കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാറ്റ് നെയ്മറും നെയ്മീൻ ശയനപ്രദക്ഷിണവും! ജർമനിക്ക് ഇടിവെട്ട് ട്രോളുകൾ... കോഴിക്കൂട് മേഞ്ഞ് പൊങ്കാല

  • By Desk
Google Oneindia Malayalam News

ഒരുകണക്കിന് അര്‍ജന്റീന ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ എത്തി. കോഴിക്കൂടിന് വേണ്ടി കാത്തിരുന്നവരൊക്കെ ശശിയായി എന്ന മട്ടിലായി കാര്യങ്ങള്‍. അര്‍ജന്റീന ഇല്ലെങ്കില്‍ ബ്രസീലിന്റെ ഫ്‌ലക്‌സുകൊണ്ട് കോഴിക്കൂട് മേയാം എന്നായിരുന്നു വേറൊരു കൂട്ടര്‍ വിചാരിച്ചിരുന്നത്. ബ്രസീലില്‍ ആണെങ്കില്‍ കിടിലനായി പ്രീ ക്വാര്‍ട്ടറില്‍ എത്തി.

അങ്ങനെ ആളുകള്‍ വിഷമിക്കുന്നത് കണ്ടാല്‍ സഹിക്കുന്നവരാണ് ജര്‍മന്‍ ടീം. അവരങ്ങ് തോറ്റുകൊടുത്തു. അതും സൗത്ത് കൊറിയയോട്. അതോടെ കോഴിക്കൂട് മേയാനുള്ള ഫ്‌ലക്‌സിനുള്ള ക്ഷാമം തീര്‍ന്നുകിട്ടിയിട്ടുണ്ട്. പുറത്തായ സ്ഥിതിക്ക് എന്തിനാണ് ഫ്‌ലക്‌സ്.

നന്നായി കളിച്ചിട്ട് തന്നെ ആയിരുന്നു ബ്രസീല്‍ ഇത്തവണ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറില്‍ എത്തിയത്. പക്ഷേ, നെയ്മറിന് മാത്രം ഒരു മാറ്റവും ഇല്ല. ടീമിന്റെ വിജയത്തിനായി ഗ്രൗണ്ടില്‍ നടത്തിയ ശയനപ്രദക്ഷിണം ട്രോളന്‍മാര്‍ക്കെങ്കിലും മറക്കാന്‍ പറ്റുമോ!

കോഴികള്‍ ഞെട്ടി

കോഴികള്‍ ഞെട്ടി

കവിതയില്ല, കഥയില്ല. കളിക്കാനിറങ്ങും ഗോളടിച്ച് ജയിച്ചിട്ട് പോരും എന്നൊക്കെ തള്ളിയ ടീംസ് ആയിരുന്നു. ഇപ്പോള്‍ കോഴിക്കൂടിന് മുകളില്‍ കയറി കോഴികളെ പോലും ഞെട്ടിച്ചിരിക്കുകയാണ്!

ക്ലാസ്സിലേ കയറില്ലെന്ന്‌!

ക്ലാസ്സിലേ കയറില്ലെന്ന്‌!

ആണ്‍പിള്ളേര്‍ ബെല്ലടിച്ചതിന് ശേഷം മാത്രമേ ക്ലാസ്സില്‍ കയറാറുള്ളൂ എന്നാണല്ലോ അര്‍ജന്റീനയുടെ തള്ള്. എന്നാല്‍ ശരിക്കുമുള്ള ആണ്‍പിളളേര്‍ ക്ലാസ്സിലേ കയറാറില്ലെന്നാണ് ജര്‍മന്‍ തള്ള്!

പിന്നെന്തിനാണോ ആവോ...

പിന്നെന്തിനാണോ ആവോ...

ഈ കളി ജയിച്ചാല്‍ സൗത്ത് കൊറിയക്ക് കപ്പ് കിട്ടില്ല. പ്രീ ക്വാര്‍ട്ടറിലും കടക്കാന്‍ പറ്റില്ല. പിന്നെ എന്തിനാണോ ആവോ അവര്‍ ജര്‍മനിയെ വെറുതേ തോല്‍പിച്ചുകളഞ്ഞത്!

കൊറിയര്‍!!!

കൊറിയര്‍!!!

സെവന്‍ അപ്പ് എന്നും പറഞ്ഞ് വന്നാല്‍ ഇനി 'കൊറിയര്‍' കൊണ്ടായിരിക്കും തിരിച്ചടി. ജര്‍മന്‍ ഫാന്‍സിന് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ!

സ്‌കൂളിലേ വരില്ലെന്ന്

സ്‌കൂളിലേ വരില്ലെന്ന്

ശരിക്കുമുള്ള ആണ്‍പിളഅളേര്‍ സ്‌കൂളിലേ വരാറില്ല. പിന്നെയല്ലേ ക്ലാസ്സില്‍ കയറുന്നതും ബെല്‍ അടിക്കുന്നതും എല്ലാം. ഹോളണ്ട് ഫാന്‍സിനും വേണ്ടേ എന്തെങ്കിലും!

