കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂറ്റ്സിയ്ക്ക് സാഹിത്യനൊബേല്‍

  • By Staff
Google Oneindia Malayalam News

സ്റോക്ക്ഹോം: രണ്ടു തവണ ബുക്കര്‍ സമ്മാനം നേടി ചരിത്രം സൃഷ്ടിച്ച ദക്ഷിണാഫ്രിക്കന്‍ സാഹിത്യകാരന്‍ ജെ.എം. കൂറ്റ്സിയ്ക്ക് 2003ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം.

സിറിയന്‍ കവി അഡോണിസ്, അമേരിക്കന്‍ സാഹിത്യകാരന്‍ ഫിലിപ്പ് റോത്ത്, പെറുവിലെ മറിയോ വെര്‍ഗസ് ലോസ എന്നിവരെ പിന്തള്ളിയാണ് കൂറ്റ്സി നൊബേല്‍ സമ്മാനം നേടിയത്. കഴിഞ്ഞ വര്‍ഷം ഹംഗറിയിലെ ഇയ്റി കെര്‍ത്തസിനായിരുന്നു നൊബേല്‍.

എട്ടരക്കോടി രൂപയാണ് സമ്മാനത്തുക. ദക്ഷിണ ആഫ്രിക്കയിലെ കേപ്ടൗണില്‍ ജനിച്ച വെള്ളക്കാരനായ കൂറ്റ്സി തന്റെ ജീവിതാന്തരീക്ഷങ്ങളാണ് രചനകളില്‍ പകര്‍ത്തുന്നത്. വര്‍ണ്ണവിവേചനത്തിന്റെ ക്രൂരതകളിലൂടെ കടന്നുപോകുന്ന ദക്ഷിണാഫ്രിക്കയിലെ ജനതയുടെ ജീവിതദൃശ്യങ്ങള്‍ ഹൃദയഹാരിയായ രചനാശൈലിയില്‍ പകര്‍ത്തുന്നു എന്നതാണ് കൂറ്റ്സിയുടെ പ്രത്യേകത.

രചനാവൈദഗ്ധ്യം, അര്‍ത്ഥഗര്‍ഭമായ സംഭാഷണം, അപഗ്രഥന ചാതുരി എന്നിവയാണ് കൂറ്റ്സിയുടെ രചനകളെ ശ്രേഷ്ഠമാക്കുന്നതെന്ന് നൊബേല്‍ സമിതി വിലയിരുത്തുന്നു. ഇദ്ദേഹത്തിന്റെ ദ ലൈഫ് ആന്റ് ടൈംസ് ഓഫ് മൈക്കല്‍-കെ, ഡിസ്ഗ്രേയ്സ് എന്നീ ഗ്രന്ഥങ്ങള്‍ക്കാണ് ബുക്കര്‍സമ്മാനം ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം ആസ്ത്രേലിയയിലേക്ക് കുടിയേറിയ കൂറ്റ്സി ഇപ്പോള്‍ അഡലൈഡ് സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X