കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ കവിതകള്‍ വിഭിന്നം: എംടി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: പഴയകാലകവിതകളുമായി തട്ടിച്ചുനോക്കുമ്പോള്‍ പുതിയ കവിതകള്‍ തികച്ചും വിഭിന്നമാണെന്ന് എം.ടി. വാസുദേവന്‍ നായര്‍.

പഴയകാലങ്ങളില്‍ എഴുതപ്പെട്ട കവിതകള്‍ സ്വരലയത്തിലൂടെ വായനക്കാരന്റെ മനസ്സില്‍ വിവിധ ഭാവങ്ങള്‍ ഉണര്‍ത്തുന്നവയായിരുന്നു. എന്നാല്‍ പുതിയ കവിതകള്‍ വായനക്കാരനെ രമിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. പകരം കര്‍ക്കശമായ രീതിയില്‍ അവ വായനക്കാരുമായി സംവദിക്കുകയാണ്. - എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞു.

പി.എം. ഗോവിന്ദനുണ്ണിയുടെ കവിതാസമാഹാരമായ നിശ്ചലം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.ടി. വാസുദേവന്‍ നായര്‍. ഗോവിന്ദനുണ്ണിയുടെ കവിതകളിലുടനീളം കാണുന്നത് ഇത്തരം സംവാദങ്ങളാണെന്നും എംടി പറഞ്ഞു.

ജീവിതത്തിന്റെ കേസുകളില്‍ എന്നും അന്യായക്കാരനായി നില്ക്കുക എന്നതാണ് ഗോവിന്ദനുണ്ണിയെപ്പോലുള്ള കവികളുടെ രീതി. ഈ തുടര്‍ക്കേസുകളില്‍ വിജയത്തിനും പരാജയത്തിനും പ്രസക്തിയില്ല. ഒരു കേസ് കഴിയുമ്പോള്‍ മറ്റൊരു കേസ് തുടര്‍ന്നുകൊണ്ടുപോകല്‍ മാത്രമാണ് അവരുടെ ദൗത്യം. അതാണവര്‍ കവിതകളിലൂടെ ചെയ്യുന്നത്. - എംടി പറഞ്ഞു.

എം.എന്‍. പാലൂര് അധ്യക്ഷനായിരുന്നു. കെ.പി. രാമനുണ്ണി ആദ്യപുസ്തകം ഏറ്റുവാങ്ങി. ഡോ. ബി.വി. ശശികുമാര്‍ പുസ്തകപരിചയം നടത്തി. സുജാതാദേവി, പി.പി. രാമചന്ദ്രന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, പി. രാമന്‍, വീരാന്‍കുട്ടി, കെ.ജെ. ജോണി, ഡോ.എന്‍.പി. വിജയകൃഷ്ണന്‍, സുരേഷ് പട്ടാമ്പി, ശ്രീകുമാര്‍ മുഖത്തല എന്നിവര്‍ പ്രസംഗിച്ചു.

എ.പി. കുഞ്ഞാമു സ്വാഗതവുംനൗഷാദ് നന്ദിയും പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X