കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കവിതയറിയില്ല, കളി ജയിക്കാനറിയാമെന്ന്! മെക്‌സിക്കൻ അപാരതയോട് ഇത്രേം കലിപ്പോ? കിടിലോസ്‌കി ജർമൻ ട്രോൾ

  • By Desk
Google Oneindia Malayalam News

കഴിഞ്ഞ തവണ കിട്ടിയ ലോകകപ്പ് എവിടേയും കൊണ്ടുപോയി കളഞ്ഞിട്ടില്ല. അത് കൈയ്യില്‍ തന്നെ ഉണ്ടെന്ന് ഫിഫയെ അറിയിക്കാന്‍ വേണ്ടി മാത്രം റഷ്യയിലേക്ക് വന്നവരാണെന്നാണ് ജര്‍മന്‍ ഫാന്‍സ് തള്ളിയിരുന്നത്. കളി കഴിഞ്ഞാല്‍ അത് തിരിച്ച് ജര്‍മനിയിലേക്ക് തന്നെ കൊണ്ടുപോകുമെന്നും തള്ളിമറിച്ചിരുന്നു.

പക്ഷേ, ആദ്യത്തെ കളി കഴിഞ്ഞപ്പോള്‍ തന്നെ ആ തള്ളല്‍ ഒരു തുള്ളല്‍ പോലെ ആയി മാറിയിട്ടുണ്ട്. മെക്‌സിക്കക്കാരോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും. സ്വന്തം പോസ്റ്റിലേക്ക് ഒരു ഗോള്‍ കയറി എന്ന് മാത്രമല്ല, തിരിച്ചൊരു ഗോള്‍ അടിക്കാനും പറ്റിയില്ല.

കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍മാരുടെ നട്ടെല്ലൊടിക്കുന്നതായിരുന്നു മെക്‌സിക്കന്‍ അപാരത! ഇപ്പോള്‍ ജര്‍മന്‍ ഫാന്‍സിന് ആ സിനിമയുടെ പേര് കേട്ടാല്‍ തന്നെ അലര്‍ജിയാണത്രെ... ചിലരാണെങ്കില്‍ സോഡ കുടിക്കാന്‍ പോയിട്ട് മടങ്ങിവന്നിട്ട് പോലും ഇല്ല!

സ്ഥിരതാമസമാക്കാന്‍ പറ്റുമോ

സ്ഥിരതാമസമാക്കാന്‍ പറ്റുമോ

ആദ്യത്തെ കളി തോറ്റപ്പോള്‍ തന്നെ ഫാന്‍സിന്റെ തള്ളല്‍ തുടങ്ങി. പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് വരുമെന്ന്. അല്ലാതെ പിന്നെ റഷ്യയില്‍ സ്ഥിരതാമസം ആക്കാന്‍ ജര്‍മന്‍കാര്‍ക്ക് പറ്റില്ലല്ലോ!

ഓര്‍മയുണ്ടോ ആവോ...

ഓര്‍മയുണ്ടോ ആവോ...

ലോക ചാമ്പ്യന്‍മാരായതുകൊണ്ട് അടുത്ത കളി മുതല്‍ തിരിച്ച് വരുമെന്ന്! 2010 ലെ ലോകകപ്പിലെ ചാമ്പ്യന്‍മാരായിരുന്ന സ്‌പെയിന്റെ 2014 ലെ സ്ഥിതി എന്തായിരുന്നു എന്ന് ഓര്‍മയുണ്ടോ ആവോ!

മറുപണി

മറുപണി

ഏഴ് സുന്ദര രാത്രികള്‍ സിനിമ വേണോ എന്ന് ചോദിച്ച് ബ്രസീല്‍ ഫാന്‍ ആയ അച്ഛനെ ഒന്ന് ട്രോളിയതാ... മെക്‌സിക്കന്‍ അപാരത വച്ച് അച്ഛന്‍ കൊടുത്ത് ഒരു മറുമരുന്ന്!

തോറ്റവന്‍ മിണ്ടരുത്

തോറ്റവന്‍ മിണ്ടരുത്

കളിയാവുമ്പോള്‍ ജയവും തോല്‍വിയും ഒക്കെ ഉണ്ടാവും. പക്ഷേ, സമനില നേടിയവര്‍ ഡയലോഗ് അടിക്കുമ്പോള്‍ അതിന്റെ ഇടയില്‍ കയറി തോറ്റവര്‍ ഡയലോഗ് അടിക്കണ്ട!

