കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസ്സ് പെനാൾട്ടിയെ വെല്ലും 'പെനാൾഡോ'! പെനാൾട്ടി മിസ്സാക്കി മെസ്സിയടിച്ച റൊണാൾഡോയ്ക്ക് അടപടലം ട്രോൾ

  • By Desk
Google Oneindia Malayalam News

സ്‌പെയിനെതിരെയുള്ള ആദ്യ മത്സരത്തില്‍ മൂന്ന് ഗോളുകളാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടിയത്. അതില്‍ ഏറ്റവും മനോഹരം ആ പെനാള്‍ട്ടി കിക്ക് ആയിരുന്നു. ശ്വാസം വലിച്ചുവിട്ട്, ട്രൗസര്‍ ഒന്ന് ഉയര്‍ത്തിപ്പിടിച്ച്, ഏകാഗ്രതയോടെ തൊടുത്ത ആ പന്ത്, ഗോള്‍പോസ്റ്റിന്റെ മൂലയിലൂടെ അകത്തേക്ക് കയറിപ്പോയി.

എന്നാല്‍ ആദ്യ കളിയില്‍ തന്നെ ഐസ് ലാന്‍ഡിനെതിരെ പെനാള്‍ട്ടി മിസ്സ് ആക്കിയായിരുന്നു മിശിഹ ലയണല്‍ മെസ്സി ട്രോളുകള്‍ ഏറ്റുവാങ്ങിയത്. കോപ്പ അമേരിക്ക ഫൈനലിലും പെനാള്‍ട്ടി മിസ്സ് ആക്കിയ പാരമ്പര്യമുണ്ട് മെസ്സിക്ക്!

എന്തായാലും അതിന്റെ പേരില്‍ സിആര്‍-7 ആരാധകര്‍ മെസ്സിയെ അടപടലം ട്രോളി കൊല്ലുകയായിരുന്നു. എന്നാല്‍ കാലം കാത്തുവച്ചത് ഒരു ബൂമറാങ് തന്നെ ആയിരുന്നു. ഇറാനെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ ക്രിസ്റ്റിയാനോയും മിസ്സ് ആക്കി ഒരു പെനാള്‍ട്ടി. ഇത്രയും കിട്ടിയാല്‍ പിന്നെ ട്രോളന്‍മാര്‍ എന്തൊക്കെ ചെയ്യും എന്ന് പ്രത്യേകം പറയേണ്ടല്ലോ... പക്ഷേ, അര്‍ജന്റീന ആരാധകര്‍ അത്രയ്ക്ക് ആവേശം ഒന്നും കാണിക്കുന്നില്ല. അതിന്റെ കാരണം വേറെയാണ്!!!

അടിക്കും അടിക്കും!!!

അടിക്കും അടിക്കും!!!

മെസ്സി പെനാള്‍ട്ടി മിസ്സ് ആക്കിയപ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഹാട്രിക് അടിച്ചു. അപ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പെനാള്‍ട്ടി മിസ്സ് ആക്കിയാല്‍ ആരായിരിക്കും ഹാട്രിക് അടിക്കാന്‍ പോകുന്നത്... !!! മെസ്സി തന്നെ, അല്ലാതാരാ...

കാണിച്ചുകൊടുത്തതാ...

കാണിച്ചുകൊടുത്തതാ...

അങ്ങനെ പെനാള്‍ട്ടി മിസ്സ് ആകുന്ന ആളൊന്നും അല്ല കെട്ടോ റോണോ... ഇത് പിന്നെ, എങ്ങനെ പെനാള്‍ട്ടി അടിക്കാന്‍ പാടില്ല എന്ന് ടീമിലുള്ളവര്‍ക്ക് കാണിച്ചുകൊടുക്കാന്‍ വേണ്ടി ചെയ്തതല്ലേ!

ലാറ്റിന്‍ അമേരിക്കയുടെ അഭിമാനം

ലാറ്റിന്‍ അമേരിക്കയുടെ അഭിമാനം

ലാറ്റിന്‍ അമേരിക്കയുടെ അഭിമാനം എന്നെ പറഞ്ഞാല്‍ ബ്രസീലും അര്‍ജന്റീനയും ആയിരിക്കുമല്ലോ ചാടി വരിക. ഇതിപ്പോള്‍ ഉറുഗ്വേ അല്ലേ ശരിക്കും ഉള്ള അഭിമാനം.

