കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലയണൽ 'ശശി'... മിശിഹായ്ക്ക് ജലദോഷമായിരുന്നു; കവികൾക്ക് വയറിളക്കം! മിസ്സ് പെനാൾട്ടിക്ക് ട്രോൾ പൊങ്കാല

  • By Desk
Google Oneindia Malayalam News

കഴിഞ്ഞ ദിവസം സ്‌പെയിനിനെതിരെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒറ്റയ്ക്കായിരുന്നു പോരാട്ടം. ഈ ലോകകപ്പിലെ ആദ്യത്തെ ഹാറ്റ് ട്രിക്കും ക്രിസ്റ്റ്യാനോ സ്വന്തമാക്കി. അതിലും ഗംഭീരം ആയിരുന്നു ആ പെനാള്‍ട്ടി കിക്ക്!!!

കാല്‍പന്തുകൊണ്ട് കവിത രചിക്കുന്ന മെസ്സിയും കൂട്ടരും ഐസ് ലാന്റിനെതിരെ കളിക്കാന്‍ ഇറങ്ങിയപ്പോള്‍ മൈതാനം ചോരക്കളം ആകുമെന്നായിരുന്നു പലരും പ്രതീക്ഷിച്ചത്. മെസ്സിയുടെ ഗോള്‍ മഴയില്‍ ഐസ് ലാന്റ് തകരും എന്നും വിചാരിച്ചു.

പക്ഷേ, ഐസ് കട്ടയില്‍ പെയിന്റ് അടിച്ചതുപോലെ ആയി അര്‍ജന്റീനയുടെ കാര്യം. കഷ്ടിച്ച് സമനില കൊണ്ട് രക്ഷപ്പെട്ടുയ. മെസ്സി ആണെങ്കില്‍ കിട്ടിയ പെനാള്‍ട്ടി കിക്ക് നഷ്ടപ്പെടുത്തുകയും ചെയ്തു. തള്ളിന്റെ കാര്യത്തില്‍ തീരെ മോശം അല്ലാത്ത അര്‍ജന്റീന ഫാന്‍സിന് കിട്ടിക്കൊണ്ടിരിക്കുന്ന പൊങ്കാലയെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ!!!

ഇതായിരുന്നു അവസ്ഥ

ഇതായിരുന്നു അവസ്ഥ

മെസ്സിയുടെ അവസ്ഥ ഏതാണ്ട് ഇങ്ങനെ ആയിരുന്നു. ബോളും കൊണ്ട് എങ്ങനെഎങ്കിലും ഐസ് ലാന്റിന്റെ പോസ്റ്റിന് മുന്നില്‍ എത്തിയാല്‍ പിന്നെ നോക്കണ്ട... പതിനൊന്ന് പേരും ചുറ്റിലും ആയി ഉണ്ടാവും. പിന്നെ എങ്ങനെ ഗോള്‍ അടിക്കാനാ!!!

ക്രിസ്റ്റിയാമോ മിസ്സ് ആക്കിയാല്‍

ക്രിസ്റ്റിയാമോ മിസ്സ് ആക്കിയാല്‍

മെസ്സി മാത്രം ഒന്നും അല്ല പെനാള്‍ട്ടി മിസ്സ് ആക്കിയിട്ടുള്ളത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മിസ് ആക്കിയിട്ടുണ്ട്. ആ ലിസ്റ്റ് ഇനി തിരയണം എന്നില്ല, അര്‍ജന്റീന ഫാന്‍സ് അതുംകൊണ്ട് നടക്കുന്നുണ്ട്.

പതിനൊന്നാമന്‍ മാത്രം

പതിനൊന്നാമന്‍ മാത്രം

പതിനൊന്ന് കളിക്കാരും മെസ്സിയെ മാര്‍ക്ക് ചെയ്താല്‍ എങ്ങനെ ഗോള്‍ അടിക്കും എന്നാണ് ഫാന്‍സിനെ ചോദ്യം. എന്നാല്‍ പിന്നെ ആ 11-ാമനെ മാത്രം ഒറ്റയ്ക്ക് നിര്‍ത്തി ഒരു പെനാള്‍ട്ടി കിക്ക് തരാം... അതെങ്കിലും ഗോള്‍ ആക്കാന്‍ പറ്റുമോ!