എന്തൊരു ഒച്ചാവോ...

എന്തൊരു ഒച്ചാവോ...

ആ മെക്‌സിക്കന്‍ ഗോളിയുണ്ടല്ലോ... ഒച്ചാവോ! അവന്‍ ആ പോസ്റ്റില്‍ നിറഞ്ഞങ്ങനെ നില്‍ക്കുമ്പോള്‍ ജര്‍മന്‍കാര്‍ക്ക് ഇങ്ങനെ നോക്കി നില്‍ക്കാനല്ലേ പറ്റൂ!

എന്തായിരുന്നു ഡയലോഗ്

എന്തായിരുന്നു ഡയലോഗ്

മെക്‌സിക്കോ ഒക്കെ ഒരു ടീം ആണോ എന്നും ചോദിച്ച് കളിക്കാന്‍ ഇറങ്ങിയവരാണ്. ഒടുക്കം ഈ ഗതിയായിപ്പോയി. മരുന്നിനെങ്കിലും ഒരു ഗോള്‍...!

 ദൈവത്തിന്റെ പോരാളികള്‍

ദൈവത്തിന്റെ പോരാളികള്‍

ദൈവത്തിന്റെ പോരാളികള്‍ തോറ്റുകൊണ്ടല്ലേ തുടങ്ങാറുള്ളൂ. അഹന്ത കുറയാന്‍ വേണ്ടി മാത്രമാണ് മെക്‌സിക്കോയോട് തോറ്റതെന്ന് എത്ര പേര്‍ക്ക് അറിയാം!

ചോദിച്ചിട്ട് വേണം

ചോദിച്ചിട്ട് വേണം

ലോക ചാമ്പ്യന്‍മാരായ ജര്‍മനിയെ കളിയാക്കുന്നോ... അതൊക്കെ ചോദിച്ചിട്ട് ചെയ്യണ്ടേ! ചോദിച്ച് കഴിഞ്ഞാല്‍ പിന്നെ എന്തും ചെയ്യാം എന്ന് തോന്നുന്നു!

മാറിപ്പോയതാ...

മാറിപ്പോയതാ...

കഴിഞ്ഞ ലോകകപ്പില്‍ ബ്രസീലിന്റെ ഗോള്‍ പോസ്റ്റില്‍ പോയി പൊങ്കാലയിട്ടവരല്ലേ. ഇത്തവണ ആ ഓര്‍മയില്‍ ചെന്ന് പെട്ടത് ഒച്ചാവോയുടെ മുന്നില്‍... അതോടെ തീര്‍ന്ന് കിട്ടി!

വലിയ ടീമുകള്‍

വലിയ ടീമുകള്‍

ജര്‍മനിയെ മാത്രം പറഞ്ഞിട്ട് കാര്യമില്ല. ബ്രസീലിനും അര്‍ജന്റീനയിക്കും സ്‌പെയിനിനും ഒക്കെ സമനിലയില്ലേ കിട്ടിയത്. എന്നാലും തോല്‍വി വേണ്ടായിരുന്നു!

എഞ്ചിന്‍ തന്നെ പോയി...

എഞ്ചിന്‍ തന്നെ പോയി...

കവിതയില്ല. കളിക്കാനിറങ്ങും. ഗോളടിക്കും. ജയിക്കും- ഇങ്ങനെയുള്ള തള്ളിന് മാത്രം ഒരു കുറവും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ എന്‍ജിന്‍ പണിക്ക് കയറ്റേണ്ട അവസ്ഥ ആയിട്ടുണ്ട്!

എന്തൊക്കെ ആയിരുന്നു....

എന്തൊക്കെ ആയിരുന്നു....

ഫുട്‌ബോള്‍ ലളിതമായ ഒരു കളിയാണ്. 22 മനുഷ്യര്‍ ഒരു ബോളിനെ 90 മിനിട്ട് പിന്തുടരും, ഒടുക്കം ജര്‍മനി എപ്പോഴും ജയിക്കും!!! ഒരു മെക്‌സിക്കന്‍ അപാരത!!!

