കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോക്ക് ബാലന്‍സിംഗ്, അസാധ്യം അതിമനോഹരം ഈ 19കാരന്‍റെ കഴിവുകള്‍ !

Google Oneindia Malayalam News

സനാ: റോക്ക് ബാലന്‍സിംഗ് എന്ന് കേട്ടിട്ടുണ്ടോ? പേര് കേള്‍ക്കുമ്പോള്‍ ത്‌നനെ കാര്യങ്ങള്‍ ഏറെക്കുറേ ഊഹിയ്ക്കാന്‍ കഴിയുന്നില്ലേ. അതു തന്നെ. വ്യത്യസ്ത വലിപ്പത്തിലും ആകൃതിയിലുമുള്ള കല്ലുകള്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കി മനോഹരമായ കലാസൃഷ്ടികള്‍ ഉണ്ടാക്കുക. എഴുതിയത് പോലെ അത്ര നിസാരമല്ല കേട്ടോ ഇത് ചെയ്യാന്‍. വെറുതെ ഒരു രസത്തിന് നിങ്ങളും ഇതൊന്ന് ചെയ്ത് നോക്കിയേ പറ്റുന്നുണ്ടോ? വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലുമുള്ള കല്ലുകള്‍ മറ്റൊരു വസ്തുവിന്റേയും സഹായമില്ലാതെ ചേര്‍ത്ത് വച്ച് ഒരു രൂപം ഉണ്ടാക്കാന്‍. പ്രയാസം തന്നെയല്ലേ.

എന്നാല്‍ യെമന്‍ സ്വദേശിയായ സലാഹ് മുഹമ്മദ് ബെയ്ത്താന്‍ എന്ന 19കാരന് റോക്ക് ബാലന്‍സിംഗ് ഓരു ഹോബി മാത്രമല്ല ദൈവത്തില്‍ നിന്നും കിട്ടിയ അനുഗ്രഹം കൂടിയാണ്. ആറ് മാസം മുന്‍പ് കണ്ട ഒരു ടെലിവിഷന്‍ പരിപാടിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കല്ലുകള്‍ കൊണ്ട് ഇത്തരമൊരു 'സാഹസികത' സലാഹ് കാട്ടിത്തുടങ്ങിയത്.

rock-art

ആദ്യം ചെറിയ കല്ലുകള്‍ അതും വെറും രണ്ടോ മൂന്നോ കല്ലുകള്‍ ചേര്‍ത്ത വച്ച് ചില രൂപങ്ങളൊക്കെ ഉണ്ടാക്കി. പക്ഷേ പിന്നീടത് വലിയ വലിയ നിര്‍മിതികളിലേയ്ക്ക് എത്തി. കണ്ടാല്‍ അതിശയം തോന്നുന്ന വിധത്തിലാണ് സലാഹിന്റെ റോക്ക് ബാലന്‍സിംഗ്. യുഎസ് മാഗസിനായ 'ദ സ്‌ട്രേഞ്ച്' ആണ് സലാഹിനെപ്പറ്റി ആദ്യമായി ഫീച്ചര്‍ എഴുതുന്ന പാശ്ചാത്യ മാധ്യമം.

yemeni
റോക്ക് ബാലന്‍സിംഗ് സലാഹിന്റെ ഹോബി മാത്രമല്ല ദൈവത്തില്‍ നിന്നും കിട്ടിയ അനുഗ്രഹമായും ഈ കൗമാരക്കാരന്‍ വിശ്വസിയ്ക്കുന്നു. റോക്ക് ബാലന്‍സിംഗ് പഠിപ്പിയ്ക്കാന്‍ ഒരു സ്‌കൂള്‍ തന്നെ തുടങ്ങിക്കൂടേ എന്ന് പലരും ചോദിയ്ക്കാറുണ്ട്. നിറഞ്ഞ പുഞ്ചിരി തന്നെയാണ് ആ ചോദ്യത്തിനുള്ള മറുപടി.
English summary
Yemeni boy becomes master of rock balancing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X