• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സരിത നായരുടെ രണ്ടാമത്തെ സിനിമ യൂട്യൂബില്‍! ഒരു മാസം കൊണ്ട് 352 കെ വ്യൂസ്!!! കോളടിച്ചത് ആര്‍ക്ക്

നാല് വര്‍ഷം മുമ്പ് കേരളം മുഴുവന്‍ ഉറ്റുനോക്കിയിരുന്ന ഒരു പേരാണ് സരിത എസ് നായര്‍. ഉമ്മന്‍ ചണ്ടി മന്ത്രിസഭയെ വിറപ്പിച്ച സരിത എസ് നായര്‍. ഒരു മുഖ്യമന്ത്രിയെ ഒരു കമ്മീഷന് മുന്നില്‍ 16 മണിക്കൂര്‍ വിസ്താരത്തിന് നിര്‍ത്തിയ വനിത. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകേസുകളില്‍ ഒന്നിലെ പ്രധാനി.

കരിപ്പൂർ വിമാനാപകടത്തിന്റെ പ്രധാനകാരണം കണ്ടെത്തി സന്തോഷ് പണ്ഡിറ്റ്! ഡിജിസിഎയും എഎഐയും അല്ല...പിന്നെ?

എന്തായാലും സരിത എസ് നായര്‍ കുറച്ച് കാലമായി വാര്‍ത്തകളില്‍ ഇല്ല. എന്നാല്‍ ഇപ്പോള്‍ സരിത സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. അതിന് കാരണം അവര്‍ അഭിനയിച്ച സിനിമയും. ജൂലായ് 11 ന് ആണ് സരിതയുടെ സിനിമ യൂട്യൂബില്‍ റിലീസ് ചെയ്തത്. ട്രോളന്‍മാര്‍ക്ക് ഒരു ചാകരയായി മാറിയിരിക്കുകയാണ് ഇത്.

രണ്ടാമത്തെ സിനിമ

രണ്ടാമത്തെ സിനിമ

വിവാദ നായിക ആയതോടെ സിനിമയിലും സരിത എസ് നായര്‍ക്ക് അവസരം ലഭിച്ചു. അന്ത്യകൂദാശ എന്നായിരുന്നു ആദ്യത്തെ സിനിമയുടെ പേര്. ഇപ്പോഴിതാ സരിത എസ് നായരുടെ രണ്ടാമത്തെ സിനിമയും പുറത്ത് വന്നിരിക്കുകയാണ്!

വയ്യാവേലി!!!

വയ്യാവേലി!!!

വയ്യാവേലി എന്നാണ് പുതിയ സിനിമയുടെ പേര്. വിവി സന്തോഷ് ആണ് സനിമിയുടെ സംവിധാനം. തിരക്കഥ തയ്യാറാക്കിയ അശോക് നായര്‍ തന്നെയാണ് സിനിമ നിര്‍മിച്ചിരിക്കുന്നതും. അശോക് നായർക്കൊപ്പം ജോബി മാത്യുവുംനിർമാതാവാണ്. എന്തായാലും ഈ കൊവിഡ് കാലത്താണ് സിനിമ പുറത്തിറങ്ങിയത്.

താരങ്ങളും

താരങ്ങളും

സരിത എസ് നായര്‍ എന്ന വിവാദ നായിക മാത്രമല്ല ഈ സിനിമയില്‍ അഭിനയിച്ച പ്രമുഖ. അറിയപ്പെടുന്ന സിനിമ താരങ്ങളായ ശിവജി ഗുരുവായൂരും കൊച്ചുപ്രേമനും വിനോദ് കോവൂരും എല്ലാം ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്. അതിന്റെ പേരില്‍ ഇപ്പോള്‍ അവര്‍ വിമര്‍ശനവും കേള്‍ക്കുന്നുണ്ട് എന്നത് വേറെ കാര്യം.

പോലീസ് വേഷം

പോലീസ് വേഷം

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിട്ടാണ് സരിത എസ് നായര്‍ ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. സോളാര്‍ കേസിലെ പ്രതി തന്നെ പോലീസ് വേഷയത്തില്‍ അഭിനയിക്കുന്നു എന്നതാണ് പലരും ചൂണ്ടിക്കാണിക്കുന്ന പ്രത്യേകത. മൊത്തത്തില്‍ രൂക്ഷവിമര്‍ശനം ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.

cmsvideo
  Pinarayi vijayan's angry to response to Media | Oneindia Malayalam
  ട്രോളന്‍മാര്‍ക്ക് ചാകര

  ട്രോളന്‍മാര്‍ക്ക് ചാകര

  സരിത എസ് നായരുടെ അഭിനയത്തെ കളിയാക്കിക്കൊണ്ട് ഇപ്പോള്‍ തന്നെ ഒരുപാട് പേര്‍ രംഗത്ത് വന്ന് കഴിഞ്ഞിട്ടുണ്ട്. സരിതയുടെ അഭിനയത്തെ പരിഹസിച്ച് ഒട്ടേറെ ട്രോള്‍ വീഡിയോകളും പുറത്തിറങ്ങിയിട്ടുണ്ട്.

  എത്ര പേര്‍ കണ്ടു?

  എത്ര പേര്‍ കണ്ടു?

  2020 ജൂലായ് 11 ന് ആണ് വയ്യാവേലി എന്ന ഈ സിനിമ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇതുവരെ ആകെ കണ്ടത് മൂന്നര ലക്ഷത്തില്‍ പരം ആളുകളാണ്. ഇത് യൂട്യൂബ് വ്യൂസിന്റെ കാര്യത്തില്‍ അത്ര വലിയൊരു സംഖ്യയൊന്നും അല്ലെന്ന് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

  കമന്റുകള്‍

  കമന്റുകള്‍

  യൂട്യൂബില്‍ അപ്ലോഡ് ചെയ്ത സിനിമയുടെ താഴെ കമന്റുകളും ഒരുപാട് വരുന്നുണ്ട്. പലതും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നവയും ആണ്. സന്തോഷ് പണ്ഡിറ്റ് സിനിമകളുമായിട്ടാണ് ചിലര്‍ സരിത നായരുടെ ഈ സിനിമയെ താരതമ്യം ചെയ്തിരിക്കുന്നത്.

  വീണ്ടും ചര്‍ച്ചയായത്

  വീണ്ടും ചര്‍ച്ചയായത്

  സരിത നായര്‍ അടുത്തിടെ ചര്‍ച്ചയായത് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ആയിരുന്നു ഇത്.

  English summary
  Youtube release of Saritha S Nair's cinema is a hot topic for troll groups of social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X