അതേ ഓര്‍മയുള്ളൂ

അതേ ഓര്‍മയുള്ളൂ

മെക്‌സിക്കോയോ, ആദ്യ കളിയോ... എല്ലാം തീര്‍ത്ത് തരാം എന്ന് പറഞ്ഞ് ഇറങ്ങിയതാ. അത് മാത്രമേ ഇപ്പോള്‍ ഓര്‍മയുള്ളു, പിന്നെ ഒക്കെ ഒരു പുക പോലെ!

ട്രോളിയവര്‍

ട്രോളിയവര്‍

അര്‍ജന്റീന ഒരു കളി സമനില ആയപ്പോള്‍ ട്രോളിയവര്‍ ആണ് ജര്‍മന്‍ ഫാന്‍സ്. അവരൊക്കെ ഇപ്പോള്‍ എവിടെ ആണോ ആവോ!

അത് പാടില്ലേ...

അത് പാടില്ലേ...

അത് ശരിയാണല്ലോ... ചാമ്പ്യന്‍മാര്‍ ആണെന്ന് പറഞ്ഞ് ഒരു കളി തോല്‍ക്കാന്‍ പാടില്ലേ? ആദ്യത്തെ കളി എന്നാല്‍ അവസാനത്തെ കളി ഒന്നും അല്ലല്ലോ!

ഏഷ്യാനെറ്റിന്റെ ചതി

ഏഷ്യാനെറ്റിന്റെ ചതി

കളി തോറ്റതിന്റെ ക്ഷീണം മാറ്റാന്‍ വേണ്ടിയാണ് ജര്‍മന്‍ ഫാന്‍സ് ഏഷ്യാനെറ്റില്‍ സിനിമ വച്ച് നോക്കിയത്. അവിടെ, ഒരു മെക്‌സിക്കന്‍ അപാരത! ടിവി തല്ലിപ്പൊട്ടിക്കാതിരുന്നത് ഭാഗ്യം!

അറിഞ്ഞുകൊണ്ട്...

അറിഞ്ഞുകൊണ്ട്...

ഏഷ്യാനെറ്റ് പ്ലസ് കണ്ടപ്പോള്‍ പലര്‍ക്കും ഈ സംശയം തോന്നിയതാണ്. അവന്‍മാര്‍ അറിഞ്ഞുകൊണ്ട് ട്രോളിയതെങ്ങാനും ആയിരിക്കുമോ!

ഒടുക്കത്തെ ബുദ്ധി

ഒടുക്കത്തെ ബുദ്ധി

ഏഷ്യാനെറ്റുകാര്‍ക്ക് ഒടുക്കത്തെ ബുദ്ധി തന്നെ ആയിരിക്കും അല്ലേ... ജര്‍മനിയെ മെക്‌സിക്കോ തോല്‍പിക്കും എന്ന് മുന്‍കുട്ടി തീരുമാനിച്ചത് പോലെ അല്ലേ ആ സിനിമ കാണിച്ചത്!

ഗതികെട്ടവര്‍...

ഗതികെട്ടവര്‍...

ആദ്യത്തെ കളി തന്നെ സമനിലയില്‍ ആയപ്പോള്‍ അര്‍ജന്റീനക്കാര്‍ ആയിരുന്നു ഈ അവസ്ഥയില്‍. കുറച്ച് കളികള്‍ കഴിഞ്ഞപ്പോള്‍ ഗതികെട്ടവരുടെ കൂട്ടത്തില്‍ ആള് കൂടിയിട്ടുണ്ട്!!!

തോറ്റവര്‍ക്കല്ലേ...

തോറ്റവര്‍ക്കല്ലേ...

തോല്‍വി കണ്ട് മറ്റുള്ളവര്‍ കളിയാക്കുന്നുണ്ടെങ്കില്‍ അത് തങ്ങളെ ഭയക്കുന്നതുകൊണ്ടാണ് എന്നാണ് പുതിയ ന്യായീകരണം. പക്ഷേ, അത് എന്തിനാണ് ബ്രസീലുകാരോടും അര്‍ജന്റീനക്കാരോടും പറയുന്നത്... അവര് തോറ്റിട്ടില്ലല്ലോ!

കരഞ്ഞുപോവില്ലേ...

കരഞ്ഞുപോവില്ലേ...

