കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐശ്വര്യത്തിളക്കവുമായി പൊന്‍ചിങ്ങം

  • By Lakshmi
Google Oneindia Malayalam News

Puthuvarsham
കര്‍ക്കിടകക്കെടുതികള്‍ കഴിഞ്ഞു, ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുത്തന്‍ പ്രതീക്ഷകളുമായി ചിങ്ങം പിറന്നു. ഇനി ഓണത്തിനായുള്ള കാത്തിരിപ്പാണ് മലയാളിയ്ക്ക്.

രാമായണമാസം പിന്നിടുന്നതോടെ പിറക്കുന്ന ചിങ്ങം ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും വര്‍ണപൊലിമ നിറഞ്ഞ, കര്‍ഷകര്‍ക്ക് പുതുസ്വപ്‌നങ്ങള്‍ പകരുന്ന സമൃദ്ധിയുടെ മാസമാണ്.

മലയാളവര്‍ഷം 1187 ലേക്ക് കടക്കുമ്പോള്‍ പുതുവര്‍ഷം നന്മയുടെയും നല്ല ദിനങ്ങളുടേതുമായിരിക്കട്ടെയെന്ന പ്രാര്‍ഥനയാണ് ഓരോ മലയാളിക്കുമുള്ളത്. കര്‍ഷകര്‍ക്ക് ചിങ്ങം ഒന്ന് പ്രതീക്ഷകളുടെ പുലരി കൂടിയാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചിങ്ങം ഒന്ന് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകദിനമായാണ് ആചരിക്കുന്നത്.

ചിങ്ങപ്പുലരി പ്രമാണിച്ച് ക്ഷേത്രങ്ങളില്‍ തിങ്കളാഴ്ച പ്രത്യേക പൂജ നടന്നു. കേരളത്തിലെങ്ങും പ്രധാനപ്പെട്ട എല്ലാ ക്ഷേത്രങ്ങളിലും തിരക്ക് അനുഭവപ്പെട്ടു. ഗുരുവായൂരിലും ശബരിമലയിലും വന്‍ തിരക്കായിരുന്നു.

കൊല്ലവര്‍ഷപ്രകാരം ആദ്യമാസമാണ് ചിങ്ങം. അതുകൊണ്ടു തന്നെയാണ് ചിങ്ങം ഒന്ന് ആണ്ടുപിറവിയായി ആചരിക്കുന്നത്. ചിങ്ങത്തിലെ അത്തം സൂര്യദേവന്റെ ജന്മനാളാണെന്നാണ് വിശ്വാസം.

English summary
Chingam (August – September) is the first month in the Malayalam calendar used in Kerala. The first day of Chingam is the beginning of the New Year according to the Malayalam calendar and is locally referred as (Andu Pirappu). In 2011, Chingam 1 falls on August 17. The first day is welcomed by special pujas and people in large numbers visit the temples. The day is of great significance to the farmers,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X