തീരെ പ്രതീക്ഷിച്ചില്ല

തീരെ പ്രതീക്ഷിച്ചില്ല

കോഴിക്കൂട് ഏത് കളര്‍ ഫ്‌ലക്‌സുകൊണ്ട് പൊതിയും എന്ന കാര്യത്തില്‍ വലിയ ബെറ്റൊക്കെ വച്ച കോഴികളുണ്ട്. പക്ഷേ, ഒടുക്കം ആ ഫ്‌ലക്‌സ് കണ്ടപ്പോള്‍ ഞെട്ടിപ്പോയി!

രണ്ട് ബോളോ...

രണ്ട് ബോളോ...

സാധാരണ ഫുട്‌ബോള്‍ മത്സരത്തില്‍ ഗ്രൗണ്ടില്‍ ഒരു ബോള്‍ മാത്രമേ സമ്മതിക്കൂ.... കഴിഞ്ഞ ദിവസം ബ്രസീലും സെര്‍ബിയയും തമ്മിലുള്ള കളിയില്‍ രണ്ടാമതൊരു ബോളും കിടന്ന് ഉരുളുന്നുണ്ടായിരുന്നത്രെ!

അപ്പോള്‍ ആണല്ലേ...

അപ്പോള്‍ ആണല്ലേ...

ബെല്ലടിച്ച് കഴിഞ്ഞ് മാത്രം ക്ലാസ്സില്‍ കയറുന്നവരാണ് ആണ്‍പിള്ളേര്‍ എന്നല്ലേ അര്‍ജന്റീനക്കാര്‍ പറയുന്നത്. അതിന്റെ അര്‍ത്ഥം ബെല്ലടിക്കുന്നതിന് മുമ്പേ ക്ലാസ്സില്‍ കയറി ബ്രസീല്‍ ആണ്‍കുട്ടി അല്ല എന്നാണോ ആവോ!

ഇപ്പോ കിട്ടും

ഇപ്പോ കിട്ടും

ലോകകപ്പ് എടുക്കുന്ന ടീം അടുത്ത ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്താകുമത്രെ. അത് ആലോചിച്ച് അര്‍ജന്റീനക്കാര്‍ വിഷമിക്കണ്ട. ആ ചരിത്രം ബ്രസീല്‍ അങ്ങ് തിരുത്തിക്കോളും എന്ന്!

വേണ്ടായിരുന്നു

വേണ്ടായിരുന്നു

ബ്രസീലിനെ ഒന്ന് ഞെട്ടിക്കാം എന്ന പ്രതീക്ഷയില്‍ ആയിരുന്നു സെര്‍ബിയ. ഒടുക്കം ഒന്നും വേണ്ടായിരുന്നു എന്ന് തോന്നിപ്പോയിട്ടുണ്ടാവും!

ഒറ്റയ്ക്കായിരുന്നു

ഒറ്റയ്ക്കായിരുന്നു

ഇതിപ്പോള്‍ ഗോളിയും കൂടി ഗോളടിക്കാന്‍ കയറിപ്പോയാല്‍ എന്ത് ചെയ്യും. ശരിക്കും ആ സൗത്ത് കൊറിയന്‍ കളിക്കാരന്‍ ഒറ്റയ്ക്കായിപ്പോയി!

വേണ്ടാന്ന് വച്ചിട്ടാ...

വേണ്ടാന്ന് വച്ചിട്ടാ...

ലോകകപ്പ് എടുക്കുന്ന ടീം അടുത്ത സീസണില്‍ ആദ്യ റൗണ്ടില്‍ പുറത്താകും എന്നാണല്ലോ ചരിത്രം. ആ ചരിത്രം തിരുത്തേണ്ടെന്ന് വിചാരിച്ചിട്ടാണത്രെ തോറ്റുകൊടുത്തത്!

വല്ലാത്ത ചതിയായിപ്പോയി

വല്ലാത്ത ചതിയായിപ്പോയി

ഏഷ്യന്‍ ടീം... ചെറിയ മനുഷ്യന്‍മാര്‍.. റാങ്കിങ്ങിലുംപിന്നില്‍. എടുത്തിട്ട് അലക്കാം എന്ന് വിചാരിച്ച് കയറിപ്പോയതാ... ഈ ഗതിയായിപ്പോയി അവസാനം!

ബെല്ലങ്ങ് വിറ്റു

ബെല്ലങ്ങ് വിറ്റു

ബെല്ലടിച്ചിട്ട് ക്ലാസ്സില്‍ കയറാം എന്ന് വിചാരിച്ച് ആണ്‍പിള്ളേര്‍ ഇനി കാത്തുനില്‍ക്കണ്ട. ആ ബെല്‍ ബ്രസീലുകാര്‍ എടുത്തങ്ങ് വിറ്റത്രെ!

