• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത ആ ക്രൊയേഷ്യന്‍ പ്രസിഡന്റിനെ എങ്ങനെ ട്രോളും... ഗുഡ് ബൈ 'ഫുട്രോള്‍'!

  • By Desk

അങ്ങനെ ആ ലോകകപ്പും കഴിഞ്ഞു. ക്രൊയേഷ്യക്ക് വേണ്ടി ജനകീയ മുന്നണി കടുത്ത പോരാട്ടം ഗ്രൗണ്ടിന് പുറത്തും ഫേസ്ബുക്കിലും നടത്തിയെങ്കിലും ഭാഗ്യവും വിജയവും ഫ്രഞ്ചുകാര്‍ക്കൊപ്പം ആയിരുന്നു. 20 വര്‍ഷം കൂടുമ്പോള്‍ പുതുക്കക്കാര്‍ വരും എന്ന പ്രതീക്ഷയൊക്ക 90 മിനിറ്റില്‍ മഴയ്‌ക്കൊപ്പം ഒഴുകി പോയി.

എന്നാലും ഫ്രാന്‍സിന്റെ കാര്യം ആലോചിച്ചിട്ടാണ് വിഷമം. കപ്പെടുത്തവര്‍ അടുത്ത ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്താകും എന്നാണല്ലോ ഇപ്പോഴത്തെ ചരിത്രം. അത്തറിന്റെ മണമുള്ള ഖത്തറില്‍ ഫ്രഞ്ച് ടോസ്റ്റ് ചീഞ്ഞുപോകുമോ എന്നാണ് ഇനി അറിയാനുള്ളത്.

എന്നാലും ട്രോളുകള്‍ക്കൊന്നും ഒരു കുറവും ഇല്ല. പക്ഷേ, തോറ്റുനിന്ന ക്രൊയേഷ്യയേയും അവരുടെ താരങ്ങളെ ആശ്ലേഷിച്ച് ചുംബിച്ച് ആശ്വസിപ്പിച്ച ആ പ്രസിഡന്റിനേയും ട്രോളാന്‍ ആര്‍ക്കെങ്കിലും കഴിയുമോ... ലൂക്കാ മോഡ്രിച്ചിനെ ട്രോളാന്‍ ആര്‍ക്കെങ്കിലും കഴിയുമോ...

അല്‍ ദുരന്തകഥ

അല്‍ ദുരന്തകഥ

ലോകകപ്പ് കിട്ടിയ സന്തോഷത്തില്‍, അത് ആരോടാണ് പറയുന്നത് എന്ന കാര്യം മറന്നുപോയി. മുമ്പ് ഇതുപോലെ കപ്പൊക്കെ കിട്ടിയതായിരുന്നു. പക്ഷേ, അടുത്ത ലോകകപ്പില്‍ ഒന്നാം റൗണ്ടില്‍ തന്നെ പുറത്തായി!

കണ്ട് പഠിക്കണം!

കണ്ട് പഠിക്കണം!

വെറും 19 വയസ്സിലാണ് എംബാപ്പെ ലോകകപ്പ് എടുത്തുയര്‍ത്തിയത്. യങ് പ്ലെയര്‍ക്കുളള അവാര്‍ഡും കിട്ടി. ഇവിടെ ചിലരിപ്പോഴും...

കാത്തുകാത്തിരുന്ന്...

കാത്തുകാത്തിരുന്ന്...

രണ്ട് എല്‍എം 10 കള്‍ ലോകകപ്പും കാത്തിരുന്നതാ.. പക്ഷേ വെറും 19 വയസ്സുള്ള ഒരു കെഎം 10 വന്ന് അതും എടുത്തോണ്ട് പോയി!

ആരാണ് എല്‍എം 10

ആരാണ് എല്‍എം 10

എല്‍എം 10 എന്ന് പറഞ്ഞാല്‍ ഇതുവരെ ലയണല്‍ മെസ്സി- 10 എന്നായിരുന്നു. പക്ഷേ.,ഇപ്പോ ഇത്തിരി മാറിയിട്ടുണ്ട്... അത് ലൂക്കാ മോഡ്രിച്ച് 10 ആണ്. ദ റിയല്‍ ഹീറോ

 ചരിത്രമാണ്...

ചരിത്രമാണ്...