സന്തോഷിക്കും

സന്തോഷിക്കും

അര്‍ജന്റീന ഫാന്‍സ് അടുത്ത കാലത്തൊന്നും ഇങ്ങനെ സന്തോഷിച്ച് കാണില്ല. പ്രീ ക്വാര്‍ട്ടറില്‍ കയറുമോ എന്ന കാര്യത്തില്‍ അല്ല, ക്രിസ്റ്റിയാനോ റൊണാള്‍ഡോ പെനാള്‍ട്ടി മിസ്സാക്കിയതിലാണ് സന്തോഷം!

പെനഡോള്‍!!

പെനഡോള്‍!!

വന്നുവന്ന് ഇപ്പോള്‍ ക്രിസ്റ്റിയാനോ ഫാന്‍ ആയ മെഡിക്കല്‍ ഷോപ്പുകാരന്റെ അടുത്ത് പോലും പോകാന്‍ വയ്യ... പെനഡോള്‍ എങ്ങാനും ചോദിച്ചാല്‍ ഇങ്ങനെയല്ലേ നോക്കുന്നത്!

അങ്ങനെ പറ...

അങ്ങനെ പറ...

കളിക്കാര്‍ ആകുമ്പോള്‍ പെനാള്‍ട്ടി ഒക്കെ മിസ്സ് ആകും എന്നാണ് ഇപ്പോള്‍ റൊണാള്‍ഡോ പറയുന്നത്. അങ്ങനെ പറ എന്നും പറഞ്ഞ് മെസ്സിയും കൂടെ ഉണ്ട് കെട്ടോ!

ആഘോഷം തന്നെ

ആഘോഷം തന്നെ

റൊണാള്‍ഡോ ഫാന്‍സ് പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍ കയറിയതില്‍ ആഘോഷിക്കുന്നു. മെസ്സി ഫാന്‍സോ... റൊണാള്‍ഡോ പെനാള്‍ട്ടി കളഞ്ഞുകുളിച്ചത് ആഘോഷിക്കുന്നു! ചെറിയ വ്യത്യാസം മാത്രം!!!

പുതിയ അറിവാണോ...

പുതിയ അറിവാണോ...

സീസണല്‍ ഫാന്‍സിന് എന്ത് ചുക്ക് അറിയാം... മെസ്സിയേക്കാള്‍ കൂടുതല്‍ പെനാള്‍ട്ടി മിസ്സ് ആക്കിയ പാരമ്പര്യം റൊണാള്‍ഡോയ്ക്ക് തന്നെ അല്ലേ ഉള്ളത്!

ട്രിബ്യൂട്ടോ...

ട്രിബ്യൂട്ടോ...

അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ കടക്കുമോ എന്ന് ഒരു ഉറപ്പും ഇല്ല. അങ്ങനെ എങ്ങാനും പുറത്തായാല്‍, മെസ്സിക്ക് റൊണാള്‍ഡോ നല്‍കിയ ട്രിബ്യൂട്ട് ആയി ഈ പെനാള്‍ട്ടി മിസ്സ് കണക്കാക്കുമോ ആവോ!

എന്തൊക്കെ ആയിരുന്നു....

എന്തൊക്കെ ആയിരുന്നു....

പെനാള്‍ട്ടി കിക്ക് എടുക്കാന്‍ നേരത്ത് എന്തൊരു വരവായിരുന്നു. ഒടുക്കം പന്ത് ഗോളിയുടെ കൈയ്യില്‍ കുടുങ്ങിയപ്പോള്‍ ഇതുപോലെ ആയി പോക്ക്!

ആളുണ്ടേ...

ആളുണ്ടേ...

ഈ ലോകകപ്പില്‍ താന്‍ കളഞ്ഞതുപോലെ ഒരു പെനാള്‍ട്ടി ആര് കളയും എന്ന് ഓര്‍ത്തോണ്ടിരിക്കുകയായിരുന്നു മെസ്സി. അപ്പോഴാണ് ക്രിസ്റ്റിയാനോയുടെ വരവ്...!

അതേയുള്ള രക്ഷ

അതേയുള്ള രക്ഷ

എന്നാലും സിആര്‍-7 ഫാന്‍സിനെ കൊണ്ട് ഒരു രക്ഷയും ഇല്ല. പെനാള്‍ട്ടി മിസ്സ് ആയാല്‍ എന്താ, ഇതുവരെ നാല് ഗോള്‍ അടിച്ച് ടോപ് സ്‌കോറര്‍ പട്ടികയില്‍ ഇല്ലേ എന്നാണ് ചോദ്യം!

