കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിണറായി നെയ്മീൻ'!!! വീഴ്ചയിൽ മുഖ്യനെ വെല്ലും നെയ്മർ... ആക്ടിങ്ങിൽ ലാലേട്ടനേയും... ബ്രാകൾക്ക് ട്രോൾ!

  • By Desk
Google Oneindia Malayalam News

അര്‍ജന്റീനയും ഐസ് ലാന്റും തമ്മിലുള്ള കളി സമനിലയില്‍ ആണ് അവസാനിച്ചത്. മെസ്സിയാണെങ്കില്‍ കിട്ടിയ ഒരു പെനാള്‍ട്ടി പോലും ഗോള്‍ ആക്കാന്‍ പറ്റാതെ കഷ്ടപ്പെട്ടു. അതിന്റെ പേരില്‍ അര്‍ജന്റീനയെ ഏറ്റവും അധികം ട്രോളിയത് ബ്രസീല്‍ ഫാന്‍സ് ആയിരിക്കും.

പക്ഷേ, കാലം കാത്തുവക്കുന്നത് എന്താണെന്ന് പറയാന്‍ പറ്റില്ലല്ലോ! സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ ആദ്യ കളി കളിച്ച ബ്രസീലിനും കിട്ടിയത് സമനില! ജര്‍മനിയാണെങ്കില്‍ ആദ്യ കളി തോല്‍ക്കുകയും ചെയ്തു. കലിപ്പ് മുഴുവന്‍ തീര്‍ക്കാന്‍ കൈയ്യില്‍ കിട്ടിയത് ബ്രസീലിനേയും!

നെയ്മര്‍ ഉണ്ടയാണ്, തേങ്ങയാണ് എന്നൊക്കെ പറഞ്ഞായിരുന്നു ബ്രസീല്‍ ഫാന്‍സിന്റെ ആഘോഷം. ഒടുക്കം പവനായി ശവമായി എന്ന് പറഞ്ഞത് പോലെ ആയി കാര്യങ്ങള്‍. കാറ്റടിച്ചാല്‍ വീഴും, പന്ത് അടുത്തൂടെ പോയാല്‍ വീഴും... വീഴ്ച മാത്രം... ഗോളൊന്നും ഇല്ല! ഒടുക്കത്തെ ആക്ടിങ്ങും!!!

ഇതെന്താ വണ്ടി കളിയോ...

ഇതെന്താ വണ്ടി കളിയോ...

ചെറുപ്പത്തില്‍ ഇങ്ങനെ വണ്ടി കളിച്ചിട്ടില്ലാത്തവര്‍ ഉണ്ടാവില്ല. പക്ഷേ, എന്നാലും എന്റെ സ്വിസ് ബാങ്കുകാരേ... നിങ്ങളിങ്ങനെയൊക്കെ ചെയ്യാവോ!

തൊട്ടാവാടി

തൊട്ടാവാടി

തൊട്ടാവാടിയുടെ പേര് എന്തായാലും ട്രോളന്‍മാര്‍ ചേര്‍ന്ന് മാറ്റിയിട്ടുണ്ട്. ഇനി ആ ചെടി 'നെയ്മര്‍' എന്ന പേരില്‍ ആയിരിക്കും അറിയപ്പെടുക!

ശീലമായിക്കോളും

ശീലമായിക്കോളും

ഗ്രൂപ്പ് കളിയില്‍ ഇങ്ങനെ ട്രോള്‍ കിട്ടുന്നതുകൊണ്ട് വിഷമിക്കുകയൊ്‌നും വേണ്ട... ആഗ്യമൊക്കെ ഇത്തിരി വിഷമം കാണും, പിന്നെ അതങ്ങ് ശീലമായിക്കോളും!

ഇതിപ്പോ എന്താ...

ഇതിപ്പോ എന്താ...

ഇത് കണ്ടാല്‍ ആര്‍ക്കും സംശയം തോന്നും. ശരിക്കും ഒരു ക്ലോസ്സ് ഇനഫ് ഫോലെ ഉണ്ടല്ലേ.... എന്നാലും എന്റെ നെയ്മനറേ!