2002 ഒലിവർ ഖാന്‍, 2006 ല്‍ സിനദിന്‍ സിദാന്‍, 2014 ല്‍ മെസ്സി... 2018 ല്‍ മോഡ്രിച്ച്... ഫൈനലില്‍ തോറ്റ ക്യാപ്റ്റന്‍മരാണ്. പക്ഷേ, ആ ലോകകപ്പിലെ മികച്ച താരങ്ങളും!

ഭാഗ്യം

ഭാഗ്യം

ഫ്രാന്‍സിന് പകരം ബ്രസീല്‍ എങ്ങാനും ആയിരുന്നു ഫൈനലില്‍ കളിച്ചിരുന്നത് എങ്കില്‍, ക്രൊയേഷ്യന്‍ പ്രസിഡന്റ് നെയ്മറെ എങ്ങാനും കെട്ടിപ്പിടിച്ചിരുന്നു എങ്കില്‍....

ഇപ്പോ സന്തോഷിക്കാം...

ഇപ്പോ സന്തോഷിക്കാം...

ഇപ്പോള്‍ ഒരു പുതുക്കത്തിന്റെ പേരില്‍ ഇങ്ങനെ സന്തോഷിക്കുകയൊക്കെ ചെയ്യാം. പക്ഷേ, 2022 ആകുമ്പോ ഇതൊന്ന് ഏറ്റെടുക്കാന്‍ ആരെങ്കിലും വരണേ എന്ന് പ്രാര്‍ത്ഥിക്കണം!

ആരോട് പറയാന്‍

ആരോട് പറയാന്‍

ലോകകപ്പിന്റെ ഒരു മാസം ഷൈജു ദാമോദരന്റെ ഒരു മാസം കൂടി ആയിരുന്നു. ഇനിയിപ്പോള്‍ ഷൈജുമോന്‍ ആരോട് പറയും എന്ത് പറയും!

എന്തൊക്കെ ആയിരുന്നു

എന്തൊക്കെ ആയിരുന്നു

അങ്ങനെ ക്രൊയേഷ്യ ഒന്ന് ഫൈനലില്‍ എത്തിയപ്പോള്‍ എന്തൊക്കെ ആരവങ്ങളായിരുന്നു. ജയിക്കണം എന്ന് പറഞ്ഞ് ഇറക്കിവിട്ടതാ... കട്ട സപ്പോര്‍ട്ടും ഉണ്ടായിരുന്നു. അത് തന്നെ ആയിരിക്കും കാരണം!

വാണംവിട്ട പോലെ

വാണംവിട്ട പോലെ

എന്നാലും ആ കിലിയന്‍ എംബാപ്പയെ സമ്മതിക്കണം. ക്രൊയേഷ്യക്കാര്‍ ഒന്ന് കണ്ണടച്ച് തുറക്കുമ്പോഴേക്കും കക്ഷി പെനാള്‍ട്ടി ബോക്‌സില്‍ എത്തിയിട്ടുണ്ടാവും.

വയസ്സ് ചോദിക്കരുത്

വയസ്സ് ചോദിക്കരുത്

ഇനിയിപ്പോള്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെയൊക്കെ വീടുകളില്‍ ഇത്തരം ചോദ്യങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. ആ എംബാപ്പയെകൊണ്ടുള്ള ഒരു ശല്യമേ!

കണ്ണുനീര്‍ കാണാതിരിക്കാന്‍

കണ്ണുനീര്‍ കാണാതിരിക്കാന്‍

കളി തുടങ്ങുമ്പോള്‍ മഴയുണ്ടായിരുന്നില്ല. കളി തീരുന്നതുവരെ മഴ പെയ്തില്ല. എന്നാല്‍ കളി കഴിഞ്ഞപ്പോള്‍ പെരും മഴ... ക്രൊയേഷ്യക്കാരുടെ കണ്ണുനീര്‍ കാണാതിരിക്കാന്‍ വേണ്ടിയായിരിക്കും...

പ്രാര്‍ത്ഥനയാണ്

പ്രാര്‍ത്ഥനയാണ്

ഇത്തവണ ജര്‍മനി ഉള്ളതുകൊണ്ട് രക്ഷപ്പെട്ടവരുണ്ട്. അടുത്ത തവണ ആദ്യ ഗ്രൂപ്പില്‍ ഫ്രാന്‍സിനെ തന്നെ കിട്ടണേ എന്നാണത്രെ ചെറിയ ഗ്രൂപ്പുകളുടെ പ്രാര്‍ത്ഥന.

