കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാരുതിയുടെ വിജയഗാഥ

  • By Super
Google Oneindia Malayalam News

Maruti
മാരുതി, സാധാരണക്കാരന്റെ വാഹനസ്വപ്‌നങ്ങള്‍ക്ക് ചിറകുമുളപ്പിച്ച പേരാണിത്. ആരെയും അസൂയപ്പെടുത്തുന്ന തലത്തിലുള്ള സ്വീകരണമായിരുന്നു മാരുതി കമ്പനി പുറത്തിറക്കിയ കാറുകള്‍ക്ക് ഇന്ത്യയില്‍ ലഭിച്ചത്.

1983ല്‍ ഇന്ത്യന്‍ സര്‍ക്കാറും സുസുക്കി മോട്ടോര്‍ കമ്പനിയും ചേര്‍ന്ന് രൂപീകരിച്ച മാരുതി സുസുക്കി എന്ന പൊതുമേഖലാ സ്ഥാപനം വളരെ പെട്ടെന്നാണ് ഇന്ത്യന്‍ റോഡുകളെയും മനസ്സുകളെയും കീഴടക്കിയത്. മാരുതിയുടെ വളര്‍ച്ചയുടെ കഥ ആരെയും അമ്പരപ്പിക്കുന്നതാണ്.

26 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് മാരുതി ഒരു സ്വകാര്യ കമ്പനിയാണ്. മറ്റ് മുന്തിയ കമ്പനി കാറുകള്‍ പലതും ഇന്ത്യന്‍ വിപണിയില്‍ എത്തിയെങ്കിലും മാരുതിയോടുള്ള ഇന്ത്യക്കാരന്റെ പ്രണയം നിത്യഹരിതമായി നില്‍ക്കുകയാണ്.

കാറെന്നാല്‍ മാരുതിയെന്ന് ചിന്തിയ്ക്കും വിധം ജനമനസ്സുകളില്‍ സ്ഥാനം നേടിയ മാരുതിയുടെ വിജയത്തിന്റെ വഴികള്‍ പറയുകയാണ് ആര്‍സി ഭാര്‍ഗവ -ദി മാരുതി സ്റ്റോറി -എന്ന പുസ്തകത്തിലൂടെ .

കമ്പനി രൂപീകരിക്കുന്ന കാലത്ത് കമ്പനിയുടെ നേതൃനിരയിലുണ്ടായിരുന്ന ഭാര്‍ഗവ ഇപ്പോള്‍ കമ്പനിയുടെ ചെയര്‍മാനാണ്. മുതിന്ന ജേണലിസ്റ്റും എഴുത്തുകാരിയുമായ സീതയ്‌ക്കൊപ്പം ചേര്‍ന്നാണ് ഭാര്‍ഗവ മാരുതിയുടെ വിജയഗാഥ പറയുന്നത്.

ബിസിനസ് പ്രസ്ഥാനങ്ങളുടെ വിജയഗാഥകള്‍ കേള്‍ക്കാനാഗ്രഹിക്കുന്ന കാറുകളെ സ്‌നേഹിക്കുന്ന ആരും വായിച്ചിരിക്കേണ്ടതാണ് മാരുതിയുടെ കഥ. അടുത്തു തന്നെ പുസ്തകം വിപണിയിലെത്തും, പുറത്തിറങ്ങുന്നതിന് മുമ്പേതന്നെ പുസ്തകത്തിന്റെ ഒരു കോപ്പി 30%വിലക്കുറവില്‍ നിങ്ങള്‍ക്ക് ബുക് ചെയ്യാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X