ആ സ്‌നേഹം

ആ സ്‌നേഹം

പെനാള്‍ട്ടിയും മിസ്സ് ആയി ട്രോളും കിട്ടി ആകെ സങ്കടത്തില്‍ നടന്നു വരികയായിരുന്നു മെസ്സി. അത് കണ്ടാല്‍ ക്രിസ്റ്റിയാനോയ്ക്ക് സഹിക്കുമോ... ഒറ്റക്ക് വിടാന്‍ പറ്റില്ലല്ലോ എന്ന് വിചാരിച്ച് മിസ്സാക്കിയതാണത്രെ!

സമയം മോശം

സമയം മോശം

മെസ്സിയെ കളിയാക്കിയ ആരാധകര്‍ എല്ലാം ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ... എല്ലാവര്‍ക്കും ഉണ്ടാകും ഓരോ മോശം സമയം. ചിലപ്പോള്‍ നല്ല സമയവും!

മികച്ച ഫുട്‌ബോളര്‍!!

മികച്ച ഫുട്‌ബോളര്‍!!

പെനാള്‍ട്ടി മിസ്സ് ആകുന്നത് മെസ്സിക്ക് മാത്രം ആണെന്നായിരുന്നു ഇത്രയും നാള്‍ പോര്‍ച്ചുഗല്‍ ഫാന്‍സ് തള്ളിയിരുന്നത്. ഇപ്പോള്‍ ഇത്തിരി മാറിയിട്ടുണ്ട്- പെനാള്‍ട്ടി അല്ലത്രെ മികച്ച ഫുട്‌ബോളറെ തിരഞ്ഞെടുക്കുന്നത്.

ആരോ വിളിച്ചത് പോലെ

ആരോ വിളിച്ചത് പോലെ

അറിയാതെ ഉറക്കെ വായിച്ച് പോയതാണ്. ഇനിയിപ്പോള്‍ പൊങ്കാല വാങ്ങാന്‍ നില്‍ക്കാതെ മുങ്ങുന്നതായിരിക്കും നല്ലത് എന്ന് സിആര്‍-7 ഫാനിന് ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ട കാര്യമുണ്ടോ!

ഇവിടെ ചോദിച്ചാലും...

ഇവിടെ ചോദിച്ചാലും...

പെനാള്‍ട്ടി എന്ന് പറയുന്ന സാധനം ഷുവര്‍ ഗോള്‍ ഒന്നും അല്ലെന്നാണ് റോമോ പറയുന്നത്. അതിപ്പോള്‍ മെസ്സിയോട് ചോദിച്ചാലും അങ്ങനെ തന്നെ ആയിരിക്കം!

അത് ആകാശവാണി...

അത് ആകാശവാണി...

റൊണാള്‍ഡോ പെനാള്‍ട്ടി മിസ്സ് ആക്കിയാല്‍ തന്നെ എന്താ... നാല് ഗോളടിച്ചവന് ഒരു പെനാള്‍ട്ടി ഒക്കെ മിസ്സാക്കാം. പക്ഷേ, മെസ്സി അങ്ങനെ അല്ലല്ലോ, അത് ആകാശവാണി ആയിരുന്നില്ലേ!

അടുത്ത റൗണ്ടില്‍ കയറിയില്ലായിരുന്നേല്‍

അടുത്ത റൗണ്ടില്‍ കയറിയില്ലായിരുന്നേല്‍

ഇതിപ്പോള്‍ പെനാള്‍ട്ടി മിസ്സ് ആക്കിയാലും പ്രീക്വാര്‍ട്ടറില്‍ കയറിയല്ലോ... അല്ലായിരുന്നെങ്കില്‍ ഈ പറയുന്ന ഫാന്‍സ് തന്നെ സിആര്‍- 7 നെ പഞ്ഞിക്കിട്ടേനെ!

ഇതെല്ലാം ഒരു റീസണാ...

ഇതെല്ലാം ഒരു റീസണാ...

ജയം നിര്‍ബന്ധമല്ലാത്തതുകൊണ്ടാണത്രെ റൊണാള്‍ഡോ പെനാള്‍ട്ടി നേരെ ഗോളിയുടെ കൈയ്യിലേക്ക് ഇട്ടുകൊടുത്തത്... ഇതൊക്കെ ഒരു റീസണ്‍ ആണോ!

നിര്‍ണായകമായിരുന്നില്ല പോലും...

നിര്‍ണായകമായിരുന്നില്ല പോലും...

