ അപ്പ് കിട്ടി. ഇത്തവണ കുത്തനെ വച്ച ടീമിനോട് കളിച്ചപ്പോള്‍ പുറത്തും!

ഇപ്പോള്‍ ഖേദിക്കുന്നു

ഇപ്പോള്‍ ഖേദിക്കുന്നു

കഴിഞ്ഞ വേള്‍ഡ് കപ്പില്‍ ഫൈനലിസ്റ്റുകളായിരുന്നു അര്‍ജന്റീന. കോപ്പ അമേരിക്കയിലും അങ്ങനെ തന്നെ. അങ്ങനെയുള്ള അര്‍ജന്റീനയെ ട്രോളിയവരല്ലേ ഈ ബ്രാകള്‍! ഇപ്പോള്‍ ഖേദിച്ചിട്ട് എന്ത് കാര്യം!

ഇതാണ് ആ മുത്തശ്ശി

ഇതാണ് ആ മുത്തശ്ശി

റൊസാരിയോ തെരുവിലെ മുത്തശ്ശിയെ എല്ലാവരും കൂടി ട്രോളിയതല്ലേ... ഇതാ കണ്ടോ ആ മുത്തശ്ശിയെ. മുത്തശ്ശി പറയുന്നതും കൂടി കേള്‍ക്കണേ!!!

കോഴികള്‍ക്കും വേണ്ട

കോഴികള്‍ക്കും വേണ്ട

ബ്രസീലിന്റെ ഫ്‌ലക്‌സുകള്‍ കൂടി മേയാന്‍ വേണ്ടെന്നാണത്രെ കോഴികള്‍ വരെ പറയുന്നത്. ഒരു കാറ്റടിച്ചാല്‍ പാറിപ്പോകുന്ന നെയ്മര്‍ ഒക്കെ അതില്‍ ഉള്ളത്. റിസ്‌ക് എടുക്കാന്‍ വയ്യെന്ന്!

ഒറ്റയ്ക്കായിരുന്നില്ല

ഒറ്റയ്ക്കായിരുന്നില്ല

കാണുമ്പോള്‍ ബെല്‍ജിയം മാത്രം ആയിരുന്നു എതിരാളികള്‍ എന്ന് തോന്നും. പക്ഷേ, ശരിക്കും ഗ്രൗണ്ടിന് പുറത്ത് അങ്ങനെ ആയിരുന്നില്ലല്ലോ... അതുകൊണ്ടാ തോറ്റത്!

ഓ മൈ ജീസസ്

ഓ മൈ ജീസസ്

ഗബ്രിയേല്‍ ജീസസ് ഗോളടിക്കണം എന്നൊക്കെ വിചാരിച്ചിരുന്നതായിരുന്നു. പക്ഷേ, ഇതുപോലെ രണ്ട് വന്‍ മരങ്ങള്‍ക്കിടയില്‍ പെട്ടുപോയാല്‍ പിന്നെ എന്ത് ചെയ്യാനാണ്!

അത് ഓര്‍ത്താല്‍ പിന്നെ

അത് ഓര്‍ത്താല്‍ പിന്നെ

ബ്രസീല്‍-ബെല്‍ജിയം കളിയൊന്നും അല്ല ഇപ്പോള്‍ പലരും ഓര്‍ക്കുന്നത്. ബെല്‍ജിയത്തെ ഞെട്ടിച്ച ജപ്പാന്റെ കളിയാണ്. അത് വച്ച് നോക്കുമ്പോള്‍ ബ്രസീലൊക്കെ എന്ത്!

തോല്‍ക്കാനും പാടില്ലേ...

തോല്‍ക്കാനും പാടില്ലേ...

ഇതിപ്പോള്‍ വന്നുവന്ന് തോല്‍ക്കാനും പറ്റാത്ത സ്ഥിതി ആയിട്ടുണ്ടല്ലോ... അവരുടെ ഗോളി കിടുവായിരുന്നതുകൊണ്ടല്ലേ തോറ്റത്. നിങ്ങളും തോറ്റവരല്ലേ!

അത്രയ്‌ക്കൊന്നും വരില്ലല്ലോ!!!

അത്രയ്‌ക്കൊന്നും വരില്ലല്ലോ!!!

