കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിവി ഇനി മൊബൈലില്‍!! യൂട്യൂബ് വരുന്നത് കിടിലന്‍ പ്ലാനുമായി, ആപ്പില്‍ ലോകോത്തര ചാനലുകളും!

തിങ്കളാഴ്ച കാലിഫോര്‍ണിയയില്‍ നടന്ന ഒരു ചടങ്ങിലാണ് യൂട്യൂബ് ഇക്കാര്യം പ്രഖ്യാപിച്ചിട്ടുള്ളത്

Google Oneindia Malayalam News

കാലിഫോര്‍ണിയ: ഇന്റര്‍നെറ്റ് ലോകത്തെ കീഴടക്കിയതോടെ എന്തും വിരല്‍ത്തുമ്പിലാണ്. മൊബൈലില്‍ വിര്‍ച്വല്‍ ടിവി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ലൈവ് സ്ട്രീമിംഗ് ചാനലായ യൂട്യൂബ്. കാലിഫോര്‍ണിയയില്‍ തിങ്കളാഴ്ച നടന്ന ഒരു ചടങ്ങിലാണ് യൂട്യൂബ് ഇക്കാര്യം പ്രഖ്യാപിച്ചിട്ടുള്ളത്. ലൈവായി എല്ലാത്തരം ടിവി ശഷോകളും കാണുന്നതിന് സഹായിക്കുന്നതാണ് ലൈവ് ടിവി.

Read also: വീഡിയോ സ്ട്രീമിംഗ്: യൂട്യൂബല്ല അവസാനവാക്ക് ആമസോണിനും പറയാനുണ്ട്.

സ്ലിംഗ് ടിവി, ഡയറക്ട് എന്നിവയുടെ മാതൃകയില്‍ പ്രതിമാസം 2,300 രൂപയോളം ചെലവില്‍ ഉപയോക്താക്കള്‍ക്ക് മൊബൈലില്‍ സേവനം ലഭ്യമാക്കാനാണ് പദ്ധതി. യുവാക്കളാണ് പദ്ധതിയുടെ ലക്ഷ്യമെന്നും കമ്പനി വ്യക്തമാക്കുന്നു. എന്നാല്‍ യൂട്യൂബിന്റെ ലൈവ് സ്ട്രീമിംഗ് ചാനല്‍ യൂട്യൂബ് റെഡുമായി ആപ്പിന് യാതൊരു ബന്ധവുമില്ലെന്നും കമ്പനി ഇതിനകം തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു.

 എക്‌സ്ട്രാ സ്റ്റോറേജ്

എക്‌സ്ട്രാ സ്റ്റോറേജ്

സ്റ്റോറേജ് പരിധിയെക്കുറിച്ച് വ്യാകുലപ്പെടാതെ ലൈവ് ഷോകള്‍ കാണുന്നതിന് സഹായിക്കുന്ന ക്ലൗഡ് ഡിവിആര്‍ എന്ന ഫീച്ചറും വിര്‍ച്വല്‍ ടിവിയിലുണ്ടാകും. എന്നാല്‍ റെക്കോര്‍ഡ് ചെയ്ത ഷോ കാണുമ്പോള്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടായിരിക്കണം എന്നുള്ളതാണ് ഒരു മാനദണ്ഡം.

കസ്റ്റമര്‍ സര്‍വ്വീസുമായി ബന്ധപ്പെടാം

കസ്റ്റമര്‍ സര്‍വ്വീസുമായി ബന്ധപ്പെടാം

കേബിള്‍സേവനം നിലച്ചുപോകുന്ന സാഹചര്യത്തില്‍ ഫോണിലോ മെസേജിലോ ഇമെയിലിലോ കസ്റ്റമര്‍ സര്‍വ്വീസുമായി ബന്ധപ്പെട്ട് യൂട്യൂബ് ടിവി ആപ്പ് വഴി സേവനം പുനഃസ്ഥാപിക്കാവുന്നതാണ്. എന്നാല്‍ നിലവിലെ യൂട്യൂബ് ചാനലില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും വിര്‍ച്വല്‍ ടിവി സേവനം.

ഫീച്ചറുകള്‍ എന്തെല്ലാം

ഫീച്ചറുകള്‍ എന്തെല്ലാം

ലൈബ്രറി, ഹോം, ലൈവ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് യൂട്യൂബ് ടിവി ആപ്പിനുള്ളത്. ലൈവ് സെക്ഷന്‍ എന്ന ഓപ്ഷന്‍ വഴി ചാനലുകള്‍ സെര്‍ച്ച് ചെയ്യാനും സെലക്ട് ചെയ്യാനും കഴിയും. ഷോ റെക്കോര്‍ഡ് ചെയ്യാന്‍ റെക്കോര്‍ഡ് ബട്ടണ്‍ അമര്‍ത്തിയതിന് ശേഷം ' +' എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ മതി.

 പ്രിയപ്പെട്ട ഷോ എവിടെ

പ്രിയപ്പെട്ട ഷോ എവിടെ

പ്രിയപ്പെട്ട ടിവി ഷോകള്‍ തിരഞ്ഞ് കണ്ടെത്തുന്നതിനും റെക്കോര്‍ഡ് ചെയ്ത പരിപാടികള്‍ കണ്ടെത്തുന്നതിനുമാണ് ആപ്പിലെ ലൈബ്രറി എന്ന ടാബ്. പ്രോഗ്രാം എപ്പിസോഡ്, താരങ്ങള്‍, അനുബന്ധ ഷോകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിനും ലൈബ്രറി ഉപയോഗപ്പെടുത്താന്‍ കഴിയും.

ചാനലുകള്‍ നിരവധി

ചാനലുകള്‍ നിരവധി

ഫോക്‌സ്, എബിസി, സിബിഎസ്, എന്‍ബിസി, ഇഎസ്പിഎന്‍, ഫോക്‌സ് ന്യൂസ്, ബ്രാവോ എന്നിവയുള്‍പ്പെടെ നിരവധി ടിവി ചാനലുകളാണ് യൂട്യൂബ് ടിവിയില്‍ ലഭ്യമാകുക.

ജിയോ കലക്കും

ജിയോ കലക്കും

റിലയന്‍സ് ജിയോയുടെ വരവോടെ രാജ്യത്തെ കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും വിര്‍ച്വല്‍ ടിവിയിക്ക് ഏറെ പ്രചാരം ലഭിക്കുമെന്നാണ് കരുതുന്നത്.

English summary
At an event in California today, the company today announced a virtual cable TV similar to the likes of Sling TV or DirecTV Now. Basically you pay $35 every month and have access to a series of live broadcast and cable channels.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X