തോറ്റാല്‍ പുറത്താകുന്ന കളിയായിരുന്നു. അത് അത്ര നിര്‍ണായകമായിരുന്നില്ല എന്നൊക്കെ തള്ളിവിടുന്ന ഫാന്‍സിനെ എന്ത് ചെയ്യും എന്നാണ് ചോദ്യം!

അരക്കാര്‍ മിണ്ടില്ല...

അരക്കാര്‍ മിണ്ടില്ല...

റൊണാള്‍ഡോ പെനാള്‍ട്ടി കിക്ക് മിസ്സ് ആക്കിയിട്ടും അര ഫാന്‍സ് എന്തുകൊണ്ടാണ് കാര്യമായി ട്രോളാത്തത്... സംഗതി വേറൊന്നും അല്ല, അടുത്ത കളിയില്‍ എന്താകുമെന്ന് അവര്‍ക്ക് ഒരു ഉറപ്പും ഇല്ല, അത് തന്നെ!

കൂട്ടുകൂടിക്കഴിഞ്ഞാല്‍...

കൂട്ടുകൂടിക്കഴിഞ്ഞാല്‍...

മെസ്സിക്ക് ഒരു കൂട്ടിന് വേണ്ടിയാണത്രെ പെനാള്‍ട്ടി മിസ്സ് ആക്കിയത്. കൂട്ടുകൂടി കഴിഞ്ഞെങ്കില്‍ ഒന്ന് വന്നേക്ക്... ഇവിടെ ട്രോളന്‍മാരുടെ പെരുംപൊങ്കാലയാണ്!

ക്രിസ്റ്റ്യാനോയുടെ മെസ്സിയടി!!!

ക്രിസ്റ്റ്യാനോയുടെ മെസ്സിയടി!!!

മെസ്സിയ്ക്ക് പിറന്നാള്‍ സമ്മാനമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു മെസ്സിയടിച്ചതയാണത്രെ... വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടാവും അല്ലേ!

അതില്‍ ഖേദിക്കുന്നു

അതില്‍ ഖേദിക്കുന്നു

ക്രിസ്റ്റിയാനോയും മനുഷ്യനാണ്, പെനാള്‍ട്ടി ഒക്കെ മിസ്സ് ആയി എന്ന് വരും എന്നാണ് ഇപ്പോള്‍ പോര്‍ച്ചുഗല്‍ ഫാന്‍സ് പറയുന്നത്. പക്ഷേ, മെസ്സി പെനാള്‍ട്ടി കുളമാക്കിയപ്പോള്‍ അങ്ങനെ ആയിരുന്നില്ല പറഞ്ഞത്. അന്ന് പറഞ്ഞത് ഇപ്പോള്‍ ഇത്തിരി ഖേദം ഉണ്ടത്രെ!

ഒറ്റപ്പെട്ട് പോയേനെ

ഒറ്റപ്പെട്ട് പോയേനെ

ആദ്യത്തെ കളിയില്‍ തന്നെ മെസ്സി ആ പെനാള്‍ട്ടി മിസ്സ് ആക്കിയത് നന്നായി എന്നാണ് ഇപ്പോള്‍ ക്രിസ്റ്റിയാനോ പറയുന്നത്. അല്ലെങ്കില്‍ ഇക്കാര്യത്തില്‍ ഒറ്റപ്പെട്ട് പോയേനെ!

ആഹായും ഓഹോയും

ആഹായും ഓഹോയും

അന്ന് മെസ്സി ഒരു പെനാള്‍ട്ടി മിസ്സാക്കിയപ്പോള്‍ എല്ലാവര്‍ക്കും 'ഓഹോ'! ഇപ്പോള്‍ റൊണാള്‍ഡോ പെനാള്‍ട്ടി മിസ്സ് ആക്കിയപ്പോള്‍ 'ആഹാ'!!! ഇതെന്താ വെള്ളരിക്കാ പട്ടണമോ!

പാവം റോണോ

പാവം റോണോ

സുഹൃത്തായ മെസ്സിയെ എല്ലാവരും കളിയാക്കുന്നത് കണ്ട് മനോവിഷമം കൊണ്ട് പെനാള്‍ട്ടി മനപ്പൂര്‍വ്വം മിസ്സ് ആക്കിയ റൊണാള്‍ഡോയെ കുറിച്ചാണോ നിങ്ങള്‍ ഇങ്ങനെയൊക്കെ പറയുന്നത്....!

