കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂരില്‍ ജയറാമിന്റെ മേളം

  • By Staff
Google Oneindia Malayalam News

തൃശൂര്‍: ഗുരു-വാ-യൂര്‍ ക്ഷേത്ര-ത്തില്‍ ചല-ച്ചി-ത്ര നടന്‍ ജയ-റാ-മി-ന്റെ പഞ്ചാ-രി-മേ-ളം അരങ്ങേറ്റം നവമ്പര്‍ 27 വ്യാഴാഴ്ച നടക്കും. രാത്രി ഒമ്പതു മുതല്‍ പത്തരവരെ ക്ഷേത്രത്തിനകത്താണ് മേളം.

ബാല്യം സമ്മാനിച്ച സ്വപ്നങ്ങളുടെ സാഫല്യമാണ് ഇന്ന് ഗുരുവായൂരപ്പന്റെ മുന്നില്‍ കൊട്ടുന്ന മേളമെന്ന് ജയറാം പറഞ്ഞു. അവസാനവട്ട പരിശീലനത്തിന്റെ ഭാഗമായി ജയറം കഴിഞ്ഞ ദിവസം പാറമേക്കാവ് അഗ്രശാലയില്‍ മേളം കൊട്ടി. അരമണിക്കൂര്‍ നീണ്ട പരിശീലനത്തില്‍ മൂന്ന്, നാല്, അഞ്ച് കാലങ്ങളാണ് കൊട്ടിയത്.

പരമ്പരാഗത മാരാന്മാര്‍ക്കും ബ്രാഹ്മണര്‍ക്കും മാത്രമേ ക്ഷേത്രത്തിനകത്ത് കൊട്ടാന്‍ അനുവാദമുള്ളൂ. ബ്രാഹ്മണനായതുകൊണ്ടാകാം ക്ഷേത്ര നടയില്‍ കൊട്ടാന്‍ തന്നെ അനുവദിക്കുന്നതെന്ന് ജയറാം പറഞ്ഞു.

ഏകാദശിക്കാലത്ത് തന്നെ മേളം കൊട്ടാന്‍ ഭാഗ്യം സിദ്ധിച്ചതില്‍ ജയറാം ഏറെ സന്തുഷ്ടനാണ്. ഗുരുവായൂരപ്പനെ രാത്രി എഴുന്നെള്ളിക്കുമ്പോഴാണ് ജയറാമിന്റെ മേളം നടക്കുക. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രതിവ് വാദ്യക്കാരും ജയറാമിനൊപ്പം മേളത്തിനുണ്ടാകും. പന്ത്രണ്ട് താളം, ഇരുപത് ചെണ്ട, ഏഴ് കുഴല്‍, ഒമ്പത് കൊമ്പ് എന്നിവ ജയറാമിന് അകമ്പടിയ്ക്കായുണ്ടാകും. ഗുരുവായൂരപ്പനെ എഴുന്നെള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം പൂര്‍ത്തിയാക്കാന്‍ രണ്ടുമണിക്കൂറിലേറെ സമയം വേണം. ഈ സമയമത്രയും ജയറാമാണ് മേളം നയിക്കുക.

വീടിനടുത്തുള്ള അമ്പലത്തില്‍ കുട്ടിക്കാലത്ത് കേട്ട കൊട്ടാണ് മേളം കൊട്ടാനുള്ള തന്റെ മോഹത്തിന്റെ അടിത്തറയെന്നും ജയറാം പറഞ്ഞു. പലതവണ കേട്ടും വീട്ടില്‍ കൊട്ടിയും മേളം പഠിയ്ക്കാന്‍ മോഹിച്ചെങ്കിലും നടന്നില്ല. സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന പുതിയ സിനിമയുടെ ചിത്രീകരണം ഒറ്റപ്പാലത്ത് നടക്കുന്നതിനിടെയാണ് ജയറാമിന്റെ മോഹം പൂവണിഞ്ഞത്. പ്രമുഖ മദ്ദളക്കാരനായ കുനിശ്ശേരി ചന്ദ്രന്‍ പല്ലശ്ശന നന്ദകുമാറിനെ ഗുരുവായി നല്കി. പുലര്‍ച്ചെ നാല് മുതല്‍ ഏഴ് വരെയും രാത്രി പത്തുമുതല്‍ 12.30 വരെയും ഒരു മാസത്തോളം മുടക്കമില്ലാതെ പരിശീലനം. ഇപ്പോള്‍ മനസ്സും കയ്യും ഉറച്ചു. - ജയറാം പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X