കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി വരെ പെനാൾട്ടി കിക്ക് ഗോളാക്കി! മെസ്സിക്കിട്ട് വീണ്ടും അറഞ്ചം പുറഞ്ചം ട്രോൾ... കറുത്ത കുതിര!

  • By Desk
Google Oneindia Malayalam News

ലോകകപ്പ് ഫുട്‌ബോളില്‍ വമ്പന്‍മാരൊക്കെ ഏതാണ്ട് കുഴഞ്ഞ് മറിഞ്ഞാണ് ആദ്യത്തെ കളി പൂര്‍ത്തിയാക്കിയത്. ബ്രസീലിനും അര്‍ജന്റീനയ്ക്കും സമനിലയില്‍ കുരുങ്ങേണ്ടി വന്നു. നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനിക്ക് മെക്‌സിക്കോയുടെ കൈയ്യില്‍ നിന്ന് ചുട്ട പെടയും കിട്ടി.

എന്നാല്‍ ഇംഗ്ലണ്ടിന്റെ കൂടെ ഭാഗ്യം ഉണ്ടായിരുന്നു കേട്ടോ. ടുണീഷ്യയെ അവസാന നിമിഷം ഒരു ഗോളിന് തോല്‍പിച്ച് മാനം കാത്തു. പക്ഷേ, അവിടേയും മെസ്സിക്ക് അടി കൊടുക്കാന്‍ ഒരു 'ശശി' ഉണ്ടായിരുന്നു എന്ന് മാത്രം.

ടുണീഷ്യന്‍ താരം ഫെര്‍ജാനി സാസിയാണ് പെനാള്‍ട്ടി കിക്ക് ഗോളാക്കി മെസ്സിക്ക് പണി കൊടുത്തത്. സാസിയെ ശശിയാക്കി ട്രോളന്‍മാര്‍ രംഗത്തിറങ്ങുകയും ചെയ്തു. കറുത്ത കുതിരകള്‍ ബെല്‍ജിയം ആകുമെന്നാണ് ട്രോളന്‍മാരുടെ ഒരു വിലയിരുത്തല്‍. പാനമയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബെല്‍ജിയം തകര്‍ത്തത്.

ഹാരി കെയ്‌നിന്റെ അവസ്ഥ

ഹാരി കെയ്‌നിന്റെ അവസ്ഥ

ഇംഗ്ലണ്ടും കൂടി സമനിലയില്‍ അവസാനിക്കും എന്ന് വിചാരിച്ചിരിക്കുമ്പോള്‍ ആയിരുന്നു ഇഞ്ചുറി ടൈമില്‍ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഒരു ഗോളടിച്ചത്. പിന്നെ എല്ലാവരും കൂടി കെയ്‌നിന്റെ മോളിലായി. ഭാഗ്യത്തിനാണ് ജീവന്‍ തിരിച്ച് കിട്ടിയത്!

ആര്‍ക്കും പൂട്ടാം

ആര്‍ക്കും പൂട്ടാം

പണ്ടൊക്കെ നല്ല സ്‌ട്രൈക്കര്‍മാരുണ്ടെങ്കില്‍ കളി ജയിക്കാമായിരുന്നു. ഇപ്പോള്‍ വന്നു വന്ന്, നല്ല ഡിഫന്‍സുണ്ടെങ്കില്‍ ഏത് വമ്പനേയും പൂട്ടാം എന്ന അവസ്ഥ ആയിട്ടുണ്ട്!

ആവശ്യത്തിന് ഉപകരിക്കില്ല

ആവശ്യത്തിന് ഉപകരിക്കില്ല

അര്‍ജന്റീനയും ബ്രസീലും കാത്തിരിക്കുകയായിരുന്നു. കൂടെ ജര്‍മനിയും. ഇംഗ്ലണ്ടും കൂടി സമനിലയില്‍ ആയാല്‍ പിന്നെ ഒന്നും നോക്കേണ്ടല്ലോ... പക്ഷേ, ാവശ്യത്തിന് ഉപകരിച്ചില്ല എന്ന് മാത്രം!