ബ്രസീല്‍ 1-1 , അര്‍ജന്റീന 1-1, എന്തിന് ആ പോര്‍ച്ചുഗല്‍ പോലും 3-3 സമനില പിടിച്ചു. പക്ഷേ, ചാമ്പ്യന്‍മാരായ ജര്‍മനി മാത്രം 0-1. കരഞ്ഞ് പോവില്ലേ... കുറ്റം പറയാന്‍ പറ്റുമോ!

ഇങ്ങനെയൊന്നും ചെയ്യരുത്...

ഇങ്ങനെയൊന്നും ചെയ്യരുത്...

കളി തോറ്റ് തൊപ്പിയിട്ട് ഇരിക്കുമ്പോള്‍ തന്നെ നിനക്ക് സിനിമ കാണണം അല്ലേ എന്നും ചോദിച്ച് ഒറ്റ അടിയായിരുന്നു എന്നാണ് കേട്ടത്!

പൊട്ടിക്കരയാന്‍ തോന്നും

പൊട്ടിക്കരയാന്‍ തോന്നും

അര്‍ജന്റീന ഐസ് ലാന്റിനോട് സമനിലയ ആയപ്പോള്‍ ഒടുക്കത്തെ ട്രോള്‍ ട്രോളിയതാണ്. ഇപ്പോള്‍ തോല്‍വിയുടെ രുചി അറിഞ്ഞപ്പോള്‍ ഒന്ന് പൊട്ടിക്കരയാന്‍ തോന്നുന്നുണ്ടാവും!

തലകുത്തി നില്‍ക്കണോ

തലകുത്തി നില്‍ക്കണോ

ഞങ്ങള്‍ ലോക ചാമ്പ്യന്‍മാരാണ് എന്നും പറഞ്ഞാണ് മെക്‌സിക്കോയെ വെല്ലുവിളിച്ചത്. അതിനിപ്പോള്‍ ഞങ്ങള്‍ തലകുത്തി നില്‍ക്കണോ എന്ന് മാത്രം അവര്‍ ചോദിച്ചിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. ഇതിപ്പോള്‍ ഒരുമാതിരി പരിപാടി ആയിപ്പോയില്ലേ!

കൊള്ളാം...

കൊള്ളാം...

നല്ല രീതിയില്‍ സമനില പിടിച്ച ടീമുകള്‍ക്ക് നടുവില്‍ ആണല്ലോ തോല്‍വിയും ഏറ്റുവാങ്ങിക്കൊണ്ട് ജര്‍മനി ഇങ്ങനെ ഇരിക്കുന്നത് എന്ന് ആലോചിക്കുമ്പോഴാണ്!

വേണ്ടായിരുന്നു...

വേണ്ടായിരുന്നു...

ഇടയ്ക്കിടക്ക് ഗോള്‍ അടിക്കാം എന്നും വിചാരിച്ച് ചെന്നതാ... അപ്പോഴാണത്രെ മനസ്സിലായത്, അത് ബ്രസീലിന്റെ ഗോള്‍ പോസ്റ്റ് ആയിരുന്നില്ലാ എന്ന്!

എസ്‌കേപ്പ്ഡ്

എസ്‌കേപ്പ്ഡ്

എന്തായാലും സ്വിറ്റ്‌സര്‍ലാന്‍ഡ് ബ്രസീലിനെ സമനിലയില്‍ തളച്ചതില്‍ ഏറ്റവും സന്തോഷിക്കുന്നത് ജര്‍മന്‍ ഫാന്‍സ് ആയിരിക്കും. അതുകൊണ്ട് പൊങ്കാലയുടെ തീവ്രത ഇത്തിരി കുറഞ്ഞ് കിട്ടിയല്ലോ!

 സെവന്‍ അപ്പിന്റെ ശാപം

സെവന്‍ അപ്പിന്റെ ശാപം

കഴിഞ്ഞ ലോകകപ്പില്‍ ബ്രസീലിനെ അവരുടെ നാട്ടില്‍ വച്ച് ഏഴ് ഗോള്‍ ഒക്കെ അടിച്ച് തോല്‍പിച്ചതല്ലേ... അന്ന് കിട്ടിയ ശാപം ആയിരിക്കും!

പാവം ബ്രസീല്‍

പാവം ബ്രസീല്‍

ജര്‍മനി തോറ്റതോടെ നെഞ്ചിടിപ്പ് കൂടിയത് ബ്രസീല്‍ ഫാന്‍സിനാണ്. മെക്‌സിക്കോ എങ്ങാനും ഗ്രൂപ്പ് ചാമ്പ്യന്‍നമാര്‍ ആയാല്‍ പിന്നെ ക്വാര്‍ട്ടറില്‍ ജര്‍മനിയുമായി കളിക്കേണ്ടി വരുമോ എന്നാണ് പേടി!

