കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാമണ്ഡലം നെയ്മറിന് ഓസ്‌കാർ!!! നെയ്മീൻ മോനെ ട്രോളിക്കൊന്ന് സംയുക്ത സംഘം; ജപ്പാന് സല്യൂട്ട് ട്രോൾ!!!

  • By Desk
Google Oneindia Malayalam News

ലോകകപ്പില്‍ വമ്പന്‍മാര്‍ ഒന്നും പ്രീ ക്വാര്‍ട്ടര്‍ കടക്കാന്‍ സാധ്യതയില്ലെന്നായിരുന്നു പലരുടേയും പ്രവചനം. ജര്‍മനി പ്രീ ക്വാര്‍ട്ടറിലേ എത്തിയില്ല. അര്‍ജന്റീനയും പോര്‍ച്ചുഗലും സ്‌പെയിനും എല്ലാം പ്രീ ക്വാര്‍ട്ടറില്‍ കാലിടറി വീഴുകയും ചെയ്തു. പക്ഷേ, ബ്രസീല്‍... അവര്‍ അജയ്യരായി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചുകഴിഞ്ഞു.

എങ്ങനെ കളി ജയിച്ചിട്ട് എന്താണ് കാര്യം. ആ നെയ്മറുടെ അഭിനയം കൊണ്ട് എല്ലാം പോവില്ലേ എന്നതാണ് ഇപ്പോഴത്തെ ബ്രസീലിന്റെ അവസ്ഥ. പ്രീ ക്വാര്‍ട്ടറിലും നെയ്മര്‍ ഭയങ്കര അഭിനയമായിരുന്നു എന്നാണ് പരിഹാസം. പക്ഷേ, ബൂട്ടുകൊണ്ട് കാലിന് ചവിട്ട് കിട്ടിയാല്‍ പിന്നെ അഭിനയിക്കേണ്ട ആവശ്യം ഒന്നും ഇല്ലെന്നാണ് ഫാന്‍സിന്റെ പക്ഷം.

എന്തായാലും കഴിഞ്ഞ ദിവസത്തെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ മനം കവര്‍ന്നത് ഏഷ്യന്‍ ടീം ആയ ജപ്പാന്‍ തന്നെ ആയിരുന്നു. ബെല്‍ജിയത്തെ വെള്ളം കുടിപ്പിച്ച ജപ്പാന്‍ അവസാന നിമിഷം ആയിരുന്നു തോല്‍വിയിലേക്ക് വീണുപോയത്. ജപ്പാനെ സല്യൂട്ട് ചെയ്യുകയാണ് ട്രോളന്‍മാര്‍...

ഇവന് മാത്രം എന്താ...

ഇവന് മാത്രം എന്താ...

ഒരുമാതിരിപ്പെട്ട പ്രമുഖരെല്ലാം തോറ്റു. എന്നിട്ട് വിമാനത്താവളത്തില്‍ കാത്ത് നില്‍ക്കുകയയിരുന്നു. അപ്പോള്‍ ഇവന് മാത്രം തോറ്റാല്‍ എന്താണ് പ്രശ്‌നം!

ഇനിയിപ്പോ അങ്ങനെ

ഇനിയിപ്പോ അങ്ങനെ

ഇത്രയും നാള്‍ ബെല്‍ജിയത്തിന്റെ കട്ട ഫാന്‍ ആയിരുന്നു. പക്ഷേ, പ്രീ ക്വാര്‍ട്ടര്‍ കണ്ടതോടെ അത് മാറി. ഇനിയിപ്പോ ക്വാര്‍ട്ടറില്‍ ബ്രസീലിന് ആണത്രെ പിന്തുണ... ഏഷ്യക്കാരനാന്നേ!

യ്യോ... ദാരിദ്ര്യം

യ്യോ... ദാരിദ്ര്യം

ജപ്പാന്‍ ഒക്കെ പൊരുതിയാണ് പ്രീ ക്വാര്‍ട്ടറില്‍ പുറത്തായത് എന്ന് പറയാം. പക്ഷേ അര്‍ജന്റീനയുടെ കാര്യം അങ്ങനെ ആണോ.... ആകെ കൂടി ജയിച്ചത് ഒരൊറ്റ കളിയല്ലേ!