കാറ്റിന്റെ പ്രശ്‌നമാ...

കാറ്റിന്റെ പ്രശ്‌നമാ...

അല്ലേലും മെസ്സിയുടെ ഉന്നം തെറ്റിയതല്ല. കാറ്റ് ബോളിന്റെ ദിശ മാറ്റിയതാണ്. അല്ലെങ്കില്‍ കാണാമായിരുന്നു!

ഇങ്ങനെ കരയാതെ...

ഇങ്ങനെ കരയാതെ...

കളി കഴിഞ്ഞപ്പോള്‍ പിന്നെ മെസ്സി ഒടുക്കത്തെ കരച്ചില്‍ ആയിരുന്നെന്ന്.... ഇങ്ങനെ കരയാതെടാ, ആ മീശ ഇനിയും വളരും എന്നെങ്ങാനും കോച്ച് പറഞ്ഞുകാണുമോ ആവോ!

ഫാന്‍സിന്റെ അവസ്ഥ

ഫാന്‍സിന്റെ അവസ്ഥ

ഒരു വീട്ടില്‍ തന്നെ അര്‍ജന്റീന ഫാന്‍സും ബ്രസീല്‍ ഫാന്‍സും ഉണ്ടെങ്കില്‍, ആ വീട്ടിലെ അവസ്ഥ ഏതാണ്ട് ഇങ്ങനെ ആവും. ഐസ്‌ക്രീമിനെ കുറിച്ച് മിണ്ടിപ്പോകരുത്!

ചങ്കിടിപ്പ് നിലച്ച് പോയി!!!

ചങ്കിടിപ്പ് നിലച്ച് പോയി!!!

ചങ്കാണ്, ചങ്കിടിപ്പാണ് മെസ്സി എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നതാണ്. ഒടുക്കം മെസ്സിയുടെ ആ പെനാള്‍ട്ടി കിക്ക് കണ്ടപ്പോള്‍ ചങ്കിടിപ്പ് തന്നെ നിലച്ച് പോയി!

മെസ്സിയാണോ...

മെസ്സിയാണോ...

മെസ്സിയാണ് പെനാള്‍ട്ടി കിക്ക് എടുക്കാന്‍ വരുന്നത് എന്നറിഞ്ഞപ്പോള്‍ ഐസ് ലാന്റ് ഗോളിയുടെ ഭാവം ഇങ്ങനെ ആയിരുന്നത്രെ. പന്ത് പോസ്റ്റിന്റെ ഉള്ളിലേക്ക് വന്നാല്‍ ഭാഗ്യം!

ദൈവം അല്ല!!!

ദൈവം അല്ല!!!

മെസ്സി വീണ്ടും പെനാള്‍ട്ടി മിസ് ആക്കിയോ എന്ന് ഇങ്ങനെ എല്ലാവരും ചോദിച്ചുകൊണ്ടിരിക്കണ്ട. മെസ്സിയും ഒരു കളിക്കാരന്‍ തന്നെ ആണ്. ദൈവം ഒന്നും അല്ലത്രെ... അപ്പോള്‍ മിശിഹ എന്നൊക്കെ വിളിച്ചതോ!

സമനില അത്ര മോശം ആണോ

സമനില അത്ര മോശം ആണോ

സമനില അത്ര മോശം നില ഒന്നും അല്ല എന്നത് വേറെ കാര്യം. പക്ഷേ, കഴിഞ്ഞ ദിവസം പോര്‍ച്ചുഗല്‍ സ്‌പെയിനിനെതിരെ സമനില പിടിച്ചപ്പോള്‍ ആഹാ എന്നായിരുന്നു. ഇപ്പോള്‍ അര്‍ജന്റീന സമനില പിടിച്ചപ്പോള്‍ ഓഹോ!

ഇതാണ് പ്രാര്‍ത്ഥന

ഇതാണ് പ്രാര്‍ത്ഥന

ഒരു ശരാശരി അര്‍ജന്റീന ആരാധകന്റെ ഇപ്പോഴത്തെ പ്രാര്‍ത്ഥന ഇങ്ങനെ ആയിരിക്കും! ദൈവമേ, ബ്രസീല്‍ തോല്‍ക്കണേ, നെയ്മര്‍ പെനാള്‍ട്ടി പാഴാക്കണേ എന്ന്! എന്നാലല്ലേ പിടിച്ച് നില്‍ക്കാന്‍ പറ്റൂ!