കുഞ്ഞി മോനല്ലേ...

കുഞ്ഞി മോനല്ലേ...

എന്നാലും ആ കുഞ്ഞ് നെയ്മറിനോട് ഇങ്ങനെയൊക്കെ ചെയ്യാന്‍ പാടുണ്ടായിരുന്നോ... നാല് മഞ്ഞക്കാര്‍ഡ് അല്ലേ നെയ്മറെ ഫൗള്‍ ചെയ്തതിന്റെ പേരില്‍ മാത്രം വാങ്ങിക്കൂട്ടിയത്!

തുമ്മരുത് പ്ലീസ്

തുമ്മരുത് പ്ലീസ്

കളിക്കിടയില്‍ സഹകളിക്കാരെ തുമ്മാന്‍ പോലും സ്വിസ് ക്യാപ്റ്റന്‍ സമ്മതിച്ചിട്ടില്ല. അതിന്റെ കാറ്റ് തട്ടിയാല്‍ പോലും ആ നെയ്മര്‍ വീഴും. പിന്നെ അതിന്റെ ചീത്തപ്പേര് കൂടി കേള്‍ക്കേണ്ടി വരില്ലേ!

ഒത്തില്ല... ഒത്തില്ല

ഒത്തില്ല... ഒത്തില്ല

നല്ല അഭിനയം തന്നെ ആയിരുന്നു കെട്ടോ... പക്ഷേ, മുഴുവന്‍ അങ്ങ് ഒത്തില്ല. എന്നാലും നന്നായി ഫൗളും കിട്ടിയിട്ടുണ്ട് പാവത്തിന്!

തൊടുകയൊന്നും വേണ്ട

തൊടുകയൊന്നും വേണ്ട

ഇതിപ്പോള്‍ സ്വിസ് താരങ്ങള്‍ ഒന്ന് തൊടുക പോലും വേണ്ട. പന്തെടുക്കാന്‍ അടുത്തുകൂടെ പോയാല്‍ മതി. അപ്പോഴേയ്ക്കും നെയ്മര്‍ താഴെ എത്തിക്കാണും!

എന്താ വീഴാന്‍ പാടില്ലേ...

എന്താ വീഴാന്‍ പാടില്ലേ...

അതെന്താ, കളിയില്‍ ആര്‍ക്കും വീഴാന്‍ പാടില്ലേ... നെയ്മര്‍ വീഴുമ്പോള്‍ മാത്രം ആണല്ലോ ഈ പ്രശ്‌നം. റൊണാള്‍ഡോ ഒക്കെ കളിത്തുമ്പോള്‍ വീഴാറുണ്ടല്ലോ!

അത് മാറിക്കിട്ടില്ല

അത് മാറിക്കിട്ടില്ല

ഇത്രയും കാലം മലയാളികള്‍ക്ക് വീഴ്ച എന്ന് കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയെ ആയിരുന്നു ഓര്‍മ വന്നിരുന്നത്. ഒറ്റ ദിവസം കൊണ്ട് അത് മാറിക്കിട്ടിയിട്ടുണ്ട്!

തെങ്ങിന് വരെ

തെങ്ങിന് വരെ

വീട്ടിലെ തെങ്ങിന് വരെ നെയ്മര്‍ എന്ന് പേരിട്ടവരുണ്ട്! ഇപ്പോള്‍ തേണ്ട വേണ്ട സമയത്ത് ഒന്ന് കുലുക്കിയാല്‍ മതിയത്രെ. ചിലപ്പോള്‍ അത് പോലും വേണ്ടെന്ന്!

ക്ലോസ്സ് ഇനഫ്

ക്ലോസ്സ് ഇനഫ്

നിറം സിനിയമയിലെ ജോമോളുടെ കഥാപാത്രത്തെ ഓര്‍മയില്ലേ... അത് പോലെ ആയിരുന്നു നെയ്മര്‍ കഴിഞ്ഞ കളിയില്‍. എന്തൊരു ക്ലോസ് ഇനഫ്!

ഓസ്‌കാര്‍...

ഓസ്‌കാര്‍...