മെസ്സിയായില്ല

മെസ്സിയായില്ല

നെയ്മര്‍ മെസ്സിയായില്ലെന്ന്!!! വന്നുവന്ന് മാധ്യമങ്ങള്‍ വരെ മെസ്സിയേയും അര്‍ജന്റീനയേയും ട്രോളാന്‍ തുടങ്ങി. ഇതൊക്കെ കാണേണ്ടി വരുന്ന ഫാന്‍സിന്റെ കാര്യമാണ് കഷ്ടം.

അതിപ്പോ ലാഭമാണല്ലോ...

അതിപ്പോ ലാഭമാണല്ലോ...

സംഗതി ബെല്‍ജിയത്തിന് കുറേ ഫാന്ഡസ് ഒക്കെ ഉണ്ട് എന്നത് സത്യമാണ്. പക്ഷേ, ക്വാര്‍ട്ടറില്‍ എതിരാളികള്‍ ബ്രസീല്‍ കുമ്പോള്‍ സംയുക്ത ഫാന്‍സിന്റെ കൂടെ ഇനി മെക്‌സിക്കന്‍ ഫാന്‍സിന്റെ കൂടി പിന്തുണയുണ്ടാകും!

അങ്ങ് ഇല്ലാണ്ടായി

അങ്ങ് ഇല്ലാണ്ടായി

പ്രീ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന്റെ സ്ഥിതി ഇത് തന്നെ ആയിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ രണ്ട് ഗോളല്ലേ ജപ്പാന്‍ അടിച്ചത്. പക്ഷേ, നിര്‍ഭാഗ്യം ജപ്പാനൊപ്പം

അപ്പോ എങ്ങാനാ കാര്യങ്ങള്‍...

അപ്പോ എങ്ങാനാ കാര്യങ്ങള്‍...

വിമാനത്തില്‍ നെയ്മറിന് സൈഡ് സീറ്റും ബുക്ക് ചെയ്ത് കാത്തിരിക്കുകയായിരുന്നു ആ രണ്ട് പേര്‍... നെയ്മറിനേയും കൂട്ടിയേ തിരിച്ചുപോകൂ എന്നൊക്കെ തീരുമാനിച്ചാല്‍ പിന്നെ ലോകകപ്പ് കഴിയും വരെ വിമാനത്താവളത്തില്‍ തന്നെ കിടക്കേണ്ടി വരുമെന്ന്!

ചതിയായിപ്പോയി...

ചതിയായിപ്പോയി...

വിമാനത്താവളത്തിലേക്ക് പോകാന്‍ നെയ്മറിനെ വിളിക്കാന്‍ വന്നതാ... അപ്പോഴതാ അവന്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പോയി. വല്ലാത്ത ചതി!

കൊതിപ്പിച്ച്

കൊതിപ്പിച്ച്

സത്യത്തില്‍ ജപ്പാന്റെ കളി അങ്ങനെ തന്നെ ആയിരുന്നു. ഒരുമാതിരി കൊതിപ്പിച്ച് കടന്നുകളയുന്നത് പോലെ. അല്ലെങ്കില്‍ അത് ചരിത്രമായേനെ!

അതൊക്കെ ആണ് സബ്‌സ്റ്റിറ്റ്യൂഷന്‍

അതൊക്കെ ആണ് സബ്‌സ്റ്റിറ്റ്യൂഷന്‍

ഒറ്റയടിക്ക് രണ്ട് സബ്‌സ്റ്റിറ്റിയൂഷന്‍ നടത്തിയിട്ടായിരുന്നു ബെല്‍ജിയത്തിന്റെ തിരിച്ചുവരവ്. ഇതൊക്കെ കാണുമ്പോള്‍ ആണ് അര്‍ജന്റീനയെ എടുത്ത് കിണറ്റില്‍ എറിയാന്‍ തോന്നുന്നത്.

കോലി മുത്തല്ലേ...

കോലി മുത്തല്ലേ...