സാധാരണ പുറത്തേക്കാ...

സാധാരണ പുറത്തേക്കാ...

പെനാള്‍ട്ടി കിക്ക് ഗോളി തടുത്തിട്ടപ്പോള്‍ മെസ്സിക്ക് ഭയങ്കര സന്തോഷമായെന്ന്... സാധാരണ പോസ്റ്റിന് പുറത്തേക്കാണല്ലോ പോകാറുള്ളത്. ഇത്തവണ അത് ഗോളിക്ക് തടുക്കാന്‍ പാകത്തില്‍ അടിക്കാന്‍ പറ്റിയല്ലോ എന്നതാണ് സന്തോഷം!

അടുത്ത ന്യായീകരണം

അടുത്ത ന്യായീകരണം

മെസ്സിയെ നാല് പേര് ചേര്‍ന്ന് മാര്‍ക്ക് ചെയ്തതുകൊണ്ടാണ് ഗോള്‍ അടിക്കാന്‍ പറ്റാതിരുന്നത് എന്നല്ലേ ഇപ്പോള്‍ ന്യായീകരണം. ഇനി പോസ്റ്റില്‍ ഗോളി ഉണ്ടായിരുന്നു എന്നായിരിക്കും അടുത്ത ന്യായീകരണം!

വിരമിക്കല്‍...

വിരമിക്കല്‍...

കഴിഞ്ഞ ലോകകപ്പില്‍ കപ്പ് കിട്ടാതെ തോറ്റപ്പോള്‍ ഒന്ന് വിരമിച്ചതായിരുന്നു മെസ്സി. ഇനിയിപ്പോള്‍ ഒരു വിരമിക്കല്‍ കൂടി ആകാം. അടുത്ത ലോകകപ്പില്‍ വേണേല്‍ കളിക്കുകയും ചെയ്യാം!

സിങ്കം സിംഗിളായി

സിങ്കം സിംഗിളായി

പന്നികള്‍ ആണത്രെ കൂട്ടമായി വരിക. സിംഹം, സിംഗിള്‍ ആയിട്ടാണ് വരികയെന്ന്! മെസ്സിയെ നാല് പേര് മാര്‍ക്ക് ചെയ്തതിനാണ് ഇതുപോലത്തെ കവിത!

സൈലന്റ്

സൈലന്റ്

ഒരു വരി പോലും എഴുതേണ്ട ആവശ്യമില്ല. സൈലന്റ് ട്രോള്‍ എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. മാരക എഡിറ്റിങ്ങും!

 കെടക്കണ കെടപ്പ് കണ്ടാ....

കെടക്കണ കെടപ്പ് കണ്ടാ....

പെനാള്‍ട്ടിയും പാഴാക്കി കിടക്കുന്ന കിടപ്പ് കണ്ടോ... മെസ്സിയാണത്രെ മെസ്സി... പെറ്റ തള്ള സഹിക്കൂല്ലാന്ന്!!! എന്താല്ലേ...

പാവം ചെഗുവേര

പാവം ചെഗുവേര

അല്ലെങ്കില്‍ തന്നെ വിപ്ലവകാരിയായ ചെഗുവേരയെ എന്തിനാണ് വെറുതേ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കൂടെ ചേര്‍ക്കുന്നത്. നിലപാടെന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനേം ഉണ്ടാകുമോ!

ആരോട് പറയാന്‍

ആരോട് പറയാന്‍

അര്‍ജന്റീന തോറ്റിട്ടില്ല, കളി സമനിലയില്‍ ആയതേ ഉള്ളൂ എന്നൊന്ന് പറഞ്ഞുകൊടുക്കാന്‍. ആരോട് പറയാന്‍.... സ്‌പെയിന്‍ പോര്‍ച്ചുഗലിനോട് തോറ്റു എന്നും പറഞ്ഞ് നടക്കുന്നവരാണ് ഇവിടെ ഉള്ളത്!

അത്രയേ ഉള്ളൂ...അത്രയേ ഉള്ളൂ...