ഡോണ്ട് വറി

ഡോണ്ട് വറി

ആ കെയ്ന്‍ ഒറ്റ ഒരുത്തന്‍ കാരണം ആണല്ലോ ഇതൊക്കെ സംഭവിച്ചത് എന്നോര്‍ക്കുമ്പോള്‍ ആണ്. ഡോണ്ട് വറി എന്നും പറഞ്ഞ് ഗോളടിച്ചതിന് അവസാനം കിട്ടിയല്ലോ എന്നതാണ് ഒരു ആശ്വാസം!

ജേഴ്‌സിക്കഥ

ജേഴ്‌സിക്കഥ

കഴിഞ്ഞ ദിവസം നടന്ന രണ്ട് കളികളില്‍ കളിക്കാര്‍ക്ക് ഒരേ ജേഴ്‌സി ആയിരുന്നു. തെറ്റിദ്ധരിക്കാന്‍ അതില്‍ കൂടുതല്‍ ഒന്നും ആവശ്യമില്ലല്ലോ!

ശശീന്നുള്ള വിളി

ശശീന്നുള്ള വിളി

ഇംഗ്ലണ്ടിനെ വിറപ്പിച്ച് ടുണീഷ്യക്ക് വേണ്ടി ഒരു ഗോള്‍ അടിച്ച ആള്‍ ആണ്. എന്നാലും ശശി എന്നുള്ള വിളിയാണ് ബാക്കി!

മാറ്റണ്ടായിരുന്നു

മാറ്റണ്ടായിരുന്നു

ശശി എന്ന പേരിന് ഒരു വെയ്റ്റില്ലെന്നും പറഞ്ഞ് ഗസറ്റില്‍ പരസ്യം കൊടുത്ത് വെറുതേ ആയി. ഇതിപ്പോള്‍ ശശി ഒക്കെ ഫേമസ് ആകുമെന്ന് ആരറിഞ്ഞു!

മെസ്സി ഫാന്‍സ്....

മെസ്സി ഫാന്‍സ്....

ആ റൊണാള്‍ഡോ ഹാട്രിക് അടിച്ചു. മെസ്സി ആണെങ്കില്‍ ഉള്ള പെനാള്‍ട്ടി നശിപ്പിക്കുകയും ചെയ്തു. അപ്പോഴാണ് ഒരു ശശി വക പെനാള്‍ട്ടി കിക്കും!

അല്‍ ശശി

അല്‍ ശശി

ശശിയൊക്കെ ഇപ്പോള്‍ മാറി. വെറും ശശിയല്ല... ഇംഗ്ലണ്ടിനെതിരെ പെനാള്‍ട്ടി കിക്ക് ഗോളാക്കി മാറ്റിയ അല്‍ ശശി!

ചെറിയൊരു മാറ്റം

ചെറിയൊരു മാറ്റം

നിലവിലെ ചാമ്പ്യന്‍മാര്‍ എന്നൊക്കെ പറഞ്ഞിരുന്ന ചിലര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ബെല്‍ജിയം ഫാന്‍സ് ആയിട്ടുണ്ട്. പതാകയുടെ നിറം ഒന്ന് അഡ്ജസ്റ്റ് ചെയ്താല്‍ മതിയാകും.

മല്ലൂസ്

മല്ലൂസ്

ആ പേര് കേട്ടത് മുതല്‍ മലയാളികള്‍ക്ക് ഭയങ്കര സ്‌നേഹം ആണ്. ശശി എന്നാല്‍ മലയളികള്‍ക്ക് അത്രമാത്രം പ്രിയങ്കരമാണല്ലോ!