വിരാട് കോലി പിന്തുണച്ച ടീമുകള്‍ എല്ലാം പുറത്തായി എന്നായിരുന്നല്ലോ പരിഹാസം. ഏറ്റവും ഒടുവില്‍ ബ്രസീലിനെ പിന്തുണച്ചപ്പോള്‍ എല്ലാവരും കരുതി ബ്രസീലിും പുറത്താകുമെന്ന്... ഇപ്പോള്‍ എന്തായി!

 മഹാനടന്‍!!!

മഹാനടന്‍!!!

മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ഒക്കെ ഉപേക്ഷിക്കുകയാണത്രെ ഇപ്പോള്‍ ഫാന്‍സ്. ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ ഗ്രൗണ്ടില്‍ പോലും പുറത്തെടുക്കുന്ന നെയ്മറുള്ളപ്പോള്‍ എന്ത് മമ്മൂട്ടി, എന്ത് മോഹന്‍ലാല്‍!

പറ്റിച്ചേ...

പറ്റിച്ചേ...

പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി വേഗം വിമാനത്താവളത്തില്‍ എത്താമെന്ന് പറഞ്ഞതായിരുന്നു. ബാക്കിയുള്ളവരൊക്കെ വിമാനത്താവളത്തിലേക്ക് പോയപ്പോള്‍ ബ്രസീല്‍ മാത്രം പറ്റിച്ചു!

ജയ് ബ്രസീല്‍...

ജയ് ബ്രസീല്‍...

മരിച്ചുപോയെന്ന് പോലും വിചാരിച്ചവരുണ്ടത്രെ! ഒരു എതിര്‍ ടീം പ്ലെയര്‍ അടുത്തൂടെ ആയാല്‍ മതി. പിന്നെ ഒരു വീഴ്ചയാണ്!

എന്നിട്ടും...

എന്നിട്ടും...

വിരാട് കോലി ഇത്രയും നാള്‍ സപ്പോര്‍ട്ട് ചെയ്ത ടീമുകളൊക്കെ തോറ്റ ചരിത്രമേ ഉള്ളൂ... കോലിയുടെ സപ്പോര്‍ട്ട് കിട്ടിയപ്പോള്‍ തോല്‍വി ഉറപ്പിച്ചതും ആയിരുന്നു... എന്നിട്ടും!

കലാതിലകം

കലാതിലകം

ഇനിയിപ്പോള്‍ അടുത്ത കളിയില്‍ ഇതിലും നന്നായി അഭിനയിക്കാന്‍ നെയ്മര്‍ ശ്രമിക്കുമോ എന്നാണ് സംശയം. അങ്ങനെയെങ്ഗകില്‍ കലാതിലക പട്ടം തന്നെ കിട്ടിയേക്കും!

അത്യാവശ്യത്തിന് ഉപകരിക്കില്ല

അത്യാവശ്യത്തിന് ഉപകരിക്കില്ല

ലോക ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും മെക്‌സിക്കന്‍ ടീമിന് ഇത്രയും അധികം പിന്തുണ ലഭിച്ചിട്ടുണ്ടാവുക. പക്ഷേ പറഞ്ഞിട്ടെന്താ, അത്യാവശ്യത്തിന് ഉപകരിക്കില്ല എന്നാണ് ചില പ്രമുഖ ഫാന്‍സ് ഇപ്പോള്‍ പറയുന്നത്

സപ്പോര്‍ട്ട് ചെയ്യല്ലേ...

സപ്പോര്‍ട്ട് ചെയ്യല്ലേ...

തങ്ങള് തോറ്റാലും വേണ്ടില്ല ബ്രസീല്‍ ജയിക്കരുത് എന്നാണ് ചില അര ഫാന്‍സിന്റെ ആഗ്രഹം. അങ്ങനെ ബ്രസീലിനെതിരെ സപ്പോര്‍ട്ട് ചെയ്തവരൊക്കെ പൊട്ടി പോവുകയും ചെയ്തു. ഇനി ആ ബെല്‍ജിയത്തിന് കൂടി ഒന്ന് പിന്തുണ കൊടുത്താല്‍ മതി!