ഒന്ന് തെട്ടാല്‍ മതി നെയ്മറിന്റെ ആക്ടിങ് വൈഭവം പുറത്ത് വരും. ഒടുവില്‍ ക്യാപ്റ്റന്‍ മാഴ്‌സലോയ്ക്ക് ഇങ്ങനെ പറയേണ്ടി വന്നത്രെ!

തുറക്കൂല്ലെടാ...

തുറക്കൂല്ലെടാ...

എല്ലാവരും കാത്തിരിക്കുകയായിരുന്നല്ലോ... അത്രയ്ക്കും ബാക്കിയുള്ളവരെ ട്രോളിയതാണ്. ഇങ്ങെ ഒരു പണി കിട്ടും എന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല. ഇനി വാതില്‍ തുറക്കണമെങ്കില്‍ ഇത്തിരി പുളിക്കും!

കാറ്റടിച്ചു... കൊടും കാറ്റടിച്ചു

കാറ്റടിച്ചു... കൊടും കാറ്റടിച്ചു

ട്രോളുകള്‍ക്ക് ഒരു കുറവും ഇല്ലല്ലോ... സിആര്‍7, മെസ്സി, എക്‌സ് ചാമ്പ്യന്‍മാര്‍.... ഒടുവില്‍ ഇതാ കാറ്റടിച്ചാല്‍ വീഴുന്ന നെയ്മറും!

 പഞ്ഞിക്കിടല്‍...

പഞ്ഞിക്കിടല്‍...

ഒന്ന് ഗോള്‍ അടിക്കാന്‍ വേണ്ടി സ്വിസ് പെനാള്‍ട്ടി ബോക്‌സിലേക്ക് പോകാന്‍ പോലും അവസാനം പേടിയായത് പോലെ ആയി. അങ്ങനെ ആണല്ലോ അവര്‍ നെയ്മറെ പഞ്ഞിക്കിട്ടത്... ഗോള്‍ഡന്‍ ബൂട്ടും വേണ്ട ഒരു പുല്ലും വേണ്ട!

ലേശം ആരോഗ്യം

ലേശം ആരോഗ്യം

അത് ശരിയാണ്... കഴിഞ്ഞ ദിവസത്തെ കളി കണ്ടപ്പോള്‍ ആര്‍ക്കായാലും തോന്നിപ്പോകും. ഒരിത്തിരി ആരോഗ്യം കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന്!

ലെയ്‌സ് പൊട്ടിച്ചപ്പോള്‍

ലെയ്‌സ് പൊട്ടിച്ചപ്പോള്‍

ഇതിപ്പോള്‍ സ്വിസ് കളിക്കാര്‍ അടുത്തൂടെ പോയപ്പോള്‍ വീണ നെയ്മറിനെ അല്ലേ നിങ്ങള്‍ കണ്ടിട്ടുള്ളൂ.... പരിശീലനത്തിനിടെ കഴിയ്ക്കാന്‍ വേണ്ടി ലെയ്‌സിന്റെ പാക്കറ്റ് പൊട്ടിച്ചപ്പോള്‍ ഇതായിരുന്നത്രെ സ്ഥിതി!

 രണ്ടും കൊള്ളാം

രണ്ടും കൊള്ളാം

ലോകോത്തര കളിക്കാരാണെന്നാണ് പറയുന്നത്. പക്ഷേ, ഒരു ഗോള്‍ പോലും അടിക്കാന്‍ പറ്റിയില്ല. രണ്ട് പേര്‍ക്കും നല്ല വിമം കാണും!

ഗോളി മാത്രമായിട്ട്...

ഗോളി മാത്രമായിട്ട്...

കളി കഴിഞ്ഞ് ഡ്രസ്സിങ് റൂമില്‍ എത്തിയപ്പോള്‍ കോച്ച് ചോദിച്ചതാണ്... നെയ്മറെ ഫൗള്‍ ചെയ്തവരെല്ലാം കൈ പൊക്കാന്‍... ഗോളി മാത്രം ആയിട്ട് കൈ പൊക്കാതിരിക്കേണ്ട കാര്യമില്ലല്ലോ!

തള്ളിയില്ല... ഊതി!!!