കിടിലോസ്‌കി

കിടിലോസ്‌കി

പെനാള്‍ട്ടി മിസ് ആക്കി പോകുന്ന രണ്ട് പേരെ കണ്ടപ്പോള്‍ വെറുതേ ഒന്ന് കുശലം ചോദിച്ചതാ... ഒരു സെവന്‍ അപ്പ് കിട്ടിയപ്പോള്‍ സന്തോഷമായി!

ഇവരാണ് താരങ്ങള്‍

ഇവരാണ് താരങ്ങള്‍

ക്രിസ്റ്റിയാനോ പെനാള്‍ട്ടി മിസ്സ് ആക്കിയതൊന്നും അല്ല കഴിഞ്ഞ ദിവസത്തെ ഹൈലൈറ്റ്. സ്‌പെയിനിനേയും പോര്‍ച്ചുഗലിനേയും ഒരുപോലെ വിറപ്പിച്ച മൊറോക്കോയും ഇറാനും തന്നെ ആണ് താരങ്ങള്‍.

സിംപിള്‍ പറ്റില്ല

സിംപിള്‍ പറ്റില്ല

അല്ലെങ്കിലും സിംപിള് ആയ പെനാള്‍ട്ടി ഒന്നും ഗോളാക്കാന്‍ സിആര്‍-7 ന് പറ്റില്ലല്ലോ. പ്രഷര്‍ സിറ്റ്വേഷനില്‍ മാത്രമേ കണ്‍വെര്‍ട്ട് ചെയ്യാന്‍ പറ്റുവത്രെ!

 ട്വിസ്റ്റോട് ട്വിസ്റ്റ്

ട്വിസ്റ്റോട് ട്വിസ്റ്റ്

ട്വിസ്റ്റ് എന്ന് പറഞ്ഞാല്‍ ഇതാണ് ട്വിസ്റ്റ്... ട്വിസ്റ്റോട് ട്വിസ്റ്റ്. രണ്ട് കളികളും അത്രയ്ക്കും ഗംഭീരമായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

മെസ്സി ആകാനുള്ള മൈന്‍ഡ്

മെസ്സി ആകാനുള്ള മൈന്‍ഡ്

പെനാള്‍ട്ടി മിസ്സ് ആക്കിയ റൊണാള്‍ഡോയോട് ഫാന്‍സ് ചോദിക്കുന്നത് ഇങ്ങനെ ആണത്രെ.... നിനക്കെന്താ മെസ്സി ആകാനുള്ള മൈന്‍ഡ് ആണോന്ന്!!!

ഇറാന്‍ ആണ് താരം...

ഇറാന്‍ ആണ് താരം...

സത്യത്തില്‍ യഥാര്‍ത്ഥ ഫുട്‌ബോള്‍ ഫാന്‍സ് എല്ലാം കഴിഞ്ഞ ദിവസം ഏറെ അഭിനന്ദിച്ചത് ഇറാനെ ആയിരിക്കും. ഒന്നേ ഒന്ന് എന്ന സമനില പിടിക്കാന്‍ അവര്‍ക്ക് സാധിച്ചല്ലോ

ജസ്റ്റ് മിസ്സ്

ജസ്റ്റ് മിസ്സ്

മൊറോക്കോ മികച്ച അറ്റാക്കിങ് കളിയാണ് പുറത്തെടുത്തത്. 90 മിനിട്ട് പൂര്‍ത്തിയാപ്പോള്‍ 2-1 ന് മുന്നിലും. അപ്പോഴല്ലേ ക്യാപ്റ്റന്‍ ക്ലീറ്റസ്സിനെ പോലെ ആ അസ്പാസ് വന്നത്....

എവിടെ ആയിരുന്നു

എവിടെ ആയിരുന്നു

ഈ ലോകകപ്പിലെ ഇതുവരെയുള്ള മത്സരങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചവരായിരുന്നു സ്‌പെയിന്‍. ആ സ്‌പെയിനിനെ അല്ലേ മൊറോക്കോ വിറപ്പിച്ചത്....

കര്‍വ്വ് ഗോള്‍...

കര്‍വ്വ് ഗോള്‍...

സ്ഥിരമായി മികച്ച ക്രോസ്സ് ഒക്കെ കൊടുക്കുന്ന ആളായിരുന്നു. പക്ഷേ, ഇത്തവണ അത് പറ്റിയില്ല. അതിന് പകരം ഒരു കര്‍വ്വ് ഗോള്‍ അങ്ങ് അടിച്ചു... പക്ഷേ, അത് കൊണ്ടത് ഇറാന്റെ നെഞ്ചത്തായിരുന്നു എന്ന് മാത്രം.