ആരോടാണ് പറയുന്നത്

ആരോടാണ് പറയുന്നത്

മെക്‌സിക്കോയോട് 1-0 ന് തോറ്റപ്പോള്‍ വലിയ വിഷനം തോന്നിയത്രെ ജര്‍മനിക്ക്! 3-0 ന് ബെല്‍ജിയത്തിനോട് തോറ്റ പാനമയോടാണ് പറയുന്നത്.

പാളിപ്പോയി

പാളിപ്പോയി

ഐസ് ലാന്റിനെ പോലെ ആകാന്‍ വേണ്ടി ശ്രമിച്ചതായിരുന്നു. പക്ഷേ, ഒത്തില്ലെന്ന്... പാവങ്ങള്‍!

ചത്തോന്ന് അറിയാന്‍ വന്നതാണോ...

ചത്തോന്ന് അറിയാന്‍ വന്നതാണോ...

ഐസ് ലാന്റ് അര്‍ജന്റീനയെ സമനിലയില്‍ തളച്ചതിന്റെ ആവേശത്തില്‍ ബെല്‍ജിയത്തിനോട് കളിക്കാന്ഡ ചെന്നതായിരുന്നു. പക്ഷേ, ഇതായിപ്പോയി അവസ്ഥ!

ചെറിയ കളിയല്ല

ചെറിയ കളിയല്ല

അര്‍ജന്റീനയെ ഐസ് ലാന്റ് സമനിലയില്‍ വീഴ്ത്തി. ജര്‍മനിയെ മെക്‌സിക്കോ തോല്‍പിച്ചു. അതുപോലെ ഇംഗ്ലണ്ടിനെ തോല്‍പിക്കാം എന്ന് വിചാരിച്ച് ഇറങ്ങിയ ടുണീഷ്യയുടെ അവസ്ഥ ഇങ്ങനെ ആയി...

ഇംഗ്ലണ്ട് റോക്ക്‌സ്

ഇംഗ്ലണ്ട് റോക്ക്‌സ്

ഇതുവരെ നടന്ന മത്സരങ്ങളുടെ ഏതാണ്ട് ഒരു അവലോകം ഇങ്ങനെ ആണ്. അതില്‍ ആണെങ്കില്‍ ഇംഗ്ലണ്ട് ആണ് റോക്കിങ്!

ഗോളാകാതിരുന്നാല്‍

ഗോളാകാതിരുന്നാല്‍

ആ പെനാള്‍ട്ടി എങ്ങാനും ഗോളാകാതിരുന്നാല്‍ പിന്നെ പേര് മാറ്റേണ്ട ആവശ്യം ഇല്ലായിരുന്നു. ഇനിയിപ്പോള്‍ മാറ്റുകയാണെങ്കില്‍ തന്നെ മെസ്സി എന്നാക്കാമല്ലോ!

ഇംഗ്ലണ്ടാ... ഇംഗ്ലണ്ട്!!!

ഇംഗ്ലണ്ടാ... ഇംഗ്ലണ്ട്!!!

ലാസ്റ്റ് മിനിട്ടില്‍ ഗോള്‍ അടിച്ചിട്ടായിരുന്നല്ലോ ഇംഗ്ലണ്ടിന്റെ വിജയം. അങ്ങനെ ഗോളടിക്കാതെ സമനില വഴങ്ങാന്‍ അവര്‍ ബ്രസീലോ അര്‍ജന്റീനയോ അല്ലെന്ന്!

ഓഫ് ചെയ്യാന്‍ വരട്ടേ...

ഓഫ് ചെയ്യാന്‍ വരട്ടേ...

ഇംഗ്ലണ്ട്- ടുണീഷ്യ മത്സരം 90 മിനിട്ട് കഴിഞ്ഞപ്പോള്‍ ടിവി ഓഫ് ചെയ്യാന്‍ ഇരുന്നതാ... അപ്പോഴല്ലേ ആ കോര്‍ണര്‍ കിക്ക് വന്നത്. അതോടെ തീര്‍ന്നു!

യഥാര്‍ത്ഥ നായകന്‍!