കഴിഞ്ഞ ലോകകപ്പില്‍ ഏഴെണ്ണം ആണ് ജര്‍മനിയില്‍ നിന്ന് കിട്ടിയത്. അത്രയ്ക്ക് ഒന്നും വരില്ലല്ലോ ഈ 2-1 ന്റെ തോല്‍വി!

ഡിഫന്‍ഡര്‍ ആണത്രെ

ഡിഫന്‍ഡര്‍ ആണത്രെ

സത്യത്തില്‍ ഈ മാര്‍സെലോ ആരാണോ ആവോ.. ഭൂരിഭാഗം സമയത്തും എതിര്‍ ഹാഫില്‍ ആണ് ആള്‍. എന്നാലും ഡിഫന്‍ഡര്‍ എന്ന വിളിയാണ് ബാക്കി!

അരാണര്‍...

അരാണര്‍...

ബ്രസീലിനെ കളിയാക്കിക്കൊണ്ടിരിക്കുകയാണ് ചിലര്‍... ആരാണ് എന്ന് ചോദിച്ചാലോ! ക്വാര്‍ട്ടര്‍ പോലും കാണാതെ പുറത്തായ ടീംസ്!!!

ശയനപ്രദക്ഷിണം ഇല്ലേ...

ശയനപ്രദക്ഷിണം ഇല്ലേ...

സാധാരണ ഗതിയില്‍ നെയ്മറിന്റെ ഒരു ശയനപ്രദക്ഷിണവും ഭാവാഭിനയവും ഒക്കെ കാണാന്‍ പറ്റാറുണ്ട്. ഇത്തവണ പക്ഷേ, അതിനൊന്നും നിന്നില്ല... എന്തിനാ വെറുതേ!

കപ്പ് പുഴുങ്ങിയാല്‍

കപ്പ് പുഴുങ്ങിയാല്‍

അഞ്ച് കപ്പ് ഷെല്‍ഫില്‍ ഇരിപ്പുണ്ട് എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. കപ്പ് പുഴുങ്ങിയാല്‍ ജയിക്കില്ല, അതിന് ഗോളടിക്കാന്‍ കൂടി അറിയണം!

പോസ്റ്റ് മാറിയതാ...

പോസ്റ്റ് മാറിയതാ...

എന്തായാലും ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തത് ബ്രസീല്‍ താരം ഫെര്‍ണാണ്ടീഞ്ഞോ ആയിരുന്നു. അറിയാതെ ഒരു തെറ്റ് പറ്റിയതാ... പോസ്റ്റ് ഒന്ന് ചെറുതായി മാറിപ്പോയി.

അറിഞ്ഞില്ലായിരുന്നു

അറിഞ്ഞില്ലായിരുന്നു

അറ്റാക്കിങ് ഫുട്‌ബോള്‍ കളിക്കുന്ന ബെല്‍ജിയത്തെ മാത്രമേ പരിചയം ഉണ്ടായിരുന്നുള്ളൂ. കൗണ്ടര്‍ അറ്റാക്ക് ചെയ്യുന്ന ബെല്‍ജിയത്തെ അറിയില്ലായിരുന്നു... അതാ പറ്റിപ്പോയത്!

ലൈവ് കണ്ടവന്...

ലൈവ് കണ്ടവന്...


ബ്രസീല്‍ ബെല്‍ജിയത്തോട് തോറ്റിട്ടും ഒരു കുലുക്കവും ഇല്ലാതെ നില്‍ക്കുന്ന ആളെ കണ്ടിട്ട് അത്ഭുതപ്പെടുകയൊന്നും വേണ്ട. കഴിഞ്ഞ ലോകകപ്പില്‍ 7-1 ന്റെ തോല്‍വി ലൈവ് ആയി കണ്ടവന് ഇതൊക്കെ എന്ത് തോല്‍വി!

വളരെ ക്ലോസ് ആണ്...

വളരെ ക്ലോസ് ആണ്...

ക്വാര്‍ട്ടറില്‍ കളിക്കുന്നു, ആറാം കിരീടം നേടാന്‍ പോകുന്നു... എന്തൊക്കെ ആയിരുന്നു തള്ളുകള്‍. ആ ജര്‍മനിയെ വെറുതേ ഒന്ന് ഓര്‍മിപ്പിച്ചാല്‍ മതി. അപ്പോള്‍ തീര്‍ന്നോളും!

ഓസ്‌കാര്‍...

ഓസ്‌കാര്‍...