ഇങ്ങനെയൊക്കെ ചെയ്തിട്ടും

ഇങ്ങനെയൊക്കെ ചെയ്തിട്ടും

ഇത്രയൊക്കെ അഭിനയിച്ചിട്ടും ഫൗള്‍ തരില്ല എന്നൊക്കെ പറയുന്നത് കഷ്ടമല്ലേ റഫറിയേ... പക്ഷേ ആരും കാണാതെ ഒരു ഫൗള്‍ അവിടെ നടന്നിരുന്നു എന്നത് വേറെ കാര്യം.

എവിടെ എത്തി...

എവിടെ എത്തി...

അവസാന നിമിഷം ഇങ്ങനെ ഒരു ചതി ചെയ്യാവോ ബ്രസീലെ. അവരെ വിമാനത്താവളത്തില്‍ കാത്ത് നിര്‍ത്തിച്ചിട്ട് ഇമ്മാതിരി പണി കൊടുത്തത് ചതിയായിപ്പോയി!

കലാമണ്ഡലം നെയ്മര്‍

കലാമണ്ഡലം നെയ്മര്‍

കഴിഞ്ഞ ദിവസത്തെ കളി കൂടി തീര്‍ന്നപ്പോള്‍ നെയ്മര്‍ക്ക് ആ പട്ടം പതിച്ചുകിട്ടി. ഇനി മുതല്‍ നെയ്മര്‍ ജൂനിയര്‍ അല്ല.... കലാമണ്ഡലം നെയ്മര്‍!

അത് ശരിയാണോ...

അത് ശരിയാണോ...

നെയ്മറിന്റെ ഓസ്‌കാറിനെ വെല്ലുന്ന അഭിനയം കാരണം ആണത്രെ ഓസ്‌കറിനെ ട്ീമില്‍ എടുക്കാത്തത്. ഒരു തവണ കാലില്‍ ബൂട്ട് കൊണ്ടാല്‍ തീരാവുന്ന പ്രശ്‌നമേ ഇങ്ങനെ പരിഹസിക്കുന്നവര്‍ക്കുള്ളു എന്നത് വേറെ കാര്യം!

ചവിട്ട് കിട്ടിയാല്‍

ചവിട്ട് കിട്ടിയാല്‍

കാലില്‍ ബൂട്ടുകൊണ്ട് ചവിട്ട് കിട്ടിയാല്‍ പിന്നെ എന്ത് ചെയ്യണം. തിരുവാതിരക്കളി കളിക്കണോ... ആ ചിത്രം കണ്ടവര്‍ ഒന്നും നെയ്മറെ ട്രോളില്ലെന്ന് ഉറപ്പാണ്.

സിനിമയിലേക്ക്...

സിനിമയിലേക്ക്...

ലോകകപ്പ് കഴിഞ്ഞാല്‍ പിന്നെ നെയ്മര്‍ ഫുട്‌ബോള്‍ ഒന്നും കളിക്കാന്‍ പോകില്ലത്രെ. അടുത്ത സിനിമയില്‍ അവസരം കൊടുത്തിട്ടുണ്ടെന്ന്!

രണ്ടും നടക്കുന്നു...!!!

രണ്ടും നടക്കുന്നു...!!!

അഭിനയം പഠിക്കണം എന്ന മോഹവമായി ചെന്നുകയറിയത് ഒരു ഫുട്‌ബോള്‍ ക്ലബ്ബില്‍ ആയിരുന്നു. അതുകൊണ്ട് ഇപ്പോള്‍ എന്തുണ്ടായി... കളിയും നടക്കുന്നു, അഭിനയവും നടക്കുന്നു!

ഉടല്‍ നിറയെ കൈകളുള്ള....

ഉടല്‍ നിറയെ കൈകളുള്ള....

ഇതിപ്പോള്‍ ഇന്‍ ഹരിഹര്‍ നഗറിലെ മുകേഷും ജഗദീഷും പോലുണ്ടല്ലോ.... ഉടല്‍ നിറയെ കൈകളുള്ള ഒരു ഭീകര സത്വമായി ബ്രസീല്‍ മാറുകയായിരുന്നോ!

