കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങൾ ഫോൺ ഭ്രാന്തന്മാരാണോ, എങ്കില്‍ മക്കളെ സൂക്ഷിക്കൂ, അപൂർവ്വ വെളിപ്പെടുത്തലുമായി ഗവേഷകർ

മാതാപിതാക്കളിലെ അമിത സ്മാർട്ട്ഫോണ്‍ ഉപയോഗം കുട്ടികളില്‍ സ്വാഭാവ വ്യതിയാനങ്ങളുണ്ടാക്കുമെന്ന് കണ്ടെത്തൽ

Google Oneindia Malayalam News

ന്യൂയോർക്ക്: സ്മാർട്ട് ഫോണിനോട് അമിത ഇഷ്ടം സൂക്ഷിക്കുന്നവരാണോ നിങ്ങൾ എന്നാൽ ഇത്തരക്കാര്‍ക്ക് മുന്നറിയിപ്പുമായി ഗവേഷകർ. മാതാപിതാക്കളിലെ അമിത സ്മാർട്ട്ഫോണ്‍ ഉപയോഗം കുട്ടികളില്‍ സ്വാഭാവ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. ചൈൽഡ് ഡലവപ്പ്മെന്‍റ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

പുതിയതായി പുറത്തുവന്ന ഒരു പഠനറിപ്പോർട്ടാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്. രക്ഷിതാക്കളുടെ അമിത സ്മാര്‍ട്ട്ഫോൺ ഉപയോഗം കുട്ടികളില്‍ പെട്ടെന്നുള്ള ദേഷ്യം, ഹൈപ്പർ ആക്ടിവിറ്റി, പെട്ടെന്ന് ക്ഷോഭിക്കുന്ന സ്വഭാവം എന്നിവ ഉണ്ടാക്കുമെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.

smartphone

രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തെയും സ്മാര്‍ട്ട് ഫോൺ ഉപയോഗം ദോഷകരമായി ബാധിക്കുമെന്നും അമേരിക്കയിലെ ഇല്ലിനോയിസ് സ്റ്റേറ്റ് സർവ്വകലാശാലയിലെ ഗവേഷകനും അസിസ്റ്റന്‍റ് പ്രൊഫസറുമായ ബ്രാൻഡൻ ഡി മക്ഡാനിയല്‍ മുന്നറിയിപ്പ് നൽകുന്നു. രക്ഷിതാക്കൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെ മാറ്റങ്ങൾ കുട്ടികളുടെ പ്രതികരണ ശേഷിയിൽ പ്രതിഫലിക്കുമെന്നും കുട്ടികൾ എപ്പോഴും പരാതി പറയുന്ന സ്വഭാവക്കാരായിരിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 170ഓളം കുട്ടികളെയും മാതാപിതാക്കളെയും പഠനവിധേയമാക്കിയ ശേഷമാണ് ഗവേഷകർ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. ചൈൽഡ് ഡലവപ്പ്മെന്‍റ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഭക്ഷണം കഴിക്കുമ്പോഴോ കുട്ടികൾക്കൊപ്പം കളിയ്ക്കുമ്പോഴോ ജോലിയ്ക്ക് ശേഷമുള്ള ഇടവേളകളിലോ സ്മാർട്ട് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് കുടുംബത്തിനുള്ളിലെ സംഘർഷങ്ങള്‍ കുറയ്ക്കുന്നതിന് സഹായിക്കുമെന്നും കുടുംബത്തിന്‍റെ ചട്ടക്കൂട് ദൃഢപ്പെടുത്തുമെന്നും ഗവേഷകർ പറയുന്നു. ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗത്തിന് അതിർത്തി നിര്‍ണ്ണയിക്കുകയും കുട്ടികളുമൊത്തുള്ള വിലപ്പെട്ട സമയം നഷ്ടപ്പെടുത്താതിരിക്കാൻ മൊബൈൽ ഫോണില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

English summary
A new study suggests that even low or seemingly normal amounts of technology-related interruption were associated with greater child behaviour problems, such as over-sensitivity, hot temper, hyperactivity and whining.b
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X