കളിക്കാന്‍ പോയിട്ട് എന്തായി എന്നും ചോദിച്ച് നില്‍ക്കുകയായിരുന്നു ടിറ്റേ... ഒരു ഓസ്‌കാര്‍ അങ്ങ് എടുത്ത് വീശിക്കാണിച്ചു നെയ്മര്‍... അപ്പോള്‍ തന്നെ കിട്ടേണ്ടത് കിട്ടിയത്രെ!

യൂറോ കപ്പ് ആണോ...

യൂറോ കപ്പ് ആണോ...

ഇനി ബാക്കിയുള്ള ആറ് ടീമുകളും യൂറോപ്പില്‍ നിന്നാണ്. അങ്ങനെയെങ്കില്‍ പിന്നെ ലോകകപ്പ് എന്ന പേരങ്ങ് മാറ്റി യൂറോ കപ്പായി പ്രഖ്യാപിച്ചൂടെ!

ജയിച്ചത് ബെല്‍ജിയം ആണേലും

ജയിച്ചത് ബെല്‍ജിയം ആണേലും

ഇതിപ്പോള്‍ ആശാന്‍ പറഞ്ഞത് പോലെ ആയി... വിതച്ചത് അവരാണെങ്കിലും കൊയ്യുന്നത് നമ്മളായിരിക്കും എന്നത് പോലെ. ജയിച്ചത് ബെല്‍ജിയം ആണെങ്കിലും രണ്ട് ഗോളടിച്ചത് നമ്മളാണല്ലോ!

അത് വേറൊരു ആശ്വാസം

അത് വേറൊരു ആശ്വാസം

തോറ്റാലും ക്വാര്‍ട്ടറില്‍ എത്തിയിട്ടാണല്ലോ തോറ്റത് എന്നതാണത്രെ ഒരു ആശ്വാസം.യ അഞ്ച് ലോകകപ്പുകള്‍ സ്വന്തമാക്കിയിട്ടുണ്ട് എന്നത് വേറെ ഒരു ആശ്വാസം!

എങ്ങനെ ജയിച്ചു....

എങ്ങനെ ജയിച്ചു....

കൂടുതല്‍ ഗോളടിച്ചത് ബ്രസീല്‍... പക്ഷേ കളി ജയിച്ചത് ബെല്‍ജിയം. രണ്ട് ഗോളിച്ചത് ബ്രസീല്‍... ഒരു ഗോളടിച്ചത് ബെല്‍ജിയം! ഒന്നും പറയണ്ട... ഫെര്‍ണാണ്ടീഞ്ഞോ എന്നൊന്ന് വിളിച്ചാല്‍ മാത്രം മതി!

തവളച്ചാട്ട മത്സരം അല്ല

തവളച്ചാട്ട മത്സരം അല്ല

ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തി എന്ന് പറഞ്ഞിട്ട് വലിയ കാര്യം ഒന്നും ഇല്ല. പ്രോത്സാഹന സമ്മനം കിട്ടാന്‍ ഇത് എല്‍പി സ്‌കൂളിലെ തവളച്ചാട്ട മത്സരം ഒന്നും അല്ല!

പരീക്ഷ ജയിക്കണം

പരീക്ഷ ജയിക്കണം

നേരത്തെ ക്ലാസ്സില്‍ കയറിയതുകൊണ്ടോ, ഒരു പിരിയഡ് കൂടുതല്‍ ഇരുന്നതുകൊണ്ടോ ഒരു കാര്യവും ഇല്ല. പരീക്ഷ ജയിക്കണം. അല്ലെങ്കില്‍ പിന്നെ ബെല്‍ അടിച്ച് ക്ലാസ്സില്‍ കയറുന്നവന്‍മാരുമായി ഒരു വ്യത്യാസവും ഉണ്ടാവില്ല!

സീറോ ബള്‍ബ്

സീറോ ബള്‍ബ്

സീറോ ബള്‍ബ് എന്നാണല്ലോ നെയ്മറിനെ ഹേറ്റേഴ്‌സ് പരിഹസിക്കുന്നത്. പക്ഷേ, ബ്രസീല്‍ തന്നെ കപ്പടിക്കും എന്ന് പറഞ്ഞതാ.... എന്ത് ചെയ്യാന്‍ സീറോ ബള്‍ബിന്‌റെ സ്വിച്ച് ഇടാന്‍ മറന്നുപോയി!