അത് മാത്രം മതി

അത് മാത്രം മതി

നെയ്മര്‍ ഓവര്‍ ആക്ടിങ് ആണെന്നാണ് ഹേറ്റേഴ്‌സിന്റെ പരാതി. പക്ഷേ, നെയ്മര്‍ ഫാന്‍സിന് ഒരു പരാതിയും ഇല്ല... നെയ്മര്‍ നന്നായി കളിച്ചാല്‍ മാത്രം മതി അവര്‍ക്ക്!

സീറോ ബള്‍ബ്

സീറോ ബള്‍ബ്

നെയ്മറിന് പേരുകള്‍ അനവധിയാണല്ലോ... നെയ്മീന്‍, നെയ്‌മോന്‍, ഫാന്‍, കലാമണ്ഡലം നെയ്മര്‍, സീറോ ബള്‍ബ്.... അങ്ങനെ അങ്ങനെ! പക്ഷേ, മെക്‌സിക്കോയ്ക്ക് എന്ത് പറ്റി എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഒരു സീറോ ബള്‍ബ് പൊട്ടിത്തെറിച്ചതാണെന്ന് പറഞ്ഞാല്‍ മതി.

അതാണ് ജപ്പാന്‍

അതാണ് ജപ്പാന്‍

രണ്ട് ഗോളിന് ലീഡ് ചെയ്ത് നില്‍ക്കുമ്പോഴും മൂന്നാമത്തെ ഗോളിന് വേണ്ടി ശ്രമിക്കുകയായിരുന്നു ജപ്പാന്‍. ബസ് പാര്‍ക്കിങ് ഡിഫന്‍സിന് നില്‍ക്കാതെ കളിയുടെ ആവേശം ഉള്‍ക്കൊണ്ട ജപ്പാനാണ് താരങ്ങള്‍.

മനസ്സ് കയ്യടക്കിയ വീര്യം

മനസ്സ് കയ്യടക്കിയ വീര്യം

രണ്ട് ഗോളടിച്ച് ലീഡ് നേടിയിട്ടും അവസാനം മൂന്ന് ഗോളടിച്ച് ജപ്പാനെ തകര്‍ത്ത ബെല്‍ജിയം മാസ്സ് ആയിരിക്കും. പക്ഷേ, ഓരോ ഫുട്‌ബോള്‍ ആരാധകന്റേയും മനസ്സ് കൈയ്യടക്കിയത് ജപ്പാന്റെ പോരാട്ട വീര്യം തന്നെ ആയിരുന്നു.

സോണിയ... വന്നാട്ടേ, പോന്നാട്ടേ...

സോണിയ... വന്നാട്ടേ, പോന്നാട്ടേ...

പ്രീ ക്വാര്‍ട്ടറില്‍ ജപ്പാന്റെ പ്രകടനം കണ്ടപ്പോള്‍ ബ്രസീലുകാര്‍ ഒരുപാട് സന്തോഷിച്ചതായിരുന്നു. പക്ഷേ, അവസാനം അവന്‍മാരെ തോല്‍പിച്ച് ബെല്‍ജിയം ആണ് എതിരാളികള്‍ യി എത്തുന്നത് എന്നറിഞ്ഞപ്പോള്‍ ഇതായി അവസ്ഥ!

ഫൈനലിനെ വെല്ലും

ഫൈനലിനെ വെല്ലും

ഒരുപക്ഷേ ലോകകപ്പ് ഫൈനല്‍ പോലും ഇത്രയും ആവേശഭരിതം ആകണം എന്നില്ലയ അങ്ങനെ ആയിരുന്നല്ലോ യഥാര്‍ത്ഥ ഫുട്‌ബോള്‍ കളിച്ച് ജപ്പാന്‍ തെളിയിച്ചത്.

പോരാട്ടത്തിന്റെ ആള്‍രൂപം

പോരാട്ടത്തിന്റെ ആള്‍രൂപം

പോരാട്ട വീര്യത്തിന് ഒരു ആള്‍രൂപം ഉണ്ടെങ്കില്‍, അത് നീയാണ് ജപ്പാന്‍- ഓരോ ഫുട്‌ബോള്‍ ആരാധകനും ഇങ്ങനെ തന്നെ പറഞ്ഞുപോകും.

