• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുത്താണ് സീയാർ സ്വത്താണ് സീയാർ.. ചങ്കാണ് ചങ്കിടിപ്പാണ് സീയാർ 7.. ക്രിസ്റ്റ്യാനോ റൊണാൾഡോ മാജിക്ക്!!

  • By Desk

ക്ലബ്ബ് കളിക്കാരൻ, രാജ്യത്തിന് വേണ്ടി കളിക്കാത്തവൻ, അഥവാ കളിച്ചാലും വലിയ ടീമുകൾക്കെതിരെ കളിക്കാത്തവൻ... എന്തൊക്കെയായിരുന്നു പരാതികൾ. ലോകകപ്പ് പോലൊരു വേദിയിൽ സ്പെയിൻ പോലൊരു ടീമിനെതിരെ ആദ്യത്തെ കളിയിൽ തന്നെ ഹാട്രിക്ക്. സ്പെയിനിന്റെ വലയിലേക്കല്ല, പെനൽറ്റി കിക്കർ എന്ന് കളിയാക്കിയവരുടെ അണ്ണാക്കിലേക്കായിരുന്നു സീയാർ 7 തുടർച്ചയായി ആ മൂന്ന് ഷോട്ടുകൾ അടിച്ചുകയറ്റിയത്.

സ്പെയിൻ 3 - ക്രിസ്റ്റ്യാനോ റൊണാൾഡോ 3 എന്നാണ് കളി തീർന്നപ്പോൾ സോഷ്യൽ മീഡിയ ആർത്ത് വിളിക്കുന്നത്. ആദ്യത്തെ പെനൽറ്റിയും ഭാഗ്യത്തിന്റെ സ്പർശമുള്ള രണ്ടാമത്തെ ഗോളും കഴിഞ്ഞാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ വിശ്വരൂപം പുറത്തെടുത്തത്. കളി തീരാൻ മിനുട്ടുകൾ മാത്രം ബാക്കിനിൽക്കേ ഒരു ഫ്രീകിക്ക്.. ആ ഷോട്ടിന് ശേഷവും സീയാർ 7ന് ഹീറ്റര്‍മാരുണ്ടെങ്കിൽ അവരെ കണ്ടം വഴി ഓടിക്കുകയേ വഴിയുള്ളൂ, കാണാം സ്പെയിൻ - പോർച്ചുഗല്‍ മാച്ചിന് സോഷ്യൽ മീഡിയ പ്രതികരണം...

റൊണാള്‍ഡോ

റൊണാള്‍ഡോ

ടീമിന് വേണ്ടി കളിച്ച് ജയിപ്പിക്കുന്നവന്‍ വീരന്‍. ആവറേജ് ടീമിനെ ഒറ്റക്ക് രക്ഷിക്കുന്നവൻ റൊണാൾഡോ.

എന്തൊക്കെ കേൾക്കണം

എന്തൊക്കെ കേൾക്കണം

പെനാൾട്ടി മാത്രമേ അറിയൂ ഗോളി മണ്ടൻ.. റൊണാൾഡോയ്ക്കെതിരെ എന്തൊക്കെ ന്യായവാദങ്ങളാണ്.

ഇതാണ് ഫാന്‍സ്

ഇതാണ് ഫാന്‍സ്

റൊണാൾഡോയുടെ മൂന്നാമത്തെ ഗോൾ കണ്ടതും ഫാൻസിന്റെ മുഖത്തുണ്ടായ ഭാവഭേദം കണ്ടോ

ഇങ്ങോട്ട് തന്നെ വരണേ

ഇങ്ങോട്ട് തന്നെ വരണേ

ലോകകപ്പ് ഫുട്ബോൾ പ്രമാണിച്ച് ഒരു നമ്പരിട്ട് നോക്കിയതാ.. ഏറ്റില്ല.

ഇതാണോ ഫ്രീക്കിക്ക്

ഇതാണോ ഫ്രീക്കിക്ക്

ഫ്രീക്കിക്ക് ആയത് കൊണ്ടാണോ അണ്ണൻ ട്രൗസർ വലിച്ചുകേറ്റി ഫ്രീയാക്കാൻ നോക്കിയത്...

പൊട്ടിക്കരഞ്ഞൂടേ

പൊട്ടിക്കരഞ്ഞൂടേ

ക്രിസ്റ്റ്യാനോ റൊണാൾഡോ ചെറിയ ടീമിനെതിരെ മാത്രമേ ഗോളടിക്കൂ എന്ന് പറ‍ഞ്ഞ് നടന്നവർ.

ആരാണയാൾ?

ആരാണയാൾ?

ഒരാൾ ഒറ്റക്ക് ഒരു ടീമിനെ തോളിലേറ്റുക എന്ന് പറഞ്ഞുകേട്ടിട്ടല്ലേ ഉള്ളൂ ഇന്നത് സംഭവിച്ചു.