ധീരതയാണത്രെ...

ധീരതയാണത്രെ...

ക്വാര്‍ട്ടറില്‍ പുറത്തായത് ബ്രസീലിന്റെ ഭീരുത്വം ആണെന്ന് ആരും കരുതണ്ടത്രെ. സെമിയില്‍ പോയി സെവന്‍ അപ് കുടിക്കാതിരിക്കാന്‍ ഉള്ള ധീരതയായിരുന്നത്രെ അത്!

എല്ലാം ഉണ്ട്... പക്ഷേ,

എല്ലാം ഉണ്ട്... പക്ഷേ,

27 ഷോട്ടുകള്‍, അതില്‍ 9 എണ്ണം ഓണ്‍ ടാര്‍ഗറ്റ്. 55 ശസതമാനം ഗോള്‍ പൊസെഷന്‍ കൂടിയുണ്ട്.... പക്ഷേ, ഗോളടിക്കാന്‍ മറന്നിട്ട് പിന്നെ ഒരു കാര്യവും ഇല്ലല്ലോ!

മൂന്നാം റാങ്കായിരുന്നു...

മൂന്നാം റാങ്കായിരുന്നു...

സ്വിറ്റ്‌സര്‍ലാന്‍ഡുമായി സമനില ആയപ്പോള്‍ പറഞ്ഞതായിരുന്നു അവരുടെ ലോക റാങ്കിന്റെ കാര്യം. ഇപ്പോള്‍ പിന്നെ, മൂന്നാം റാങ്കുകാരായ ബെല്‍ജിയത്തോട് തോറ്റാല്‍ പിന്നെ അത് പറയാതിരിക്കാന്‍ പറ്റുമോ!

പാവങ്ങളാണത്രെ...

പാവങ്ങളാണത്രെ...

ബെല്‍ജിയം വെറും പാവങ്ങളാണ് എന്നൊക്കെ ആയിരുന്നു വിചാരിച്ചിരുന്നത്. പക്ഷേ, കൊല്ലേണ്ടെന്ന് വിചാരിച്ച് ചെന്നപ്പോള്‍ അവന്‍മാര്‍ ചിത്രവധം ആണല്ലോ നടത്തിയത് എന്നോര്‍ത്തുമ്പോള്‍ ആണ്!

കൊല്ലപ്പരീക്ഷയില്‍

കൊല്ലപ്പരീക്ഷയില്‍

എന്തൊക്കെ ആയിരുന്നു ഡയലോഗുകള്‍... പഠിക്കാന്‍ വന്നവര്‍ ക്ലാസ്സില്‍ കയറും പഠിക്കും പരീക്ഷ പാസ്സാവും. അത്താവര്‍ ഇയര്‍ ഔട്ട് ആകും. ഇതിപ്പോള്‍ കൊല്ലപ്പരീക്ഷയുടെ റിസള്‍ട്ട് വരുമ്പോള്‍ ഇങ്ങനെ ഒരു ചതിയാകും എന്ന് ആരെങ്കിലും പ്രതീക്ഷിച്ചോ!

വിന്നര്‍ അപ്പ്, റണ്ണര്‍ അപ്പ് പിന്നെ സെവന്‍ അപ്പ്!!!

വിന്നര്‍ അപ്പ്, റണ്ണര്‍ അപ്പ് പിന്നെ സെവന്‍ അപ്പ്!!!

കഴിഞ്ഞ ലോകകപ്പിലെ വിന്നര്‍ അപ്പ് ആയ ജര്‍മനി പുറത്തായി. റണ്ണര്‍ അപ്പ് ആയിരുന്ന അര്‍ജന്റീന പുറത്തായി. പിന്നെ എന്തിന് സെവന്‍ അപ്പ് ആയ ബ്രസീല്‍ പുറത്താകാതിരിക്കണം!

കളിയാക്കുന്നോ...

കളിയാക്കുന്നോ...

അത് ശരിയാണല്ലോ... ക്വാര്‍ട്ടര്‍ ഫൈനലില്‍ 2-1 ന് തോറ്റ ബ്രസീലിനെ ആണല്ലോ പ്രീ ക്വാര്‍ട്ടറില്‍ 4-3 ന് തോറ്റ അര്‍ജന്റീന കളിയാക്കുന്നത്!

English summary
World Cup Football 2018: Brazil out from the show- Scoail Media trolls!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X