അതാണ് വ്യത്യാസം

അതാണ് വ്യത്യാസം

സംഗതി നാല് ഗോളൊക്കെ നേടി ഫൈനലില്‍ കപ്പ് അടിച്ചത് ഫ്രാന്‍സ് ആണ്. പക്ഷേ, പല്‍വാല്‍ ദേവനേയും ബാഹുബലിയേയും പോലെ ആണ് ജനങ്ങള്‍ കാണുന്നത് എന്ന് മാത്രം.

ആ കണ്ണുനീര്‍

ആ കണ്ണുനീര്‍

കളി തോറ്റപ്പോള്‍ ക്രൊയേഷ്യന്‍ താരങ്ങളും ആരാധകരും മാത്രമല്ല... ആദ്യാവസാനം കളികണ്ടുകൊണ്ടിരുന്ന ആ പ്രസിഡന്റും കരഞ്ഞുകാണണം. പക്ഷേ, ആ മഴ പെയ്തത് നന്നായി.

 ഈ കളിക്ക് ഞാനില്ല

ഈ കളിക്ക് ഞാനില്ല

രണ്ട് എല്‍എം 10 താരങ്ങള്‍ ഇങ്ങനെ പറഞ്ഞു നടക്കുകയാണെങ്കില്‍ ആ കളിക്ക് ഞാനില്ല കേട്ടോ. ഇതിപ്പോ രണ്ടാമത്തെ ലോകകപ്പ് ആയി...

ദുരന്ത കപ്പ്

ദുരന്ത കപ്പ്

എല്ലാവര്‍ക്കും ഇത് ലോകകപ്പ് ആയിരിക്കും. എന്നാല്‍ ഫ്രാന്‍സിനെ സംബന്ധിച്ച് ഇത് അങ്ങനെയല്ലത്രെ... അടുത്ത ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകാനുള്ള കപ്പാണെന്ന്!

മാന്‍സൂക്കിച്ചിന്റെ റെക്കോര്‍ഡ്

മാന്‍സൂക്കിച്ചിന്റെ റെക്കോര്‍ഡ്

ലോകകപ്പില്‍ ഒരുപാട് റെക്കോര്‍ഡുകള്‍ പിറക്കാറുണ്ട്. എന്നാല്‍ ക്രൊയേഷ്യന്‍ താരം മാന്‍സൂക്കിച്ചിന്റെ റെക്കോര്‍ഡ് അടുത്ത കാലത്തൊന്നും ആരും തകര്‍ക്കാന്‍ സാധ്യതയില്ല. രണ്ട് ടീമിനും വേണ്ടി ഗോളടിച്ച ആളല്ലേ!!

നെയ്മര്‍ക്ക് അവാര്‍ഡ് ഇല്ലേ

നെയ്മര്‍ക്ക് അവാര്‍ഡ് ഇല്ലേ

മികച്ച താരത്തിനുള്ള അവാര്‍ഡ് മോഡ്രിച്ചിന് കിട്ടി. യുവതാരത്തിനുള്ള അവാര്‍ഡ് എംബാപ്പയ്ക്ക് കിട്ടി. അപ്പോള്‍ മികച്ച അഭിനയത്തിന് നെയ്മര്‍ക്ക് അവാര്‍ഡ് ഒന്നും ഇല്ലേ!

നേരിട്ട് ചെല്ലുമോ..

നേരിട്ട് ചെല്ലുമോ..

ഒരു വിദേശയ യാത്രക്ക് കാത്തിരിക്കുകയാണല്ലോ നമ്മുടെ പ്രധാനമന്ത്രി. ഇനിയിപ്പോള്‍ ലോകകപ്പ് കിട്ടിയ ഫ്രാന്‍സിനെ നേരിട്ട് അഭിനന്ദിക്കാന്‍ അങ്ങോട്ടേക്കെങ്ങാനും പോകുമോ എന്നാണ് സംശയം!

English summary
World Cup Football 2018 ends: Social Media trolls say good bye to Russia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more