കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂവിളികളുമായി അത്തം പിറന്നു

  • By Lakshmi
Google Oneindia Malayalam News

Pookkalam
സമൃദ്ധിയുടെ സ്മരണകളുണര്‍ത്തി അത്തം പിറന്നു, മാവേലിമന്നനെ വരവേല്‍ക്കാന്‍ നാടുണര്‍ന്നുകഴിഞ്ഞു. അനി തിരുവോണത്തിനായി പ്ത്തുനാളത്തെ കാത്തിരിപ്പുമാത്രം.

അത്തപ്പൂവിടലോടെയാണ് ഓണത്തിന്റെ തുടക്കം. അത്തം മുതല്‍ പത്തുദിവസം പൂക്കളമൊരുക്കാറുണ്ട്. പൂക്കളങ്ങള്‍ ഒരുക്കുന്നതിന് പ്രത്യേക ക്രമങ്ങളുണ്ട് അത്തദിനത്തില്‍ തുമ്പമാത്രമാണ് പൂക്കളത്തില്‍ പതിവ്. ര പിന്നീട് നാളുകളും വിശേഷങ്ങളുമനുസരിച്ച് പൂക്കളും നിറങ്ങും മാറും.

പൂവേപൊലി പാടി പറമ്പുകള്‍ കയറിയിറങ്ങി പൂപ്പറിക്കുന്ന കുട്ടികളും മുറ്റത്ത് ചാണകം മെഴുകി പൂക്കളമൊരുക്കുന്ന വീടുകളും കുറവാണെങ്കിലും ഇതെല്ലാം മലയാളിയുടെ ഗൃഹാതുരതയുടെ ഭാഗമാണ്. പൂക്കളമിട്ടില്ലെങ്കിലും പൂപറിച്ചില്ലെങ്കിലും അത്തം തുടങ്ങിയാല്‍പ്പിന്നെ ലോകത്തെവിടയാണെങ്കിലും മലയാളിയുടെ മനസ്സില്‍ ഓണവിളികളാണ്.

അത്തം തുടങ്ങി തിരുവോണം വരെ കേരളത്തിലെ പൂവിപണി ലക്ഷ്യമിട്ട് കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും പൂവുകള്‍ സംസ്ഥാനത്തെ വിപണിയിലെത്തി. വര്‍ഷാവര്‍ഷം വിലകൂടുകയെന്നതാണ് പൂവിപണിയിലെ പ്രധാന ട്രെന്‍ഡ്. പൂക്കൂടയുമായിപ്പോയി പൂപറിക്കാന്‍ സ്ഥലവും സമയവുമില്ലാത്തതിനാല്‍ത്തന്നെ തീവിലയ്ക്ക് ഈ പൂവ് വാങ്ങി പൂക്കളമൊരുക്കുകമാത്രമേ മലയാളിയ്ക്ക് രക്ഷയുള്ളു.

English summary
The ten-day celebrations of Onam start on Atham day. First day is an important one and is considered holy and auspicious by the people of Kerala. The highlight of Atham is that people start making pookalam from this day. Pookalam, also called Athapoo , is an intricate floral mat laid in the front courtyard by maidens of the house.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X