തള്ളിയില്ല... ഊതി!!!

സ്വിസ് കളിക്കാരന്‍ പിന്നിനൂടെ വന്നപ്പോള്‍ തന്നെ ആക്ടിങ് തുടങ്ങി. തള്ളി എന്നാണ് വിചാരിച്ചത്. പക്ഷേ, തള്ളിയതായിരുന്നില്ല, ഒന്ന് ഊതിയതായിരുന്നു!

ബലൂണ്‍ പൊട്ടിയതാ...

ബലൂണ്‍ പൊട്ടിയതാ...

കളിക്കിടെ ഒരു ചുവന്ന ബലൂണ്‍ ഗ്രൗണ്ടില്‍ വന്ന് വീണപ്പോള്‍ ബ്രസീല്‍ ഗോളി അത് ചവിട്ടി പൊട്ടിച്ചു. അതിന്റെ ശബ്ദം കേട്ടപ്പോള്‍ പോലും നെയ്മര്‍ താഴെ വീണത്രെ!

 നെയ്മറായതാ...

നെയ്മറായതാ...

പുതിയ പ്രയോഗവും കിട്ടിയിട്ടുണ്ട് കെട്ടോ... ഒന്ന് വീണാല്‍ മതി, നെയ്മര്‍ ആയതാണെന്ന് വച്ച് കാച്ചിക്കോ... അതാണ് പുതിയ വാക്ക്!

നെയ്മീന്‍ കറി

നെയ്മീന്‍ കറി

അര്‍ജന്റീന ഫാന്‍ ആയ അമ്മയെ ട്രോളിയതിനൊക്കെ ഇപ്പോള്‍ ബ്രസീല്‍ ഫാന്‍സ് ആയ മക്കള്‍ക്ക് കിട്ടുന്നുണ്ട്. ഉച്ചയ്ക്ക് നല്ല നെയ്മീന്‍ കറി തന്നെ ആണ് ഉണ്ടാക്കിയത്.!

വീണ്ടും നെയ്മർ!!

വീണ്ടും നെയ്മർ!!

ടെറസിന്റെ മുകളില്‍ നിന്ന് വീണതിനെ ഒക്കെ നെയ്മര്‍ ആയതാണെന്ന് പറയാന്‍ പാടുണ്ടോ... ഓ, ചിലപ്പോള്‍ കാറ്റടിച്ച് കാണും!

ഒക്കെ സമനില തന്നെ

ഒക്കെ സമനില തന്നെ

ആറാം റാങ്കുകാരെ ആയിട്ട് കളിച്ചിട്ടാണ് സമനില ആയത് എന്നാണല്ലോ പുതിയ ന്യായീകരണം. സമനിലയില്‍ അങ്ങനെ പ്രീ ഡിഗ്രി സമനില എന്നോ ബി കോം സമനില എന്നോ ഇല്ലെന്ന് ഒന്ന് പറഞ്ഞ് കൊടുക്കാമോ!

വേറേയും ആളുണ്ടേ...

വേറേയും ആളുണ്ടേ...

ഒടുക്കം നെയ്മര്‍ക്ക് ഇങ്ങനേയും പറയേണ്ടി വന്നു. ഫൗള്‍ ചെയ്യാന്‍ ആണെങ്കിലും ടീമില്‍ വേറേയും 10 പേര്‍ ഉണ്ടെന്ന്. അങ്ങനെയല്ലേ സ്വിസ് ടീം നെയ്മറെ പൂട്ടിയിട്ടത്!

ഒരാളും ഒഴിവാകരുത്...

ഒരാളും ഒഴിവാകരുത്...

സബ്സ്റ്റിറ്റ്യൂട്ട് ആയി ഇറങ്ങിയാലും നിര്‍ബന്ധമായും സ്വിസ് കളിക്കാരന്‍ ചെയ്യേണ്ട ഒരു കാര്യം ഉണ്ട്... എന്താണെന്നല്ലേ, നെയ്മറെ ഒന്ന് ഫൗള്‍ ചെയ്യണം!