അത്രയേ ഉള്ളൂ...അത്രയേ ഉള്ളൂ...

വെറുതേ മെസ്സിയെ ന്യായീകരിച്ചിട്ട് ഒരു കാര്യം ഇല്ല. ഐസ് ലാന്റ് അവരുടെ ഗെയിം പ്ലാന്‍ കൃത്യമായി നടപ്പിലാക്കി. മെസ്സി ആണെങ്കില്‍ പെനാള്‍ട്ടി പോലും ഗോളാക്കാന്‍ പറ്റാതെ വലഞ്ഞു!

കബഡി കളി!!

കബഡി കളി!!

ചില നേരത്ത് കളി കണ്ടപ്പോള്‍ കബഡി ആണോ എന്ന് പോലും സംശയം തോന്നി. അങ്ങനെ ആയിരുന്നല്ലോ മെസ്സിയെ ഐസ് ലാന്റ് ടീം പൂട്ടിയത്!

വിരമിച്ച് കളയും

വിരമിച്ച് കളയും

ഐസ് ലാന്റിന്റെ ആദ്യ ലോകകപ്പ് ആണ്. ഒരു മയത്തിലൊക്കെ മതി എന്ന് പറഞ്ഞ് ഗ്രൗണ്ടിലേക്ക് വിട്ടതായിരുന്നു. പക്ഷേ, ഇതുപോലെ ഒരു പണി അവര്‍ തരുമെന്ന് മെസ്സി സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല!

വേറേയും കളിക്കാരുണ്ടേ...

വേറേയും കളിക്കാരുണ്ടേ...

ഐസ് ലാന്റിന്റെ കളിക്കാര്‍ എല്ലാവരും മെസ്സിയെ മാത്രം മാര്‍ക്ക് ചെയ്യാന്‍ നില്‍ക്കുകയല്ലേ. വേറേയും പത്ത് കളിക്കാര്‍ തന്റെ ടീമില്‍ ഉണ്ട് എന്നൊക്കെ മെസ്സി പറഞ്ഞ് നോക്കിയതാണ്... പക്ഷേ ഒരു കാര്യവും ഉണ്ടായില്ല!

മെച്ചപ്പെട്ടിട്ടുണ്ട്

മെച്ചപ്പെട്ടിട്ടുണ്ട്

പെനാള്‍ട്ടി പാഴായി എന്ന് പറഞ്ഞ് മെസ്സിയെ കളിയാക്കുക ഒന്നും വേണ്ട. പണ്ടത്തേതിനേക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ആകാശത്തൂടെ പോകാതെ ഗോളിയുടെ കൈയ്യില്‍ എത്തുന്നുണ്ടല്ലോ!

ആരെങ്കിലും വരുമോ...

ആരെങ്കിലും വരുമോ...

കളി നടന്നത് മുഴുവന്‍ ഐസ് ലാന്റിന്റെ പെനാള്‍ട്ടി ബോക്‌സില്‍ ആയിരുന്നത്രെ. അര്‍ജന്റീനയുടെ ഗോളിയും ഡിഫന്‍ഡര്‍മാരും കാത്ത് നിന്ന് ബോറടിച്ചെന്ന്. അപ്പോള്‍ പിന്നെ ആ ഗോള്‍ എങ്ങനെ വീണതാണോ അവോ!

നാണക്കേട്...

നാണക്കേട്...

മെസ്സിക്കല്ല കൂടുതല്‍ നാണക്കേട്. എതിരാളികളോട് ബെറ്റ് വച്ചത് മുഴുവന്‍ ആരാധകര്‍ അല്ലേ... ഒരുത്തന്‍ ഹാട്രിക്ക് അടിച്ചിരിക്കുമ്പോള്‍ ഒരു ഗോളു പോലും അടിക്കാതെ, പെനാള്‍ട്ടിയും മിസ് ആക്കി വന്നിരിക്കുകയല്ലേ!

എന്നാ കവിതൈ...

എന്നാ കവിതൈ...