സോറി കൈവിട്ടുപോയി

സോറി കൈവിട്ടുപോയി

കയ്യിൽ പന്തും വെച്ച് അന്തം വിട്ട് നിന്നാപ്പിന്നെ ആരായാലും പറഞ്ഞുപോകില്ലേ....

വേട്ട തുടങ്ങിക്കഴിഞ്ഞു

വേട്ട തുടങ്ങിക്കഴിഞ്ഞു

ഇനി പേടിക്കണ്ട മക്കളേ അണ്ണന്‍ വേട്ട തുടങ്ങിക്കഴിഞ്‍ഞു

പിടിക്കാൻ കിട്ടണ്ടേ

പിടിക്കാൻ കിട്ടണ്ടേ

ആ ഒരുത്തനെ പിടിച്ചാ കാര്യം കഴിഞ്ഞു അത് നമുക്കും അറിയാ പക്ഷേ ആ മൊതലിനെ പിടിക്കാൻ കിട്ടണ്ടേ

ഡോണ്ട് വറി

ഡോണ്ട് വറി

സ്പെയിൻ ഓരോ തവണ ഗോളടിക്കുമ്പോഴും റൊണാൾഡോയുടെ മുഖഭാവം ഏതാണ്ട് ഇങ്ങനെയായിരുന്നു

അടിക്കാനും അറിയണം

അടിക്കാനും അറിയണം

ട്രൗസർ പൊക്കി വെച്ച് അടിച്ചാ ഗോളാകും അല്ലേ.. ഇല്ല അതിന് അടിക്കാൻ അറിയുക കൂടി ചെയ്യണം

എതിർ ടീമാണല്ലോ

എതിർ ടീമാണല്ലോ

എമ്മാതിരി ആക്ടിങ്.. ക്ലബ്ബിലെ ഓർമ വെച്ച് കയ്യടിച്ചും പോയി. ലെ റാമോസ്.

ഞാനില്ലേ

ഞാനില്ലേ

എന്റെ പൊന്നോ വേണ്ട ഗോളടിക്കുമ്പോൾ മറിച്ചിട്ടിട്ട് തല പിടിച്ച് ഒടിക്കാനല്ലേ...

ചതിച്ചതാ

ചതിച്ചതാ

പോർച്ചുഗൽ - സ്പെയിൻ കളി ആണെന്ന് പറഞ്ഞ് എന്നെ ചതിച്ചതാ...

ലെ റൊണാള്‍ഡോ

ലെ റൊണാള്‍ഡോ

ഫ്രീകിക്ക് എടുക്കാന്‍ പോകുന്ന ലെ റൊണാൾഡോ.. ഇതാണിപ്പോ സോഷ്യൽ മീഡിയയിലെ താരം.

റൊണാൾഡോ എന്ന ശത്രു

റൊണാൾഡോ എന്ന ശത്രു

റാമോസ്, ക്രിസ്റ്റ്യാനോ എന്ന മിത്രത്തെ മാത്രമേ നിനക്കറിയൂ, റൊണാൾഡോ എന്ന ശത്രുവിനെ അറിയില്ല

അങ്ങനൊരു പ്ലാനില്ല

അങ്ങനൊരു പ്ലാനില്ല

സ്പെയിനിനോട് അങ്ങനെയൊന്നും തോറ്റുകൊടുക്കാനുള്ള ഒരു പ്ലാനില്ല നമുക്ക്

പിന്നിലൊരാൾ

പിന്നിലൊരാൾ

പിന്നില്‍ ഒരാളില്ലാതെ പോർച്ചുഗല്‍ ഇങ്ങനെ വന്ന് നിൽക്കും എന്ന് സ്പെയിനിന് തോന്നുന്നുണ്ടോ

നിങ്ങളും കൂടി

നിങ്ങളും കൂടി

അല്ല കൂട്ടരേ നിങ്ങൾക്ക് കൂടി കളിക്കാനുള്ള സൗകര്യം ഇവിടെ ഉണ്ട് കേട്ടോ

ഇതെന്താ മത്സരമോ

ഇതെന്താ മത്സരമോ

ഞാനൊരു ഗോളടിച്ചു. ഞാനും ഒന്നടിച്ചു. ഞാനൊന്നൂടെ അടിച്ചു എന്നാ ഞാനും ഒന്നൂടെ അടിച്ചു.

റിമോട്ട് കിട്ടൂല

റിമോട്ട് കിട്ടൂല

അഞ്ചരക്കും എട്ടരക്കുമുള്ള കളികൾക്ക് ശേഷം റിമോട്ട് കിട്ടും എന്ന് കരുതി കാത്തിരിക്കുന്ന അമ്മ...

English summary
World Cup Football 2018: Fans hails Cristiano Ronaldo after match agaisnt Spain.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X