യഥാര്‍ത്ഥ നായകന്‍!

ആടില്‍ അബു പറഞ്ഞത് പോലെ ആയിരുന്നില്ല ഇത്... ശരിക്കും പ്രതിസന്ധി ഘട്ടത്തില്‍ യഥാര്‍ത്ഥ നായകന്റെ ഉദയം തന്നെ ആയിരുന്നു!

വേറൊരു സസി

വേറൊരു സസി

സത്യത്തില്‍ സസി എന്ന് തന്നെ ആണോ ഉദ്ദേശിച്ചത്. മെസ്സി എന്നെങ്ങാനും ആയിരുന്നോ എന്നാണ് ഇപ്പോഴത്തെ സംശയം!

ആരോട് പറയാന്‍...

ആരോട് പറയാന്‍...

ഇംഗ്ലണ്ടിനെതിരെ സാസി വരെ പെനാള്‍ട്ടി കിക്ക് ഗോളാക്കിയത് കണ്ടപ്പോള്‍ അര്‍ജന്റീന ഫാന്‍സിന്റെ അവസ്ഥ. ആരോട് പറയാന്‍... ആര് കേള്‍ക്കാന്‍!

സൂക്ഷിച്ചോ

സൂക്ഷിച്ചോ

ആരാണ് കറുത്ത കുതിരകള്‍ എന്നായിരുന്നല്ലോ ഇതുവരെ ഉണ്ടായിരുന്ന സംശയം. അതിപ്പോള്‍ ഏതാണ് മാറിത്തുടങ്ങിയിട്ടുണ്ട്... ബെല്‍ജിയം ആണത്രെ അത്!

ലുകാക്കു?

ലുകാക്കു?

പേര് കേട്ട് ഞെട്ടുകയൊന്നും വേണ്ട... പാനമക്കാര്‍ക്ക് ഇപ്പോള്‍ ഉറക്കം വരെ കിട്ടുന്നില്ല എന്നാണ് കേട്ടത്. രണ്ട് ഗോളല്ലേ അടിച്ച് വലയില്‍ കയറ്റിയത്!

ജയിച്ചേക്കാം...

ജയിച്ചേക്കാം...

പ്രമുഖ ടീമുകളെല്ലാം തോല്‍ക്കുകയോ സമനിലയാവുകയോ ചെയ്യുന്നതാണല്ലോ രീതി. ഒരു പ്രമുഖ ടീം ആയേക്കാം എന്ന് വിചാരിച്ചായിരുന്നത്രെ ബെല്‍ജിയം ഫസ്റ്റ് ഹാഫ് കളിച്ചത്.... സെക്കന്‍ഡ് ഹാഫ് എത്തിയപ്പോള്‍ ആ തീരുമാനം അങ്ങ് മാറ്റി!

കവിതയറിയില്ല, കളി ജയിക്കാനറിയാമെന്ന്! മെക്‌സിക്കൻ അപാരതയോട് ഇത്രേം കലിപ്പോ? കിടിലോസ്‌കി ജർമൻ ട്രോൾകവിതയറിയില്ല, കളി ജയിക്കാനറിയാമെന്ന്! മെക്‌സിക്കൻ അപാരതയോട് ഇത്രേം കലിപ്പോ? കിടിലോസ്‌കി ജർമൻ ട്രോൾ

'പിണറായി നെയ്മീൻ'!!! വീഴ്ചയിൽ മുഖ്യനെ വെല്ലും നെയ്മർ... ആക്ടിങ്ങിൽ ലാലേട്ടനേയും... ബ്രാകൾക്ക് ട്രോൾ!'പിണറായി നെയ്മീൻ'!!! വീഴ്ചയിൽ മുഖ്യനെ വെല്ലും നെയ്മർ... ആക്ടിങ്ങിൽ ലാലേട്ടനേയും... ബ്രാകൾക്ക് ട്രോൾ!

English summary
World Cup Football 2018: Social Media trolls on Messi's and other matches.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X