ശയനപ്രദക്ഷിണം

ശയനപ്രദക്ഷിണം

നെയ്മറിന്റെ ആ കറക്കം കണ്ടാല്‍ ആര്‍ക്കായലും തോന്നിപ്പോകും- ഇവനെ കളിക്കാന്‍ ഇറക്കിയതാണോ അതോ പമ്പരം കറക്കാനോ ശയനപ്രദക്ഷിണം നടത്താനോ ഇറക്കിയതാണോ എന്ന്!

ആരും കാണാതെ പോകരുത്

ആരും കാണാതെ പോകരുത്

സ്വന്തം ടീം ജയിക്കാന്‍ഡ വേണ്ടി ഗ്രൗണ്ടിന് ചുറ്റും ശയനപ്രദക്ഷിണം നടത്താന്‍ നെയ്മര്‍ കാണിച്ച ആ മനസ്സുണ്ടല്ലോ... അതാരും കാണാതെ പോകരുത്!

തോല്‍വിയോ...

തോല്‍വിയോ...

അത് സത്യമാണല്ലോ... ലോകകപ്പിന്റെ യോഗ്യതാ മത്സരം മുതല്‍ ഇങ്ങോട്ട് ബ്രസീല്‍ തോല്‍വി എന്താണെന്ന് പോലും അറിയാതെ ആണ് മുന്നേറുന്നത്. അര്‍ജന്റീനക്കാര്‍ കേള്‍ക്കുന്നുണ്ടല്ലോ അല്ലേ!

ഇപ്പോ ശരിയായ

ഇപ്പോ ശരിയായ

ഇത്രയും കാലം ജര്‍മനി ജര്‍മനി എന്ന് പറഞ്ഞുകൊണ്ട് നടക്കുകയായിരുന്നു. അതിപ്പോള്‍ തീരുമാനമാസ സ്ഥിതിക്ക് ആ പതാക ഒന്ന് ചെരിച്ച് വച്ചാലോ എന്നാണ് ആലോചന. ബെല്‍ജിയത്തെ സിംപിളായി പിന്തുണയ്ക്കാം!

ആരാ ക്യാപ്റ്റന്‍

ആരാ ക്യാപ്റ്റന്‍

സത്യത്തില്‍ ആരാണ് ബ്രസീല്‍ ടീമിന്റെ ക്യാപ്റ്റന്‍ എന്നാണ് എല്ലാവര്‍ക്കും ഇപ്പോള്‍ സംശയം. ആദ്യത്തെ കളിയില്‍ മാഴ്‌സലോ ആയിരുന്നു. രണ്ടാമത്തെ കളിയില്‍ സില്‍വ! മൂന്നാമത്തെ കളിയില്‍ മിറാന്‍ഡ!!

കോഴിക്കുഞ്ഞുങ്ങള്‍ക്ക് വേണ്ടി

കോഴിക്കുഞ്ഞുങ്ങള്‍ക്ക് വേണ്ടി


കേരളത്തിലെ കനത്ത മഴയില്‍ ചോരുന്ന കോഴിക്കൂടില്‍ കഴിയുന്ന കോഴിക്കുഞ്ഞുങ്ങളാണ് ലോകകപ്പിനേക്കാള്‍ വലുത് എന്ന് തിരിച്ചറിഞ്ഞ ജര്‍മനിയുടെ ആ വലിയ മനസ്സ് ആരും കാണാതെ പോകരുത്!

ഗോളിയാ.... ഗോളി

ഗോളിയാ.... ഗോളി

ജര്‍മനിയുടെ പോസ്റ്റില്‍ എത്തിയപ്പോള്‍ അതാ അവരുടെ ഗോളി ഓടി ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നു. എന്തിനാ... ഗോളടിക്കാന്‍ വേണ്ടീട്ടാ!

ആരാ കളിച്ചത്

ആരാ കളിച്ചത്

ബ്രസീല്‍ ആകെ കൂടി വഴങ്ങിയത് ഒരു ഗോള്‍ മാത്രം. അര്‍ജന്റീന ആണെങ്കില്‍ അഞ്ച് ഗോള്‍ വഴങ്ങി. ഏത് വഴിക്ക് നോക്കിയാലും ബ്രസീല്‍ തന്നെ മുന്നില്‍. പക്ഷേ, സമ്മതിച്ച് തരാന്‍ വലിയ ബുദ്ധിമുട്ടാണ്!

പണ്ടുമുതലേ...

പണ്ടുമുതലേ...

അല്ലെങ്കിലും റഷ്യയില്‍ ഒരു വിജയം എന്നത് ജര്‍മനിക്ക് പറഞ്ഞിട്ടില്ല. മുമ്പ് ഹിറ്റ്‌ലറിന്റെ കാലത്ത് ഒന്ന് ട്രൈ ചെയ്ത് നോക്കിയതാ... അതേ അനുഭവം തന്നെ ആയി ഇപ്പോഴും!

English summary
World Cup Football 2018: Social Media trolls on Germany's defeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X