കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്പാത്തിയില്‍ സംഗീതനാളുകള്‍

  • By Staff
Google Oneindia Malayalam News

പാലക്കാട്: പാലക്കാട് മണി അയ്യര്‍, രഘു, എം.ഡി. രാമനാഥന്‍ തുടങ്ങി ഒരു പിടി സംഗീതജ്ഞരെ സമ്മാനിച്ച കല്പാത്തി ഗ്രാമം സംഗീതത്തിന്റെ അഭൗമലോകത്തില്‍ ലയിക്കുന്നു.

കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് കല്പാത്തി ഗ്രാമത്തില്‍ സംഗീതോത്സവനാളുകളാണ്. കര്‍ണ്ണാടകസംഗീതരംഗത്തെ പ്രമുഖരാണ് ഇവിടെ കച്ചേരിയ്ക്കെത്തുന്നത്.

ശേഷാദ്രീശ്വരന്‍, സുധാരഘുനാഥന്‍, ടി.എന്‍. ശേഷഗോപാല്‍ തുടങ്ങി ഒട്ടേറെപ്പേര്‍ കച്ചേരികള്‍ അവതരിപ്പിച്ചുകഴിഞ്ഞു. പഴയ സംഗീതജ്ഞരെ ആദരിയ്ക്കുന്ന ചടങ്ങുമുണ്ട്. നവമ്പര്‍ 13 വ്യാഴാഴ്ചയോടെ സംഗീതക്കച്ചേരി അവസാനിയ്ക്കും. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന അഗ്രഹാരങ്ങളില്‍ ഒന്നാണ് കല്പാത്തിയിലേത്. ഇവിടെ സാധാരണക്കാര്‍ വരെ സംഗീതവിദുഷികളായതിനാല്‍ പ്രഗത്ഭര്‍ പോലും കച്ചേരി അവതരിപ്പിയ്ക്കാന്‍ ഭയപ്പെടുന്ന വേദിയാണ് കല്പാത്തിയിലേത്. കാരണം ചെറിയ തെറ്റുവന്നാല്‍ സദസ്സില്‍ നിന്ന് തന്നെ തിരുത്തല്‍ വന്നേയ്ക്കാം.

കല്പാത്തി രഥോത്സവത്തിന് പ്രയാണം നടത്താന്‍ ഇക്കുറി പുതിയ രഥമാണ് എത്തുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ സഹായത്തോടെയാണ് പുതിയ രഥം നിര്‍മ്മിച്ചിരിക്കുന്നത്. സര്‍ക്കാര്‍ എട്ട് ലക്ഷം രൂപയും രഥം നിര്‍മ്മിയ്ക്കാന്‍ ആവശ്യമായ മരവും നല്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X