 ആ ചരിത്രം

ആ ചരിത്രം

സംഗതി ശരിയാകുമോ എന്നാണ് ഇപ്പോള്‍ ഫാന്‍സിന്റെ സംശയം. അന്ന് സ്‌പെയിനിന് സംഭവിച്ചത് ഇത്തവണ എങ്ങാനും ജര്‍മനിക്ക് സംഭവിക്കുമോ?

ഒറ്റപ്പെട്ട് പോയേനെ...

ഒറ്റപ്പെട്ട് പോയേനെ...

ജര്‍മനി തോറ്റതുകൊണ്ട് രക്ഷപ്പെട്ടത് അര്‍ജന്റീനയും ബ്രസീലും കൂടി ആണെന്ന് പറയേണ്ടി വരും. എല്ലാവരും ഏതാണ്ട് ഒരേ അവസ്ഥയില്‍ ആയതുകൊണ് പൊങ്കാലയ്ക്ക് ഇത്തിരി എങ്കിലും കുറവുണ്ടാവും!

എല്ലാം ശീലമാകും

എല്ലാം ശീലമാകും

ആദ്യത്തെ കുറച്ച് ദിവസം മാത്രമേ ഈ ട്രോള് കിട്ടുന്നതിന്റെ ബുദ്ധിമുട്ടുണ്ടാവുകയുള്ളൂ... അത് കഴിയുമ്പോള്‍ പിന്നെ ശീലമാകുമല്ലോ!

അത്ര ഉറപ്പൊന്നും ഇല്ല

അത്ര ഉറപ്പൊന്നും ഇല്ല

ഡിഫെന്‍ഡിങ് ചാമ്പ്യന്‍ പട്ടത്തിന് അത്ര ഉറപ്പൊന്നും ഇല്ലെന്ന് ജര്‍മനിക്ക് പോലും മനസ്സിലായത് കളി കഴിഞ്ഞപ്പോള്‍ ആണത്രെ!

മോശം പടമാണോ...

മോശം പടമാണോ...

ജര്‍മന്‍ ഫാന്‍സിനോട് ഇപ്പോള്‍ പോയി മെക്‌സിക്കന്‍ അപാരത സിനിമ ചോദിക്കണം. എ പടം ചോദിച്ചാല്‍ പോലും ഉണ്ടാവില്ല ഇത്രയ്ക്കും ദേഷ്യം!!!

പത്രക്കാര് വരെ

പത്രക്കാര് വരെ

ലോക തോല്‍വി എന്നൊക്കെ വാര്‍ത്ത എഴുതിയാല്‍ പിന്നെ ഫാന്‍സിന് ദു:ഖം കാണില്ലേ... പത്രക്കാര്‍ വരെ ട്രോളാന്‍ തുടങ്ങിയാല്‍ പിന്നെ എന്ത് ചെയ്യും!

'പിണറായി നെയ്മീൻ'!!! വീഴ്ചയിൽ മുഖ്യനെ വെല്ലും നെയ്മർ... ആക്ടിങ്ങിൽ ലാലേട്ടനേയും... ബ്രാകൾക്ക് ട്രോൾ!'പിണറായി നെയ്മീൻ'!!! വീഴ്ചയിൽ മുഖ്യനെ വെല്ലും നെയ്മർ... ആക്ടിങ്ങിൽ ലാലേട്ടനേയും... ബ്രാകൾക്ക് ട്രോൾ!

ലയണൽ 'ശശി'... മിശിഹായ്ക്ക് ജലദോഷമായിരുന്നു; കവികൾക്ക് വയറിളക്കം! മിസ്സ് പെനാൾട്ടിക്ക് ട്രോൾ പൊങ്കാലലയണൽ 'ശശി'... മിശിഹായ്ക്ക് ജലദോഷമായിരുന്നു; കവികൾക്ക് വയറിളക്കം! മിസ്സ് പെനാൾട്ടിക്ക് ട്രോൾ പൊങ്കാല

English summary
World Cup Football 2018: Social Media trolls on Germany's defeat against Mexico
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X