പറ്റുമെങ്കില്‍ മാത്രം

പറ്റുമെങ്കില്‍ മാത്രം


സ്വിസ് ടീമില്‍ സബ്സ്റ്റിറ്റിയൂട്ട് ആയി ഇറക്കാനുള്ള മാനദണ്ഡം എന്തായിരുന്നു എന്നറിയാമോ... നെയ്മറെ ഫൗള്‍ ചെയ്യാനുള്ള കഴിവുണ്ടോ എന്നത് മാത്രം ആയിരുന്നത്രെ!

അങ്ങനെ കിട്ടിയിട്ടുണ്ടെന്ന്....

അങ്ങനെ കിട്ടിയിട്ടുണ്ടെന്ന്....

ബോള്‍ കിട്ടാതാകുമ്പോള്‍ നിലത്ത് കിടന്ന് കരയുന്നത് എന്തിനാണെന്ന് നെയ്മറിനോട് ചോദിച്ച് നോക്കിയിട്ടുണ്ട്... ചെലപ്പോള്‍ ഫ്രീ കിക്ക് കിട്ടുമെന്ന് വിചാരിച്ചിട്ടാണത്രെ! അങ്ങനെ കിട്ടിയ ചരിത്രവും ഉണ്ടത്രെ!

ബോളിനേക്കാള്‍

ബോളിനേക്കാള്‍

പേര് ഫുട്‌ബോള്‍ എന്നാണെങ്കിലും കഴിഞ്ഞ കളിയില്‍ ആ പന്തിന് കിട്ടിയതിനേക്കാള്‍ തട്ട് കിട്ടിയത് വേറെ ഒരാള്‍ക്ക് ആയിരുന്നു. ആളുടെ പേര് പറയുന്നില്ല, വേണമെങ്കില്‍ ഊതിക്കാണിക്കാം!!!

രണ്ടും നോ ഗോള്‍

രണ്ടും നോ ഗോള്‍

ലയണല്‍ മെസ്സി- 11 ഷോട്ടുകള്‍- പൂജ്യം ഗോള്‍

നെയ്മര്‍ ജൂനിയര്‍- 11 വീഴ്ചകള്‍ , പൂജ്യം ഗോള്‍!!!

 അയാള്‍ മാത്രമേ ഉള്ളൂ

അയാള്‍ മാത്രമേ ഉള്ളൂ

സ്വിസ് ടീമില്‍ ഒരാള്‍ മാത്രമേ നെയ്മറെ ഒന്നും ചെയ്യാതെ വിട്ടിട്ടുള്ളൂ. അത് ആരാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ, ഗോളിതന്നെ!

കാറ്റത്തെ കിളിക്കൂട്

കാറ്റത്തെ കിളിക്കൂട്

അലോഷിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയുടെ പേര് ചോദിച്ചു. കാറ്റത്തെ കിളിക്കൂട് എന്ന് ഉത്തരം കിട്ടിയപ്പോള്‍ തന്നെ അപ്പന് മനസ്സിലായി മകന്‍ ആരുടെ ഫാന്‍ ആണെന്ന്!

തൊട്ടാല്‍ കിട്ടുമോ

തൊട്ടാല്‍ കിട്ടുമോ

എല്ലാവരും നെയ്മറിനെ ട്രോളുന്നുണ്ടല്ലോ... ഒന്ന് തൊട്ടാല്‍ മതി താഴെ വീഴും എന്നാണ് പരിഹാസം. അപ്പോള്‍ പിന്നെ വെറുതേ തൊട്ടതിനാണോ സ്വിസ് ടീമിന് മൂന്ന് മഞ്ഞക്കാര്‍ഡ് കിട്ടിയത് എന്നാണ് സംശയം!

ഓസ്‌കാര്‍ കിട്ടാന്‍

ഓസ്‌കാര്‍ കിട്ടാന്‍

കോച്ച് ടിറ്റെ ഓരോരുത്തരോടായി ചോദിക്കുകയാണ്- എന്തിനാണ് കളിക്കുന്നത് എന്ന്. കുട്ടീഞ്ഞോയും മാഴ്‌സലോയും ഒക്കെ ഗോള്‍ അടിക്കാനും ഗോള്‍ അടിപ്പിക്കാനും എന്നൊക്കെ പറഞ്ഞു. നെയ്മര്‍ പറഞ്ഞത് ഓസ്‌കാര്‍ കിട്ടാന്‍ എന്ന്!!!