ഒരു ഓസ്‌കര്‍

ഒരു ഓസ്‌കര്‍

ഓസ്‌കര്‍ ഇത്തവണ ടീമില്‍ ഉണ്ടാകും എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, ഓസ്‌കറിനെ വെല്ലുന്ന അഭിനയം നെയ്മര്‍ കാഴ്ച വയ്ക്കുകയല്ലേ! അപ്പോള്‍ പിന്നെങ്ങനെ രണ്ട് പേരെ പറ്റും!

ഇത് ക്രൂരതയല്ലേ

ഇത് ക്രൂരതയല്ലേ

സലായെ പരുക്കേല്‍പിച്ച റാമോസിന് മാപ്പില്ലെന്നാണ് ഫുട്‌ബോള്‍ ഫാന്‍സ് പറയുന്നത്. പക്ഷേ, ആങ്കിളിന് ചവിട്ടുകിട്ടി നെയ്മര്‍ കിടന്ന് പുളഞ്ഞാലും അത് അഭിനയം. ഇതി ശരിയാണോ!

ഒരു വശത്ത് നിന്ന്

ഒരു വശത്ത് നിന്ന്

കളി നടക്കുമ്പോള്‍ കാണിച്ച റീ പ്ലേയില്‍ നെയ്മറിന് ചവിട്ടുകൊണ്ടത് ഇല്ല എന്നത് സത്യമാണ്. പക്ഷേ, അതിന് ശേഷം മറ്റൊരു വശത്ത് നിന്നുള്ള വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. അത് മാത്രം ഹേറ്റേഴ്‌സ് കാണില്ല.

ഇതെല്ലാം ഒരു റീസണാ...

ഇതെല്ലാം ഒരു റീസണാ...

ബ്രസീല്‍ എന്തിനാണ് മെക്‌സിക്കോയെ തോല്‍പിച്ചത് എന്ന് അറിയാമോ... പ്രീ ക്വാര്‍ട്ടറില്‍ ജര്‍മനിയെ കിട്ടി, കഴിഞ്ഞ തവണച്ചെ സെവന്‍ അപ്പ് കണക്ക് തീര്‍ക്കാന്‍ വിചാരിച്ചിരുന്നതാ. അതിന് സമ്മതിക്കാതിരുന്നതിനാണ് ഈ അടി!

ഇനിയിപ്പോ...

ഇനിയിപ്പോ...

ലോക ഫുട്‌ബോളിലെ സൂര്യ ചന്ദ്രന്‍മാര്‍ ഒക്കെ ഇപ്പോള്‍ വിമനം പിടിക്കാനുള്ള തിരിക്കിലാണല്ലോ... പക്ഷേ, ഫാന്‍സിന് അത് പറ്റുമോ. നെയ്മറെ ഇങ്ങനെ ട്രോളിക്കൊണ്ട് സ്വയം ട്രോള്‍ ആകാം!

തേങ്ക്‌സ്!!!

തേങ്ക്‌സ്!!!

മധുര പ്രതികാരം എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെയാണ്. ജര്‍മിക്കാരോട് തത്കാലം ഇതല്ലാതെ വേറെ എന്ത് ചെയ്യാന്‍ പറ്റും.

വല്ലാത്ത കാഴ്ച

വല്ലാത്ത കാഴ്ച

ജര്‍മനിയും പോര്‍ച്ചുഗലും സ്‌പെയിനും എല്ലാം തോറ്റ് പണ്ടാറമടങ്ങി കിടക്കുകയാണ്. അപ്പോള്‍ നെയ്മറിന്റേയും ഫിര്‍മീനോയുടേയും തോളിലേറി ബ്രസീല്‍ ഇങ്ങനെ വരുന്നത് കണ്ടാല്‍ സഹിക്കുമോ!

English summary
World Cup Football 2018: Social Media trolls mocking Brazil and Neymar's acting Skills!!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X