ആരോട്...

ആരോട്...

നിര്‍ണായക മത്സരത്തില്‍ പെനാള്‍ട്ടി മിസ്സ് ആക്കുമ്പോള്‍ ഭയങ്കര വിഷമവും ടെന്‍ഷനും ആണല്ലേ എന്ന്... ചോദിക്കുന്നത് ആരോടാമ് എന്ന് കൂടി ഓര്‍ക്കണം!

നന്നായി കളിച്ചു

നന്നായി കളിച്ചു

മൊറോക്കോയുടെ കാര്യമാണ് കഷ്ടം. മൂന്ന് കളിയും നന്നായി കളിച്ചു. പക്ഷേ, പ്രീ ക്വാര്‍ട്ടറില്‍ കയറാന്‍ മാത്രം അവര്‍ക്ക് പറ്റിയില്ല.

അവരാണ് താരം

അവരാണ് താരം

നല്ല അടിപൊളി കളി, ഒന്നും പറയാനില്ല എന്നൊക്കെ കേട്ടപ്പോള്‍ അത് തങ്ങളെ കുറിച്ചാണെന്നാണത്രെ സ്പാനിഷ് താരങ്ങള്‍ വിചാരിച്ചത്. പക്ഷേ, അത് മൊറോക്കോ ആയിരുന്നു.

വെറുതേയല്ല

വെറുതേയല്ല

അങ്ങനേയും ഇങ്ങനേയും ഒന്നും പെനാള്‍ട്ടി മിസ്സ് ആക്കുന്ന ആളല്ല. പിന്നെ മെസ്സിക്ക് ഒരു കൂട്ടായിക്കോട്ടെ എന്ന് വിചാരിച്ച് കളഞ്ഞതാണെന്ന്!

മെസ്സിയായി...

മെസ്സിയായി...

അങ്ങനെ ഒറ്റ കളികൊണ്ട് റൊണാള്‍ഡോ മെസ്സി ആയിരിക്കുകയാണ് സുഹൃത്തുക്കളേ, മെസ്സി ആയിരിക്കുകയാണ്. ഇതില്‍പരം എന്ത് വേണം!

വേണ്ടാഞ്ഞിട്ടാ...

വേണ്ടാഞ്ഞിട്ടാ...

ഇത്രയും കാലം എന്തൊരു അഹങ്കാരം ആയിരുന്നു. ഇപ്പോള്‍ ഒരു പെനാള്‍ട്ടി എടുക്കട്ടേ എന്നെങ്ങാനും ചോദിക്കുന്നത് കേട്ടാല്‍ തന്നെ പേടിയാണ്!

ഇപ്പോഴെങ്കിലും ഓര്‍ത്തല്ലോ...

ഇപ്പോഴെങ്കിലും ഓര്‍ത്തല്ലോ...

കഴിഞ്ഞ കളികളില്‍ എല്ലാം പോര്‍ട്ടുഗലിന് വേണ്ടി ഒറ്റയ്ക്ക് പടപൊരുതുകയായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇറാനെതിരെ കളിച്ചപ്പോള്‍ ആണ് ബാക്കിയുള്ളവരും ആ ടീമിലുള്ളവര്‍ തന്നെ ആണെന്ന് മനസ്സിലായതെന്ന്!

 നെയ്മര്‍ കൂടി...

നെയ്മര്‍ കൂടി...

മെസ്സി ആദ്യത്തെ കളിയില്‍ തന്നെ പെനാള്‍ട്ടി മിസ്സാക്കി. റൊണാള്‍ഡോയും ആ ക്ലബ്ലില്‍ എത്തിയിട്ടുണ്ട്. ഇനി നെയ്മര്‍ കൂടി എത്തിയാലേ ചിലര്‍ക്ക് ആശ്വാസമാവുകയുള്ളൂ!

അതല്ലേ ഹീറോയിസം...

അതല്ലേ ഹീറോയിസം...

ബോക്‌സിന്റെ പുറത്ത് നിന്ന്, നാലാളുടെ മുകളിലൂടെ, ഗോളിയുടെ കൈയ്യില്‍ കൊടുക്കാതെ അടിച്ച് പോസ്റ്റില്‍ കയറ്റാനല്ലേ ക്രിസ്റ്റിയാനോയ്ക്ക് അറിയൂ.... അതല്ലേ ഹീറോയിസം!!!

English summary
World Cup Football 2018: Social Media trolls on Cristiano Ronaldo's missed penalty kick
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X