പെനാള്‍ട്ടിയെ അത്രയ്ക്കും സ്‌നേഹമാണ്. നിനച്ച് പാര്‍ത്താല്‍ തന്നം ഒടമ്പ് കൊട്ടുന്നുണ്ട്. അടിക്കുന്നതിനെ കുറിച്ച് ആലോചിച്ചാല്‍ തന്നെ മുട്ട് വിറയ്ക്കുകയും ചെയ്യും! എന്തുമാതിരി കവിതാണെന്ന് ഓര്‍ത്ത് നോക്കിക്കേ!

നീയും തൈപ്പിച്ച് വച്ചോ...

നീയും തൈപ്പിച്ച് വച്ചോ...

ആദ്യത്തെ കളിയില്‍ തന്നെ ഹാട്രിക്ക് നേടിയതുകൊണ്ട് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇനി അത്രയ്ക്ക് പേടിക്കണ്ട. എന്നാല്‍ നെയ്മര്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്!

വെറും ഗോളിയല്ല...

വെറും ഗോളിയല്ല...

ഐസ് ലാന്റിന്റെ ഗോളിയില്ലേ... അവന്‍ വെറും ഗോളിയല്ല. അല്‍ ഗോളിയാണ്!!! മെസ്സി അടിച്ചത് മുഴുവന്‍ അവന്‍ തടുത്തിട്ടില്ലേ!

 വെറുതേയല്ല...

വെറുതേയല്ല...

ഹാന്‍സ് ഹാള്‍ഡോര്‍സണ്‍... ഐസ് ലാന്റിന്റെ ഗോളി! ഇവനിതിപ്പോള്‍ എത്ര കൈകള്‍ ആണ് എന്നാണ് സംശയം. വെറുതേയല്ല മെസ്സിക്ക് ഗോള്‍ അടിക്കാന്‍ പറ്റാതെ പോയത്!

ആ പന്ത്

ആ പന്ത്

ഫേസ്ബുക്കില്‍ വാമോസ് അര്‍ജന്റീന എന്ന് ടൈപ്പ് ചെയ്ത് , അത് ക്ലിക്ക് ചെയ്താല്‍ ഒരു പന്ത് പുറത്തേക്ക് തെറിച്ച് പോകുന്നത് കാണാന്‍ പറ്റില്ലേ... അത് മെസ്സി അടിച്ച പെനാള്‍ട്ടി ആണത്രെ!

ബാഴ്‌സയുടെ ജേഴ്‌സി

ബാഴ്‌സയുടെ ജേഴ്‌സി

ബാഴ്‌സലോണ ആണല്ലോ മെസ്സിയുടെ ക്ലബ്ബ്. അവര്‍ക്ക് വേണ്ടി സൂപ്പര്‍ പ്രകടനം സ്ഥിരം പുറത്തെടുക്കുന്ന കക്ഷിയാണ്. ഇനിയിപ്പോള്‍ ആ ജേഴ്‌സി തന്നെ ഇട്ട് കൊടുക്കേണ്ടി വരുമോ എന്നാണ് സംശയം!

അതാണ് ഫാന്‍സ്

അതാണ് ഫാന്‍സ്

മെസ്സിയ്ക്ക് ഒരു പ്രത്യേകതയുണ്ട്. എത്ര പെനാള്‍ട്ടി മിസ് ആക്കിയാലും, രാജ്യത്തിന് വേണ്ടി ഗോള്‍ അടിച്ചില്ലെങ്കിലും, കളി തോല്‍പിച്ചാല്‍ പോലും ആരാധകര്‍ കയറി ന്യായീകരിച്ചോളും!

സകല മെസ്സി ഫാന്‍സിനും!!!

സകല മെസ്സി ഫാന്‍സിനും!!!

സുഡാനി ഫ്രം നൈജീരിയയിലെ ആ ഡയലോഗ് ആണ് ക്ലാസ്സ്... ' നിനക്ക് മാത്രമല്ലെടാ, ലോകത്തിലെ സകല മെസ്സി ഫാന്‍സിനും പെനാള്‍ട്ടി എന്ന് കേട്ടാല്‍ പേടിയാണ്'!!!

ജസ്റ്റ് മെസ്സി ആയി...

ജസ്റ്റ് മെസ്സി ആയി...