ഓരോരുത്തരായി വരൂ...

ഓരോരുത്തരായി വരൂ...

സ്വിസ് താരങ്ങള്‍ ഓരോരുത്തരായി വരുന്നു, നെയ്മറെ ഫൗള്‍ ചെയ്യുന്നു. മഞ്ഞക്കാര്‍ഡും വാങ്ങി പോകുന്നു- ഓരോരുത്തരായി വന്നത് ഭാഗ്യം. അല്ലെങ്കില്‍ പൊടിപോലും എടുക്കാന്‍ കിട്ടില്ലായിരുന്നു!

അത് കിട്ടിയില്ലല്ലോ

അത് കിട്ടിയില്ലല്ലോ

രണ്ട് കൂട്ടരും സമനിലയായി എന്നാണല്ലോ ഇപ്പോള്‍ പറയുന്നത്. പക്ഷേ, ഒരു വ്യത്യാസം ഉണ്ടെന്ന് മാത്രം. അര്‍ജന്റീനയ്ക്ക് ഒരു പെനാള്‍ട്ടി കിക്ക് കിട്ടിയിരുന്നു. ബ്രസീലിന് അത് കിട്ടിയില്ല!

 മനപ്പൂര്‍വ്വം....

മനപ്പൂര്‍വ്വം....

മര്യാദക്ക് കളിച്ചിരുന്നെങ്കില്‍ ജയിക്കാമായിരുന്നു എന്ന് ആര്‍ക്കാണ് അറിയാത്തത്. ക്വാര്‍ട്ടറില്‍ ജര്‍മനിയെ എതിരാളികളായി കിട്ടാതിരിക്കാന്‍ വേണ്ടി നടത്തിയ സൈക്കളോജക്കില്‍ മൂവ് ആയിരുന്നത്രെ!

വ്യത്യാസം ഉണ്ട്

വ്യത്യാസം ഉണ്ട്

അര്‍ജന്റീനയുടെ സമനിലയും ബ്രസീലിന്റെ സമനിലയും തമ്മില്‍ നല്ല വ്യത്യാസം ഉണ്ടല്ലോ... ഇനി ഇപ്പോ അതും പറഞ്ഞ് നടക്കാം. അല്ലാതെ എന്ത് ചെയ്യാന്‍

കാറ്റേ നീ വീശരുതിപ്പോള്‍

കാറ്റേ നീ വീശരുതിപ്പോള്‍

കാറ്റേ നീ വീശരുതിപ്പോള്‍ എന്ന ഗാനം ആവശ്യപ്പെട്ട കുഞ്ഞുമോന്‍ ആരാണെന്ന് പ്രത്യേകം പറയണോ... പാവം നെയ്മര്‍ മോന്‍!

ലയണൽ 'ശശി'... മിശിഹായ്ക്ക് ജലദോഷമായിരുന്നു; കവികൾക്ക് വയറിളക്കം! മിസ്സ് പെനാൾട്ടിക്ക് ട്രോൾ പൊങ്കാലലയണൽ 'ശശി'... മിശിഹായ്ക്ക് ജലദോഷമായിരുന്നു; കവികൾക്ക് വയറിളക്കം! മിസ്സ് പെനാൾട്ടിക്ക് ട്രോൾ പൊങ്കാല

അന്നം തരുന്ന ടീം 'ഫൈവ് സ്റ്റാര്‍' ആയി! സെവൻ അപ്പ് പെട്ടിയിൽ... ലോകകപ്പിൽ സൗദിക്ക് ട്രോൾ പെരുന്നാൾ!!! അന്നം തരുന്ന ടീം 'ഫൈവ് സ്റ്റാര്‍' ആയി! സെവൻ അപ്പ് പെട്ടിയിൽ... ലോകകപ്പിൽ സൗദിക്ക് ട്രോൾ പെരുന്നാൾ!!!

English summary
World Cup Football 2018: Social Media trolls on Neymar and Brazils's play.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X