വന്നുവന്ന് പുതിയൊരു വാക്കും കൂടി കിട്ടിയിട്ടുണ്ട്. ജസ്സ് മെസ്സി ആയിപ്പോയി എന്ന് പറഞ്ഞാല്‍, ജസ്റ്റ് മിസ്സ് ആയിപ്പോയി എന്ന്! അങ്ങനെയാണല്ലോ ഗോളുകള്‍ക്കൊക്കെ സംഭവിച്ചത്!

എല്ലാം ഛേത്രിക്ക് വേണ്ടി....

എല്ലാം ഛേത്രിക്ക് വേണ്ടി....

കട്ട അര്‍ജന്റീന ഫാന്‍സ് പോലും മെസ്സി ഗോള്‍ അടിക്കാത്തതില്‍ ഒന്നും പറയുന്നില്ല. കാരണം മെസ്സിയും ഛേത്രിയും ഇപ്പോള്‍ ഗോളുകളുടെ എണ്ണത്തില്‍ തുല്യരാണല്ലോ... ഛേത്രിയുടെ റെക്കോര്‍ഡ് അങ്ങനെ മെസ്സി തകര്‍ക്കണ്ട എന്ന്!!!

ഒറ്റയ്ക്കായാലും

ഒറ്റയ്ക്കായാലും

പട്ടി പെറ്റ് കിടക്കുന്നത് പോലെ 11 എണ്ണം ഗോള്‍ പോസ്റ്റിന് മുന്നില്‍ നിന്നാല്‍ ഗോള്‍ അടിക്കാന്‍ അത്ര എളുപ്പം ഒന്നും അല്ല. പക്ഷേ, ഗോളി മാത്രം നിന്നാലോ!!!

കാരണം കിട്ടി

കാരണം കിട്ടി

വെറുതേയല്ല മെസ്സിക്ക് ഗോള്‍ അടിക്കാന്‍ പറ്റാതിരുന്നത്. ഇതുപോലെ ശത്രുസംഹാര പൂജയൊക്കെ ചെയ്താല്‍ ആര്‍ക്കെങ്കിലും ഗോള്‍ അടിക്കാന്‍ പറ്റുമോ? (ഇതിപ്പോള്‍ മെസ്സിക്ക് വേണ്ടി ചെയ്തതല്ലേ എന്നൊരു സംശയം!)

വെറുതേയല്ല...

വെറുതേയല്ല...

വെറുതേയല്ല അര്‍ജന്റീന ഇങ്ങനെ ദുരന്തം ആയതെന്ന്... ചിന്ത ജെറോം ഒക്കെ ഇങ്ങനെ പിന്തുണച്ചാല്‍ പിന്നെ എന്ത് സംഭവിക്കാനാണ്!!!

ഒന്നൂടെ വിരമിച്ചാല്‍...

ഒന്നൂടെ വിരമിച്ചാല്‍...

കളി ജയിച്ചില്ലല്ലോ... ഒന്നൂടെ വിരമിച്ചാല്‍ കുഴപ്പമുണ്ടോ എന്നാണത്രെ ഇപ്പോള്‍ മെസ്സി ചോദിക്കുന്നത്!

മിസ്സ് പെനാള്‍ട്ടി

മിസ്സ് പെനാള്‍ട്ടി

വന്നുവന്ന് മെസ്സിയെ ഇങ്ങനെ വരെ ട്രോളാന്‍ തുടങ്ങി. മിസ് വേള്‍ഡ് അല്ല, മി്സ്സ് പെനാള്‍ട്ടി! ഇങ്ങനെ പെനാള്‍ട്ട്ി മിസ്സ് ആക്കിയാല്‍ വേറെ എന്ത് ചെയ്യാനാണ്!

അന്നം തരുന്ന ടീം 'ഫൈവ് സ്റ്റാര്‍' ആയി! സെവൻ അപ്പ് പെട്ടിയിൽ... ലോകകപ്പിൽ സൗദിക്ക് ട്രോൾ പെരുന്നാൾ!!!അന്നം തരുന്ന ടീം 'ഫൈവ് സ്റ്റാര്‍' ആയി! സെവൻ അപ്പ് പെട്ടിയിൽ... ലോകകപ്പിൽ സൗദിക്ക് ട്രോൾ പെരുന്നാൾ!!!

English summary
World Cup Football 2018: Social Media trolls on Messi's misses penalty and Argentina's draw with Iceland
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X